എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്

<എസ്.സി.യു. ജി.വി.എച്ച്.എസ്.എസ്. പട്ടണക്കാട്

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്
വിലാസം
പട്ടണക്കാട്

പട്ടണക്കാട്
,
പട്ടണക്കാട് പി.ഒ.
,
688531
,
ആലപ്പുഴ ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ0478 2592003
ഇമെയിൽ34031.alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34031 (സമേതം)
എച്ച് എസ് എസ് കോഡ്04025
വി എച്ച് എസ് എസ് കോഡ്903007
യുഡൈസ് കോഡ്32111000804
വിക്കിഡാറ്റQ87477564
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ755
പെൺകുട്ടികൾ473
ആകെ വിദ്യാർത്ഥികൾ1228
അദ്ധ്യാപകർ41
ഹയർസെക്കന്ററി
ആൺകുട്ടികൾ163
പെൺകുട്ടികൾ183
ആകെ വിദ്യാർത്ഥികൾ346
അദ്ധ്യാപകർ11
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ81
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ122
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബോബൻ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഹരിപ്രിയ
വൈസ് പ്രിൻസിപ്പൽബിനി
പ്രധാന അദ്ധ്യാപികഭാർഗവി.എൻ.കെ
പി.ടി.എ. പ്രസിഡണ്ട്പ്രസാദ്. പി.
എം.പി.ടി.എ. പ്രസിഡണ്ട്റജീന
അവസാനം തിരുത്തിയത്
30-01-2022Scu34031
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചേർത്തലയിലെ പട്ടണക്കാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പട്ടണക്കാട് എസ് സി യു ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ.യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തി ഏഴുനൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.നിലവിൽ 16 ഡിവിഷനുകളോടെ യു പി വിഭാഗവും 18 ഡിവിഷനുകളോടെ ഹൈസ്കുൾ വിഭാഗവും പ്രവർത്തിച്ചുവരുന്നു.കഴിഞ്ഞ കുറെ വർഷങ്ങളായി ഈ സ്കൂൾ പഠനനിലവാരത്തിൽ വളരെ മുൻപന്തിയിൽ തുടരുന്നു.SSLC , VHSC. HSS വിഭാഗങ്ങളിൽ തുടർച്ചയായി 100% നേടി 2021 ലെ റിസൾട്ട് തിളങ്ങിനിൽക്കുന്നു. ആവശ്യമായ ക്ളാസ്‍മുറികളുടെ അഭാവം തുടങ്ങിയ, ഭൗതികസാഹചര്യങ്ങളുടെ പോരായ്മകളെ മറികടന്നുകൊണ്ടുള്ള ഈ വിജയങ്ങൾ വിദ്യാലയത്തിന് പൊൻതൂവലിന്റെ തിളക്കമേകുന്നു.

ചരിത്രം

1946 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി.1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മാനേജ്മെന്റ് സ്ക്കൂളായാണ് പ്രവർത്തനമാരംഭിച്ചത്.

മുൻ സാരഥികൾ

sl name year photo
1 കോശി
2 ഗോപിനാഥൻ നായർ
3 പി ജി സുകുമാരപിള്ള
4 പി ശിവരാമകൃഷ്ണ അയ്യർ
5 കെ എൻ ദിവാകരൻ പിള്ള -1978
6 കെ എൻ ശങ്കരൻ നായർ 1978-80
7 കെ ജെ ജോസഫ് 1980-81
8 കെ കെ കമലമ്മ 1981-82
9 ടി പി ജോബ് 1982-85
10 എം രാമചന്ദ്രൻ നായർ 1985-88
11 കെ ബാബു 1988-90
12 സി വി കൃഷ്ണ ഷേണായി 1990-92
13 വി വി വേലായുധൻ 1992-95
14 കെ കെ മുഹമ്മദ് കുട്ടി 1995-97
15 കെ കോമളകുമാരി 1997-98
16 കെ വി രാഗിണി 1998-99
17 എം വിജയലക്ഷ്മി അമ്മ 1999-2003
18 എം കെ നബീസ 2003-04
19 കനകമ്മ എസ് 2004-07
20 എം എസ് പ്രസന്നകുമാരി 2007-08
21 പി പി മാഗ്ലിൻ ലൂഗിയമ്മ 2008-12
22 എൻ എൽ പ്രദീപ് 2012-13
23 വിനീഷ്‍‍കുമാർ കല്ലി 2013-14
24 എ എ അബ്ദുൾറസാക്ക് 2014-16
25 സുനന്ദ എസ് 2016-17
26 മിനി എം എൽ 2017-18
27 ഗീതാഞ്ജലി ആർ 2018-19
28 ആർ രവികൃഷ്ണൻ 2019-20
29 ജിജി ജേക്കബ്ബ് 2020-21
30 എൻ കെ ഭാർഗവി(HM-in charge) 2021-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി ജി ശാന്തകുമാർ (സൈക്യാട്രിസ്റ്റ്)
  • കളവംകോടം ബാലകൃഷ്ണൻ (പ്രശസ്ത നോവലിസ്റ്റ് അദ്ദേഹം ഈ വിദ്യാലയത്തിലെ അദ്ധ്യാപകൻ കൂടിയായിരുന്നു.)
  • പട്ടണക്കാട് പുരുഷോത്തമൻ (ഗായകൻ)

വഴികാട്ടി

| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • NH 66 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 KM *എറണാകുളത്ത് നിന്നും 32 KM
  • ഏറ്റവും അടുത്ത പട്ടണം -ചേർത്തല
  • ചേർത്തല പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് 6.6km
  • KSRTC ബസ് സ്റ്റാൻഡിൽ നിന്ന് 7.3 KM
  • ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്ന് 4.9 KM
  • തുറവൂർ ജംഗ്ഷനിൽ നിന്ന് 6.6 km


{{#multimaps:9.728291,76.318385|zoom=18}}