എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ശ്രീനാരായണഗുരു ജനിച്ച ചെമ്പഴന്തിയിലെ ഗുരുകുലത്തിന് സമീപം സ്ഥിതിചെയ്യുന്ന ഹയർസെക്കന്ററി വിദ്യാലയമാണ് എസ്.എൻ.ജി.എച്ച്.എസ് ചെമ്പഴന്തി.ശ്രീ നാരായണ ഗുരുവിൻറെ ജന്മം കൊണ്ട് പുണ്യമായ ചെമ്പഴന്ത്യയിൽ ഗുരുദേവന്റെ വയൽവാരം വസതിക്കു സമീപത്തായി 1964ൽ സ്ഥാപിതമായ ഈ വിദ്യാലയം കഴിഞ്ഞ അൻപതു വർഷങ്ങളിലേറെയായി സമൂഹത്തിൽ പ്രഗത്ഭരായ പലരേയും വാർത്തെടുക്കാൻ സാധിച്ചു എന്നതു വളരെ അഭിമാനകരമായ നേട്ടമാണ് .
| എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി | |
|---|---|
| വിലാസം | |
ചെമ്പഴന്തി ചെമ്പഴന്തി പി.ഒ. , 695587 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 6 - 1964 |
| വിവരങ്ങൾ | |
| ഇമെയിൽ | snghsschempazhanthy@yahoo.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43022 (സമേതം) |
| എച്ച് എസ് എസ് കോഡ് | 43022 |
| യുഡൈസ് കോഡ് | 32140301201 |
| വിക്കിഡാറ്റ | Q64036601 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കഴക്കൂട്ടം |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 177 |
| പെൺകുട്ടികൾ | 95 |
| ആകെ വിദ്യാർത്ഥികൾ | 272 |
| അദ്ധ്യാപകർ | 40 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 478 |
| പെൺകുട്ടികൾ | 319 |
| ആകെ വിദ്യാർത്ഥികൾ | 797 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 478 |
| പെൺകുട്ടികൾ | 319 |
| ആകെ വിദ്യാർത്ഥികൾ | 797 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ജയാ ബിനി |
| പ്രധാന അദ്ധ്യാപിക | സീന ഓ എച് |
| പി.ടി.എ. പ്രസിഡണ്ട് | ജയ് മോഹൻ ലാൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ടീന |
| അവസാനം തിരുത്തിയത് | |
| 29-01-2022 | Snghss |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ലോകാരാധ്യനായ ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് പവിത്രമായ ചെമ്പഴന്തിയിലാണ് ഈ സ്കൂൾ സ്ഥിതിചെയുന്നത് . ഈ സ്കൂൾ ആരംഭിക്കുന്നത് 1964 യിൽ ആണ് .ബഹുമാന്യനായ ആർ ശങ്കർ മുഖ്യ മന്ത്രി യായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകളോടെ ശ്രീ അച്യുതൻ അവറുകൾ ആരംഭിച്ചതാണ് ഈ സ്കൂൾ. . 1998 -ൽ ഹയർസെക്കന്ററി യായി ഉയർത്തപ്പെട്ടതോടുകൂടി അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഒരു കുട കീഴിലായിവരുന്ന ഗ്രാമീണ വിദ്യാഭ്യാസം എന്ന വേറിട്ട പദവി ശ്രീ നാരായണഗുരുകുലം സ്കൂളിന് സ്വന്തമായി . .തുടർച്ചയായി 4 ആം തവണ SSLC യ്ക് 100 ശതമാനംവിജയം കരസ്ഥമാക്കുന്ന വിദ്യാലയമാണിത് .
ഈ നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരെ വിദ്യാഭ്യാസരംഗത്തിന്റെ അയലത്തുപോലും അടുപ്പിക്കാതിരുന്ന ഒരു സാമൂഹിക പശ്ചാത്തലം നിലനിന്നിരുന്ന കാലത്ത് അവരെ വിദ്യയുടെ പൊൻവെളിച്ചത്തിലേക്കു കൈപിടിച്ചാനയിക്കുക എന്നതായിരുന്നു ഈ സ്കൂളിന്റെ ഉദേശ്യം.
1964 രണ്ടു ഡിവിഷനുകളിലായി ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ പ്രഥമാധ്യാ പകനും മുഖ്യസാരഥിയും ശ്രീ ജി സദാനന്ദനായിരുന്നു . സമൂഹത്തിലെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പലരും ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികളായിരുന്നു .
ഒരു ഹൈസ്കൂൾ ആയി പ്ര വർത്തനം ആരംഭിച്ച ഈ സ്കൂൾ 1998 മുതൽ ഹയർ സെക്കന്ററിയായി പ്ര വർത്തനം തുടങ്ങി .ഇപ്പോൾ ഇവിടെ ഈ രണ്ടു വിഭാഗങ്ങളിലായി ആയിരത്തിമുന്നൂറോളം കുട്ടികൾ പഠിക്കുന്നു. അൻപത് അദ്ധ്യാപകരും അഞ്ച് അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു .
ശ്രീമാൻ അച്യുതൻ തുടങ്ങിയ സ്ഥാപനം പിന്നീട് എസ് എൻ ട്രസ്റ്റ് ഏറ്റെടുത്തു എസ് . എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ ആണ് ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ .
തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 12 കിലോമീറ്റർ അകലെ ദേശിയ പാതയിൽ 2 കിലോമീറ്റർ വടക്കുമാറിഉള്ള ഒരു ഗ്രാമ പ്രദേശമാണ് ചെമ്പഴന്തി. സാമൂഹിക നവോഥാനത്തിന് പ്രധാന പങ്ക് വഹിച്ച ശ്രീ നാരായണ ഗുരുവിന്റെ ജന്മത്താൽ പ്രസിദ്ധമാണ് ഈ ഗ്രാമം . ഗുരുവിന്റെ ജന്മഗ്രഹമായ വയൽവാരം വീട് പഴമ നഷ്ടപ്പെടാതെ ഇപ്പോഴും സംരക്ഷിച്ചു വരുന്നുണ്ട് .ഇവിടം വിദ്യാഭ്യാസത്തിനു അനുയോജ്യമായ തരത്തിലുള്ള അന്തരീക്ഷമാണ്. പ്രൈമറി മുതൽ കോളേജ് തലം വരെയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു . വയൽവാരം വീടിനോട് ചേർന്ന് നിൽക്കുന്ന ശ്രീനാരായണ ഗുരുകുലം ഹയർ സെക്കന്ററി സ്കൂൾ ആണ് ഇത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ എസ് എസ്
- ജൂനിയർ റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
എസ് എൻ ട്രസ്റ്റ്
മുൻ സാരഥികൾ
'
| പേര് | വർഷം | |
|---|---|---|
| ജി സദാനന്ദൻ, | 1964 | 1970 |
| എ ജി സാമുവേൽ | ||
| കെ വി സദാനന്ദൻ | ||
| .രവീന്ദ്രൻ പിള്ള, | ||
| ശിവരാജൻ | ||
| രത്നമയീ ദേവി, | ||
| ജയശ്രീ, | ||
| പ്രസന്ന, | ||
| കനക രാജൻ | ||
| കുമാരി റാണി, | ||
| ശ്യാമള ദേവി പി | ||
| ശ്യാമള വല്ലീ പി, | ||
| സിന്ധു എം കെ | ||
| ശ്രീമതി.സീന ഓ എച്, | ||
| കൃഷ്ണ കുമാരി കെ. | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.56809,76.91069 | zoom=18 }}
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ചെമ്പഴന്തി ഗുരുകുലത്തോട് ചേർന്ന് |