ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ് | |
|---|---|
ഗവ: വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, വട്ടിയൂർക്കാവ് | |
| വിലാസം | |
വട്ടിയൂർക്കാവ് പി.ഒ. , 695013 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 05 - 1962 |
| വിവരങ്ങൾ | |
| ഫോൺ | 0471 2360524 |
| ഇമെയിൽ | gvhsst@gmail.com |
| വെബ്‍സൈറ്റ് | http://www.vhse.kerala.gov.in/gvhss vattiyoorkavu |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43038 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01144 |
| വി എച്ച് എസ് എസ് കോഡ് | 901017 |
| യുഡൈസ് കോഡ് | 32141000904 |
| വിക്കിഡാറ്റ | Q64038009 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ, തിരുവനന്തപുരം |
| വാർഡ് | 36 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 391 |
| പെൺകുട്ടികൾ | 183 |
| ആകെ വിദ്യാർത്ഥികൾ | 574 |
| അദ്ധ്യാപകർ | 21 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 122 |
| പെൺകുട്ടികൾ | 109 |
| ആകെ വിദ്യാർത്ഥികൾ | 231 |
| അദ്ധ്യാപകർ | 13 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 84 |
| പെൺകുട്ടികൾ | 25 |
| ആകെ വിദ്യാർത്ഥികൾ | 109 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ദീപ ഹരിദാസ് |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ചിത്ര |
| പ്രധാന അദ്ധ്യാപിക | ശ്രീകലദേവി റ്റി |
| പി.ടി.എ. പ്രസിഡണ്ട് | ബിനു കുമാർ എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | വിനിത |
| അവസാനം തിരുത്തിയത് | |
| 25-01-2022 | 43038 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ വട്ടിയൂർക്കാവ് (മണ്ണറക്കോണം) എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ: വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ വട്ടിയൂർക്കാവ് . വട്ടിയൂർക്കാവ് പ്രദേശത്ത് വിദ്യാഭ്യാസമേഖലയിൽ സുപ്രധാനസ്ഥാനമാണ് ഈ സ്ക്കൂളിനുള്ളത്. പഠനനിലവാരത്തിലും വിദ്യാർത്ഥികളുടെ എണ്ണത്തിലും വളരെ മുൻപന്തിയിലാണ് ഈ സ്ക്കൂൾ.
സ്വകാര്യ എൽ.പി.സ്ക്കൂൾ ആയി ആരംഭിച്ച ഇതിന്റെ അവസാനമാനേജരും ഹെഡ് മാസ് ററരും അറപ്പുരവീട്ടിൽ കെ.വാസുദേവൻനായർ ആയിരുന്നു. മണ്ണറക്കോണം എൽ.പി.എസ്. വളർന്ന് 1963ൽ യു.പി.എസ്.ആയി. വാടകക്കെട്ടിടത്തിലും ഷെഡ്ഡിലും പ്രവർത്തിച്ചിരുന്ന ഈ സ്ക്കളിന് ശ്രീ.കെ.കൃഷ്ണൻ നായർ ഒരേക്കർ സ്ഥലം ദാനമായി നല്കി. പിന്നീട് എച്ച്.എം ആയി വന്ന ശ്രീരാമപ്പണിക്കർസാറിന്റെയും പി.ടി.എയുടെയും ശ്രമഫലമായി 1968 ജൂൺ മുതൽ തന്നെ ഇതൊരു ഹൈസ്ക്കൂൾ ആയി പ്രവർത്തിച്ചു തുടങ്ങി . 1970-71 ൽ ഇതൊരു പരിപൂർണ്ണ ഹൈസ്ക്കൂൾ ആയി.സ്കൂൾ വികസനത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു 1989 പരിമിതമായ സൗകര്യങ്ങളോട് ആരംഭിച്ച വൊക്കേഷണൽ ഹയർസെക്കൻഡറി .സ്കൂളി൯െറ വികസനത്തിൽ നിർണായക പങ്കു വഹിച്ച ഈ വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ബാച്ച് ആണ് നിലവിലുള്ളത്, തുടർന്ന് സംസ്ഥാന തലത്തിൽ ഹയർസെക്കൻഡറി വ്യാപകമായതോടെ പി ടി എയുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമായി 2004 ഹയർസെക്കൻഡറി യഥാർത്ഥമായി സയൻസ് കോമേഴ്സ് ബാച്ചുകൾ ആണ് നിലവിലുള്ളത് കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വളരെ മനോഹരമായ 4 ഇരുനില കെട്ടിടങ്ങളും രണ്ട് വിപുലവും വിശാലവുമായ ഹൈടെക് സംവിധാനങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബുകളും, സയൻസ്, സോഷ്യൽ സയൻസ്, ഗണിത പ്രവർത്തി പരിചയ ടാലൻറ് ലാബുകളും ഈ വിശാലമായ കെട്ടിടങ്ങളിൽ ഉണ്ട്. ഹയർസെക്കൻഡറി, ഹൈസ്കൂൾ, യുപി, വി എച്ച് എസ് സി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും, വിഷയ ലാബുകളും ഒരുക്കിയിട്ടുണ്ട്. മൂന്നേക്കർ 33 സെൻറിൽ നിലകൊള്ളുന്ന പരിസ്ഥിതി സൗഹാർദം എന്ന പേരുകേട്ട സ്കൂൾ ക്യാമ്പസിൽ വിവിധ ഇനങ്ങളിലായി ധാരാളം വൃക്ഷലതാദികൾ പരിപാലിച്ച് പോരുന്നുണ്ട്, ആകർഷകമായ ഔഷധത്തോട്ടവും നക്ഷത്രവനവും ഉൾക്കൊള്ളുന്ന ജൈവവൈവിധ്യ പാർക്കും ഇതിൽ എടുത്തു പറയേണ്ടതാണ്. നവീകരിക്കാ൯ പോകുന്ന ഗ്യാലറിയോട് കൂടിയ കളിസ്ഥലം വിവിധ കളികൾക്കും കായിക പരിശീലനത്തിന് അനുയോജ്യമായ വിധം ഒരുക്കുകയാണ്. മാലിന്യ സംസ്കരണം കാര്യക്ഷമമായി നടക്കുന്നുണ്ട് അതിൽ കുട്ടികളുടെ പങ്കാളിത്തം വളരെ വലുതാണ്. ബയോഗ്യാസ് പ്ലാൻറിൽ നിന്നും ലഭിക്കുന്ന വളം പച്ചക്കറി കൃഷിക്കും മറ്റും പ്രയോജനപ്പെടുത്താറുണ്ട്. പൊതു ഇടങ്ങൾ എല്ലാം തന്നെ അധ്യാപകരും പൂർവ വിദ്യാർഥികളും ചേർന്ന് സമ്മാനിച്ച സി സി ടി വി ക്യാമറ നിരീക്ഷണത്തിലാണ്. വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നതിനായി വാഹന സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിൽ സ്കൂൾ ഏറെ മുന്നിലാണ്. അടച്ചുറപ്പുള്ളതും വൈദ്യുതീകരിച്ചതും ആയിട്ടുള്ള സ്മാർട്ട് ക്ലാസ് റൂമുകളും വിവിധ വിഷയങ്ങളിലായി പതിനായിരത്തിൽ പരം പുസ്തകങ്ങൾ ഉൾപ്പെടുന്ന വിശാലമായ ലൈബ്രറിയും അതിനോടു ചേർന്നു തന്നെ വായനാമുറിയിൽ നിലവിലുണ്ട്. ഇരുന്നൂറിലധികം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന ഭക്ഷണശാല സ്കൂളിൻറെ മറ്റൊരു പ്രത്യേകതയാണ്. ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠന സൗകര്യത്തിനായി പ്രത്യേക ക്ലാസ് മുറിയും കെട്ടിടങ്ങൾ ഭിന്നശേഷി സൗഹാർദ്ദവും ആക്കിയിട്ടുണ്ട്. ഓരോ വിഭാഗം കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം ശുചിമുറികൾ ഒരുക്കിയിട്ടുണ്ട്. പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇഷ്ടാനുസരണം ഇംഗ്ലീഷ്/മലയാളം മീഡിയം ആയി സ്വീകരിച്ച് പഠിക്കുന്നതിനും, താൽപര്യമുള്ളവർക്ക് സംസ്കൃതമോ, മലയാളമോ ഒന്നാം ഭാഷയായി തിരഞ്ഞെടുത്ത് പഠിക്കുന്നതിനും അവസരമുണ്ട്. തുടർച്ചയായി മികച്ച വിജയം കൈവരിക്കാൻ സ്കൂളിന് സാധിക്കുന്നുണ്ട്. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി ഏകദേശം തൊള്ളായിരത്തിൽപരം വിദ്യാർഥികളും അറുപതിലധികം അധ്യാപക-അനധ്യാപക ജീവനക്കാരും ഇവിടെ പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികസനത്തിന് പരിഗണന നൽകി കൊണ്ട് സ്കൗട്ട് ആൻഡ് ഗൈഡ്, എൻഎസ്എസ്, എസ് പി സി, കരിയർ ഗൈഡൻസ്, ഒആർസി എന്നിവ സജീവമായി പ്രവർത്തിച്ചുവരുന്നു. കൂടാതെ കരാട്ടെ, യോഗ, ഹോക്കി എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. ഇതോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിനായി ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, കലാ-സാഹിത്യ ഭാഷ ക്ലബ്ബുകളും ,വിദ്യാരംഗം കലാവേദി, ഇംഗ്ലീഷ് ക്ലബ്ബ് ,ആരോഗ്യ സ്വഭാവരൂപീകരണത്തിന് ഹെൽത്ത് ക്ലബ്ബ്, ഗാന്ധിദർശൻ, നേച്ചർ ക്ലബ്ബ്, ലഹരിവിരുദ്ധ ക്ലബ്ബ്, ഊർജ്ജ ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ് എന്നിവയും പ്രവർത്തിച്ചുവരുന്നു. അടിയന്തര വൈദ്യ സഹായത്തിനും കൗമാര സഹജമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൗൺസിലറി൯െയും നേഴ്സി൯െറയും സേവനം ലഭ്യമാണ്. ഇങ്ങനെ മികച്ച പ്രവർത്തനത്തിലൂടെ എങ്കിൽ അടിസ്ഥാനസൗകര്യ വികസനത്തിലൂടെയും സ്കൂൾ മികവി൯െറ പാതയിലാണ്. അതിനുള്ള അംഗീകാരമായി നിരവധി പുരസ്കാരങ്ങൾ സ്കൂളിനെ തേടിയെത്തിയിട്ടുണ്ട്. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസ യജ്ഞത്തെ ഭാഗമായി അനുവദിച്ചിട്ടുള്ള മൂന്നുകോടി രൂപയുടെ ഹൈടെക് സ്കൂൾകെട്ടിടത്തി൯െറ നിർമ്മാണം പൂ൪ത്തിയായി വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ടാലന്റ് ലാബ്
2019 ജനുവരിയിൽ ടാലന്റ് ലാബ് പ്രവർത്തം വിദ്യാലയത്തിൽ ആരംഭിച്ചു. ചുമർചിത്രകല പരിശീലനമാണ് ടാലന്റ് ലാബിലൂടെ പ്രധാനമായും വിദ്യാർത്ഥികൾക്ക് നൻകുന്നത്. ചിത്രകലാഭിരുചിയുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് വിദ്യാലയത്തിലെ അധ്യാപികയായ നിഷ ടീച്ചറാണ് പരിശീലനം നൽകുന്നത്. വിപണനസാധ്യതയുള്ള മെറ്റൽ എംബോസിങും പരിശീലിപ്പിക്കുന്നുണ്ട്.വിദ്യാലയത്തിൽ നടന്ന സംരംഭകത്വവികസന പരിശീലന പദ്ധതിയൂടെ ഉദ്ഘാടന വേളയിൽ ബഹു.വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് ,അഭിജിത്ത് സുരേഷ് (STD 8) വരച്ച ആദ്യ ചുമർ ചിത്രവും നവീന ആർ എസ്,അനുനിമ സി ഷീജ് എന്നിവർ ചെയ്ത മെറ്റൽ എംബോസിങ്ങും അനാച്ഛാദനം ചെയ്തു.
കലോത്സവം
2016 മുതൽ തുടച്ചയായി നാലുവർഷം സബ് ജില്ല സംസ്കൃതോത്സവത്തിൽ HS വിഭാഗം ഓവറോൾ ഫസ്റ്റ് നേടി.
2019 ൽ സംസ്ഥാന കലോത്സവത്തിൽ A ഗ്രേഡ്.
2019 സംസ്ഥാന സംസ്കൃതോൽസവത്തിൽ HS വിഭാഗം ആൺകുട്ടികളുടെ അഷ്ടപദി മത്സരത്തിൽ സംസ്ഥാന A ഗ്രേഡ് നേടിയ അനുരാഗ് സി ഷീജ് (8A)
നേർക്കാഴ്ച*
സ്കുൾ ലൈബ്രറി
സ്കൂൾ ലൈബ്രറി .... ഡിജിറ്റൽ ആകുന്നു ....
നമ്മുടെ സ്കൂൾ ലൈബ്രറി തികച്ചും മാതൃകാപരവും പഠിതാക്കളെ അറിവിന്റെ ലോകത്തേക്ക് നയിക്കുന്നതിനുള്ള ഒരു ഡിജിറ്റൽ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി വികസിച്ചു കൊണ്ടിരിക്കുന്ന പുസ്തക ശാലയായി മാറി കൊണ്ടിരിക്കുകയാണ്. ഏകദേശം 10000 ത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയിൽ ബാലസാഹിത്യം മുതൽ വിശ്വസാഹിത്യം വരെ വളരെ ഭംഗിയായും ചിട്ടയായും സജ്ജീകരിച്ചിട്ടുണ്ട്. വിഷയബന്ധിതമായും, ശാസ്ത്ര-സാഹിത്യ പരമായും കൃത്യമായും സജ്ജീകരിച്ചിട്ടുള്ള ലൈബറിയിൽ കുട്ടികൾക്ക് ആവശ്യമുള്ളപ്പോൾ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വായിക്കുന്നതിനുള്ള സംവിധാനവും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറിയും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്ന കുട്ടിക്ക് പ്രോത്സാഹന സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത്, സമഗ്ര ശിക്ഷാ അഭിയാൻ, മറ്റ് പ്രാദേശിക സംവിധാനങ്ങൾ, വ്യക്തികൾ എന്നിവരും ധാരാളം പുസ്തകങ്ങൾ നമുക്ക് സംഭാവന നൽകിയിട്ടുണ്ട്. CDകൾ, video കൾ, മറ്റ് സാങ്കേതിക സംവിധാനങ്ങൾ എന്നീ മുന്നൊരുക്കങ്ങൾ ലൈബ്രറി ഡിജിറ്റൽ ആകുന്നതിന്റെ ഭാഗമായി പുരോഗമിക്കുന്നു. കുട്ടികളെ വായനയുടെ ലോകത്തേക്ക് പൂർണ്ണമായും എത്തിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിച്ചുകൊള്ളുന്നു
ലിറ്റിൽ കൈറ്റ്സ്
സാങ്കേതിക വിദ്യയിൽ വൈദഗ്ദ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനു വേണ്ടി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഇത്. 2018 ലാണ് ലിറ്റിൽ കൈറ്റ് യൂണിറ്റ് സ്കൂൾ തലത്തിൽ ലഭിക്കുന്നത്. 21 കുട്ടികളാണ് 2018-2020 ഇൽ ഉണ്ടായിരുന്നത്. രണ്ടാമത്തെ ബാച്ചിൽ ( 2019-21 ) 26 കുട്ടികളും ചേർന്നിട്ടുണ്ട്. 2020-22 കാലയളവിൽ 25 കുട്ടികളും 2021-23 ൽ 24 കുട്ടികളൂം അംഗങ്ങളായിട്ടുണ്ട്
പ്രവർത്തനങ്ങൾ
പ്രധാനമായും അനിമേഷൻ,ഗ്രാഫിക്സ്, മലയാളം കമ്പ്യൂട്ടിങ്, സ്ക്രാച്ച് -2, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്പ്, റോബോട്ടിക്‌സ്, ഫോട്ടോഗ്രാഫി, ഡിജിറ്റൽ മാഗസിൻ, വീഡിയോ എഡിറ്റിംഗ്, പോസ്റ്റർ മേക്കിങ്, തുടങ്ങിയവയിൽ കുട്ടികളെ സജ്ജരാക്കുന്നു.
നേട്ടങ്ങൾ
അമ്മു എൽ. --- 2018-20 --> ജില്ലാതല കലോത്സവത്തിൽ അനിമേഷൻ മത്സരത്തിൽ 2-ആം സ്ഥാനം കരസ്ഥമാക്കി
2018-20 ൽ 18 ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ഗ്രേസ് മാർക്കും എ-ഗ്രേഡ് സർട്ടിഫിക്കറ്റും ലഭിച്ചു.
2019-21 ബാച്ചിൽ 24 ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് എ-ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിച്ചു.
സ്കൗട്ട് & ഗൈഡ്സ്.
1995ൽ ഗൈഡ് യൂണിററും 1999ൽ സ്കൗട്ട് യൂണിററും ഈസ്ക്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ഈയൂണിററിലെ അംഗങ്ങൾക്ക് എല്ലാം തന്നെ യൂണിഫോം ഉണ്ട്. സ്ക്കൂളിൽ നടക്കുന്ന പ്രത്യേകപരിപാടികളുടെ സുഗമമായ നടത്തിപ്പിനു വേണ്ട സഹായം ഇവർ നല്കുന്നു. സ്ക്കൂൾയുവജനോത്സവം, ശാസ്ത്രമേള, സ്പോട്സ്, സ്വാതന്ത്ര്യദിനം, റിപ്പബ്ളിക്ദിനം, തുടങ്ങിയ ആഘോഷപരിപാടികളിലെല്ലാം ഇവർ യൂണിഫോമണിഞ്ഞെത്തി പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു. സ്കൗട്സ്& ഗൈഡ്സ് അംഗങ്ങൾക്ക് ആഴ്ചയിൽ മൂന്നു ദിവസം സ്കൗട് മാസ്റററും ഗൈഡ് ക്യാപ്ററനും ക്ളാസ്സെടുക്കുന്നു. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിന് ക്ളാസ്സുകളും അതിനോടനുബന്ധിച്ചുള്ള വ്യായാമവും പ്രയോജനപ്പെടുന്നു. സീനിയർ സ്കൗട്ടുകൾക്കും ഗൈഡുകൾക്കും പ്രത്യേക പരിശീലനം നല്കുന്നു.എല്ലാവർഷവും നടത്തുന്ന ക്യാമ്പിൽ താല്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്നു. സ്ക്കൂളിൽ സ്കൗട്സ് &ഗൈഡ്സിൻറ നേതൃത്വത്തിൽ ക്ളീനിംഗ് പ്രോഗ്രാം വിജയകരമായി നടത്തുന്നു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ അംഗങ്ങൾ ശ്രദ്ധിക്കുന്നു സ്ക്കൂളിൻറ എല്ലാവിധത്തിലുള്ള പുരോഗമന പ്രവർത്തനങ്ങൾക്കും സ്കൗട്സ് & ഗൈഡ്സ് യൂണിററ് സഹായകമായി വർത്തിക്കുന്നു. ശ്രീമതി. ലീനാദേവി ഗൈഡ്ക്യാപ്ററനായും സേവനമനുഷ്ഠിച്ചിരുന്നു.. ഹരിതവിദ്യാലയം പ്രോജക്ട് ഈ വർഷം മുതൽ സ്കൗട്സ് &ഗൈഡ്സിൻറ നേതൃത്വത്തിൽ ഹരിതവിദ്യാലയം പ്രോജക്ട് ആരംഭിച്ചു
ക്ലാസ് മാഗസിൻ
പുതിയ പഠനരീതിയനുസരിച്ച് കുട്ടികളുടെ വിവിധതരം സർഗ്ഗവാസനകളും കഴിവുകളും പ്രദർശ്ശിപ്പിക്കുവാൻ അവസരമൊരുക്കുന്നതിന് ക്ലാസ്സ് മാഗസ്സിൻ പ്രസിദ്ധീകരിക്കാറുണ്ട്.എല്ലാവർഷവും ഓരോ ക്ലാസിലെയും കുട്ടികളുടെ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസ് മാഗസിനുകളും അതിൽനിന്നും മികച്ചവ തിരഞ്ഞെടുത്തു സ്കൂൾ മാഗസിനും പൂർത്തീകരിച്ചു വരികയാണ്. 2018 മുതൽ ലിറ്റിൽ കൈറ്റ്സി൯റ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിനുകൾ നിർമ്മിച്ചു വരികയാണ്. ഏറ്റവും നല്ലതായി ട്ട് ഡിസൈൻ ചെയ്യുന്ന കുട്ടികളുടെ സൃഷ്ടികളാണ് മാഗസിനുകളുടെ പുറം പേജിൽ നൽകുന്നത്. ഈ മാഗസിനുകൾ എല്ലാം കുട്ടികളുടെയും അധ്യാപകരുടെയും ശ്രമഫലമായാണ് വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്നത്
വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളുടെ കലാസാഹിത്യവാസനകൾ പരിപോഷിപ്പിക്കാൻ വിദ്യാരംഗം ശ്രദ്ധിക്കുന്നുണ്ട്. ധാരാളം കുട്ടികൾ ഈ ക്ളബ്ബിൽ അംഗങ്ങളായുണ്ട്. സാഹിത്യശില്പശാലകളും സാഹിത്യമത്സരങ്ങളും നടത്താറുണ്ട്. വിദ്യാർത്ഥികളുടെ വായനാശീലം വളർത്തുന്നതിന് ശ്രമിക്കുന്നുണ്ട് .പുസ്തകങ്ങൾ വായിക്കാനും വായനക്കുറിപ്പെഴുതാനും പ്രോത്സാഹനം നല്കുന്നു.വിദ്യാരംഗംകലാസാഹിത്യമത്സരങ്ങളിൽ ഈ സ്ക്കൂളിലെ കുട്ടികൾ പങ്കെടുക്കുക പതിവാണ്.
കുട്ടി പ്രവർത്തനങ്ങൾ==
കോ വി ഡ്
കൈകൾ കഴുകാം,കരുതിയിരിക്കാം കോറോണ ഭീതി പരത്തി തുടങ്ങി ലോകം മുഴുവൻ പതറി പതുങ്ങി ലോക്ക് ഡൗണിൽ ദിനങ്ങളൊതുങ്ങി തുടങ്ങി
മഹാമാരിയായി മഹാവ്യാധിയെത്തി മരണത്തിൻ കാലൊച്ച അരികത്തെത്തി അകലാം ചെറുക്കാം അകറ്റിമാറ്റാം അയലുകൾ കൈപ്പാടകലത്തുനിർത്താം
മുന്നറിയിപ്പൊക്കെയും മുഖദാവിലെടുക്കാം മുന്നൊരുക്കം നടത്തി മുന്നേ ഗമിക്കാം മഹാവ്യാധി ചെറുക്കാൻ അകന്നു നിൽക്കാം മഹത്തായ ത്യാഗം ബന്ധങ്ങൾ മറക്കാം
ഈ മഹാമാരിയും പെയ്തു മണ്ണടിയും ഈ വ്യാധിയും നമ്മൾ പൊരുതി ജയിക്കും ഒറ്റയായ് നിന്നു ഒരുമിച്ചെതിർക്കാം ഒറ്റയ്ക്കൊറ്റയ്ക്ക് പൊരുതി മുന്നേറാം
കവിത
| പേര്= ദീപപദ്മകുമാർ
അരികത്തൊരമ്മ നിൽക്കുന്നു
അലിവുറ്റൊരമ്മ നിൽക്കുന്നു
ഒടുവിലെന്നഭയമാണമ്മ
ഒടുങ്ങാത്ത സാന്ത്വനമമ്മ
അഴൽ നീന്തിക്കയറിയ ചിറകിൻ -
ചോട്ടിലരുമയായ് ചേർത്തുപിടിച്ചു.
കനലാട്ടമാടിയ പാദം പൊള്ളി -
ക്കുമളിച്ചതെന്തേ മറച്ചു?
കുഞ്ഞുസങ്കടം ഒപ്പിയെടുത്തു
തന്റെ കണ്ണീർക്കടൽ വേലികെട്ടി
വാനോളമുയരത്തിലെത്താൻ,
എന്നെ വാർതിങ്കൾത്തോണിയിലേറ്റാൻ
കാണാത്ത തീരത്തിരുന്നും അമ്മ
തീർക്കുന്നു വാത്സല്യത്തുഴയൊന്ന്.
അമ്മ
അരികത്തൊരമ്മ നിൽക്കുന്നു
അലിവുറ്റൊരമ്മ നിൽക്കുന്നു
ഒടുവിലെന്നഭയമാണമ്മ
ഒടുങ്ങാത്ത സാന്ത്വനമമ്മ
അഴൽ നീന്തിക്കയറിയ ചിറകിൻ -
ചോട്ടിലരുമയായ് ചേർത്തുപിടിച്ചു.
കനലാട്ടമാടിയ പാദം പൊള്ളി -
ക്കുമളിച്ചതെന്തേ മറച്ചു?
കുഞ്ഞുസങ്കടം ഒപ്പിയെടുത്തു
തന്റെ കണ്ണീർക്കടൽ വേലികെട്ടി
വാനോളമുയരത്തിലെത്താൻ,
എന്നെ വാർതിങ്കൾത്തോണിയിലേറ്റാൻ
കാണാത്ത തീരത്തിരുന്നും അമ്മ
തീർക്കുന്നു വാത്സല്യത്തുഴയൊന്ന്.
ദീപപദ്മകുമാർ
മുന്നോട്ട്....
പടി മുൻപേ ചവിട്ടിപ്പോം
കുഞ്ഞു പൈതൽ നിന്നെയെന്നും
പിന്തുടരുന്നുണ്ടെന്റെ പഴങ്കണ്ണുകൾ.
ഇടയ്ക്കിടെ ചിണുങ്ങിയും
മുഖം തെല്ലുതുടുപ്പിച്ചും
കുറുമ്പുമായ് നീയെന്നും
വഴി നടക്കുന്നു.
പിന്നിലേത് പ്രാപ്പിടിയൻ
ഇളംമാംസവ്യാപാരി
എന്റെ നോക്കിൻ കവചം
ഭേദിച്ചടുക്കുന്നില്ല.
കൂർത്ത കല്ലാൽ, മുൾമുനയാൽ
കുഞ്ഞുപാദം മുറിയാതെ
കാത്തിടുന്നീ കരളിന്റെ
പാദുകക്കൂട്ട്..
താരണിഞ്ഞ ചിന്തകളിൽ
വെയിൽ പൊള്ളാലേൽക്കാതെ
ഒന്നിരിക്കാം നിനക്കെന്റെ
സ്നേഹത്തണലിൽ.
കറയേൽക്കാവാക്കുകൾക്ക്
കാതോർത്തു നീ നടക്കൂ
തളരാത്ത മനസ്സുമായി
വളർന്നുകൊള്ളൂ.
കെട്ടുപോകാതെന്നുമെന്നും
നീ തെളിഞ്ഞു ജ്വലിക്കുക
ഏതുകാറ്റും തടുക്കുവാ -
നെൻ വിരൽ പോരും
എൻ വിരൽ പോരും.
ദീപപദ്മകുമാർ
ഇന്ത്യ ക്വിസ്
1, ഇന്ത്യയുടെ തലസ്ഥാനം ഏത് ?
_ ന്യൂഡൽഹി
2, ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത്?
_ രാജസ്ഥാൻ
3, ഇന്ത്യയിൽ ഏറ്റവും ചെറിയ സംസ്ഥാനം ഏത്?
_ ഗോവ
4, ഇന്ത്യയിൽ എത്ര പ്രധാനമന്ത്രിമാർ വന്നിട്ടുണ്ട്?
_18 പ്രധാനമന്ത്രിമാർ
5, ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ആര്?
_ ജവഹർലാൽ നെഹ്റു
6, ഇന്ത്യയിൽ താജ്മഹൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
_ ആഗ്ര
7, ഇന്ത്യയുടെ രാഷ്ട്രപിതാവ് ആര് ?
_ മോഹൻദാസ് കരംചന്ദ് ഗാന്ധി
8, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എപ്പോൾ?
_ 1947ഓഗസ്റ്റ് 15
9, ഇന്ത്യയുടെ ഇപ്പോഴത്തെ പ്രൈം മിനിസ്റ്റർ ആര്?
_ നരേന്ദ്ര മോദി
10, ഇന്ത്യയുടെ വനിത പ്രധാനമന്ത്രി ആര്?
_ ഇന്ദിരാഗാന്ധി
11, ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആരായിരുന്നു?
_ ഡോക്ടർ .എസ്. രാധാകൃഷ്ണൻ
12, ആരാണ് ഇന്ത്യയുടെ പ്രഥമ പൗരൻ ആര്?
_ പ്രസിഡൻറ്റ്
13, ആരാണ് ഇന്ത്യയുടെ മൂന്നാമത്തെ പൗരൻ ആര്?
_ പ്രധാനമന്ത്രി
14, ഇന്ത്യയുടെ ദേശീയ ഗെയിം ഏത്?
_ഹോക്കി
15, ഇന്ത്യയുടെ രണ്ടാമത്തെ പൗരൻ ആര്?
_വൈസ് പ്രസിഡൻറ്
16, ഇന്ത്യയുടെ പഴക്കുട എന്നറിയപ്പെടുന്ന സംസ്ഥാനം?
_ ഹിമാചൽ പ്രദേശ്
17, ഏതു വർഷമാണ് ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായത്?
_1911
18, ആരാണ് ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡൻറ് ?
_ ഡോക്ടർ .എസ്. രാധാകൃഷ്ണൻ
19, ഇന്ത്യയുമായി സിന്ധു നദി പങ്കിടുന്ന രാജ്യം?
_പാകിസ്ഥാൻ
20, ഏതു തരം ഫുട്ബോളാണ് ഇന്ത്യയിൽ ഉപയോഗിക്കുന്നത്? _സോക്കർ
By Nasif N.S
9c
പ്രകൃതിയുടെ രണ്ട് മാറ്റങ്ങൾ
പണ്ട് ഭൂമി എത്ര വിശാലമാണ് അതിൽ ഉളള ജീവജാലങ്ങളും സസ്യങ്ങളും ഭൂമിയെ വാരിപൊതിനിരുനു. ഇപ്പോൾ ഭൂമി വിശാലമായാണുളളത് പക്ഷെ ഒരു മാറ്റം ഉണ്ട് മരങ്ങൾക്കും സസ്യങ്ങൾക്കും പകരം വലിയ വലിയ ഫ്ലാറ്റുകളും കെട്ടിടങ്ങളും ഭൂമിയെ വാരിപൊതിഞ്ഞിരിക്കുന്നു. പണ്ട് മനുഷ്യൻ തോട്ടിലും കുളത്തിലും ആറ്റിലും ഒക്കെ കുളിക്കുകയും പിന്നെ വീട്ടിൽ ടിവി ഇല്ലെങ്കിൽ അടുത്തുള്ള വീട്ടിൽ പോയി ടി വി കാണുകയും ഒന്നിച്ച് അടുത്തുള്ള പള്ളിയിലും ഉത്സവപ്പറമ്പിലും ഒക്കെ പോയി കളിക്കുകയും നാടകങ്ങൾ കാണുകയും ചെയ്തിരുന്നു. ഇപ്പോൾ മനുഷ്യൻ ഷവറിലും ബാത്ത് അപ്പീലും സിമ്മിങ് പൂളിലും ഒക്കെ കുളിക്കുകയും പിന്നെ വീട്ടിൽ ഇപ്പോൾ കുട്ടികൾ എൽ. ഇ. ഡി ടി.വിയിൽ മണിക്കൂറുകളോളം കുട്ടികൾ ടിവി കാണുന്നു അതുകഴിഞ്ഞ് കുട്ടികൾ മൊബൈൽ ഫോൺ എടുക്കുകയും വാട്സാപ്പും ഫേസ്ബുക്കും യൂട്യൂബ് ഒക്കെ കണ്ടു കുട്ടികളുടെ കണ്ണിൻറെ കാഴ്ച കുറഞ്ഞു. പിന്നെ കോവിഡ് അത് വന്നതും കുട്ടികൾ ടിവിയും മൊബൈലും മാത്രം മതി ഇപ്പോൾ പഠനം വരെ ഫോണിൻറെ കയ്യിലായി രക്ഷാകർത്താക്കളും ടീച്ചറും ഫോൺ എടുക്കരുത് എന്ന് പറഞ്ഞവർ ഇപ്പോൾ ഫോൺ രക്ഷകർത്താക്കൾ വാങ്ങി കൊടുക്കുന്നു. പണ്ടുള്ള കുട്ടികൾ മഴയെത്തും തോട്ടിലും കുളിച്ചും കളിച്ചും അതിൽ മുഴുകി. ഇപ്പോൾ കുട്ടികൾ ഫോണിൽ ഗെയിം കളിച്ചു കുട്ടികൾ മുഴുകി. പ്രകൃതിയും മനുഷ്യനും ഇത്രയും മാറി ഇനിയും മാറിക്കൊണ്ടിരിക്കും. ഈ കോവിഡ്-19 എന്ന ഈ മഹാമാരി ഇവിടം വിട്ടുപോകാൻ നമുക്ക് പ്രാർത്ഥിക്കാം. നല്ല ഒരു പ്രകൃതിയെ കിട്ടട്ടെ ഈ പ്രതിസന്ധികൾ എല്ലാം മാറട്ടെ. എല്ലാം നന്നാവട്ടെ.
[9:29 PM, 1/19/2022] Naasif: By Nasif N.S 9c
ചിത്രങ്ങൾ
കൗമാര ക്ലബ്ബ്, ഒ ആർ സി
ഒ ആർ സി യുടെ നേതൃത്വത്തിൽ കൗമാര ക്ലബ് വളരെ ഫലപ്രദമായി തന്നെ നമ്മുടെ സ്കൂളിൽ നടത്തിവരുന്നുണ്ട്. കുട്ടികൾക്ക് ഈ കാലത്ത് ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളും അവരുടെ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുവേണ്ടി സ്കൂൾ കൗൺസിലറിനോടൊപ്പം തന്നെ നമ്മുടെ സ്കൂളിലെ പ്രിയങ്കരിയായ ശ്രീമതി ഷീല ടീച്ചർ ഇതിൻറെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി മുന്നോട്ടു നയിക്കുന്നുണ്ട്. കുട്ടികളുടെ സാമൂഹിക- സാമ്പത്തിക- വൈകാരിക- ഗൃഹ-അന്തരീക്ഷങ്ങൾ മനസ്സിലാക്കി അവർക്ക് ആവശ്യമായിട്ടുള്ള സഹായങ്ങൾ ഈ ഒരു പദ്ധതി നൽകിവരുന്നുണ്ട്. തിരുവനന്തപുരം കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലിക്കിയ പദ്ധതിയാണിത്. തെറ്റിയ ദിശയിലേയ്ക്ക് നീങ്ങാൻ സാദ്ധ്യതയുള്ള കാലഘട്ടത്തിൽ ബോധവൽക്കരണത്തിലൂടെ ശരിയായ ദിശാബോധമുണ്ടാക്കുകയാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. ഭയം, പരിഭ്രമം, നിരാശ എന്നിവ കൂടാതെ എങ്ങനെ പരീക്ഷയിൽ ഉന്നത വിജയം നേടാൻ കഴിയുമെന്നതിനെക്കുറിച്ച് വിശദമാക്കുന്ന ക്ലാസ്സുകൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്.
നേച്ചർ ക്ലബ്ബ്
ഇക്കോ ക്ലബ്, നാച്ചുറൽ ക്ലബ് എന്നിവ സംയോജിച്ച് പല തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടക്കുന്നുണ്ട്. ഈ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വളരെ ഭംഗിയുള്ള ഒരു ഉദ്യാനം സ്കൂളിൻറെ മുൻപിൽ നിർമിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഒരു നക്ഷത്ര വനവും ധാരാളം സസ്യലതാദികളും സ്കൂളിൻറെ പരിസരങ്ങളിൽ പരിപാലിച്ചു പോരുന്നുണ്ട്. നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഒരു സ്കൂൾ മാഗസിൻ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ശ്രീമതി സന്ധ്യാ ദേവി ടീച്ചർ ആഭിമുഖ്യത്തിൽ കുട്ടികൾ നിർമ്മിക്കുകയും അത് മത്സരത്തിൽ പങ്കെടുത്ത് സമ്മാനവും പ്രശസ്തിപത്രവും നേടുന്നതിനു സഹായിച്ചു.പ്രകൃതിയിലേയ്ക് മടങ്ങാനും സമസ്ത ജീവജാലങ്ങളെ സ്നേഹിക്കാനും പ്രകൃതി സംരക്ഷണത്തിന്റെപ്രാധാന്യം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണിത്. ബാലമനസ്സിൽ സരളഭാവങ്ങൾ വളർത്താൻ ഈക്ലബ്ബിന്റെ പ്രവർത്തനംസഹായകമാകുന്നു
കർഷിക ക്ലബ്ബ്
കാർഷിക ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വളരെ വിശാലമായ ഒരു പച്ചക്കറി തോട്ടവും മരച്ചീനികൃഷി, ചീര ,വാഴ കൃഷിയും രൂപപ്പെടുത്തി എടുത്തു. ഈ കൃഷിത്തോട്ടത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. സ്കൂളിലെ ബയോഗ്യാസ് പ്ലാൻറ് നിന്നും ലഭിക്കുന്ന മാലിന്യങ്ങൾ പച്ചക്കറി കൃഷിക്ക് ആവശ്യമായിട്ടുള്ള വളമായി ഉപയോഗിച്ചുപോന്നു. കുട്ടികളിൽ കൃഷിയെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും കൃഷിയിൽ താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഈ ക്ലബ്ബിന് സാധ്യമായി.കർഷിക ക്ലബ്ബിന്റെ പ്രവർത്തനഫലമായി വിശാലമായൊരു പച്ചക്കറിത്തോട്ടം രൂപപ്പെടൂത്തിയെടൂക്കൂന്നതിനും കുട്ടികളിൽ കൃഷിയോടാഭിമുഖ്യം വളർത്തിയെടുക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.
സോഷ്യൽസയൻസ് ക്ലബ്ബ്
സാമൂഹ്യശാസ്ത്ര പഠനത്തിൽ ഗണ്യമായസ്ഥാനം ഈക്ലബ്ബ് വഹിക്കുന്നു. വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ച് വച്ചുകൊണ്ട് യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടുത്തിയെടുക്കുന്നതിനും സ്നേഹവും സഹകരണവും വളർത്തിയെടുക്കുന്നതിനും ഇതിന്റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.
ശാസ്ത്ര ക്ലബ്ബ്
ചന്ദ്രയാനും നാനോടെക്നോളജിയുമൊക്കെ പീലി നിവർത്തിയാടുന്ന ഈ ശാസ്ത്ര യുഗത്തിൽകുട്ടികളിൽശാസ്ത്രീയാവബോധം , അഭിരുചി എന്നിവ വളർത്തിയെടുക്കുവാൻ ഈക്ലബ്ബിന്റെ പ്രവർത്തനം സഹായകമാകുന്നു.ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ശാസ്ത്രരംഗം പരിപാടിയും ശാസ്ത്രമേള കളം സംഘടിപ്പിക്കാറുണ്ട്. ജില്ലാ തലം വരെ ശാസ്ത്രമേളയ്ക്ക് കുട്ടികളെ കൊണ്ടു പോകാൻ ഈ സ്കൂളിൽ നിന്നും കഴിഞ്ഞിട്ടുണ്ട്. ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പല മത്സരങ്ങൾ നടക്കുകയും ഈ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത വിജയിച്ച പ്രശസ്തിപത്രം കരസ്ഥമാക്കാകയും ഉണ്ട്. ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ശാസ്ത്രനാടകം സംഘടിപ്പിക്കുകയും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ശാസ്ത്രക്ലബ്ബ് ഓസോൺ വാരാ ഘോഷം സ്പേസ് വീക്ക് മായി ബന്ധപ്പെട്ട ശാസ്ത്രജ്ഞന്മാരുടെ ക്ലാസ്സുകളും ചർച്ചകളും ഒറ്റ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട് .എനർജി ക്ലബ്ബിൻറെ സാന്നിധ്യത്തിലും നാഷണൽ സയൻസ് കോൺഗ്രസിനും ഇൻസ്പയർ അവാർഡിനും യങ് ഇന്നോവഴ്സ് പ്രോഗ്രാമിനു കുട്ടികളെ തയ്യാറാക്കി പങ്കെടുപ്പിക്കാറുണ്ട് തകുട്ടികൾക്ക് സയൻസ് വിഷയത്തിൽ കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിന് വേണ്ടി ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കാറുണ്ട് കൂടാതെ സയൻസ് ലാബുകൾ വളരെ ഫലപ്രദമായി വിദ്യാർത്ഥി സൗഹൃദം ആയിട്ട് കൈകാര്യം ചെയ്യുന്നുണ്ട്
ഗാന്ധിദർശൻ
ഗാന്ധിജിയുടെ ദർശനങ്ങൾക്ക് പ്രാധാന്യം നല്കി പ്രവർത്തിക്കുന്ന ക്ളബ്ബാണ് ഗാന്ധിദർശൻ. പ്രവൃത്തിക്കാണ് ഇവിടെ പ്രാധാന്യം. ശുചീകരണ പ്രവർത്തനങ്ങളിൽ ക്ളബ് അംഗങ്ങൾ ശുഷ്ക്കാന്തി കാട്ടുന്നു. ഗാന്ധിവാരാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന സെമിനാറുകളിലും കലാപരിപാടികളിലുംപങ്കെടുക്കാറുണ്ട്. ഗാന്ധിദർശൻ ക്ളബ്ബിന്റെആഭിമുഖ്യത്തിൽ സോപ്പ്, ലോഷൻ, ക്ളീനിംഗ്പൗഡർ തുടങ്ങിയവ നിർമ്മിക്കുന്നു. മിത്രനികേതൻ പോലുള്ള സ്ഥാപനങ്ങൾ സന്ദർശിക്കാനും ഇവർ സമയം കണ്ടെത്തുന്നു.
എൻ.എസ്സ്. എസ്സ്
എൻഎസ്എസി ൯െറ നേതൃത്വത്തിൽ ധാരാളം സാമൂഹിക പ്രവർത്തനങ്ങൾ സ്കൂൾ തലത്തിലും നടന്നുവരുന്നുണ്ട്. പ്രളയത്തിലും ഓൺലൈൻ വിദ്യാഭ്യാസത്തിലും കുഞ്ഞുങ്ങളെ സഹായിക്കുന്നതിനായി ധാരാളം പദ്ധതികൾ ആവിഷ്കരിച്ചു. രക്തദാന ക്യാമ്പുകൾ, അന്നദാനം ക്യാമ്പുകൾ, ലഹരി വിരുദ്ധ പരിപാടികൾ എന്നിവ വളരെ ഭംഗിയായി സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകളും അതോടൊപ്പം ഏക ജാലക സഹായങ്ങൾ സ്ത്രീശാക്തീകരണ പരിപാടികളും സ്ത്രീധനത്തിന് എതിരായുള്ള പരിപാടികളും ആയുർവേദ മെഡിക്കൽ ക്യാമ്പ് പേഴ്സണാലിറ്റി ഡെവലപ്മെൻറ് പ്രോഗ്രാം പൊതിച്ചോറ് വിതരണം തുടങ്ങിയ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്
നന്മ അവാർഡ്
2014-15 വർഷത്തെ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിന് വട്ടിയൂർക്കാവ് സ്കൂൾ അർഹരായി.
മാതൃഭൂമി സീഡ് അവാർഡ്
മാതൃഭൂമി സീഡ് നിൻറെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി സ്കൂളിൽ നിർവഹിച്ച വരുന്നുണ്ട്. എല്ലാ കുട്ടികളും ഈ പ്രവർത്തനത്തിൽ വളരെ താൽപര്യത്തോടും ഉത്സാഹത്തോടുകൂടി പങ്കെടുക്കാറുണ്ട്. 2020 21 വർഷത്തെ മാതൃഭൂമി സീഡ് ഏറ്റവും നല്ല മാഗസിനുള്ള കൺസുലേഷ൯ഷൻ പ്രൈസ് സ്കൂളിലെ വിദ്യാർത്ഥികൾ ഒരുക്കിയ മാഗസിൻ ആണ് ലഭിച്ചത്.കുടാതെ
രണ്ടായിരത്തി പതിനഞ്ജിലുള്ള സീഡ് അവാർഡും ലഭിക്കുകയുണ്ടായി
പ്രവേശനോത്സവം
== പ് == കോവി ഡ് എന്ന മഹാമാരി നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം ഓൺലൈൻ ആക്കിയ സമയത്തും പൂർവ്വാധികം ഭംഗിയായി പ്രവേശനോത്സവം നടത്തുന്നതിനായി സാധിച്ചു. സ്കൂൾ തലത്തിലും ക്ലാസ്സ് തലത്തിലും പ്രത്യേകം പ്രത്യേകം ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിക്കുകയും കുട്ടികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യും. വിവിധ മേഖലകളിലുള്ള 15ഓളം വിശിഷ്ട വ്യക്തികളുടെ ആശംസകളും കവിതകളും പാട്ടുകളും ഒക്കെ കൊണ്ട് സമ്പുഷ്ടമാക്കിആയിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം
ഓൺലൈൻ വിദ്യാഭ്യാസ ഉപകരണ വിതരണം
സ്കൂളിൽ ഓൺലൈനായി ക്ലാസുകൾ കാണാൻ കഴിയാത്ത കുട്ടികൾക്ക് ഐ.എസ്.ആർ.ഒയുടെ സഹകരണത്തോടുകൂടി 25 ടാബുകൾ വിതരണം ചെയ്തു. കൂടാതെ പൂർവ്വ വിദ്യാർഥികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹായത്തോടുകൂടി നാൽപതിലേറെ ഫോണുകൾ നമ്മുടെ കുട്ടികളുടെ പഠനത്തിന് വേണ്ടി നൽകുന്നത് സഹായിച്ചു. അങ്ങനെ നമ്മുടെ സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനം സാധ്യമാക്കുന്ന രീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ വിജയിച്ചു
മുൻ സാരഥികൾ
| ക്രമ നം. | പേര് | കാലഘട്ടം |
|---|---|---|
| 1 | ബി. ചന്ദ്രമതി അമ്മ | 1999-2002 |
| 2 | സി. എ. ശ്യാമകുമാരി | 2002-2004 |
| 3 | എസ്. വാസന്തി അമ്മ | 2004-2007 |
| 4 | ടി. ടി . മറിയ ജയിൻ | 2007-2010 |
| 5 | പ്രസന്ന ദാസ് ടി | 2010-2014 |
| 6 | ഉഷാദേവി എൽ | 2014-2016 |
| 7 | ജസീല എ ആർ | 2016-2017 |
| 8 | ഓമന എം പി | 2017-2020 |
| 9 | പുഷ്‌പാ ജോർജ് എൻ | 2020-2021 |
സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകർ
പ്രഥമ ഹെഡ്മാസ്റ്റർ : ശ്രീ. ഭാസ്ക്കരൻ നാടാർ
പ്രഥമ ഹെഡ്മിസ്ട്രസ്: ശ്രീമതി. മീനാക്ഷി ടീച്ചർ
അധ്യാപകഅനധ്യാപകർ
| നമ്പർ | പേര് | പദവി | |
| 1 | ശ്രീകലാദേവി റ്റി | ഹെഡ്മിസ്ട്രസ്സ് | |
| 2 | ബീന വി എസ് | എച്ച് എസ് റ്റി | |
| 3 | ജയകുമാരി | എച്ച് എസ് റ്റി | |
| 4 | ഉഷാകുമാരി | എച്ച് എസ് റ്റി | |
| 5 | ഉഷ | എച്ച് എസ് റ്റി | |
| 6 | സിന്ധു എസ് | എച്ച് എസ് റ്റി | |
| 7 | ബിന്ദു കെ | എച്ച് എസ് റ്റി | |
| 8 | സന്ധ്യാ ദേവി | എച്ച് എസ് റ്റി | |
| 9 | സുമിത എം എസ് | എച്ച് എസ് റ്റി | |
| 10 | ഷീജ എം എൽ | എച്ച് എസ് റ്റി | |
| 11 | ദീപ ദേവി | എച്ച് എസ് റ്റി | |
| 12 | അരുൺ കിരൺ | പി ഇ റ്റി | |
| 13 | ഷീജ എസ് | എച്ച് എസ് റ്റി | |
| 14 | നിഷ എൻ | എച്ച് എസ് റ്റി | |
| 15 | സൗമ്യ എസ് | യു പി എസ് റ്റി | |
| 16 | ശോഭ | യു പി എസ് റ്റി | |
| 17 | സുധാ സി | യു പി എസ് റ്റി | |
| 18 | രാജീവ് ബി എൽ | യു പി എസ് റ്റി | |
| 19 | മാലതി സുകുമാരൻ | യു പി എസ് റ്റി | |
| 20 | പ്രിയ സത്യൻ | യു പി എസ് റ്റി | |
| 21 | ബിൻസു | യു പി എസ് റ്റി | |
| 22 | ദിലീപ് ജി നാഥ് | ക്ലർക്ക് | |
| 23 | രഞ്ജിത്ത് | ഓഫീസ് അറ്റ൯റ് | |
| 24 | ഐശ്വര്യ മോഹൻ | ഓഫീസ് അറ്റ൯റ് | |
| 25 | സുനിത എൻ | എഫ് റ്റി എം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ആരോഗ്യം, വിദ്യാഭ്യാസം, ഭരണം, കലാകായികം , ബിസിനസ്സ്, എന്നിങ്ങനെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രതിഭകൾ ഈ സ്കൂളിന്റെ സംഭാവനയാണ്.അവരിൽ ചിലരാണ് സന്തോഷ് സൗപർണിക(സിനിമ- ടി.വി താരം), രഞ്ജിത്ത് (കായിക താരം) അനീഷ് ദേവ് ഡബ്ബിങ് ആർട്ടിസ്‌റ്,ഡോ അയ്യപ്പ൯ ഐ എസ് ആർ ഒ ശാസ്ത്രഞ്ജ൯,
വഴികാട്ടി
- തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷ (~ 7 KM )/കിഴക്കേകോട്ടയിൽ നിന്ന് ബസ് (~7 KM)
- മണ്ണാറക്കോണം ജംഗ്ഷനിൽ നിന്ന് വട്ടിയൂർക്കാവ്-പേരൂർക്കട റോഡിൽ 200 m അകലെ.
- C-APT വട്ടിയൂർക്കാവിന് സമീപം {{#multimaps: 8.52974,76.98845 | zoom=18 }}