സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
02:25, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34035HM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം
വിലാസം
മണപ്പുറം

മണപ്പുറം പി.ഒ.
,
688526
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1932
വിവരങ്ങൾ
ഫോൺ0478 2532159
ഇമെയിൽ34035alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34035 (സമേതം)
യുഡൈസ് കോഡ്32111001107
വിക്കിഡാറ്റQ87477575
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ528
പെൺകുട്ടികൾ460
ആകെ വിദ്യാർത്ഥികൾ988
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. എലിസബത്ത് പോൾ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ഷിബു കെ പി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. അനിത സന്തോഷ്
അവസാനം തിരുത്തിയത്
29-01-202234035HM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



             ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ മണപ്പുറം പ്രദേശത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ്. തെരേസാസ് ഹൈ സ്കൂൾ. ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ അനവധി സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതര പ്രവർത്തന മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങളുമായി അനസ്യൂതം യാത്ര തുടരുന്നു.
കൂടുതൽ അറിയാൻ


മാനേജ്മെന്റ്

34035_Prov_2.jpeg


             സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ എസ്.എച്ച് . കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് മണപ്പുറം സെന്റ്. തെരേസാസ് ഹൈസ്കൂൾ. അറിവുകളും മൂല്യങ്ങളും വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിച്ച് ഉത്തമ ഭാരതീയരും ലോക നന്മയ്ക്ക് ഉതകുന്ന പുതുതലമുറയെ വാർത്തെടുക്കുക എന്നതാണ് സി.എം.ഐ മാനേജ്മെൻറ് ലക്ഷ്യം വയ്ക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് നൂതനാശയങ്ങൾ കണ്ടെത്തുകയും അത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്യുന്നതിൽ മാനേജ്മെൻ്റ് അശാന്ത പരിശ്രമം നടത്തുന്നു. കുട്ടികളുടെ മാനസികവും, തൊഴിൽ പരവുമായ വളർച്ചയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. കുട്ടികളും അദ്ധ്യാപകരും പ്രകൃതി സ്നേഹികളായിരിക്കുക എന്നതും മാനേജ്മെന്റിന്റെ ലക്ഷ്യമാണ്.


             ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലുടെ ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുന്നതിൽ മാനേജ്മെൻ്റ് പ്രാധാന്യം നൽകുന്നു. രാജഗിരി എസ് എച്ച് കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് മണപ്പുറം സെന്റ്. തെരേസാസ് ഹൈ സ്കൂൾ. റവ.ഡോ.സാജു മാടവനക്കാട് സി.എം.ഐ കോർപറേറ്റ് മാനേജരായും റവ.ഫാ. ആൻ്റോച്ചൻ മംഗലശ്ശേരി സി.എം.ഐ സ്കൂൾ മാനേജരായും സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റേയും കുട്ടികളുടേയും ഉന്നമനത്തിനും പുരോഗതിയ്ക്കും വേണ്ടി മാനേജ്മെന്റ് സജീവമായി പ്രവർത്തിക്കുന്നു.


മുൻ മാനേജർമാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

തെരേസ്യൻ കുടുംബം

കുടുംബാംഗങ്ങളെ കാണുന്നതിന് താഴെയുള്ള ക്ലിക്ക് ചെയ്യുക.

പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ

           എസ്. എസ്സ്. എൽ സി പരീക്ഷയ്ക് ലഭിക്കുന്ന 100% വിജയം, സ്കൂളിൻെറ നിലവാരം മനസ്സിലാക്കുവാനുള്ള ചെറിയ സൂചകം മാത്രമാണ്. പ്രസ്തുത വിലയിരുത്തലിൽ സ്കൂൾ എന്നും എപ്പോഴും മുന്നിലാണ്. സെൻെറ. തെരേസാസിൽനിന്ന് പഠിച്ച് കടന്നുപോയ പൂർവ്വവിദ്യാർത്ഥികൾ എന്നും സ്കൂളിൻെറ അഭിമാനമാണ്, നേട്ടമാണ്.
             നാടിൻെറ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പൂർവ്വവിദ്യാർത്ഥികളേയും ഞങ്ങൾ ഓർക്കുന്നു. ആത്മീയ, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രവർത്തകർ, മികവുറ്റ കലാപ്രവർത്തകർ എല്ലാവരേയും നന്ദിയോടെ ഓർക്കുന്നു. പള്ളിയോടൊപ്പം പളളിക്കൂടം സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത വി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻെറ ദീർഘവീക്ഷണം മണപ്പുറത്തിൻെറ ചരിത്രത്തെ മാറ്റി എഴുതി. അധികാരവും അംഗീകാരവും ലഭിച്ച ഒട്ടനവധി വ്യക്തികളെ ഞങ്ങൾ ഓർക്കുന്നു. അവരിൽ കുറച്ച് വ്യക്തികളെ മാത്രം പരിചയപ്പെടുത്തുന്നു.


ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ സിഎംഐ
(എറണാകുളം-അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് വികാരി)

  • 1950 മാർച്ച് 26ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ ചേർത്തല താലൂക്കിൽ ചാലിൽ എന്ന സ്ഥലത്ത് മാർ ആന്റണി കരിയിൽ ജനിച്ചു.
  • 1977 ഡിസംബർ 27-ന് വൈദികനായി.
  • [കൂടുതൽ അറിയാൻ]

ഫാ. വർഗീസ് കോളുതറ സി.എം.ഐ.
(എറണാകുളം-അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് വികാരി)

  • 2008 ൽ വത്തിക്കാനിലെ കാനൻ നിയമവ്യാഖ്യാനത്തിനുള്ള പരമോന്നത സമിതിയിലെ ഒരു കൺസൽട്ടർ ആയി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയാൽ നിയമിതനായി.
  • പിന്നീട് 2021 ൽ ഫ്രാൻസിസ് മാർപ്പാപ്പ ആ നിയമനം വീണ്ടും പുതുക്കുകയും ചെയ്തു.
  • [കൂടുതൽ അറിയാൻ]

മാത്യു ജോസഫ് വാര്യംപറമ്പിൽ
(പാം ഫൈബർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്)

  • ചേർത്തല മണപ്പുറം സെന്റ് തെരേസാസ് സ്കൂളിൽ നിന്നാണ് മാത്യു ജോസഫിന്റെ വിദ്യാഭ്യാസ യാത്ര ആരംഭിച്ചത്.
  • മണപ്പുറത്തെ ഈ കൊച്ച് ഗ്രാമീണ വിദ്യാലയമാണ് മാത്യു ജോസഫിന്റെ വിദ്യാഭ്യാസത്തിന് അടിത്തറ പാകിയത്.
  • മണപ്പുറത്തെ സെന്റ് തെരേസാസ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഹൈസ്കൂൾ വിദ്വാഭ്യാസത്തിനായി അദ്ദേഹം തൈക്കാട്ടുശ്ശേരിയിലെ ശ്രീ മൂലം സിൽവർ ജൂബിലി ഹൈസ്കൂളിലേക്ക് മാറി.
  • [കൂടുതൽ അറിയാൻ]

ജയ്മോൻ ജോർജ്
(മനോരമയുടെ ഹൈക്കോടതി ലേഖകൻ)

  • ഇന്ത്യയിലെ ഏറ്റവും വലിയ ഭാഷാ ദിനപത്രമായ മലയാള മനോരമയുടെ ഹൈക്കോടതി ലേഖകൻ.
  • മനോരമ കൊച്ചി യൂണിറ്റിൽ ചീഫ് റിപ്പോർട്ടർ.
  • [കൂടുതൽ അറിയാൻ]

പ്രഗൽഭരായ പൂർവ്വവിദ്യാർത്ഥികളുടെ തുടർച്ചയിലേക്ക് ക്ലിക്ക് ചെയ്യുക.....

സന്യസ്ത പൂർവ്വ വിദ്യാർത്ഥികൾ

സന്യസ്ത പൂർവ്വ വിദ്യാർത്ഥികളെ കാണുന്നതിന് താഴെയുള്ള  ക്ലിക്ക് ചെയ്യുക.

വാർത്താതാരങ്ങൾ

            പഠനമികവ്, കലാ കായിക പ്രവർത്തനങ്ങൾ, കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി നമ്മുടെ സ്കൂളിൻ്റെ വിവിധ വാർത്തകൾ മാധ്യമങ്ങളിൽ വരുന്നത് സർവ്വസാധാരണമാണ്. എന്നാൽ ഈ സ്കൂളിലെ ഒരു വൈദിക ശ്രേഷ്ഠ അധ്യാപകൻെറ കലാമികവിൻെറ വാർത്ത ഒട്ടനവധി ചാനലുകളിൽ തുടർച്ചയായി വരിക എന്നത് അപൂർവ്വമാണ്. കലാവാസനകൾ, നേതൃത്വപാടവം എന്നിവ പ്രകടിപ്പിച്ച രണ്ട് വിദ്യാർത്ഥിനികളും വാർത്തകളിൽ നിറയുന്ന സന്ദർഭങ്ങൾ സ്കൂളിന് നേട്ടമായി. ചാനലുകളിലെ താരങ്ങളായ ഇവരുടെ അതുല്ല്യനേട്ടങ്ങൾ അനല്പകമായ ആനന്ദത്തോടുകൂടി അറിയിക്കുന്നു.

പാട്ടുപാടി സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന ഫാദർ വിപിൻ കുരിശുതറ സി എം ഐ


  • ചേർത്തല താലൂക്കിൽ തൈക്കാട്ടുശേരി സെൻ്റ് ആൻ്റണിസ് ഇടവക കുരിശുതറ തോമസ് ഏലിയാമ്മ ദമ്പതികളുടെ മകൻ. 2011 ൽ തിരുപ്പട്ടം സ്വീകരിച്ചു.സംഗീതത്തിൽ വളരെയേറെ താത്പര്യവും കഴിവും തെളിയിച്ച പ്രതിഭ.
  • സി എം ഐ സഭയുടെ മണപ്പുറം ചെറുപുഷ്പാശ്രമാംഗം, മണപ്പുറം സെൻ്റ് തെരേസാസ് ഹൈ സ്കൂൾ അധ്യാപകൻ, നോർത്ത് പാണാവള്ളി സെൻ്റ്.ജോസഫ്സ് ഇടവക വികാരി.
  • ആത്മീയകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം ദൈവീകമായ സഗീതവും കൈയ്യിലേറ്റുന്നു.
  • ഫ്ളവേഴ്സ് ടിവി കോമഡി ഉത്സവം - അതിഥി (https://youtu.be/vM_YLRokJlo)
  • ഷാലോം ടിവി, ഗുഡ്നെസ് ടിവി തുടങ്ങിയ ചാനലുകളിൽ സംഗീത രംഗത്ത് സജീവ സാന്നിധ്യം. നിരവധി ക്രിസ്ത്യൻ ഭക്തിഗാന ആൽബങ്ങളിൽ ഇന്നും തൻ്റെ മികവ് തെളിയിക്കുന്നു
  • https://youtube.com/user/kurisuthara

ടാനിയ ടോറിസ്

  • 2019 ൽ ബൈബിൾ കലോത്സത്തിൽ അതിരൂപത ലളിതഗാന മത്സത്തിൽ ഒന്നാം സ്ഥാനവും ശാസ്ത്രിയ സംഗീതത്തന് എ ഗ്രേഡും കരസ്ഥമാക്കി
  • അഖില കേരള ബൈബിൾ കലോത്സവത്തിൽ ലളിതഗാനത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
  • എൻ്റെ താതാ എന്ന ആൽബത്തിലും പാടിയിട്ടുണ്ട്.
  • ഇപ്പോൾ ശാലോം ടെലിവിഷനിൽ നടന്നുകൊണ്ടിരിക്കുന്ന ഹോളി ബീറ്റ്സ് എന്ന മ്യൂസിക് പ്രോഗ്രാമിൽ ഒരു ഗായിക ആണ്


റോസ്ന ജോസഫ് (ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി)

           2019-20 അധ്യയനവർഷത്തിൽ കലോത്സവത്തിന് സമാനമായി സംസ്ഥാന ശിശുക്ഷേമ സമിതി നടത്തിയ ജില്ലാ തല വർണോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയ ശേഷമാണ് സംസ്ഥാനത്തലത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. തിരുവനന്തപുരം സംസ്ഥാന ശിശുക്ഷേമസമിതി ആസ്ഥാനത്ത് വെച്ചാണ് സംസ്ഥാനതല വർണോത്സവം സംഘടിപ്പിച്ചത്. അവിടെ നിന്ന് പ്രസംഗം യു പി വിഭാഗത്തിലും എൽ പി വിഭാഗത്തിലും ഒന്നുമുതൽ അഞ്ചാം സ്ഥാനം വരെ ലഭിക്കുന്നവരെ തിരഞ്ഞെടുത്തു. അതിനു ശേഷം പ്രശസ്ത ടീവി അവതാരകൻ ജി എസ് പ്രദീപും മറ്റു സാംസ്‌കാരിക രംഗത്തെ പ്രശസ്ത വ്യക്തികളും നടത്തുന്ന ഇന്റർവ്യൂയിൽ വിജയിച്ച എൽ പി വിഭാഗത്തിലെ അഞ്ചുപേരും യു പി വിഭാഗത്തിലെ 2 പേരും സംസ്ഥാന ശിശുദിനഘോഷത്തിലെ വീശിഷ്ട സ്ഥാനങ്ങൾ അലങ്കരിച്ചു. അതിൽ കുട്ടികളുടെ പാർലമെന്റ് സ്പീക്കർ ആയിട്ടാണ് റോസ്ന ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ശിശുദിനഘോഷത്തിൽ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടുവാനും ചടങ്ങിൽ മുഘ്യപ്രഭാഷണം നടത്തുവാനും റോസ്നയ്ക്ക് കഴിഞ്ഞു.
«https://youtu.be/KRgw8m2mU0A»

ഓർമക്കുറിപ്പിലേക്ക്

34035_UPL_7.jpeg

ഫാ. വർഗീസ് കോളുതറ സി.എം.ഐ.

ധർമാരാം കോളേജ്
ബാംഗ്ലൂർ

ഞാൻ എൻ്റെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ഉള്ള പഠനം മണപ്പുറത്തെ സെൻറ് തെരേസാസ് യു. പി. സ്കൂളിലാണ് പൂർത്തിയാക്കിയത്‌. ഈ സ്കൂളിലെ എല്ലാ അധ്യാപകരേയും ഞാൻ ഹൃദയപുർവ്വം നന്ദിയോടെ ഓർക്കുന്നു. ഏറെ പ്രത്യേകമായി എൻ്റെ സ്വന്തം സഹോദരിയും മണപ്പുറത്തെ എൻ്റെ ഏറ്റവും നല്ല അധ്യാപികയും ആയിരുന്ന ലീലാമ്മ ടീച്ചറിനേയും (ഇപ്പോൾ സി സ്റ്റാർലി എഫ് സി സി) ഏറെ സ്നേഹത്തോടെ ഓർക്കുന്നു. എൻ്റെ ഹൈസ്കൂൾ പഠനം മൂവാറ്റുപുഴയിലെ വാഴക്കുളത്ത് പൂർത്തിയാക്കിയ ശേഷം 1970 - ൽ ഞാൻ കളമശ്ശേരിയിലെ രാജഗിരിയിലുള്ള സിഎംഐ മൈനർ സെമിനാരിയിൽ സന്യാസ വൈദിക വിദ്യാർത്ഥിയായി പ്രീനൊവിഷിയേറ്റ് പരിശീലനം ആരംഭിച്ചു. 1975 ൽ സന്യാസവ്രതാർപ്പണത്തിലൂടെ സിഎംഐ സഭയിൽ അംഗമായ ഞാൻ ബാംഗ്ലൂർ ധർമാരാം കോളേജിൽ മേജർ സെമിനാരി പഠനങ്ങൾക്കായി അയക്കപ്പെട്ടു. [കൂടുതൽ അറിയാൻ]


34035 FRDT 3.jpeg

ഫാ. ടെജി കേളംപറമ്പിൽ സി എം ഐ

ക്രൈസ്റ്റ് കോളേജ്
ഇരിങ്ങാലക്കുട

നിനക്കായ്
ആരുമെനിക്കായ് ചാർത്തിയില്ല
അറിവിൻ അക്ഷരമാലതൻ സുകൃതം നിനക്കു മുമ്പായി

ആരുമെന്നിൽ ചൊരിഞ്ഞില്ല
അലിവിൻ കനിവൂറും പൊന്നറിവുകൾ
നീ പകർന്ന പോൽ

നിന്നോളം ആരുമെന്നിൽ പെയ്തിറങ്ങിയില്ല
സൗഹൃദത്തിൽ പെരുമഴപെയ്ത്തായ്

ഇടറിയൊരെൻ കാൽച്ചുവട്ടിൽ തിരുത്തലിൻ ചൂരൽ വടിയാലും
തിമിർത്തും കാലവർഷപെയ്ത്തിൽ
കരുതലിൻ കുടയായും
നിന്നോളം ആരുമെനിക്ക് കൂട്ടിരുന്നില്ല....

കാൽതെറ്റി വീണ പെരുമഴ നാളിൽ
താങ്ങിപിടിച്ചോടിയ ഗുരുനാഥനും
കുറുമ്പിൻ്റെ കുഞ്ഞക്ഷരപിശകിൽ
കാതിൽ പൊന്നീച്ച പറത്തിയ കരങ്ങളും
ഇന്നെൻ കാതിലായ് മുഴക്കുന്നു
ഒരായിരം നന്മയൂറും സുകൃതകഥകൾ

അറിവിൻ ദീപമായ് വിരിഞ്ഞ
സുകൃതമേ കൂപ്പുകൈയാൽ പ്രണാമം.


34035 FRDT 1.jpeg

ഫാ പ്രവീൺ ഓടനാട്ട് ഔട്ടപ്പള്ളി സി എം ഐ

ഒത്തിരി നല്ല ഓർമ്മകൾ ഓടിക്കളിക്കുന്ന ആ കഴിഞ്ഞുപോയ സെന്റ്. തെരെസാസിലെ സ്കൂൾ ദിനങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ സുന്ദര നിമിഷങ്ങളായി ഞാൻ കരുതുന്നു. ഇനിയും തിരിച്ചു കിട്ടില്ല എന്ന് അറിയാമെങ്കിലും വീണ്ടും ഓർമിച്ചെടുക്കുവാൻ ഇഷ്ടപ്പെടുന്ന ആ കാലത്തെ ഒരു പിടി മങ്ങാത്ത ഓർമ്മകൾ എന്റെ ഹൃദയകോണിനുള്ളിൽ ഒളിപ്പിക്കുവാനായിട്ടുണ്ട്. അവ എന്നെ വീണ്ടും ആ കാലത്തിലേക്ക് തിരിച്ചു നടക്കാൻ പ്രേരിപ്പിക്കാറുമുണ്ട്. [കൂടുതൽ അറിയാൻ]


34035 IMP 7.jpg

അനസ് നാസർ

അഞ്ചാം ക്ലാസ്സിൽ പുതിയ സ്കൂളിൽ ചേരുമ്പോൾ ഉള്ള പരിഭ്രമം ഇപ്പോഴും ഓർക്കുമ്പോൾ ചിരി വരാറുണ്ട്. എൽപി സ്കൂളിൽനിന്ന് നാലാം ക്ലാസ്സ് പാസ്സായി കുറച്ചുമാറി സ്ഥിതി ചെയ്യുന്ന മണപ്പുറം സ്കൂളിൽ ചേരണം. എൽകെജി മുതൽ നാലുവരെ ഒന്നിച്ചു പഠിച്ച അലനും ആശ്വിനുമാണ് കൂട്ട്. ഒരേ ബെഞ്ചിൽ അടുത്തടുത്തിരുന്നു പഠിച്ചവർ. മുമ്പേ തീരുമാനിച്ചുറപ്പിച്ചതാണ്, നാലാം ക്ലാസ്സ്‌ കഴിഞ്ഞാലും ഒരേ സ്കൂളിലേ പഠിക്കു എന്ന്. [കൂടുതൽ അറിയാൻ]


34035 UPL 20.jpeg

മുഹമ്മദ് സുഫിയാൻ

" എന്തോന്നടെയ് ഇതൊക്കെ
എല്ലാത്തിന്റെയും വാട്ട്സ് ആപ്പ് സ്റ്റാറ്റസ് നിരത്തി അങ്ങോട്ട് mute ആക്കിയാലോ....... ഇതൊന്നും ഇനി കാണേണ്ടി വരില്ലല്ലോ " പാർട്ട് ടൈം ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കുട്ടികൾ സ്കൂൾ തുറന്നപ്പോൾ തൊട്ടു തുടങ്ങിയതാ..... ഓരോ ദിവസവും ഓരോരോ സ്റ്റാറ്റസും...... റീൽസുമൊക്കെ.... വെറുതെ ബാക്കിയുള്ളവരെ കൂടി കൊതിപ്പിക്കാനായിട്ട്.... മനുഷ്യനാണെൽ ഇവിടെ പരീക്ഷ കഴിഞ്ഞു നേരമില്ല അപ്പോഴാണ് അവന്മാരുടെ ഒക്കെ സ്റ്റാറ്റസ്. [കൂടുതൽ അറിയാൻ]

തെരേസ്യൻ സോക്കർ

            കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജില്ലകളിലെ സ്കൂൾ ഫുട്ബാൾ ടീമുകളെ ഉൾപ്പെടുത്തി നടത്തുന്ന ഫുട്ബാൾ മാമാങ്കം.2018, 2019 വർഷങ്ങളിൽ നടന്ന ഈ ഫുട്ബാൾ മാമാങ്കം വൻ വിജയം തന്നെയായിരുന്നു.

            2018 ഡിസംബർ 4 ചൊവ്വാഴ്ച നടന്ന തെരേസ്യൻ സോക്കർ സ്കൂൾ മാനേജർ റവ.ഫാ.വർഗീസ് മാണിക്കനാം പറമ്പിൽ ഉദ്ഘാടനം ചെയ്യുകയും, സമാപന സമ്മേളനത്തിൽ റവ.ഡോ.സാജു മാടവനക്കാട് സി എം ഐ അദ്ധ്യക്ഷത വഹിക്കുകയും ശ്രീ .കെ സി വേണുഗോപാൽ എം പി സമ്മാനദാനം നടത്തുകയും ചെയ്തു. 2019 നവംബർ 28 വ്യാഴാഴ്ച നടന്ന തെരേസ്യൻ സോക്കർ സ്കൂൾ മാനേജര റവ.ഫാ വർഗ്ഗീസ് മാണിക്കനാം പറമ്പിൽ ഉദ്ഘാടനം ചെയ്യുകയും സമാപന സമ്മേളനത്തിൽ റവ ഡോ സാജു മാടവനക്കാട് സി എം ഐ (കോർപ്പറേറ്റ് മാനേജർ) അദ്ധ്യക്ഷത വഹിക്കുകയും സമ്മാന ദാനം അരൂർ എം എൽ എ അസ്വ.ഷാനിമോൾ ഉസ്മാൻ സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. വിജയിക്കുന്ന ടീമുകൾക്കുള്ള എവർറോളിങ് ട്രോഫി കൂടതെ ഗോൾഡൻ ബൂട്ട്, ഗോൾഡൻ ഗ്ലൗസ് ,എക്സ്ക്ലൂസീവ് എലൈറ്റ് (ഓരോ സ്കൂളിലെയും ഫുട്ബാൾ ടീം അംഗങ്ങളിൽ പഠനത്തിലും സ്വഭാവത്തിലും മറ്റു മേഖലകളിലും മികച്ച നിലവാരം കാഴ്ച വയ്ക്കുന്ന കുട്ടികൾക്ക് ) അവാർഡുകളും നൽകുന്നു.

             കോവിഡ് കാലഘട്ടത്തെ മറികടന്ന് വീണ്ടും ആരവങ്ങളും ആഘോഷങ്ങളോടും കൂടി സ്കൂൾ സജീവമാകുമ്പോൾ തെരേസ്യൻ ഫുട്ബാൾ മൈതാനിയിൽ വീണ്ടും ഫുട്ബാൾ ആരവങ്ങൾ ഉയരുന്നതിനായ് കാത്തിരിക്കുന്നു. (https://drive.google.com/file/d/1v6ympGHvSC3_omLMZubZG8CBJ8bAWZgx/view?usp=drivesdk)
സോക്കർ.... കൂടുതൽ കാഴ്ചകൾ കാണാൻ ക്ലിക്ക് ചെയ്യുക.

വാർഷികാഘോഷ കാഴ്ചകളിലൂടെ

2021 - 22:

            സ്കൂളിൻ്റെ എൺപത്തിനാലാമത് വാർഷികവും ദീർഘനാളത്തെ സ്തുത്യർഹ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപികയായ ശ്രീമതി ലീമ ജേക്കബിനുള്ള യാത്രയയപ്പും 14/1/2022 വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് നടന്നു. റവ .ഫാ ജോയി കിളിക്കുന്നേൽ സി എം ഐ (അഡ്മിനിസ്ട്രേറ്റീവ് ഡിറക്ടർ ഓഫ് രാജഗിരി ഹോസ്പിറ്റൽസ്) അദ്ധ്യക്ഷനായ ചടങ്ങ് ബഹു. അരൂർ എം എൽ എ ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ കുമാരി ഐലീൻ എലൈസ നിഖിൽ (സൂര്യ ടിവി ഫെയിം) വിശിഷ്ടാതിഥി ആയിരുന്നു.കോവിഡ് മാനദണ്ഡങൾ മൂലം രണ്ട് ദിവസങ്ങളിലായ് (14/1/21, 15/1/21) നടന്ന പരിപാടികളിൽ രണ്ടാം ദിവസം ദീർഘകാലം സ്കൂളിൽ സേവനം ചെയ്തതിനു ശേഷം ഇപ്പോൾ തേവര സെൻ്റ് മേരീസ് യു പി സ്കൂളിൽ നിന്നും ഹെഡ്മാസ്റ്ററായി വിരമിക്കുന്ന മാത്യു വി ജെ സാറിന് ഉചിതമായ യാത്രയയ്പ്പ് നല്കുകയുണ്ടായി. ആനിവേഴ്സറി ആഘോഷത്തിൻ്റെ രണ്ടു ദിവസങ്ങളിലും മികവാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.
            പ്രിയ ലീമ ടീച്ചർക്ക് തെരേസ്യൻ' കുരുന്നുകൾ അവതരിപ്പിച്ച രംഗപൂജ ഗുരുപൂജയായി സമർപ്പിക്കുന്നു .

2019 - 20

2018 - 19



സെൻ്റ് തെരേസാസ് ഹൈസ്കൂൾ മണപ്പുറം - പത്രവാർത്തകളിലൂടെ

നേർക്കാഴ്ച


വഴികാട്ടി

            ആലപ്പുഴ ജില്ലയിൽ ചേർത്തല ട്രാൻസ്പോർട്ട് ബസ് സ്റ്റാൻറ്റിൽ നിന്നും ചേർത്തല - അരുക്കുറ്റി പ്രൈവറ്റ് ബസ് റൂട്ടിൽ ഏകദേശം 12 കിലോമീറ്റർ അകലെ മണപ്പുറം ബസ് സ്റ്റോപ്പിൽ നിന്നും കായൽ തീരത്തേക്കുള്ള റോഡിൽ ഇടതു വശത്ത് ചേർന്ന്സ്ഥിതി ചെയ്യുന്നു.

{{#multimaps: 9.782339, 76.362997 |zoom=18}}