ജി.എച്ച്. എസ്.എസ് പെരിയ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്. എസ്.എസ് പെരിയ | |
---|---|
വിലാസം | |
പെരിയ പെരിയ പി.ഒ. , 671320 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1 - 6 - 1957 |
വിവരങ്ങൾ | |
ഫോൺ | 0467 2234340 |
ഇമെയിൽ | 12009periye@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12009 (സമേതം) |
എച്ച് എസ് എസ് കോഡ് | 14059 |
യുഡൈസ് കോഡ് | 32010400308 |
വിക്കിഡാറ്റ | Q64398795 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹോസ്ദുർഗ് HOSDURG |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പുല്ലൂർ-പെരിയ പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ 5 to 12 |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 503 |
പെൺകുട്ടികൾ | 496 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 233 |
പെൺകുട്ടികൾ | 266 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വിനോദ് വി കെ (ചാർജ് ) |
വൈസ് പ്രിൻസിപ്പൽ | സതീശൻ കെ (സീനിയർ അസിസ്റ്റന്റ് ) |
പ്രധാന അദ്ധ്യാപകൻ | ബാലചന്ദ്രൻ നായർ പി |
പി.ടി.എ. പ്രസിഡണ്ട് | ബാലകൃഷ്ണൻ കെ ആലക്കോട് |
എം.പി.ടി.എ. പ്രസിഡണ്ട് | രാധ കോട്ടയിൽ |
അവസാനം തിരുത്തിയത് | |
03-02-2022 | 12009 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ. ഉപജില്ലയിലെ പെരിയ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്
ചരിത്രം
പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിലെ ഒരു പ്രധാനപ്പെട്ട വിദ്യാലയമാണ് പെരിയ ഗവ ഹയർ സെക്കന്ററി സ്കൂൾ. മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന തെക്കൻ കർണ്ണാടക ജില്ലയിലായിരുന്നു ബ്രിട്ടീഷ് ഭരണകാലത്ത് പെരിയ. ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങൾ വ്യാപകമാവും മുൻപ് തന്നെ അനൗപചാരികമായ ഒരു ജ്ഞാനപാരമ്പര്യം ഈ നാടിനുണ്ടായിരുന്നു. കളരി വിദ്യയുടെയും വിഷ വൈദ്യത്തിന്റെയുമൊക്കെ നാടൻ വിജ്ഞാനപാരമ്പര്യത്തിന്റെ സ്മരണകൾ 'പുക്കളും കളരിയും' പാര്യമ്പ്യ വിഷവൈദ്യന്മാരും നമ്മെ ഓർമ്മപ്പെടുത്തുന്നു. ഈ പാരമ്പര്യത്തിന്റെ ഭാഗമായി പെരിയയിലെ മാളിയേക്കൽ വീട്, വേങ്ങയിൽ വീട്, താഴത്ത് വീട് എന്നിങ്ങനെ മിക്ക തറവാടുകളിലും അനപചാരിക വിദ്യാഭ്യാസം നൽകുന്ന കുടിപ്പള്ളി ക്കൂടങ്ങൾ ഉണ്ടായിരുന്നു. അറിവിന്റെ ലോകത്തുനിന്നും പാർശ്വവൽക്കരിക്കപ്പെട്ട വലിയൊരു വിഭാഗം ദളിതരും ആദിവാസികളും പെരിയ പ്രദേശത്തുണ്ടായിരുന്നു. ഇവർക്കു കൂടി പ്രതീക്ഷ നൽകിക്കൊണ്ടാണ് 1913-ൽ പെരിയയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചത്. കുടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 28ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും മികച്ച ഇൻഡോർ ഗെയിംസ് പരിശീലനകേന്ദ്രവും വിദ്യാലയത്തിനുണ്ട്.ആറായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ മികച്ച ലൈബ്രറിയും വായനമുറിയും ഉണ്ട്.ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ബി.ആർ.സി തല പരിശീലന കേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നു.വിവിധ ക്ലബ്ബുകളുടെ സുഗമമായ പ്രവർത്തനത്തിനായി വെവ്വേറെ മുറികൾ സജ്ജമാക്കിയിട്ടുണ്ട്.കാമ്പസിനകത്തുള്ള ജൈവവൈവിധ്യ ഉദ്യാനം ഏവരടേയും ശ്രദ്ധയാകർഷിക്കുന്നു.ആൽമരചുവട്ടിൽ ഒരുക്കിയിട്ടുള്ള ഇരിപ്പിടങ്ങൾ വിദ്യാർത്ഥികൾക്ക് പ്രകൃതിയിലേക്ക് തുറന്ന പഠാനാനുഭവം പ്രദാനം ചെയ്യുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പൊതുവിദ്യഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി അഞ്ചുകോടി രൂപ ഉപയോഗിച്ച് ഹൈടെക്ക് കെട്ടിടവും എല്ലാവിധസൗകര്യങ്ങളോടും കൂടിയ പാചകപ്പുരയും ഭക്ഷണശാലയും നിർമ്മിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എസ് പി സി
- ജെ ആർ സി
- ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാൻ |
1942 - 51 | ജോൺ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേൽ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബൻ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേൽ |
1981 | പ്രഭാവതി |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 | പി.ദാമോദരൻ നായർ |
1983 - 87 | അന്നമ്മ കുരുവിള |
1988 | പി.കുഞ്ഞമ്പു നായർ |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസൻ |
1990 - 92 | എ.സി. നാരായണൻ |
1995-96 | സത്യഭാമ |
1996 | ടി.നാരായണൻ |
1997-98 | എം.എം. ശാരദ |
2002 | ജയചന്ദ്രൻ |
2005 | കെ.കെ ഹരീന്ദ്രൻ |
2006-07 | മേരീ വർഗീസ് |
2006 - 07 | പ്രേമലത |
2007-08 | സരസ്വതീ |
2008-09 | മേ തോമസ് |
2009 - 10 | എം സോമൻ |
2011-13 | വി.കുമാരൻ |
2013-16 | സ്കറിയ |
2017-18 | മധുസൂദനൻ |
2018-21 | ജയ ഗെറ്റ്‍റൂഡ് ജോർജ് |
2021 | ബാലചന്ദ്രൻ നായർ പി |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പി.വി.കൃഷ്ണൻ നായർ ( കേരള സാഹിത്യ അക്കാദമി മുൻസെക്രട്ടറി)
മേലത്ത് ചന്ദ്രശേഖരൻ നായർ (സാഹിത്യകാരൻ)
പിവികെ പനയാൽ (സാഹിത്യകാരൻ)
കെ.കുഞ്ഞിരാമൻ (മുൻ എം.എൽ.എ)
പ്രഫ.പി.മാധവൻ നായർ (മുൻ പ്രിൻസിപ്പൽ കാസർഗോഡ് ഗവ.കോളേജ്)
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17-ൽ കാഞ്ഞങ്ങാട്-കാസറഗോഡ് റൂട്ടിൽ ,കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും10 കി.മി. അകലത്തായി പുല്ലൂർ പെരിയ റോഡിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:12.4040824,75.0990696 |zoom=13}}
അവലംബം
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12009
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ 5 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ