ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ (കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ പത്തിയൂർ പഞ്ചായത്ത് 15-ാം വാർഡിൽ) കണ്ണംപള്ളിഭാഗം സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എൻ.ആർ.പി.എം.എച്ച്.എസ്സ്.എസ്സ്.കല്ലൂരയ്യത്ത് സ്‍കൂൾ എന്നും ഈ സ്‍കൂളിന് പേരുണ്ട്.ഈ സ്‍കൂളിന്റ സ്ഥാപകൻ ദേശീയസ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിൽ സജീവസാന്നിധ്യം വഹിച്ചിരുന്ന ശ്രീ.കൊറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവർകളാണ്.
ചരിത്രം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ (കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ പത്തിയൂർ പഞ്ചായത്ത് 15-ാം വാർഡിൽ) കണ്ണംപള്ളിഭാഗം സ്ഥലത്ത് ദേശീയസ്വാതന്ത്രിയപ്രസ്ഥാനങ്ങളിൽ സജീവസാനിധ്യം വഹിച്ചിരുന്ന ശ്രീ.കൊറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവർകൾ 1962 ജൂൺ മാസം 4-ാം തീയതി പിതാവായ ശ്രീ.രാമൻപിള്ള അവർകളുടെ സ്മരണാർത്ഥം എൻ.ആർ.പി.എം.എച്ച്.എസ്.എസ് എന്ന് അറിയപ്പെടുന്ന എൻ രാമൻപിള്ള മെമ്മോറിയൽ ഹൈസ്‍കൂൾ സ്ഥാപിച്ചു. പ്രശംസനീയമായ നിലയിൽ പ്രവർത്തിച്ചു യശസ്സ് ഉയർത്തി നിൽക്കുന്ന ഒരു വിദ്യാലയമാണ് കായംകുളം എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂൾ. കായംകുളം, കണ്ടല്ലൂർ, പത്തിയൂർ പ്രദേശങ്ങളിലെ വിദ്യഭ്യാസ, സാംസ്‌കാരിക വളർച്ചയ്ക്ക് മഹത്തായ സംഭാവനകൾ നൽകാനും അർപ്പണ ബോധമുള്ളവരും സേവനസജ്ജരുമായ ഒരു തലമുറയെ ഉന്നത പദവികളിൽ എത്തിച്ച മഹത്തായ പാരമ്പര്യവും ഈ സ്കൂളിനുണ്ട്. കൂടുതൽ ചരിത്രം വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിൽ റോഡിനിരുവശവുമായി രണ്ടു കോമ്പൗണ്ടുകളിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
യു പി, ഹൈസ്കൂൾ വിഭാഗം ഓഫിസ് പ്രവർത്തങ്ങൾക്കായി ഒരു ഇരുനില കെട്ടിടവും, ഹയർ സെക്കണ്ടറി വിഭാഗത്തിന് ഒരു മൂന്ന് നില കെട്ടിടവുമുണ്ട്
സ്കൂളിൽ യു.പി മുതൽ ഹയർ സെക്കണ്ടറിവരെ 7 കെട്ടിടങ്ങളിലായി 49 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബുകളും രണ്ട് കമ്പ്യൂട്ടർ ലാബുകളുമുണ്ട്.
രണ്ട് ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്.
ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
എട്ട് ഹൈസ്കൂൾ ക്ലാസ്‍മുറികൾ ഹൈടെക്കായി മാറി.
ഹയർ സെക്കണ്ടറി ക്ലാസ്‍മുറികൾ എല്ലാം ഹൈടെക്കായി.
ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്ലേ ഗ്രൗണ്ട്, ലൈബ്രറി, ലാബ്, റീഡിംഗ് റൂം, സ്‍പോട്സ് റൂം ഇവ ഉണ്ട്
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകമായി ശുചിമുറി സൗകര്യങ്ങളും, സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണറും സ്കൂളിനുണ്ട്.
ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുര ഉണ്ട്.
കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കാനായി മാനേജ്‍മെന്റ്, അദ്ധ്യാപക സഹകരണത്തോടെ സ്‍കൂൾ ബസ് സർവ്വീസ് നടത്തുന്നുണ്ട്.
സി.സി.ടി.വി.
പൂന്തോട്ടം
വാട്ടർ പ്യൂരിഫയർ
നാപികിൻ വൈൻഡിംഗ് മെഷീൻ
വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്.
കുട്ടികളുടെ സൈക്കിൾ, അദ്ധ്യാപകരുടെ വാഹനങ്ങൾ ഇവയ്ക്ക് പ്രത്യേക പാർക്കിംഗ് സൗകര്യം
ശാസ്ത്ര നാടകം, കഥകളി, കേരളനടനം, നങ്ങ്യാർകൂത്ത് എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ നമ്മുടെ കുട്ടികളെ എത്തിക്കാൻ സാധിച്ചു. ഓൺലൈനായി ഓണാഘോഷം വിപുലമായി ആഘോഷിച്ചു. ഓണസദ്യ, അത്തപ്പൂക്കളം, കോവിസ് കാലത്തെ ഓണം, 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ , പ്രശ്ചന്നവേഷം തുടങ്ങിയ പരിപാടികൾ കുട്ടികൾക്ക് നവ്യാനുഭവമായിരുന്നു. ഓരോ പാഠഭാഗങ്ങളും വിവിധ കലാരൂപങ്ങളിലൂടെ കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിലൂടെ പങ്കുവെച്ചു. വീടൊരു വിദ്യാലയം പദ്ധതിയിലൂടെ പച്ചക്കറിത്തോട്ടം , ഔഷധസസ്യ പരിപാലനം, പാചകം, പരിസര ശുചീകരണം , പാഴ് വസ്തുക്കളുടെ പുനരുപയോഗം മുതലായവ തുടങ്ങിവച്ചു. അത് ഇന്നും തുടരുന്നു.
2012 - 13 വർഷത്തെ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഹരിതവിദ്യാലയം മത്സരത്തിൽ നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു . ഹരിപ്പാട് ബോയ്സിൽ വെച്ച് നടന്ന ചടങ്ങിൽ ട്രോഫിയും, പ്രശസ്തിപത്രവും നേച്ചർ ക്ലബ് അംഗങ്ങൾ ഏറ്റുവാങ്ങി.
ജില്ലാ ആട്യാ പാട്യാ ചാമ്പ്യൻഷിപ്പിൽ എൻ. ആർ. പി. എം. എച്ച്. എസ്. എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്‌ഥമാക്കി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ എൻ. ആർ. പി. എം. എച്ച്. എസ്. എസ് ഒന്നാം സ്‌ഥാനവും എൻ. ആർ. പി. എം. സ്പോർട്സ് ക്ലബ്ബ് രണ്ടാം സ്‌ഥാനവും കരസ്ഥമാക്കി. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ എൻ. ആർ. പി. എം. എച്ച്. എസ്. എസ് ന് രണ്ടാം സ്‌ഥാനവും പെൺകുട്ടികൾ ഒന്നാം സ്‌ഥാനവും നേടി