എൻ ആർ പി എം എച്ച് എസ് എസ് കായംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം
വിലാസം
കായംകുളം

കായംകുളം പി.ഒ.
,
690502
,
ആലപ്പുഴ ജില്ല
സ്ഥാപിതം04 - 06 - 1962
വിവരങ്ങൾ
ഫോൺ0479 2430418
ഇമെയിൽnrpmhsschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്36053 (സമേതം)
എച്ച് എസ് എസ് കോഡ്04056
യുഡൈസ് കോഡ്32110600705
വിക്കിഡാറ്റQ87478718
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ503
പെൺകുട്ടികൾ330
ആകെ വിദ്യാർത്ഥികൾ833
അദ്ധ്യാപകർ34
ഹയർസെക്കന്ററി
ആൺകുട്ടികൾ229
പെൺകുട്ടികൾ162
ആകെ വിദ്യാർത്ഥികൾ391
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗീത ആർ
പ്രധാന അദ്ധ്യാപികമായ.ടി
പി.ടി.എ. പ്രസിഡണ്ട്പി ശ്രീജിത്ത്‌
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലത
അവസാനം തിരുത്തിയത്
29-01-202236053
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ (കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ പത്തിയൂർ പഞ്ചായത്ത് 15-ാം വാർഡിൽ) കണ്ണംപള്ളിഭാഗം സ്ഥലത്തൂള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എൻ രാമൻപിള്ള മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ എന്ന എൻ.ആർ.പി.എം.എച്ച്.എസ്സ്.എസ്സ്. കല്ലൂരയ്യത്ത് സ്കൂൾ എന്നൂം ഈ സ്‍കൂളിന് പേരൂണ്ട്.ഈ സ്‍‍കൂളിന്റ സ്ഥാപകൻ ദേശീയസ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിൽ സജീവസാന്നിധ്യം വഹിച്ചിരുന്ന ശ്രീ.കൊറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവർകളാണ്.

ചരിത്രം

ആലപ്പ‍ുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ (കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ പത്തിയൂർ പഞ്ചായത്ത് 15-ാം വാർഡിൽ) കണ്ണംപള്ളിഭാഗം സ്ഥലത്ത് ദേശീയസ്വാതന്ത്രിയപ്രസ്ഥാനങ്ങളിൽ സജീവസാനിധ്യം വഹിച്ചിരുന്ന ശ്രീ.കൊറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവർകൾ 1962 ജൂൺ മാസം 4-ാം തീയതി പിതാവായ ശ്രീ.രാമൻപിള്ള അവർകളുടെ സ്മരണാർത്ഥം എൻ.ആർ.പി.എം.എച്ച്.എസ്.എസ് എന്ന് അറിയപ്പെടുന്ന എൻ രാമൻപിള്ള മെമ്മോറിയൽ ഹൈസ്‍കൂൾ സ്ഥാപിച്ച‍ു. പ്രശംസനീയമായ നിലയിൽ പ്രവർത്തിച്ചു യശസ്സ് ഉയർത്തി നിൽക്കുന്ന ഒരു വിദ്യാലയമാണ് കായംകുളം എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂൾ. കായംകുളം, കണ്ടല്ലൂർ, പത്തിയൂർ പ്രദേശങ്ങളിലെ വിദ്യഭ്യാസ, സാംസ്‌കാരിക വളർച്ചയ്ക്ക് മഹത്തായ സംഭാവനകൾ നൽകാനും അർപ്പണ ബോധമുള്ളവരും സേവനസജ്ജരുമായ ഒരു തലമുറയെ ഉന്നത പദവികളിൽ എത്തിച്ച മഹത്തായ പാരമ്പര്യവും ഈ സ്കൂളിനുണ്ട്. കൂടുതൽ ചരിത്രം വായിക്കുക‍

ഭൗതികസൗകര്യങ്ങൾ

  • മൂന്ന് ഏക്കർ ഭൂമിയിൽ റോഡിനിരുവശവുമായി രണ്ടു കോമ്പൗണ്ടുകളിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • യു പി, ഹൈസ്കൂൾ വിഭാഗം ഓഫിസ് പ്രവർത്തങ്ങൾക്കായി ഒരു ഇരുനില കെട്ടിടവും, ഹയർ സെക്കണ്ടറി വിഭാഗത്തിന് ഒരു മൂന്ന് നില കെട്ടിടവുമുണ്ട്
  • സ്കൂളിൽ യു.പി മുതൽ ഹയർ സെക്കണ്ടറിവരെ 7 കെട്ടിടങ്ങളിലായി 49 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബുകളും രണ്ട് കമ്പ്യ‍ൂട്ടർ ലാബുകളുമുണ്ട്.
  • രണ്ട് ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്.
  • ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • എട്ട് ഹൈസ്കൂൾ ക്ലാസ്‍മുറികൾ ഹൈടെക്കായി മാറി.
  • ഹയർ സെക്കണ്ടറി ക്ലാസ്‍മുറികൾ എല്ലാം ഹൈടെക്കായി.
  • ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്ലേ ഗ്രൗണ്ട്, ലൈബ്രറി, ലാബ്, റീഡിംഗ് റൂം, സ്‍പോട്സ് റൂം ഇവ ഉണ്ട്
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകമായി ശുചിമുറി സൗകര്യങ്ങളും, സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണറും സ്കൂളിനുണ്ട്.
  • ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുര ഉണ്ട്.
  • കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കാനായി മാനേജ്‍മെന്റ്, അദ്ധ്യാപക സഹകരണത്തോടെ സ്‍കൂൾ ബസ് സർവ്വീസ് നടത്തുന്നുണ്ട്.
  • സി.സി.ടി.വി.
  • പൂന്തോട്ടം
  • വാട്ടർ പ്യൂരിഫയർ
  • നാപികിൻ വൈൻഡിംഗ് മെഷീൻ
  • വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്.
  • ക‍ുട്ടികള‍ുടെ സൈക്കിൾ, അദ്ധ്യാപകരുടെ വാഹനങ്ങൾ ഇവയ്ക്ക് പ്രത്യേക പാർക്കിംഗ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

SPACE ക്ലബ്ബ്(Sincere Parenting And Child Education)

ലഹരി വിരുദ്ധ ക്ലബ്

പ്ലാസ്‍റ്റിക് നിർമാർജനം

നാടിൻവൃത്തി-അഭിവൃദ്ധി

ഹരിതസേന

മെഡിക്കൽ ക്യാമ്പ്

ഔഷധസസ്യ ഉദ്യാനം

കാർഷികരംഗം

കാരുണ്യ സ്പർശം

സ്കൂൾ പി റ്റി.എ

   ശ്രീ.പി ശ്രീജിത്ത് പ്രസിഡന്റ് ശ്രീ.സി.ചന്ദ്രൻ വൈസ് പ്രസിഡന്റ് ഗീത.ആർ പ്രിൻസിപ്പൽ, മായ.റ്റി എച്ച്.എം .അധ്യാപക പ്രതിനിധികൾ, മാതൃസംഗമം പ്രസിഡന്റ്, രക്ഷിതാക്കളുടെ പ്രതിനിധികൾ ഇവരുടെ കൂട്ടായ്മയാണ് ഞങ്ങളുടെ സ്കൂൾ പി റ്റി.എ. പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾ പി റ്റി.എയുടെ പ്രധാനലക്ഷ്യം.സ്കൂളിന് സമീപപ്രദേശത്തുള്ള സാമൂഹിക സാംസ്കാരിക ഉന്നതർ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയവരുടെ ഉപദേശം സ്കൂളിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂളിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനും സ്വീകരിക്കുകയും അവ നടപ്പിലാക്കാൻ ശ്രമിക്കുകയും പി റ്റി.എ ചെയ്തിട്ടുണ്ട്. ക്ലാസ്സ് മുറികൾ ഹൈടെക് ആക്കുന്നതിനും സ്കൂളിൽ ക്യാമറ സ്ഥാപിക്കുന്നതിനും നിരന്തരം കലോത്സവങ്ങളിൽ സമ്മാനം നേടുന്നതിനും സാന്ത്വന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ശാസ്ത്ര രംഗം, ബാലശാസ്ത്ര കോൺഗ്രസ്, ശാസ്ത്ര നാടകം ഇവയിലെല്ലാം സംസ്ഥാന തലത്തിലെത്തിച്ചേരാനും സ്പോർട്ട്സ്, ദിനാചരണങ്ങൾ തുടങ്ങി സ്കൂൾ തല പ്രവർത്തനങ്ങൾ എല്ലാം ഭംഗിയായി മുന്നോട്ട് കൊണ്ട് പോകാനും പി റ്റി.എ നല്ല പങ്ക് വഹിക്കുന്നു.

സാമൂഹ്യ മേഖല

  • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ.
  • ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖന സംഘടിപ്പിക്കൽ .
  • വിവിധ ബോധവൽക്കരണ ക്ലാസുകൾ
  • സ്കൂൾ പരിസര ശൂചീകരണം .
  • സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം .
  • പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .
  • ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവനം സന്ദർശിച്ച് ക്ലാസ് കൊടുക്കുന്ന പ്രവർത്തനം
  • രോഗികൾക്ക് ചികിത്സാ സഹായം
  • രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ
  • രക്ഷകർത്താക്കൾക്കായി കമ്പ്യൂട്ടർ സാക്ഷരത പരിപാടി

മാനേജ്‍മെന്റ്

എൻ.രാമൻപിള്ള മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ കായംകുളം

സ്ഥാപിതം  : 04-06-1962

സ്ഥാപകൻ : ശ്രീ.കെ.ജി.മാധവൻ പിള്ള

മാനേജർമാർ

സാരഥികൾ


മ‍ുൻ സാരഥികൾ

  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ധീരജവാൻ രമേശ് വാര്യത്ത്
  • ജസ്റ്റിസ് കെ.ഹരിലാൽ (Judicial Member, Armed Forced Tribunal, Kochi)
  • ജില്ലാ ജഡ്ജി കെ. നടരാജൻ
  • ശ്രീ മഹാദേവൻപിള്ള (പ്രിൻസിപ്പാൾ, ശ്രീ ചിത്തിരതിരുനാൾ കോളേജ് ഓഫ് എഞ്ചിനിയറിംഗ്
  • പരമേശ്വരൻ പിള്ള (എം.എസ്.എം.കോളേജ്)
  • ഡോ: ഉണ്ണികൃഷ്ണൻ (എസ്സ്.ഡി.കോളേജ് ആലപ്പുഴ )
  • സ‍ുനിൽ കണ്ടല്ല‍ൂർ (Wax Model Sculpture)
  • എസ്.മിഥ‍ുൻ (Cricketer, Kerala Cricket Association)
  • അഡ്വ.സി.ആർ.ജയപ്രകാശ് (മുൻ ഡി സി സി പ്രസിഡന്റ് ,ആലപ്പൂഴ)
  • വിഷ്‍ണ‍ു.എസ്.(സയന്റിസ്റ്റ്)
  • കെ.ജി.രമേശ് (സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡ് ജേതാവ്,മികച്ച കർഷകൻ)

നേട്ടങ്ങൾ /മികവുകൾ

  • ഇരുപത്തിഒന്നാമത് സംസ്ഥാന ബാലശാസ്ത്രകോൺഗ്രസിന്റെ സീനിയർ വിഭാഗത്തിൽ എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനവും A ഗ്രേഡും. ഭോപ്പാലിൽ നടക്കുന്ന ദേശീയ സയൻസ് കോൺഗ്രസിലേക്ക് എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ച് വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു.
  • ശാസ്ത്ര നാടകം, കഥകളി, കേരളനടനം, നങ്ങ്യാർകൂത്ത് എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ നമ്മുടെ കുട്ടികളെ എത്തിക്കാൻ സാധിച്ചു. ഓൺലൈനായി ഓണാഘോഷം വിപുലമായി ആഘോഷിച്ചു. ഓണസദ്യ, അത്തപ്പൂക്കളം, കോവിസ് കാലത്തെ ഓണം, 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ , പ്രശ്ചന്നവേഷം തുടങ്ങിയ പരിപാടികൾ കുട്ടികൾക്ക് നവ്യാനുഭവമായിരുന്നു. ഓരോ പാഠഭാഗങ്ങളും വിവിധ കലാരൂപങ്ങളിലൂടെ കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിലൂടെ പങ്കുവെച്ചു. വീടൊരു വിദ്യാലയം പദ്ധതിയിലൂടെ പച്ചക്കറിത്തോട്ടം , ഔഷധസസ്യ പരിപാലനം, പാചകം, പരിസര ശുചീകരണം , പാഴ് വസ്തുക്കളുടെ പുനരുപയോഗം മുതലായവ തുടങ്ങിവച്ചു. അത് ഇന്നും തുടരുന്നു.
  • 2012 - 13 വർഷത്തെ  മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഹരിതവിദ്യാലയം മത്സരത്തിൽ നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു . ഹരിപ്പാട് ബോയ്സിൽ വെച്ച് നടന്ന ചടങ്ങിൽ ട്രോഫിയും, പ്രശസ്തിപത്രവും നേച്ചർ ക്ലബ് അംഗങ്ങൾ ഏറ്റുവാങ്ങി.
  • ജില്ലാ ആട്യാ പാട്യാ ചാമ്പ്യൻഷിപ്പിൽ എൻ. ആർ. പി. എം. എച്ച്. എസ്. എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്‌ഥമാക്കി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ  എൻ. ആർ. പി. എം. എച്ച്. എസ്. എസ് ഒന്നാം സ്‌ഥാനവും  എൻ. ആർ. പി. എം. സ്പോർട്സ് ക്ലബ്ബ്‌ രണ്ടാം സ്‌ഥാനവും കരസ്ഥമാക്കി. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ   എൻ. ആർ. പി. എം. എച്ച്. എസ്. എസ് ന് രണ്ടാം സ്‌ഥാനവും പെൺകുട്ടികൾ ഒന്നാം സ്‌ഥാനവും നേടി
  • ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായ മൂന്നു വർഷങ്ങളിൽ ഓവറോൾ കിരീടം.

ഉപതാളുകൾ

ചിത്രശാല

കവിതകൾ

ആർട്ട് ഗാലറി

പ‍ുറംകണ്ണികൾ

https://www.facebook.com/nrpmhss.kayamkulam

https://online.fliphtml5.com/dofea/oyjw/#.X6KL46hnOA4.whatsapp

https://youtu.be/cNoorQdaz8I

വഴികാട്ടി

  • കായംകുളം പട്ടണത്തിൽ നിന്ന് 3 കി.മി. പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു.
  • കായംകുളം-പുല്ലുകുളങ്ങര റൂട്ടിൽ പുല്ലുകുളങ്ങര ശ്രീ ധർമ്മശാസ്താക്ഷേത്രത്തിന് 1 കി.മി. മുൻപായി സ്കൂൾ സ്ഥിതിചെയ്യുന്നു.

{{#multimaps: 9.1774265,76.477421|zoom=18}}