ജി.എച്ച്. എസ്.എസ് പെരിയ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അതിവിശാലമായ ഒരു കളിസ്ഥലവും മികച്ച ഇൻഡോർ ഗെയിംസ് പരിശീലനകേന്ദ്രവും വിദ്യാലയത്തിനുണ്ട്.ആറായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ മികച്ച ലൈബ്രറിയും വായനമുറിയും ഉണ്ട്.ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ബി.ആർ.സി തല പരിശീലന കേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നു.വിവിധ ക്ലബ്ബുകളുടെ സുഗമമായ പ്രവർത്തനത്തിനായി വെവ്വേറെ മുറികൾ സജ്ജമാക്കിയിട്ടുണ്ട്.കാമ്പസിനകത്തുള്ള ജൈവവൈവിധ്യ ഉദ്യാനം ഏവരടേയും ശ്രദ്ധയാകർഷിക്കുന്നു.ആൽമരചുവട്ടിൽ ഒരുക്കിയിട്ടുള്ള ഇരിപ്പിടങ്ങൾ വിദ്യാർത്ഥികൾക്ക് പ്രകൃതിയിലേക്ക് തുറന്ന പഠാനാനുഭവം പ്രദാനം ചെയ്യുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പൊതുവിദ്യഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി അഞ്ചുകോടി രൂപ ഉപയോഗിച്ച് 15 മുറികളുള്ള ഹൈടെക്ക് കെട്ടിടവും എല്ലാവിധസൗകര്യങ്ങളോടും കൂടിയ പാചകപ്പുരയും ഭക്ഷണശാലയും നിർമ്മിച്ചിട്ടുണ്ട്.