എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



poster


1964 ൽ നിർമ്മിച്ച ഈ വിദ്യാലയം അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെ വിദ്യാർത്ഥികൾക്ക് സേവനം നൽകുന്നു.

അൻപതോളം പരിചയ സമ്പന്നരായ അധ്യാപകർ

poster


മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

poster

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്ഥലം എം എൽ എ യും മന്ത്രിമാരായ ശ്രീ കടകംപള്ളി സുരേന്ദ്രൻ അവര്കളുടെയും ഗ്രാമീണ ബാങ്ക് ന്റെയും സഹകരണത്തോടെ നിർമിച്ച സ്മാർട്ട് റൂം

poster

അസ്സംബ്ലിയും ദിനാചരണങ്ങളും പി ടി എ മീറ്റിംഗുകളും ഒക്കെ നടത്തുന്നതിനായി വിശാലമായൊരു ആഡിറ്റോറിയം ഉണ്ട്

(മാനേജ്‌മന്റ് ന്റെയും പി ടി എ യുടെയും സഹകരണത്തോടെ നിർമിച്ച ആഡിറ്റോറിയം}

poster

കുട്ടികളെ സുരക്ഷിതമായി സ്കൂളിലേക്കും തിരികെ വീട്ടിലേക്കും കൊണ്ട് വിടുന്നതിനായി സ്കൂൾ ബസ് സൗകര്യം ഒരുക്കിയിരിക്കുന്നു

(സ്ഥലം എം എൽ എ യും മന്ത്രിയുമായ ശ്രീ കടകംപള്ളി സുരേന്ദ്രൻ അവർകളുടെ സഹകരണത്തോടെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സി എസ് ആർ പദ്ധതി പ്രകാരം ലഭിക്കുന്ന ബസ്)

poster

കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി വിപുലമായ ലൈബ്രറി ഒരുക്കിയിട്ടുണ്ട്

poster

ക്ലാസ് ലൈബ്രറികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നു

poster


കോവിഡ് കാലത്തു സ്കൂളുകൾ അടഞ്ഞു കിടന്നിരുന്നതിനാൽ കുട്ടികളുടെവായന ശീലം മങ്ങലേൽക്കാതിരിക്കാൻ പുസ്തക വണ്ടി പദ്ധതിയും കാര്യക്ഷമമായി തന്നെ നടന്നു 

poster