എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ലഹരി വിരുദ്ധ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
"ക്ലീൻ കാമ്പസ് സേഫ് കാമ്പസ്" ലഹരിവിര‍ുദ്ധ ബോധവൽക്കരണം

ക്ലീൻ കാമ്പസ് സേഫ് കാമ്പസ് പദ്ധതി ഉദ്ഘാടനം

       വിദ്യാർത്ഥികളിലെ മദ്യം, മയക്ക‍ുമര‍ുന്ന് മ‍ുതലായവയ‍ുടെ ഉപയോഗം തടയ‍ുന്നതിന‍ും വിദ്യാർത്ഥികൾക്ക്  അത്തരം ലഹരിപദാർത്ഥങ്ങൾ ലഭ്യമാക്കുന്നവരെ  അമർച്ച ചെയ്യുന്നതിനും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ സുരക്ഷിതമാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് സർക്കാർ ആരംഭിച്ച ക്ളീൻ കാമ്പസ് സേഫ് ക്യാമ്പസ്‌ പദ്ധതിക്ക് എൻ. ആർ. പി. എം. എച്ച്. എസ്. എസ്. ൽ 2014 ഒക്ടോബർ 10ന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ 2മുതൽ 'ഗാന്ധി സ്മൃതി' ദിന പരിപാടികളും നടന്നു.
രാവിലെ 10 മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വച്ച് ക്ലീൻ ക്യാമ്പസ്‌ സേഫ് ക്യാമ്പസ്‌ പദ്ധതിയുടെ ഉദ്ഘാടനം കായംകുളം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ശ്രീ.ജി. ഗോപകുമാർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ്‌ വഹിച്ചു. ഹെഡ്മിസ്ട്രെസ് ശ്രീമതി. ടി. മായ സ്വാഗതവും ലഹരി വിരുദ്ധ ക്ലബ് കൺവീനർ ശ്രീ. സി. ഗോപകുമാർ നന്ദിയും പറഞ്ഞു. പി. ടി. എ വൈസ് പ്രസിഡന്റ്‌ സുരേഷ് കുമാർ, പി. ടി. എ അംഗം ബിജു, അധ്യാപകരായ ശ്രീ. കെ മധുസൂദനൻ പിള്ള കെ ആർ വിനോദ് കുമാർ സ്റ്റാഫ് സെക്രട്ടറി കെ ആർ രാജേഷ് എന്നിവർ. സന്നിഹിതരായിരുന്നു.

ലഹരി വിരുദ്ധ പോസ്റ്റർ, ചിത്രപ്രദർശനം

രാവിലെ 10.30ന് ലഹരി വിരുദ്ധ പോസ്റ്റർ, ചിത്രപ്രദർശനം കായംകുളം എ ഇ ഒ ശ്രീ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്‌ഥാന എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലാണ് നൂറിലധികം ബോധവൽക്കരണ ചിത്രങ്ങളുടെയും പോസ്റ്ററുകളുടെയും പ്രദർശനം ഒരുക്കിയത്

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ

11 മണിക്ക് ആരംഭിച്ച ലഹരി വിരുദ്ധ സെമിനാറിൽ മാവേലിക്കര എക്സൈസ് റേഞ്ച് ട്രെയിനർ ശ്രീ. വി. ജയകൃഷ്ണൻ ക്ലാസ്സ്‌ നയിച്ചു.12 മണി മുതൽ ജെ ആർ സി ലഹരി വിരുദ്ധ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സൈക്കിൾ റാലിയും ഉച്ചയ്ക്ക് ശേഷം ലഹരി വിരുദ്ധ സിനിമാ പ്രദർശനം, മജിഷ്യൻ ശ്രീ ഗോപിനാഥ് മുതുകാടിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ മാജിക് ഷോ യുടെ വീഡിയോ പ്രദർശനം എന്നിവയും നടന്നു.

ചിത്രശാല