കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

മലമ്പുഴ അണക്കെട്ട്

തെക്കേ ഇന്ത്യയിലെ കേരളത്തിലെ പാലക്കാട് ജില്ലയിൽ പാലക്കാടിനു സമീപം മലമ്പുഴയിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ കൽപ്പാത്തിപ്പുഴയുടെ കൈവഴിയായ  മലമ്പുഴ നദിയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ മലമ്പുഴ അണക്കെട്ട്. മലമ്പുഴ ജലസേചന പദ്ധതി,. ക്കു വേണ്ടിയാണു ഈ അണക്കെട്ടു നിർമ്മിച്ചത് .1955-ലാണ് ഇതു നിർമ്മിച്ചത്. മലമ്പുഴ അണക്കെട്ടിനോടു ചേർന്നുതന്നെ മലമ്പുഴ ഉദ്യാനവുമുണ്ട്

പശ്ചിമഘട്ടം

ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ്‌ പശ്ചിമഘട്ടം. സഹ്യാദ്രി, സഹ്യപർവ്വതം എന്നിങ്ങനെയും അറിയപ്പെടുന്ന ഈ പർവ്വത നിരകൾ ഇന്ത്യയിലെ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇടതൂർന്ന നിത്യഹരിതവനങ്ങൾ കൊണ്ട് പശ്ചിമഘട്ടം ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമഘട്ടം. ഇതിനു 1,600കീ.മീ ദൈർഘ്യവും 1,60,000 ച.കീ.മീ. വിസ്തൃതിയുമാണുള്ളത്. ജൈവവൈവിധ്യത്തിലെ പ്രാമുഖ്യം സൂചിപ്പിക്കുന്നതിനായ് പശ്ചിമഘട്ടം ഉൾപ്പെട്ട ജൈവമേഖലക്ക് മഹാവൈവിധ്യപ്രദേശം (Bio-diversity Hotspot) എന്ന ബഹുമതി ലഭിച്ചിട്ടുണ്ട്. കേരളത്തിലെ | Kollam ജില്ലയിലെ അര്യങ്കാവ് ചുരവും പാലക്കാട് ചുരവും ആണ് ഈ പർവ്വത മേഘലയിലെ പ്രധാന വിടവുകൾ .... അത്യപൂർവ്വ സസ്യജന്തുവർഗ്ഗങ്ങളുെടെ ആവാസമേഹലയാണ് പശ്ചിമഘട്ടം 9216 അപൂർവ്വ സസ്യവർഗ്ഗങ്ങളും (പുഷ്പ്പിക്കുന്നവ 7402 പുഷ്പ്പിക്കാത്തവ 1814) സസ്തനികൾ 139 . 508 തരം പക്ഷിവർഗ്ഗങ്ങളും , 179 തരം ഉദയ ജീവികളും 290 തരം ശുദ്ധജല മത്സ്യങ്ങളും ഈ മേഘലയിൽ അഭിവസിക്കുന്നു അനുകൂലമായ താപനിലയും ധാരാളമായുള്ള വർഷപാതവും ഈ വനങ്ങളെ കൂടുതൽ പരിപോഷിപ്പിക്കുന്നു. 2012 ജൂലൈ 1-ന് റഷ്യയിലെ സെൻറ്പീറ്റേഴ്‌സ് ബർഗിൽ ചേർന്ന ലോകപൈതൃകസമിതിയിൽ ഉണ്ടായ തീരുമാനത്തിൽ പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി

ഫാന്റസി പാർക്ക്.

കേരളത്തിൽ പാലക്കാട് ജില്ലയിലെ മലമ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു ഉല്ലാസകേന്ദ്രമാണ് ഫാന്റസി പാർക്ക്. 8 ഏക്കർ വിസ്തൃതിയുള്ള ഈ പാർക്ക് കേരളത്തിലെ ആദ്യത്തെ അമ്യൂസ്മെന്റ് പാർക്കാണ്. പാലക്കാട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഫാന്റസി പാർക്ക്, പാലക്കാട് പട്ടണത്തിൽ നിന്നും 10 കിലോമീറ്റർ അകലെയാണ്. മലമ്പുഴ ഡാമിനു 2 കിലോമീറ്റർ അകലെയുമാണ്. 1998-ൽ ഏറ്റവും നവീനമായ വിനോദസഞ്ചാര പദ്ധതിക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം ഈ പാർക്കിനു ലഭിച്ചിട്ടുണ്ട്

പാലക്കാട് കോട്ട

കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് പാലക്കാട് കോട്ട (ടിപ്പു സുൽത്താന്റെ കോട്ട) സ്ഥിതിചെയ്യുന്നത്. മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ കോട്ട പുനരുദ്ധരിച്ചു. പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പ് (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) ആണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളിൽ ഒന്നാണ് ഈ കോട്ട.

Jainimedu Jain temple

Jainimedu Jain temple is a 15th-century Jain temple located at Jainimedu, 3 km from the centre of Palakkad, Palakkad district, Kerala, India. It is dedicated to Chandraprabha, a Tirthankar of the Jain faith.

Thirupuraikkal Temple

Thirupuraikkal Temple (full name: Sri Kachanam Kulam Thirupuraikkal Bhagawathy Temple) is a Hindu temple at Moothanthara in Palakkad town, in the Indian state of Kerala. It is also known as the Karnaki Amman Temple. Also there is another karnaki temple in koduvayur where is the moolasthanam of all karnaki temples around palakkad

മുളക്കൊട്ടുനൃത്തം

മൂത്താൻതറയുടെ പ്രാദേശിക നൃത്തമായ മുളക്കൊട്ടു വിദ്യാർത്ഥികൾ വിദ്യാലയമുറ്റത്ത് അവതരിപ്പിച്ചു

ഗ്രാമങ്ങളിൽ ആഘോഷിക്കുന്ന ഒരു ഗ്രാമോത്സവമാണ് മുളയ്‌ക്കോട്ട്. അങ്ങനെ ചെയ്യുന്നതിലൂടെ അവളുടെ അനുഗ്രഹവും മെച്ചപ്പെട്ട കൃഷിക്ക് മതിയായ മഴയും ലഭിക്കുമെന്ന് അവർ വിശ്വസിക്കുന്നു. ഏത് തമിഴ് മാസമായ പംഗുനി മുതൽ പുരട്ടാശി വരെയുള്ള സമയത്താണ് ഈ ഉത്സവം പൊതുവെ ആഘോഷിക്കുന്നത്. ഉത്സവം 11 ദിവസം നീണ്ടുനിൽക്കും. (ആദ്യ ആഴ്ചയിലെ ഞായർ മുതൽ രണ്ടാം ആഴ്ചയിലെ ബുധൻ വരെ)

ഗ്രാമോത്സവത്തിന്റെ ശുഭാരംഭത്തിൽ, മുളയ്‌ക്കോട്ട് ആഘോഷത്തിന് ഏറ്റവും അനുയോജ്യമായ തീയതി നിശ്ചയിക്കാൻ ഗ്രാമയോഗം വിളിക്കും. ഏതെങ്കിലും തീയതി നിശ്ചയിക്കുന്നതിന് മുമ്പ് , ഗ്രാമത്തിലെ പ്രധാനും സെക്രട്ടറിയും ഏതെങ്കിലും വിവാഹത്തെക്കുറിച്ചോ ചിക്കൻ പോക്‌സ് ബാധിച്ച ആരെയെങ്കിലും സംബന്ധിച്ചോ ഗ്രാമവാസികളിൽ നിന്ന് കുറച്ച് വിവരങ്ങൾ ശേഖരിക്കുന്നു. ആർക്കെങ്കിലും ചിക്കൻ പോക്‌സ് ബാധിച്ചാൽ, എന്തെങ്കിലും പെട്ടെന്നുള്ള മരണം സംഭവിക്കുകയോ ആരുടെയെങ്കിലും വിവാഹം നടക്കുകയോ ചെയ്‌താൽ. യോഗത്തിലെ പൊതുജനാഭിപ്രായം അനുസരിച്ച് മുളയ്‌ക്കോട്ടിന്റെ തീയതി മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്യും. തമിഴിൽ തണ്ടൽ എന്ന് വിളിക്കപ്പെടുന്ന ഒമ്പത് വ്യത്യസ്ത തരം ധാന്യവിത്തുകൾ ഓരോ വീട്ടിൽ നിന്നും ശേഖരിച്ചാണ് ആഘോഷം ആരംഭിക്കുന്നത് . ഞായറാഴ്ച വളർപിറയിൽ തണ്ടൽ നടക്കും. അടുത്ത ചൊവ്വാഴ്ചയാണ് തണ്ടലിന്റെ രണ്ടാം ദിവസമെന്ന് വിളിക്കപ്പെടുന്നത്പരി പറപ്പുതൽ . അടുത്ത ചൊവ്വാഴ്‌ച മുളയ്‌ക്കൊട്ട്‌ എന്ന ദിവസമാണ്‌ പ്രധാന ചടങ്ങ്‌ . അടുത്ത തണ്ടൽ ദിവസം ക്ഷേത്രക്കമ്മിറ്റി എല്ലാ വീടുകളിലും പരിപ്പ് സ്ഥാപിക്കുന്നതിനുള്ള ധാന്യങ്ങൾ വിതരണം ചെയ്യും.വിശാലമായ വായയും ഇടുങ്ങിയ അടിത്തറയും അടിയിൽ ദ്വാരവുമുള്ള ഒരു മൺപാത്രമാണ് പരി. ഈ പാത്രം ഇതിനായി പ്രത്യേകം നിർമ്മിച്ച് മാർക്കറ്റിൽ വിൽക്കുന്നു. ഗ്രാമവാസികൾ അവരുടെ വീട്ടിൽ സജ്ജീകരിക്കാൻ ആഗ്രഹിക്കുന്നതിനാൽ മാർക്കറ്റ് സന്ദർശിക്കുകയും പാരിസിന്റെ എണ്ണം വാങ്ങുകയും ചെയ്യുന്നു.

തണ്ടലിന്റെ രണ്ടാം ദിവസം പാരീസും അവരുടെ വീടും വൃത്തിയാക്കുക എന്നതാണ് അവരെ സജ്ജീകരിക്കുന്നതിനുള്ള ആദ്യപടി. ആളുകൾ ആട്ടിൻ ചാണകവും കുറച്ച് വൈക്കോലും ശേഖരിക്കാറുണ്ടായിരുന്നു. പരിയുടെ ദ്വാരം തടയാൻ പുല്ല് ഉപയോഗിക്കുന്നു. ആട്ടിൻ ചാണകത്തിന്റെ ഒരു പാളി വൈക്കോലിന് മുകളിൽ വിതറി ചാണകം നനയ്ക്കുന്നു. പരി സജ്ജീകരിക്കുന്നതിനുള്ള നടപടിക്രമമാണിത്.

ഇതിന്റെ അടുത്ത പടിയായി ക്ഷേത്രക്കമ്മിറ്റിയിൽ നിന്ന് ലഭിച്ച ഒമ്പതിനം ധാന്യങ്ങൾ പാറിയിലെ ആട്ടിൻ കാഷ്ഠത്തിൽ സുഗമമായി വിതറുന്നു. തുടർന്ന് പരിക്ക് വിജയകരമാക്കാൻ ദേവിയെ പ്രാർത്ഥിച്ച് പൂജയും നടത്തും. ഓരോ വീട്ടിലും രണ്ടിൽ കൂടുതൽ പാരികളുണ്ടാകും. ഈ പാരികളെ അവരുടെ വീട്ടിലെ ഇരുണ്ടതും ഒറ്റപ്പെട്ടതുമായ മുറിയിലേക്ക് കൊണ്ടുപോയി. അടുത്ത ഏഴു ദിവസത്തേക്ക് അവർ തൈകൾ ഒരു ചെടിയായി വളർത്തണം. ഈ കാലയളവിൽ ഉച്ചഭാഷിണി, പടക്കം എന്നിവയുടെ ഉപയോഗം പൂർണമായും നിരോധിച്ചിരിക്കുന്നു. വൈകുന്നേരങ്ങളിൽ, ഗ്രാമവാസികളെല്ലാം മാരിയമ്മൻ ക്ഷേത്രത്തിന് മുന്നിൽ ഒത്തുകൂടി മാരി പാട്ട് എന്നറിയപ്പെടുന്ന നാടൻ പാട്ടുകൾ ആലപിക്കുന്നു , മുളയ്‌ക്കൊട്ട് ( കുമ്മിക്ക് സമാനമായി), അമ്മൻ ഓയിൽ തുടങ്ങിയ നാടോടി നൃത്തങ്ങൾ നൃത്തം ചെയ്യുന്നു. തണ്ടൽ ഞായർ (ഒന്നാം ദിവസം) മുതൽ അടുത്ത ഞായറാഴ്ച (എട്ടാം ദിവസം) വരെ എല്ലാ ദിവസവും ഇത് പിന്തുടരുന്നു. ഒമ്പതാം ദിവസം വിളിച്ചുതങ്ങൾ , ക്യാമ്പിംഗ് എന്നാണ് അർത്ഥമാക്കുന്നത്. ഈ ദിവസം ക്ഷേത്രം അടച്ചിടുകയും നാടൻ പൂജകളും നൃത്തങ്ങളും നിരോധിക്കുകയും ചെയ്യുന്നു. ഗ്രാമത്തിലെ ജലാശയത്തിലാണ് അമ്മൻ കരഗം നിർമ്മിക്കുന്നത്, ആ 10 ദിവസങ്ങളിൽ ഉപവസിക്കുന്ന വ്യക്തിയെ അമ്മാദി (അമ്മനായി ചിത്രീകരിച്ച വ്യക്തി) എന്ന് വിളിക്കുന്നു. അമ്മണ്ടി കരഗമെടുത്ത് ക്ഷേത്രത്തിൽ കൊടുത്തു. എല്ലാ പാരികളും തണ്ടലിന്റെ പത്താം ദിവസം വീടുകളിൽ നിന്ന് അമ്മൻ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു. പാരിസ് ഒരു രാത്രിയും അടുത്ത ദിവസവും (അവസാന ദിവസം, പതിനൊന്നാം ദിവസം, ബുധൻ) അമ്മൻ ക്ഷേത്രത്തിൽ തുടരും, ഒരു പൂജയ്ക്ക് ശേഷം, പാരീസ് അതത് അംഗത്തിന് തിരികെ നൽകും. അമ്മാദി വീണ്ടും കരഗവും മുളപ്പാരിയുംഅമ്മാദി (അമ്മനായി ചിത്രീകരിച്ച വ്യക്തി) എന്ന് വിളിക്കുന്നു. അമ്മണ്ടി കരഗമെടുത്ത് ക്ഷേത്രത്തിൽ കൊടുത്തു. എല്ലാ പാരികളും തണ്ടലിന്റെ പത്താം ദിവസം വീടുകളിൽ നിന്ന് അമ്മൻ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു. പാരിസ് ഒരു രാത്രിയും അടുത്ത ദിവസവും (അവസാന ദിവസം, പതിനൊന്നാം ദിവസം, ബുധൻ) അമ്മൻ ക്ഷേത്രത്തിൽ തുടരും, ഒരു പൂജയ്ക്ക് ശേഷം, പാരീസ് അതത് അംഗത്തിന് തിരികെ നൽകും. അമ്മാദി വീണ്ടും കരഗവും മുളപ്പാരിയും എടുക്കുന്നുക്ഷേത്രത്തിൽ നിന്നും എടുത്തവയുമാണ്. ഒടുവിൽ അമ്മൻ കരഗവും മുളപ്പരികളും ഗ്രാമക്കുളത്തിൽ മുക്കി. തമിഴ് മാസമായ ആദിയിൽ മധുര അമ്മൻ ക്ഷേത്രത്തിലും ഇത് ആഘോഷിക്കപ്പെടുന്നു.

.

കണ്യാർകളി

പാലക്കാട് ജില്ലയിലെ നായർ സമുദായത്തിന്റെ ഒരു അനുഷ്ഠാന കലയാണ് കണ്യാർകളി. പാലക്കാട് ജില്ലയിൽ മാത്രം പ്രചാരമുള്ള ഒരു കലാരൂപമാണിത്. എല്ലാ കൊല്ലവും മേടമാസത്തിലാണ്‌ കണ്യാർകളി നടക്കാറുള്ളത്. വിഷു കഴിഞ്ഞ ശേഷം ആഴ്ചപ്പാങ്ങും നാളും നോക്കിയിട്ടേ കളി കുമ്പിടാറുള്ളു. കളി അവസാനിപ്പിക്കുന്നതിനും പ്രത്യേകം ദിവസങ്ങളുണ്ട്. ഉർവ്വരാ ആരാധനാപരമാണ് കണ്യാർകളി. ഭഗവതി ക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ചാണ് കളിക്കുന്നത്. വിളക്കിനു ചുറ്റുമായി പാടി കൊണ്ടാണ് കളി. ചിലയിടങ്ങളിൽ മൂന്നും ചിലയിടങ്ങളിൽ നാലും ദിവസങ്ങളിലായിട്ടാണ് ഇത് നടത്തി വരുന്നത്.

ഈ നാടൻ‌കല താണ്ഡവത്തിന്റേയും ലാസ്യത്തിന്റേയും രസങ്ങൾ ഉൾക്കൊള്ളുന്നു. പരദേവതകളുടെ പ്രീതിക്ക് വേണ്ടി ഉത്സവങ്ങളോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിലോ പരിസരങ്ങളിലോ ആണ് നടത്തുന്നത്.

ചെണ്ട, മദ്ദളം, ചേങ്ങില, കുറുങ്കുഴൽ, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിയ്ക്കുന്നു. ക്ഷേത്രത്തിലെ വെളിച്ചപ്പാട് ആദ്യവും ശേഷം കളിയാശാനും പന്തലിൽ പ്രവേശിക്കുന്നു. ദ്രുതം, അതിദ്രുത, ഇടമട്ട് എന്നിവയാണ് പ്രധാന കലാശങ്ങൾ.

പൊറോട്ടുകളിയിൽ കൊടിച്ചിമാരായി സ്ത്രീവേഷം കെട്ടി നിൽക്കുന്ന നർത്തകർ

വട്ടക്കളി, പൊറാട്ടു കളി എന്നിങ്ങനെ രണ്ടു തരം കളികളുണ്ട്. ഈശ്വര പ്രീതിയ്ക്കായുള്ള അനുഷ്ഠാന കലയാണ് വട്ടക്കളി എങ്കിൽ നാടോടി നാടക അവതരണമാണ് പൊറാട്ടു കളി. വട്ടക്കളിയ്ക്ക് ഗ്രാമത്തിലെ എല്ലാ പ്രായത്തിലുമുള്ളവർ ഒന്നിച്ച് ആവേശ പൂർവ്വം പാടി, ചുവടു വെച്ച് കളിപ്പന്തലിലേയ്ക്ക് കടന്നു വരും. ഇവരെ നയിച്ചു കൊണ്ട് പള്ളിവാളും ഒറ്റച്ചിലമ്പും കയ്യിലേന്തി വെളിച്ചപ്പാടുമുണ്ടായിരിക്കും. മൂന്നു തവണ പ്രദക്ഷിണം വെച്ച് കരക്കാർ പൊറാട്ടു വേഷക്കാർക്കു വേണ്ടി കളിപ്പന്തൽ ഒഴിഞ്ഞു കൊടുക്കുന്നു.

ഒന്നാം കളി ആണ്ടിക്കൂത്ത്. ഇതിൽ ഗണപതി, സരസ്വതി സ്തുതികളും ശേഷം സുബ്രഹ്മണ്യ ഭക്തരായ ആണ്ടികൾ ഭിക്ഷാടനത്തിനായി വരുന്ന ഭാഗവും അവതരിപ്പിക്കുന്നു. രണ്ടാം ദിവസത്തെ കളി വേദാന്തം,തത്ത്വചിന്ത എന്നിവ ഉൾക്കൊള്ളിച്ച് തിരുവള്ളുവരുടെ ജ്ഞാനോപദേശങ്ങൾ അവതരിപ്പിയ്ക്കുന്നതിനാൽ വള്ളോൻ എന്ന പേരിൽ അറിയപ്പെടുന്നു. മൂന്നാം ദിവസത്തെ കളി മലമ എന്നും അറിയപ്പെടുന്നു. ക്ഷേത്രത്തിനു മുന്നിൽ കെട്ടിയുണ്ടാക്കുന്ന ഒൻപതു കാൽ പന്തലിലാണ് കളി നടക്കുന്നത്. കുരുത്തോല, മാവില, കണിക്കൊന്ന തുടങ്ങിയവ ഉപയോഗിച്ച് പന്തൽ അലങ്കരിയ്ക്കുന്നു. പന്തലിനു മുകളിൽ 102 നിരത്തിട്ട് പരമ്പുകളിട്ട് മൂടുന്നു കൂടുതൽവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൂതംകളി

കേരളത്തിലെ ഒരു തനതായ കലയാണ് പൂതംകളി. അനവധി അലങ്കാര ചമയങ്ങൾ ഈ കളിയിൽ ഉപയോഗിക്കാറുണ്ട്. ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാമായി വൈവിധ്യം നിറഞ്ഞ പൂതം കളിയിലെ വേഷവിധാനങ്ങൾ കഥകളിയുടെ വേഷത്തോട് സാമ്യമുള്ളതാണ്. വേഷഭൂഷാദികളോടെ പ്രത്യേക ചുവടുവെപ്പുകളുമായി പൂതംകളി കളിക്കുന്നു. കാലിൽ ചിലങ്കയണിഞ്ഞ് എത്തുന്ന പൂതംകളിക്കാർ തുടികൊട്ടുന്ന താളത്തിനനുസരിച്ച് നൃത്തം ചെയ്യുന്നു. ആദ്യം പതിഞ്ഞമട്ടിലും പിന്നീട് വേഗത്തിലും താളം വെക്കുന്നു. നല്ല മെയ് വഴക്കം ആവശ്യമുള്ള ഒരു കലാരൂപമാണ് പൂതംകളി.കൂടുതൽവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കാവടി

ആഘോഷങ്ങളടനുബന്ധിച്ച് തലയിലോ തോളത്തോ ഏറ്റി ആടുന്നതിനുപയോഗിക്കുന്ന വർണ്ണപ്പകിട്ടാർന്ന ഒരു നിർമ്മിതിയാണ് കാവടി. ഹിന്ദുമതവിശ്വാസപ്രകാരം മുരുകന് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടാണ് കാവടി. കാവുപോലെ തുലാസുപോലെ ഉള്ള് വടി അഥവാ തണ്ട് എന്ന അർത്ഥത്തിലാവണം ഈ വാക്കുണ്ടായത്.[അവലംബം ആവശ്യമാണ്] കാവടിയിൽ കൊണ്ടുപോകുന്ന ദ്രവ്യത്തെ അടിസ്ഥാനമാക്കി വിവിധ കാവടികൾ പാൽക്കാവടി, ഭസ്മക്കാവടി, അന്നക്കാവടി, കളഭക്കാവടി, പീലിക്കാവടി, തൈലക്കാവടി, കർപ്പൂരക്കാവടി, അഗ്നിക്കാവടി എന്നിവ പ്രധാനം. മുരുകനാണ് വഴിപാട് പ്രധാന്യമെങ്കിലും മറ്റു ക്ഷേത്രങ്ങളിലും ഇത് നടത്താറുണ്ട്. ഈ പലതരത്തിലുള്ള കാവടികളുണ്ട്. ഇപ്പോൾ അലങ്കാരമായും കവടികൾ ഉപയോഗിക്കുന്നു.'കൂടുതൽവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വടക്കന്തറ തിരുപുരായ്‌ക്കൽ ഭഗവതിക്ഷേത്രം

കേരളത്തിലെ പ്രസിദ്ധ ഭഗവതിക്ഷേത്രങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിൽ പാലക്കാട് നഗരത്തിനടുത്തുള്ള വടക്കന്തറയിലുള്ള പ്രസിദ്ധമായ ശ്രീ തിരുപുരായ്ക്കൽ ഭഗവതിക്ഷേത്രം. അത്യുഗ്രദേവതയായ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. എന്നാൽ ചിലപ്പതികാരത്തിലെ നായികയായ കണ്ണകിയായി സങ്കല്പിച്ചാണ് പൂജ നടത്തിവരുന്നത്. ക്ഷേത്രത്തിൽ മൂന്ന് വർഷത്തിലൊരിയ്ക്കൽ നടത്തിവരുന്ന വലിയവിളക്കുവേല പ്രസിദ്ധമാണ്. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

ഐതിഹ്യം/ചരിത്രം

ചിലപ്പതികാരത്തിലെ നായകനായ കോവലനെ ചെയ്യാത്ത തെറ്റിന് വധിച്ചുകളഞ്ഞ വിവരമറിഞ്ഞ അദ്ദേഹത്തിന്റെ ഭാര്യയായ കണ്ണകി മധുരാനഗരം ചുട്ടെരിച്ച് കേരളത്തിലേയ്ക്ക് യാത്രതിരിച്ചു. പോകുന്ന വഴിയിൽ പാലക്കാട്ടെത്തിയ കണ്ണകി അടുത്തുള്ള മേലാമുറി എന്ന സ്ഥലത്ത് താമസിച്ചു. പാലക്കാട്ട് രാജാവായിരുന്ന ശേഖരിവർമ്മയ്ക്ക് ദർശനം നൽകിയ ഭഗവതി തുടർന്ന് അവിടെ സ്വയംഭൂവായി അവതരിച്ചു. ശേഖരിവർമ്മ അവിടെ ഭഗവതിയ്ക്ക് ഒരു ക്ഷേത്രം നിർമ്മിച്ചു. ഇത് 'നടുപ്പതിമന്ദം ക്ഷേത്രം' എന്ന പേരിൽ അറിയപ്പെട്ടു. ഭഗവതിയോടൊപ്പം രണ്ട് സഹോദരിമാരും വന്നിരുന്നത്രേ. അവരിലൊരാൾ പിരായിരിയിലും മറ്റൊരാൾ തിരുനെല്ലായിയിലും കുടികൊണ്ടു. ഇവർ യഥാക്രമം 'കണ്ണുക്കോട്ട് ഭഗവതി' എന്നും 'കണ്ണാടത്ത് ഭഗവതി' എന്നും അറിയപ്പെട്ടു. ഇന്നും ഈ ക്ഷേത്രങ്ങൾ നിലവിലുണ്ട്.

മധുരയിൽ നിന്ന് രക്ഷപ്പെട്ടുപോന്ന ഒരു ജനവിഭാഗം ഈ യാത്രയിൽ ഭഗവതിമാരെ അനുഗമിച്ചിരുന്നു. മൂത്താൻ എന്നാണ് ഈ ജാതി അറിയപ്പെടുന്നത്. ഇന്നും ഈ ജാതിക്കാർ പാലക്കാട്ട് സ്ഥിരതാമസമാക്കിയിട്ടുണ്ട്. വൈശ്യരായ അവർ ആദ്യം കുടികൊണ്ട സ്ഥലത്തിന് 'മൂത്താന്തറ' എന്നാണ് പേരിട്ടിരിയ്ക്കുന്നത്. തമിഴ് പാരമ്പര്യമുള്ള ജാതിയാണെങ്കിലും മൂത്താന്മാർ മലയാളം തന്നെയാണ് മാതൃഭാഷയാക്കിയിരിയ്ക്കുന്നത്. ഇത് തമിഴ്നാട്ടിൽ നിന്ന് കുടിയേറിവന്ന മറ്റ് ജാതിവിഭാഗങ്ങളിൽ നിന്ന് അവരെ വ്യത്യസ്തരാക്കുന്നു.

ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് നടുപ്പതിമന്ദം ക്ഷേത്രമടക്കം പാലക്കാട്ടെ മിക്ക ക്ഷേത്രങ്ങളും തകർക്കപ്പെട്ടു. ഇതേത്തുടർന്ന് നടുപ്പതിമന്ദത്തുണ്ടായിരുന്ന ഭഗവതിവിഗ്രഹം ഭക്തർ വടക്കന്തറയിൽ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചു. അവിടത്തെ പ്രശസ്ത നായർ കുടുംബമായ തരവത്ത് തറവാട്ടിലാണ് ആദ്യം ഭഗവതിയുടെ പ്രതിഷ്ഠയുണ്ടായിരുന്നത്. പിന്നീട്, രാമപുരം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിനടുത്തുള്ള അത്തിമരച്ചുവട്ടിൽ ഭഗവതിയെ പ്രതിഷ്ഠിച്ചു. കാലപ്രവാഹത്തിൽ മരം നിലനിർത്തിക്കൊണ്ടുതന്നെ അവിടെയൊരു ശ്രീകോവിലും പണികഴിപ്പിച്ചു. ഉപദേവതാപ്രതിഷ്ഠകളും ഇതിനോടനുബന്ധിച്ചുതന്നെ നടത്തി. അങ്ങനെയാണ് പ്രസിദ്ധമായ വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതിക്ഷേത്രം നിലവിൽ വന്നത്.

ആണ്ടി

തലപ്പിള്ളി, ‌വള്ളുവനാട് പ്രദേശങ്ങളിലെ ദേവീക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് പാണൻ സമുദായത്തിലെ സ്ത്രീകൾഭഗവതിയെ സ്തുതിച്ചുകൊണ്ട് തട്ടകങ്ങളിലെ വീടുവീടാന്തരം കളിക്കുന്ന ഒരു പ്രാചീന നാടൻകലാരൂപമാണ് ആണ്ടി . മുതിർന്ന സ്ത്രീ തുടികൊട്ടി പാടുന്നതിനനുസരിച്ച് പത്തു വയസ്സിനു താഴെയുള്ള പെൺകുട്ടി താളത്തിൽകളിക്കുന്നു. പെൺകുട്ടിയുടെ മുഖം അരിമാവുകൊണ്ട് അണിഞ്ഞിരിക്കും. തലമുടി ചുവന്ന നിറമുള്ള തുണികൊണ്ട് മറച്ചിരിക്കും. ഇതിന്റെ പാട്ട് സാമാന്യം നല്ല ദൈർഘ്യമുള്ളതാണെങ്കിലും, മിക്കവാറും കളിക്കാർ ശരിക്കുള്ളതിന്റെ ചെറിയൊരുഭാഗം മാത്രമേ ആലപിക്കാറുള്ളൂ.

ബൊമ്മക്കൊലു

നവരാത്രിയുടെ ആദ്യ ദിവസം ഗണപതിപൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിർന്ന ആൾ (ആൺ/പെൺ) സരസ്വതി, പാർവ്വതി, ലക്ഷ്മി എന്നീ ദേവിമാർക്കുവേണ്ടി കലശാവാഹനം പൂജവിധി നടത്തുന്നു. അതിനു ശേഷം മരത്തടികൾ കൊണ്ട് പടികൾ (കൊലു) ഉണ്ടാക്കുന്നു. സാധാരണയായി 3, 5,7, 9, 11 എന്നിങ്ങനെ ഒറ്റസംഖ്യയിലാണ് പടികൾ നിർമ്മിക്കുന്നത്. പടികൾക്കു മുകളിൽ തുണി വിരിച്ചശേഷം ദേവീദേവൻമാരുടെ ബൊമ്മകൽ അവയുടെ വലിപ്പത്തിനും സ്ഥാനത്തിനു മനുസരിച്ച് അതിൽ നിരത്തി വെക്കുന്നു.പുരാണത്തിലെ കഥാപാത്രങ്ങളും കഥകളുമാണ് ബൊമ്മകൊലുകളിൽ ചിത്രീകരിക്കുന്നത്.