സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

നാല്പക്തുകളിൽ ചേർത്തല താലൂക്കിൽ പരിമിതമായ വിദ്യാഭ്യാസ സൗകര്യങ്ങളേ ഉണ്ടായിരുന്നുള്ളു. താലൂക്കിലെ എല്ലാ വിദ്യാർത്ഥികൾക്കും ഏക ആശ്രയമായിരുന്നത് ചേർത്തല ഗവ.ഹൈസ്കൂൾ മാത്രമായിരുന്നു. ആകയാൽ സമ്പന്ന വിഭാഗങ്ങൾക്ക് മാത്രമേ ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളു. ഈ പരിമിതിയെ അതിജീവിക്കുന്നതിനായി 1946 ൽ ചേർത്തല താലൂക്കിലെ കോപ്പറേറ്റീവ് യൂണിയൻെറ നേതൃത്വത്തിലുള്ള പാട്ടുകുളങ്ങര സഹകരണ ബാങ്ക് ( 1051 ) ഒരു ഹൈസ്കൂൾ ആരംഭിക്കുന്നതിന് തീരുമാനിച്ചു. പൊന്നാംവെളിയിൽ ശ്രീ.സെയ്ദ്മുഹമ്മദിൻെറ കടമുറിയിൽ സ്കൂൾ ആരംഭിച്ചു. പിന്നീട് പട്ടണക്കാട് അംമ്പലത്തിന് അടുത്തേക്ക് മാറ്റി സ്ഥാപിച്ചു.