എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
അപ്പർ പ്രൈമറി വിഭാഗം

അപ്പർ പ്രൈമറി

1964 ൽ യു പി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഹൈസ്കൂളിനു കീഴിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു അപ്പർ പ്രൈമറി വിഭാഗമാണ് സ്ക്കൂളിനുള്ളത്.190 ആൺകുട്ടികളും, 102 പെൺകുട്ടികളും ഇവിടെ പഠനം നടത്തുന്നു.ഇവർക്ക് താങ്ങും തണലുമായി പതിനൊന്ന് അദ്ധ്യാപകരും അപ്പർ പ്രൈമറിയിലുണ്ട്. സ്ക്കൂളിന്റെ എല്ലാവിധ പ്രവർത്തനങ്ങളിലും ഈ വിഭാഗം ഒരു നിർണ്ണായക ശക്തിയാണ്.

മലയാളത്തിളക്കം

അപ്പർ പ്രൈമറി ക്ലാസിലെ കുട്ടികളുടെ മലയാള ഭാഷാ ശേഷി ലക്ഷ്യമിട്ടാണ് മലയാളത്തിളക്കം പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത് .കഥകൾ, സംഭാഷണങ്ങൾ, പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, പാവകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ ഉൾപ്പെടുത്തി തികച്ചും ശിശുകേന്ദ്രീകൃത രീതിയിലാണ് ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്. രണ്ടുദിവസം കൊണ്ട് മാത്രം മാതൃഭാഷ എഴുതുന്നതും വായിക്കുന്നതും സർഗ്ഗാത്മകമായി ഉപയോഗിക്കുന്നതും പ്രകടമായ മാറ്റമാണ് . പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് മലയാളത്തിളക്കം പദ്ധതി സർവ്വശിക്ഷാ അഭിയാൻ നടപ്പിലാക്കുന്നത്.

ഹലോ ഇംഗ്ലീഷ്

2017 ൽ SSK യുടെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഭാഷാ വികസനത്തിനുവേണ്ടി ആരംഭിച്ച പദ്ധതിയാണ് ഹലോ ഇംഗ്ലീഷ് .

കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ പേടിയില്ലാതെ കൈകാര്യം ചെയ്യുന്നതിനും , ആത്മവിശ്വാസം വളർത്തുന്നതിനും വേണ്ടി ലക്ഷ്യമിട്ട പദ്ധതിയാണിത്.


        ഓരോ ക്ലാസിനും വിവിധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള മോഡ്യൂൾ തയ്യാറാക്കി കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കത്തക്ക വിധത്തിലുള്ള രസകരമായ പ്രവർത്തനങ്ങളാണ് തുടക്കത്തിൽ ഉൾക്കൊള്ളിച്ചത്. Warm up ആക്ടിവിറ്റീസ്,ഇംഗ്ലീഷ് പാട്ടുകൾ, വിഷ്വലൈസേഷൻ, സ്കിറ്റ് , മേക്കിങ് സ്റ്റോറി ബുക്ക് തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികളെ പരിചയപ്പെടുത്തുകയും തുടർന്ന് അവർ തന്നെ നേതൃത്വം നൽകി പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ നേതൃത്വത്തിൽ അസംബ്ളി നടത്തുകയും, സ്റ്റേജ് പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്തു. മലയാളം മീഡിയം കുട്ടികൾ അവതരിപ്പിച്ച  സ്റ്റേജ് പ്രോഗ്രാം വളരെയധികം പ്രശംസ പിടിച്ചുപറ്റി. തുടർന്നുള്ള വർഷങ്ങളിൽ ക്ലാസ് റൂം പ്രവർത്തനങ്ങളോടൊപ്പം ഹലോ ഇംഗ്ലീഷ് നടത്താൻ തീരുമാനിച്ചു. ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം ഉണ്ടായി. വിവിധ പ്രോഗ്രാമുകൾക്ക് നേതൃത്വം കൊടുത്ത് അവതരിപ്പിക്കുന്നതിനുള്ള ആത്മവിശ്വാസം നേടുകയും ചെയ്തു.

സുരീലി ഹിന്ദി

ഹിന്ദി ഭാഷാ പഠനം ആകർഷകമാക്കുന്നതിനും , ആത്മവിശ്വാസത്തോടെ ഹിന്ദി ഭാഷ കൈകാര്യം  ചെയ്യുന്നതിനുമായി സുരീലി ഹിന്ദി 2016-17 കാലഘട്ടത്തിൽ തുടങ്ങി  ഇപ്പോഴും തുടർന്നു വരികയും ചെയ്യുന്നു. ആറാം ക്ലാസിലെ കുട്ടികളെ കേന്ദ്രീകരിച്ചും , 2018 - 19 മുതൽ അഞ്ചു മുതൽ എട്ടു വരെയുള്ള ക്ലാസ്സുകാരും ഇതിന്റെ ഭാഗമായി.

സുരീലി ഹിന്ദി പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.

      കോവിഡ് മഹാമാരി കാലത്തും കുട്ടികളെ ഭാഷാപഠന പാതയിൽ നിലനിർത്താൻ അഞ്ചു മുതൽ എട്ടു വരെ ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ

ഡിജിറ്റൽ വീഡിയോ കണ്ടൻറുകൾ (കഥകൾ, കവിതകൾ) നല്കി പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു. ഇതിന്റെ തുടർച്ചയായി സൂരീലി ഹിന്ദി 2021 - 22 അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

അപ്പർ പ്രൈമറി അദ്ധ്യാപകർ

കോവിഡ് കാല പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിനം

കോവിഡ് കാലയളവിലെ പരിസ്ഥിതി ദിനം, വായനാദിനം തുടങ്ങിയവ കുട്ടികൾ വീട്ടിൽ ആചരിച്ചു.ഓരോ വീട്ടിലും ഒരു ഫലവൃക്ഷ തൈ. ഫലവൃക്ഷ തൈകൾ നടുന്നതിന്റെ ഫോട്ടോയും വീഡിയോയും കുട്ടികൾ അയച്ചു. കുടുംബാംഗങ്ങളും ഇതിൽ പങ്കാളികളായി. പരിസ്ഥിതി ദിന പോസ്റ്റർ, ക്വിസ്, ചിത്രരചന തുടങ്ങിയ മത്സരങ്ങളും ഓൺലൈൻ ആയി നടത്തി. പ്രവർത്തനങ്ങളുടെ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി

കേരളപ്പിറവി

കേരളപ്പിറവി വിവിധ കലാമത്സരങ്ങൾ ഓൺലൈൻ ആയി നടത്തി അവയെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കി കുട്ടികൾ അയച്ചു തന്നു.