എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

കർമ്മശേഷി,കാര്യക്ഷമത,ഉത്തരവാദിത്വബോധം ,അച്ചടക്കം തുടങ്ങിയ മൂല്യങ്ങൾ വിദ്യാർഥികളിൽ വളർത്തിയെടുക്കുക എന്നതാണ് SPC യുടെ ലക്‌ഷ്യം. സീനിയർ കേഡറ്റുകൾ കുട്ടികൾ നമുക്കുണ്ട്. 08.07.2016 പുതിയ ജൂനിയർ കേഡറ്റുകൾ ഗംഭീരമായ പ്രവേശനോത്സവത്തോടെ സ്വീകരിച്ചു.

കഴിഞ്ഞ വര്ഷം SPC നേതൃത്വത്തിൽ 7 കമ്മ്യൂണിറ്റി പ്രൊജെക്ടുകൾ നടത്തി. കരിയർ ഗൈഡൻസ് , കേരള എഗൈൻസ്റ് ഡ്രഗ് അഡിക്ഷൻ ,ടോട്ടൽ ഹെൽത്ത്,വേസ്റ്റ് മാനേജ്‌മന്റ്, എന്റെ മരം പദ്ധതി തുടങ്ങിയവയാണ് ആ പ്രൊജെക്ടുകൾ . ഇതിൽ എടുത്തു പറയേണ്ടത് ശുഭയാത്രയുമായി ബന്ധപ്പെട്ട പരിപാടിയാണ് .പ്രസ്തുതപരിപാടിയുമായി ബന്ധപ്പെട്ടു ട്രാഫിക് ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി റാലി സംഘടിപ്പിക്കുകയും പ്രമുഖ വ്യക്തികളെ കൊണ്ട് ക്ലാസ് എടുപ്പിക്കുകയും പുകവലിയുടെ ദൂഷ്യവശങ്ങളുമായി ബന്ധപ്പെട്ടു എന്ന ഹ്രസ്വ സിനിമാ പ്രദർശനം നടത്തുകയും ചെയ്തു .'Friends at Home'എന്ന പരിപാടിയിലൂടെ നമ്മുടെ സ്കൂളിൽ പഠിക്കുന്ന മുഹമ്മദ് ഷാൻ എന്ന ആക്സിഡെന്റ  മൂലം കിടപ്പ്പിലായ കുട്ടിയെ കാണുകയും ധനസഹായം നൽകുകയും ചെയ്തു.

ജൂൺ ജൂലൈ മാസങ്ങളിൽ കൃഷി വകുപ്പിന്റെ സഹായത്തോടെ പച്ചക്കറി കൃഷി നടത്തുകയും വിളവെടുപ്പ് മഹോത്സവം നടത്തുകയും ചെയ്തു. മാർച്ച് 30 നു കേഡറ്റുകൾക്ക് പാസിംഗ് ഔട്ട് പരേഡ് നടത്തി. SPC യുടെ എല്ലാ പ്രവർത്തനങ്ങളും കാര്യക്ഷമതയോടും വസ്തുനിഷ്ടയോടുമാണ് നടക്കുന്നത്.