എസ്. വി. ഹൈസ്കൂൾ പുല്ലാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്. വി. ഹൈസ്കൂൾ പുല്ലാട്
വിലാസം
പുല്ലാട്

പുല്ലാട് പി.ഒ.
,
689548
,
പത്തനംതിട്ട ജില്ല
സ്ഥാപിതം23 - 05 - 1921
വിവരങ്ങൾ
ഫോൺ0469 2660311
ഇമെയിൽhmsvhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37036 (സമേതം)
യുഡൈസ് കോഡ്32120600520
വിക്കിഡാറ്റQ87592144
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ226
പെൺകുട്ടികൾ206
ആകെ വിദ്യാർത്ഥികൾ429
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ് രമേഷ്
പി.ടി.എ. പ്രസിഡണ്ട്പി ജി അനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ലിൻസി ലതിൻ
അവസാനം തിരുത്തിയത്
30-01-2022Laljikumar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പുല്ലാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ വിവേകാനന്ദ ഹൈസ് സ്കൂൾ.തിരുവല്ല നഗരത്തിൽ നിന്ന് 14 കിലോമീറ്റർ കിഴക്ക് മാറി പുല്ലാട് എന്നഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പുല്ലാട് ഹൈസ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വരിക്കണ്ണാമലവൈദ്യൻ 1921-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ടജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..

ചരിത്രം

1921 മെയ് 23 ന് ‍ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വരിക്കണ്ണാമല വൈദ്യൻ ശ്രി എൻ നാരായണപ്പണിക്കർ അവറുകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ എൻ രാമൻ പിളള ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1947-ൽ ഇതൊരു ‍ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളും യു പി വിഭാഗത്തിന് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു പി വിഭാഗത്തിനൂം കൂടി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. കമ്പ്യൂട്ടർ ലാബ് ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് കൂടുതൽ വായിക്കുക‍‍‍‍ ‍‍‍‍‍

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്. പി. സി.
  • റെ‍ഡ്ക്രോസ്.
  • ക്ലാസ് മാഗസിൻ.
  • ഹരിതസേന
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ ആർ സി.

എസ്. വി. ഹൈസ്കൂൾ പുല്ലാട്/ഐ.റ്റി ക്ളബ്ബ്

മാനേജ്മെന്റ്

സ്ക്കൂൾ മാനേജർമാർ 
ക്രമ നമ്പർ പേര് റിമാർക്സ്
1 വൈദ്യൻ എൻ നാരായണ പണിക്കർ 1883-1966
2 ഡോക്ടർ ചന്ദ്രിക പണിക്കർ
3 ശ്രീമതി ശാന്ത പിള്ള
4 ശ്രീമതി ലളിത ഗോപിനാഥ്


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

എൻ രാമൻ പിളള| 1947 - 31-03-1965.
എൻ എസ്സ് സുമതിയമ്മ 01-04-1965 - 31-03-1974
വി റ്റി നാരായണപിള്ള 01-04-1974 - 31-03-1981
പി ഒ ജോയ് 31-04-1981 - 31-03-1984
കെ സുകുമാരിയമ്മ 01-04-1984 - 31-05- 1984
റ്റി പി രാജപ്പൻ നായർ 01-06-1985 - 31-05-1987
പി സി മാമ്മൻ 01-06-1987 - 31-03-1992
എം ഡി ദേവരാജൻ 01-04-1992 - 31-03-1994
റയ്ച്ചലമ്മ സ്കറിയ 01-04-1994 - 31-03-1995
പി സാവിത്രി 01-04-1995 - 31-03-1996
പി കെ വിജയമ്മ 01-04-1996 - 31-03-1997
കെ റ്റി തോമസ്സ് 01-04-1997 -31-05-1997
വത്സമ്മ വർഗ്ഗീസ്സ് 01-06-1997 - 31-03-2000
ബി രാധാമണിയമ്മ 01-04-2000 - 31-03-2004
വി ശോഭ 01-04-2000 - 31-03-2009
റ്റി. എം സുജാത 01-04-2009 -31-05-2017
ആർ വിജയൻ 01-06-2017 -31-03-2019
എസ് രമേഷ് 01-04-2019 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രി കൊച്ചുകോശി ഐ. എ. എസ്സ്
  • ശ്രി. വി. ജി.ശ്രീധരപ്പണിക്കർ റിട്ട. പരീക്ഷകമ്മീഷ്ണർ
  • അഡ്വക്കേറ്റ്. ഫിലിപ്പോസ്സ് തോമസ്സ്.

നേട്ടങ്ങൾ

സ്കൂൾ ഹൈടെക് പദ്ധതി

സംസ്ഥാന സർക്കാരിന്റെ 4 മിഷനുകളാണ്-ഹരിതകേരളം,ആർദ്രം,ലൈഫ് ,വിദ്യാഭ്യാസം.ഇതിൽവിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് സ്കൂൾ ഹൈടെക് പദ്ധതികൂടുതൽ വായിക്കുക. .

മികവുകൾ

യിരം പൂർണ്ണചന്ദ്ര പ്രഭയിൽ മുഴുകിയ അരോഗദൃഢഗാത്രയായ അക്ഷര മുത്തശ്ശിയാണ് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ. ശതാബ്ദിയുടെ പൂർണ്ണതയിലും തലമുറകൾ കൈമാറിയ ആർജ്ജവവും കൈമുതലാക്കി, പുല്ലാടിന്റെസാംസ്കാരിക ഹൃദയഭൂമിയിൽ പ്രൗഢിയുടെ നിറച്ചാർത്ത് ആയി തല ഉയർത്തി നിൽക്കുന്നു എസ് വി എച്ച് എസ് എന്ന ശ്രീ വിവേകാനന്ദ ഹൈസ്കൂൾ. ആയിരക്കണക്കിന് വിജ്ഞാന കുതുകികൾക്ക് ജ്ഞാന സാഗരം ആയിരുന്നു ഇവിടം. ആ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന പാരമ്പര്യ ത്തിൻറെ കണ്ണികളായ, ഉന്നത ശീർഷ രായ ഒരുപറ്റം അധ്യാപക സമൂഹം ഇന്നും ഈ വിദ്യാലയത്തിന് പത്തരമാറ്റ് ആണ്. കൂടുതൽ വായിക്കുക‍‍‍‍ ‍‍‍‍‍

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അധികവിവരങ്ങൾ

പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവല്ല - പത്തനംതിട്ട റൂട്ടിൽ പുല്ലാട് ജംഗ്ഷനിൽനിന്ന് 100 മീറ്റർ വടക്ക് മാറി പുല്ലാട് - വെണ്ണിക്കുളം റോഡ്സൈഡിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.
  • കോഴഞ്ചേരിയിൽ നിന്ന് 3 കിലോമീറ്റർ ദൂരം.

{{#multimaps:9.356102, 76.676806| zoom=18}}


അവലംബം

"https://schoolwiki.in/index.php?title=എസ്._വി._ഹൈസ്കൂൾ_പുല്ലാട്&oldid=1495359" എന്ന താളിൽനിന്ന് ശേഖരിച്ചത്