കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കർണ്ണകയമ്മൻ എച്ച്.എസ്. എസ്.
| കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ | |
|---|---|
| പ്രമാണം:21060-pic3.jpeg | |
"അറിവിന്റേയും, സത്യത്തിന്റേയും ,സ്നേഹത്തിന്റേയും പരിപാവനതയിൽ ഒന്നിപ്പിക്കണമേ ഈശ്വരാ " | |
| വിലാസം | |
മൂത്താന്തറ വടക്കന്തറ പി.ഒ. , 678012 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1 - JUNE - 1966 |
| വിവരങ്ങൾ | |
| ഫോൺ | 0491-2541500 |
| ഇമെയിൽ | khsmoothanthara@gmail.com |
| വെബ്‍സൈറ്റ് | khsmoothantharablogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21060 (സമേതം) |
| എച്ച് എസ് എസ് കോഡ് | 9164 |
| യുഡൈസ് കോഡ് | 32060900743 |
| വിക്കിഡാറ്റ | Q64689666 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | പാലക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | പാലക്കാട് |
| താലൂക്ക് | പാലക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പാലക്കാട്മുനിസിപ്പാലിറ്റി |
| വാർഡ് | 49 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 502 |
| പെൺകുട്ടികൾ | 281 |
| ആകെ വിദ്യാർത്ഥികൾ | 783 |
| അദ്ധ്യാപകർ | 32 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 145 |
| പെൺകുട്ടികൾ | 106 |
| ആകെ വിദ്യാർത്ഥികൾ | 251 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | വി കെ രാജേഷ് |
| പ്രധാന അദ്ധ്യാപിക | എം .കൃഷ്ണവേണി |
| പി.ടി.എ. പ്രസിഡണ്ട് | നാഗരാജ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സുജാത |
| അവസാനം തിരുത്തിയത് | |
| 06-03-2022 | Khsmoothanthara |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
1966-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ചവിദ്യാലയങ്ങളിലൊന്നാണ്. വിദ്യാലയത്തിന്റെ സ്ഥാപക മാനേജറായ ശ്രീരാമനുണ്ണിമന്നാടിയാരുടെ മഹനീയ നേത്യത്വത്തിൽ മുത്താന്തറഎജുക്കേഷണൽ സൊസൈറ്റി രൂപീകരിക്കപ്പെട്ടു.പ്രസ്തുത സൊസൈറ്റിയുടെആഭിമുഖ്യത്തിൽ 1966 ജൂൺ ഒന്നാം തിയ്യതി കർണ്ണകയമ്മ ൻഹൈസ്കൂൾ ആരംഭിച്ചു. ഇഗ്ലീഷ് മീഡിയത്തിലേക്കും ഹയർസെക്കണ്ടറി കോളേജ് തലങ്ങളിലേക്കും ഉയർന്നസ്കൂളിന് മാർഗദർശികളാവുന്നത് പതിനൊന്നംഗഭരണ സമിതിയാണ്. നിലവിൽ വിദ്യാലയമാനേജർ യു. കൈലാസമണി, പ്രധാനാധ്യാപിക എം. കൃഷ്ണവേണി, പ്രിൻസിപ്പാൾ വി. കെ രാജേഷ് എന്നിവർചുമതല നിർവ്വഹിക്കുന്നു. പാലക്കാട് പട്ടണത്തിൽ നിന്നുംപ്രാന്തപ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണക്കിനു വിദ്യാർഥികളെ ആകർഷിച്ചുകൊണ്ട് അഞ്ച്പതിറ്റാണ്ടിന്റെ പാരമ്പര്യമികവും അക്കാദമിക മികവുംപുലർത്തി പാലക്കാട് വിദ്യാഭ്യാസമേഖലയിലെശ്രദ്ധേയമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്കർണ്ണകയമ്മൻ ഹൈസ്കൂൾ . ശാസ്ത്രീയമായിരൂപകല്പന ചെയത ലാബുകൾ, ലൈബ്രറി.അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയക്ലാസ്സ് റൂമുകൾ, ഗണിത ലാബ്, മ്യൂസിയം, സ്കൂൾ വാഹനങ്ങൾതടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ പഠിക്കുന്നഓരോ കുട്ടിക്കും ഞങ്ങൾ ഒരുക്കിക്കൊടുക്കുന്നതെന്ന് അഭിമാനപൂർവ്വം പാറയട്ടെ, ഇതിനുപിന്നിലുള്ളത് ശക്തമായ മാനേജ്മെന്റും ക്രിയാത്മകമായസ്റ്റാഫംഗങ്ങളും, എന്നും പിൻബലമായി നിൽക്കുന്നപി.ടി. എ. യുമാണെന്ന് ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു. ഇതോടൊപ്പം സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് സഹകരണം നൽകുന്ന സേവന സമാജം,കാച്ചനാംകുളം തിരുപുരായ്ക്കൽ ക്ഷേത്രസമിതി,വിവിധസന്നദ്ധ സംഘടനകൾ ഇവരുടെ സേവനംനന്ദിയോടെ സ്മരിക്കുന്നു.വിദ്യാലയത്തെകുറിച്ച് സീത ടീച്ചർ എഴുതിയ സ്വാഗതം വരികളിലൂടെ .........
ചരിത്രം[1]
1965 ല് കർണ്ണകിയമ്മ൯ എഡ്യു ക്കേഷ൯ സൊസൈറ്റി രൂപംകൊണ്ടു.കെ.രാമനുണ്ണി മന്നാടിയാർ സ്ഥാപകമാനേജരായി പതിനൊന്ന് അംഗകമ്മറ്റി1965 ൽ വിദ്യലയത്തിെൻറ് തുടക്ക പ്രവർത്തനങ്ങൾക്ക് രുപംനൽകി. കർണ്ണകിക്ഷേത്ര പരിസരത്ത് നിരവധി സുമനസ്സുകളുടെ സംഭാവനകളാലും സേവനസമാജം,ക്ഷേത്രം ഭാരവാഹികൾ എന്നിവരുടെ സഹായത്താലുംവിദ്യാലയം സ്ഥിരമായകെട്ടിത്തിൽ 1966 ൽ പ്രവർത്തനം ആരംഭിച്ചു.കൂടുതൽ വിവരങ്ങൾ
മൂത്താന്തറ ചരിത്രം
ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ ഭാഗത്ത് കേരള സംസ്ഥാനത്തിലാണ് പാലക്കാട് സ്ഥിതി ചെയ്യുന്നത്. വടക്ക് മലപ്പുറം ജില്ലയിൽ കിഴക്ക് കോയമ്പത്തൂരും തെക്ക് തൃശ്ശൂർ ജില്ലപടിഞ്ഞാറ് തൃശൂർ മലപ്പുറം ജില്ല കളും അതിർത്തി പങ്കിടുന്നു. 163 ഗ്രാമങ്ങൾ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു 52 വാർഡുകൾ ഉൾക്കൊള്ളുന്ന പഴക്കം ചെന്ന മുൻസിപ്പാലിറ്റി ആണിത് പാലക്കാട് നഗരത്തിൻറെ ഹൃദയഭാഗത്ത് രണ്ട് കിലോമീറ്റർ ചുറ്റളവിൽ അഞ്ചു വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന മൂത്താൻ തറ ഏറ്റവും ഉയർന്ന പ്രദേശമാണ് ഏകദേശം 15000 ത്തോളം ജനങ്ങൾ ഇവിടെ താമസിക്കുന്നു
സ്ഥലനാമ ചരിത്രം
പല നൂറ്റാണ്ടുകൾ ആയി പാലക്കാട്ടെ ജനജീവിതത്തെ സ്വാധീനിച്ചു വരുന്ന ആദ്ധ്യാത്മികതയിലും സംസ്കാരത്തിലും സമ്പന്നതയിലും മുൻപന്തിയിൽ ഇരുന്ന മൂത്തവൻ മാർ അഥവാ തമിഴിലും മലയാളത്തിലും ഉയർന്നവർ എന്നർത്ഥം വരുന്നതും പിന്നീട് ഉച്ചാരണം ലോപിച്ച് മൂത്താൻ എന്നായി വരുവാൻ ആണ് സാധ്യത ഇവരുടെ വാസസ്ഥാനം പിന്നീട് മൂത്താൻതറ എന്നറിയപ്പെട്ടു . മൂത്താൻതറ യുടെ നെടുനായികയായി തിളങ്ങുന്ന കണ്ണകി ദേവി ഈ സമുദായത്തിൻറെ ഐശ്വര്യദേവത മാത്രമല്ല സമസ്ത സമൂഹത്തി ന്റെയും വഴികാട്ടിയും മാർഗ്ഗദർശിയും ആണ്.തുടർവായന
ഐ .ടി വിങ്
| പേര് | തസ്തിക | ഇൻചാർജ് |
|---|---|---|
| ഉദയ .ആർ | HST | SITC |
| ചിഞ്ചു വിജയൻ | HST | JR SITC |
| രാജേഷ് .സി | HST | JR SITC,സ്‌കൂൾ വിക്കി |
| മഞ്ജുഷ .B | HST | LITTLE KITE |
| സുജാത | HST | LITTLE KITE |
| പ്രസീജ . | HST | JR SITC |
വിദ്യാലയത്തിന്റെ ബ്ലോഗ്
വിദ്യാലയത്തിലെ അധ്യാപകനായ ശ്രീ വി .കെ രാജേഷ് ആണ് സ്കൂൾബ്ലോഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .വിദ്യാലയ പ്രവർത്തങ്ങൾ കൂടുതൽ വായിക്കുന്നതിനായി ബ്ലോഗ് സന്ദർശിക്കുക .
വിദ്യാലയത്തിന്റെ പ്രാർത്ഥന
വിദ്യാലയത്തിലെ ഹിന്ദി അധ്യാപകനായ ജയചന്ദ്രൻ മാഷ് എഴുതി ഈണം നൽകി ചിട്ടപ്പെടുത്തിയ മനോഹരമായ പ്രാർത്ഥനാഗാനം
ഭൗതികസൗകര്യങ്ങൾ[2]
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും .ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയ൯സ് ലാബ്,വായനശാല,സ്പോർട്സ് റൂം എന്നിവയും ആൺകുുട്ടികൾക്കും ,െപൺകുുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകളും ഉണ്ട്.എല്ലാക്ലാസ്സ്‌റൂമുകളും ഡിജിറ്റലൈസ്‌ഡ് ആണ് . ശാസ്ത്രരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാലയങ്ങൾക്ക് ഗവൺമെൻറ് നല്കിയ ശാസ്ത്രപോഷിണി ലാബ് സൗകര്യം ഇവിടുണ്ട് . സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രബന്ധം അവതരിപ്പിച്ച ദേശീയ തലം വരെ പങ്കിടാനുള്ള അവസരം ഇവിടെ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട് രസതന്ത്രം ഊർജ്ജതന്ത്രം ജീവശാസ്ത്രം എന്നിവയ്ക്ക് പ്രത്യേകം പ്രത്യേകം ലാബുകൾ. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട് വിദ്യാർഥികൾക്ക് കണക്കിനെ കൂടുതൽ ആസ്വാദ്യകരം ആക്കുക എന്നെ ലക്ഷ്യത്തോടുകൂടി ഗണിത ലാബും മ്യൂസിയവും നമ്മുടെ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്..കൂടുതൽവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാലയ സുരക്ഷാ കമ്മറ്റി
വിദ്യാലയ സുരക്ഷാ കമ്മറ്റി ഹെഡ്മിസ്ട്രസ്സ് ,പ്രിൻസിപ്പാൾ ,മാനേജർ ,പി.ടി.എ എന്നിവരുടെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു .കോവിഡ് സമയത്തു് വി വിദ്യാര്ഥികളുടെ സുരക്ഷയ്ക്ക് പ്രഥമ സ്ഥാനം തന്നെയാണ് ഉള്ളത് .തുടർന്നുള്ള വായന
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാലയാന്തരീക്ഷം സംജാതമാവാൻ ഈ വിദ്യാലയത്തിലെ മാനേജ്മെന്റ് സ്റ്റാഫ്, പി. ടി. എ. മാതൃകാപരമായ സഹകരണമാണ് നല്കിവരുന്നത്. പ്രായപൂർത്തിയാവാതെ വാഹനമോടിക്കരുതെന്ന തിരിച്ചറിവിനും. ലഹരിപദാർത്ഥങ്ങളുടെ ദൂഷ്യവലയത്തിൽ
പെടാതിരിക്കു വാ നുമായി പോലീസിന്റെ യുംമെഡിക്കൽ വിഭാഗത്തിന്റെയും ബോധവത്ക്കരണക്ലാസ്സുകൾ സംഘടിപ്പിക്കാൻ ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്.മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന വിദ്യാഭ്യാസമാണ്ഞങ്ങളുടെ ലക്ഷ്യം .
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹരിതസേന
- ജൂനിയർ റെഡ്ക്രോസ്സ്
- മോട്ടിവേഷൻ ക്ലാസ്സുകൾ
- വിവിധ ക്യാമ്പുകൾ ,പരിശീലനങ്ങൾ
- വിനോദയാത്രകൾ
മാനേജ്മെന്റ്
കർണകിയമ്മൻ എഡ്യുക്കേഷ൯ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . ശ്രീ യൂ .കൈലാസമണി മാനേജരായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ് ട്രസ് ശ്രീമതി .എം കൃഷ്ണവേണി ആണ്.ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രിൻസിപ്പൽ ശ്രീ വി .കെ രാജേഷ് ആണ്.
ജീവനക്കാരുടെ എണ്ണം
| തസ്തിക | ജീവനക്കാരുടെ എണ്ണം |
|---|---|
| PRICIPAL | 1 |
| HM | 1 |
| HST | 32 |
| HSST | 11 |
| CLERK | 1 |
| LAB ASSISTANT | 2 |
| OA | 2 |
| FTM | 2 |
| ആകെ എണ്ണം | 52 |
മുൻ സാരഥികൾ
വിദ്യാലയത്തിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | മുതൽ | വരെ | |
|---|---|---|---|
| 1 | ശ്രീ എൻ .സുന്ദരം | 01-06-1966 | 24-07-1968 |
| 2 | ശ്രീ എൽ .വി അനന്തനാരായണൻ | 25-07-1968 | 31-03-1980 |
| 3 | ശ്രീ കെ .കൃഷ്ണൻ | 01-04-1980 | 31-03-1986 |
| 4 | ശ്രീമതി ടി .ഹൈമവതി | 01-04-1986 | 31-03-1999 |
| 5 | ശ്രീമതി .എം .ലളിതകുമാരി | 01-04-1999 | 31-03-2002 |
| 6 | ശ്രീമതി പി കരുണാമ്പിക | 01-04-2002 | 31-03-2004 |
| 7 | ശ്രീമതി .എം .ജെ വിജയമ്മ | 01-04-2004 | 31-03-2007 |
| 8 | ശ്രീമതി എം .പി മാർഗരറ്റ് | 01-04-2007 | 30-04-2013 |
| 9 | ശ്രീമതി .എസ് .സുമോൻ | 01-05-2013 | 31-03-2016 |
| 10 | ശ്രീ .വി .ശ്രീകുമാർ | 01-04-2016 | 31-03-2018 |
| 11 | ശ്രീമതി .എം കൃഷ്ണവേണി | 01-04-2018 |
വിദ്യാലയത്തിന്റെ മുൻമാനേജർമാർ
| 1 | ശ്രീ .രാമനുണ്ണിമന്നാടിയാർ |
| 2 | ശ്രീ .കൃഷ്ണൻകുട്ടിമൂത്താൻ |
| 3 | ശ്രീ .എ .കരുണാകരമൂത്താൻ |
| 4 | ശ്രീ .കെ .വാസുദേവ മന്നാടിയാർ |
| 5 | ശ്രീ .കെ .ബാലൻ മാസ്റ്റർ |
| 6 | ശ്രീ .അച്യുത് ഭാസ്കർ |
| 7 | ശ്രീ .എ .ബാലകൃഷ്ണൻ |
| 8 | ശ്രീ .എസ് .ആർ .ബാലസുബ്രഹ്മണ്യൻ |
| 9 | ശ്രീ .കെ .വി .രാമചന്ദ്രൻ |
| 10 | ശ്രീ .കെ.ഗംഗാധരൻ |
| 11 | ശ്രീ .കെ .മണി |
| 12 | ശ്രീ .ബി .ഗംഗാധരൻ |
| 13 | ശ്രീ .യൂ .കൈലാസമണി |
പത്ര താളുകളിലൂടെ
ഫോട്ടോആൽബം
വേറിട്ടപ്രവർത്തനങ്ങൾ
"തിരികെവിദ്യാലയത്തിലേക്ക് " മായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഒരുവീഡിയോ ജയചന്ദ്രന്മാഷുടെ വരികൾ പ്രസീജടീച്ചർ ,ബിന്ദുടീച്ചർ ,മഞ്ജുഷടീച്ചർ ,സൗമ്യടീച്ചർ എന്നിവർ പാടുകയും അരുൺ മാഷിന്റെ നേതൃത്വത്തിൽ ചിത്രീകരണവും നടത്തിയ വീഡിയോ .കൈറ്റ് വിക്‌ടേഴ്‌സ് നടത്തിയ മത്സരത്തിന് ഈ വീഡിയോ ആണ് അയച്ചത് .തുടർവായന
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
| si no | name | remarks | others |
|---|---|---|---|
| 1 | ശ്രീജിത്ത് മാരിയൽ | ||
| 2 | എം .കൃഷ്ണവേണി | പഠിച്ച വിദ്യാലയത്തിലെ തന്നെ അധ്യാപികയും പ്രധാന അധ്യാപികയും ആയി | |
വഴികാട്ടി
പാലക്കാട് - ഷൊർണ്ണൂർ റോഡിൽ മേലാമുറിയിൽ സ്ഥിതിചെയ്യുന്നു.
കോഴിക്കോട് എയർപോർട്ടിൽ നിന്ന് 123കി.മി. അകലം
കെ.എസ്.ആർ.ടി.സി സ്റ്റാ൯റിൽ നിന്ന് 4 കി.മി. ദൂരം
{{#multimaps:10.776273164277482, 76.63820205995336 | zoom=18 }}
അവലംബം
ചരിത്രം[1]
- ↑ സുവർണ്ണകം വിദ്യാലയ മാഗസിൻ