സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഗവൺമെൻറ് വട്ടിയൂർക്കാവ് ഹൈസ്കൂളിൽ അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിൽ ഏകദേശം 600 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. കുട്ടികളുടെ അക്കാദമിക പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനോടൊപ്പം തന്നെ പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട്. കുട്ടികളുടെ കഴിവുകൾ  കണ്ടെത്തി അവർക്ക് വേണ്ട പരിശീലനങ്ങൾ ടാലൻറ് ലാബ് വഴിയും കരിയർ ഗൈഡൻസ് ലൂടെയും ലിറ്റിൽ  കൈറ്റസ്, സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവയിലൂടെ നൽകുന്നുണ്ട്. സയൻസ് വിഷയങ്ങളിൽ  കുട്ടികളുടെ താൽപര്യങ്ങൾ കണക്കിലെടുത്ത് വിവിധ മത്സരങ്ങളും പരീക്ഷണങ്ങളും ഫീൽഡ് ട്രിപ്പുകളും നൽകാറുണ്ട് ,ഈ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ 21 അധ്യാപകനും 4 ഓഫീസ് ജീവനക്കാരും നിലവിലുണ്ട് ഈ സ്കൂളിലെ കായിക ഇനങ്ങളിൽ ധാരാളം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കുകയുംസംസ്ഥാന ദേശീയ തലങ്ങളിൽ സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് .ഹോക്കി, നീന്തൽ , ജിംനാസ്റ്റിക് എന്നിവയിലാണ് കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .നമ്മുടെ വിദ്യാലയം ഈ വർഷം സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം ആയി മാറുകയും മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻക്ലാസ് കാണുന്നതിനുള്ള  സൗകര്യം ഒരുക്കി കൊടുക്കുന്നതിനും കഴിഞ്ഞു. പൊതുവിദ്യാഭ്യാസ യജ്ഞത്തി൯റഫലമായിട്ടുള്ള ഹൈടെക് കെട്ടിടത്തി൯റ നിർമ്മാണം പൂർത്തീകരിച്ചു വരുന്നു ബാക്കിയുള്ള ക്ലാസുകൾ എല്ലാം തന്നെ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസുകൾ ആയിട്ടുണ്ട്. സസ്യലതാദികൾ  കൊണ്ട് നിറഞ്ഞ നല്ലൊരു സ്കൂൾ അന്തരീക്ഷമാണ്. വളരെ മികച്ച രീതിയിൽ ഉള്ള ഒരു സ്കൂൾ ഗ്രൗണ്ട് കുട്ടികൾക്ക് പരിശീലനം നൽകുന്ന വിധം ക്രമീകരിച്ചിട്ടുണ്ട് .കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി സ്കൂൾ ബസ് സൗകര്യവും ഏർപ്പാട് നിലവിലുണ്ട്.എല്ലാവർഷവും നമ്മുടെ കുട്ടികൾ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി സ്കൂളിൻറെ യശസ് ഉയർത്താറുണ്ട് ,ഈ വർഷം പരീക്ഷയെഴുതിയ 94 കുട്ടികളും പരീക്ഷയിൽ പാസാക്കുകയും 100% വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്തു. 5 കുട്ടികൾക്ക് മുഴുവൻ എ പ്ലസും 9 കുട്ടികൾക്ക് 9 എ പ്ലസ് വാങ്ങാനായി സാധിച്ചു. ഇനിയും നമ്മുടെ കുട്ടികൾ മുന്നോട്ടു സഞ്ചരിച്ച് സ്കൂളിൻറെ പ്രശസ്തി വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ധാരാളം ചെയ്തു വരുന്നുണ്ട്