എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി
വിലാസം
പുതുശ്ശേരി

പുതുശ്ശേരി സൗത്ത്
,
പുതുശ്ശേരി സൗത്ത് പി.ഒ.
,
689602
സ്ഥാപിതം1 - 6 - 1919
വിവരങ്ങൾ
ഫോൺ0469 2782179
ഇമെയിൽmgdhs91@gmail.com
കോഡുകൾ
സ്കൂൾ കോഡ്37037 (സമേതം)
യുഡൈസ് കോഡ്32120700104
വിക്കിഡാറ്റQ87592148
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ183
പെൺകുട്ടികൾ101
ആകെ വിദ്യാർത്ഥികൾ284
അദ്ധ്യാപകർ18
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽNo
വിഎച്ച്എസ്എസ് പ്രിൻസിപ്പൽNo
വൈസ് പ്രിൻസിപ്പൽNo
പ്രധാന അദ്ധ്യാപകൻഎബി അലക്സാണ്ടർ
പ്രധാന അദ്ധ്യാപികNo
പി.ടി.എ. പ്രസിഡണ്ട്ജിജി വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി റോയി
അവസാനം തിരുത്തിയത്
16-01-202237037
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ പുതുശ്ശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

മാർ ഗീവർഗ്ഗീസ് ദീവന്നാസിയോസ് ഹൈ സ്കൂൾ (എം.ജി.ഡി.എച്ച്.എസ്)

ചരിത്രം

നമ്മുടെ സ്​കൂൾ

മലങ്കര സഭാഭാസുരൻ വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായ പുതുശ്ശേരി എം.ജി.ഡി ഹൈസ്കൂൾ എന്ന വിദ്യാലയ മുത്തശ്ശി ശതാബ്ദി (100വർഷം) യുടെ നിറവിൽ നിൽക്കുകയാണിന്ന്,വിദ്യാഭ്യാസപരമായി പിന്നോക്കവസ്ഥയിലിരുന്ന ഈ പ്രദേശത്തിന്റെ ഇന്നു കാണുന്ന തരത്തിലുള്ള സർവ്വതോന്മുഖമായ പുരോഗതിക്കു കാരണം, പഞ്ചപാണ്ഡവരുടെ സ്മരണയെ നിലനിർത്തുന്ന അഞ്ചിലവിന് തൊട്ടുള്ള പുതുശ്ശേരി കുന്നിന്റെ നിറുകയിൽ പരിലസിക്കുന്ന ഈ സരസ്വതിക്ഷേത്രംമാണെന്നുള്ളതിന് സംശയമില്ല. തുടരുന്നു.....**

ചരിത്രം

ആദ്ധ്യാത്മിക കേന്ദ്രമായി അറിയപ്പെട്ടിരുന്നു എൻകിലും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കല്ലൂപ്പാറയിൽ ഒരു വിദ്യാലയം ഇല്ലായിരുന്നുവെന്നത് ഒരു പോരായ്മ തന്നെ ആയിരുന്നു. ക്രാന്തദർശികശികളായ നാട്ടുകാരാണ് പുതുശ്ശേരി കേന്ദ്രമാക്കി ഒരു ഇംഗ്ലീഷ് സ്കൂൾ എന്ന ആലോചനയുമായി മുന്നോട്ടുപോയത് .കൂടുതൽ വായിക്കുക

# ചരിത്ര സമ്മേളനങ്ങൾ

നൂറു വർഷം പിന്നിട്ട പുതുശ്ശേരി എം.ജി.ഡി.ഹൈസ്കൂളിന്റെ ചരിത്രത്തിൽ വിവിധ സമ്മേളനങ്ങൾ ഇടം നേടിയിട്ടുണ്ട് .കൂടുതൽ വായിക്കുക

# എം.ജി.ഡി.ഹൈസ്കൂൾ പുതുശ്ശേരി - അദ്ധ്യാപക സഹകരണ ബാങ്കു് അദ്ധ്യാപകർക്കായി ഒരു സഹകരണബാങ്ക് എന്ന ആശയം രൂപം കൊണ്ടത് എം.ജി.ഡി ഹൈസ്കൂളിൽ നിന്നാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു.

  • ഓഫിസ് കെട്ടിടം

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹെഡ് മാസ്റ്ററും സ്കൂൾ ഓഫീസിനും അധ്യാപകർക്കും പ്രത്യേക മുറികളുണ്ട്.

  • ക്ലാസ്സ്മുറികളും മറ്റു സൗകര്യങ്ങളും

    ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും യു. പി. - ക്ക്ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പ്ലറ്റിനം ജുബിലി ബിൽഡിംഗിൽ യു.പി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.കൂടുതൽ വായിക്കുക

  • കുരിശിൻ തൊട്ടി

കാവൽ പിതാവായ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ നാമത്തിലുള്ള ഒരു കുരിശിൻ തൊട്ടി സ്കൂളിന്റേതായിട്ടുണ്ട്. കൂടുതൽ വായിക്കുക

സ്റ്റാഫ്

  • 2016-17
2016-17: MGD Family

പി. റ്റി. എ.

എസ്. എസ്. എൽ. സി. താരങ്ങൾ

  • | 1. ബിനു വർഗീസ് 1990 March 483
  • | 2. പ്രശാന്ത് എസ് 1991 March 510
  • | 3. പ്രിയ ക്രിഷ്ണൻ 1992 March 529
  • | 4. അജി ജോർജ് ഏബ്രഹാം 1993 March 500
  • | 5. രാജേഷ് ആർ 1994 March 547
  • | 6. മനോരമ. എൻ. ആർ 1995 March 533
  • | 7. ഷിജു .എം. ഈപ്പൻ 1996 March 557
  • | 8. അനു ജോയിക്കുട്ടി വര്ഗീസ് 1997 March 546
  • | 9. റെനി വർഗീസ് മാത്യു 1998 March 492
  • | 10. അരുൺ എസ് 1999 March 559
  • | 11. ഷാരോൺ മാത്യു 2000 March 532
  • | 12. സോബി സൂസൻ ജേക്കബ് 2001 March 550
  • | 13. ലിജു ജോൺ 2002 March 498
  • | 14. അഞ്ചു എസ് 2003 March 528
  • | 15. ജെസ്റ്റിൻ കെ ജോൺ 2004 March 516
  • | 16. റ്റീനാ ജോൺ 2005 March 678/750
  • | 17. നിത്യ പി സി 2006 March 11A+
  • | 18. ആരതി ഉത്തമൻ 2007 March 8A+
  • | 19. റ്റിറ്റി സക്കറിയ 2008 March FULL A+
  • | 20. ജോബിൻ ഫിലിപ് എബ്രഹാം 2009 March 9 A+
  • | 22 നർമ്മ സാബു 2013 March FULL A+
  • | 23 പ്രിൻസ് ജോൺ മാത്യു 2014 March FULL A+
  • | ജിൻസി ഹന്നാ എബ്രഹാം 2014 March FULL A4
  • | ജിൻസി എസ്സ്. ജോൺ 2014 March FULL A+
  • | 24 അനന്ദു ബിജു റ്റി. കെ 2016 March FULL A+
  • |25 അഖിൽ സി. നൈനാൻ 2018 March FULL A+
  • |26 പ്രവീൺ വർഗ്ഗീസ് 2018 March FULL A+
  • 27| സ്വരൂപ് എസ്.കെ 2018 March FULL A+
  • 28| റിച്ചിൻ പുന്നൂസ് 2019 March FULL A+
  • 29| അനീഷാ പ്രഭാകരൻ 2019 March FULL A+
  • 30|ജെസിലിൻ ചാക്കോ ജെസ്സൻ 2020 March FULL A+
  • 31| ഗീവറുഗ്ഗീസ് കോശി 2020 March FULL A+
  • 32| ഷാനി മറിയം വർഗ്ഗീസ് 2020 March FULL A+
  • 33| ഷെറിൻ ചാക്കോ 2020 March FULL A+

പാഠ്യേതര പ്രവർത്തനങ്ങൾ

എ. ജെ. അനഘൻ തുരുത്തിക്കാട് അട്ടക്കുഴിക്കൽ കുടുംബഗമാണ്. ഈ സ്കൂളിലെ എസ്. എസ്. എൽ. സി. 1st ബാച്ച് വിദ്യാർത്ഥിയായിരുന്നു. പഠനകാര്യങ്ങളിൽ സമർത്ഥനായ അദ്ദേഹംദീർഘകാലം ലക്ഷദ്വീപിൽ അദ്ധ്യാപകനായിരുന്നു. ജീവിച്ചിരുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം പ്രസംഗമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നമ്മുടെ സ്കൂളിൽ എല്ലാവർഷവും ഒരു പ്രസംഗ മത്സരം നടത്തി വരുന്നു.

  • എം. ജി. ഒ. സി. എസ്. എം. വിദ്യാർഥി പ്രസ്ഥാനം
  • സോഷ്യൽ സർവീസ് ലീഗ് കാരുണ്യം
  • സാന്ത്വനം
  • തൈക്വൊണ്ടൊ മൽസരം
  • കായിക ക്ളബ്ബ് കായികം ആരോഗ്യം
  • വായന കളരി
  • ക്രിസ്തുമസ് ആഘോഷം കരോൾ
  • നൈറ്റ് ക്ലാസ് 100 % - ന് മുന്നോടി
  • യോഗ ക്ളബ്ബ് യോഗ
  • ജില്ലാ പഞ്ചായത്ത് പതദ്ധികൾ A.L.E.R.T
  • പച്ചകറി ത്തോട്ടം "നന്മ ക്ളബ്ബ് " പച്ചകറി ത്തോട്ടം
  • മണ്ണിനെയും കൃഷിയേയും സ്നേഹിക്കുന്ന അദ്ധ്യാപകനായതിലൂടെ റോയി സാറിന് അഭിമാനിക്കാം. നമ്മുടെ കാടുപിടിച്ച പറമ്പിനെപ്പറ്രി സൗകര്യ പൂർവ്വംമറക്കുന്ന മലയാളിക്കൊരു ഉണർത്ത്പാട്ടാണ് പുതുശ്ശേരി എം. ജി. ഡി. എച്.ച് എസിലെ ഈ അദ്ധ്യാപകൻ. കളകൾ കയ്യേറിയ സ്കൂൾ പരുസരം വൃത്തിയാക്കി അതിൽ പച്ചക്കറികൾ വിളയിക്കണംഎന്ന ആശയവുമായി അദ്ദേഹം കഴിഞ്ഞ വർഷമാണ് കൃഷിഭവനിൽ എത്തിയത്. അതിൽ പ്രകാരം എം. ജി. ഡി. എച്.ച് എസിലെ ഈ വർഷത്തെ സ്കൂൾ വെജീറ്റബിൽ ഗാർഡൻ സ്കീമിൽ ഉൽപ്പെടുത്തുകയും അതോടൊപ്പം റോയി സാറിനെ റ്റീച്ചർ ഇൻ ചാർജ്ജായി തെരഞ്ഞെടുക്കുകയും അതോടൊപ്പം നന്മ എന്ന പേരിൽ കൊച്ചു മിടുക്കരായ വിദ്യർത്ഥികളുടെ ഒരു കൂട്ടായിമ രൂപപ്പെടുത്തുകയും ചെയ്തു. പുറത്തുനിന്ന് തൊഴിലാളികളെ വച്ച് കാടുപിടിച്ച പറമ്പ് വൃത്തിയാക്കുകയാണ് ആദ്യം ചെയ്തത്. റോയി സാറും വിദ്യാർത്ഥികളും അവരോടൊപ്പം കൂടി തടമെടുക്കലും വിത്തിടീലും വേഗത്തിൽ പൂർത്തീകരിച്ചു. വെണ്ടയും, ലോക്കിയും, ചീരയും സമൃദ്ധമായി വിളഞ്ഞു. തങ്ങൾ തന്നെ നട്ടു നനച്ച പച്ചക്കറികൾ രുചിക്കൂട്ടുകളായി വിദ്യാർത്ഥികളുടെ മുന്നിൽ ഉച്ച ഭക്ഷണത്തോടൊപ്പം അണി ചേർന്നു. അധികമായി പിന്നീടും വിളഞ്ഞ പച്ചക്കറികൾ

അദ്ധ്യാപകർ തന്നെ വിലയ്ക്ക് വാങ്ങിക്കൊണ്ട് പോകുന്നതും ഇവിടെ പതിവാണ്.

സ്കൂൾ പത്രം

  • ഡയനീഷ്യ 2015-16 ലക്കം I & II*
  • വാർത്ത പത്രിക 2014-15*

മാനേജ്മെന്റ്

        കോട്ടയം ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ്  & എം. ഡി. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിൻറ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിദ്യൻ കാതോലീക്കബാവായും, മാനേജരായി His grace Yuhanon Mar Meletius മെത്രാപ്പോലിത്തായും പ്രവർത്തിക്കുന്നു. കേന്ദ്ര ഓഫീസ് ദേവലോകം കാതോലിക്കേറ്റ് അരമനയോടു ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. രണ്ടു ടി ടി ഐ, എട്ടു ഹയർ സെക്കൻറി സ്ക്കൂശ്‍, പതിനൊന്ന് ഹൈസ്കൂൾ, പന്ത്രണ്ട് യു.പി. സ്കൂൾ, മുപ്പത്തിയാറ് എൽ. പി. സ്കൂൾ, രണ്ട് അൺ എയിഡഡ്, ഏഴ് പബ്ളിക് സ്കൂൾ എന്നീ വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ശ്രീ എബി അലക്സാണ്ടർ പ്രധാന അദ്ധ്യാപകനായി സേവനമനുഷ്ടിക്കുന്നു.

അദ്ധ്യപകർ, അനദ്ധ്യപകർ‍‍ ഇ സ്കുുളീൽ 20 അദ്ധ്യപകരും 4 അനദ്ധ്യപകര്ും സേവനം അനുഷ്ഠീക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ,മലങ്കര ഓർത്തഡോക്സ് ചർച്ച്.
  • അഭി. ഡോ സക്കറിയാസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്താ, മലങ്കര ഓർത്തഡോക്സ് ചർച്ച്.
  • ലമൻറ്റഡ് ഡോ ബെനഡിക്ക് മാർ ഗ്രീഗോറിയോസ് മലങ്കര കത്തോലിക്ക ചർച്ച്.
  • റവ. ഫാ. കെ വി തോമസ് ,മലങ്കര ഓർത്തഡോക്സ് ചർച്ച്.
  • റവ. ഫാ. സി. കെ. കുരിയൻ ,മലങ്കര ഓർത്തഡോക്സ് ചർച്ച്.
  • റവ. ഫാ. പി. കെ ഗീവർഗ്ഗീസ് ,മലങ്കര ഓർത്തഡോക്സ് ചർച്ച്.
  • റവ. ഫാ. വിൽസൺ കെ. വൈ. മലങ്കര ഓർത്തഡോക്സ് ചർച്ച്.
  • റവ. ഫാ. ജോൺസൺ ചിരത്തലക്കൽ,മലങ്കര ഓർത്തഡോക്സ് ചർച്ച്.
  • റവ. ഫാ. ഫിലിപ്പ്. എൻ. ചെറിയാൻ,മലങ്കര ഓർത്തഡോക്സ് ചർച്ച്.
  • റവ. ഫാ. ജോസഫ് ഏബ്രഹാം,മലങ്കര ഓർത്തഡോക്സ് ചർച്ച്.
  • റവ. ഫാ. അനീഷ്,മലങ്കര ഓർത്തഡോക്സ് ചർച്ച്.
  • റവ. ഫാ. ജൂബി,മലങ്കര ഓർത്തഡോക്സ് ചർച്ച്.
  • റവ. ഫാ. ഷിബു,മലങ്കര ഓർത്തഡോക്സ് ചർച്ച്.
  • റവ. ഫാ. ഷിബു, മലങ്കര ഓർത്തഡോക്സ് ചർച്ച്.
  • റവ. ഫാ.ജെയിംസ് .പി. അലക്സ് ,ക്നാനായ കാതലിക്ക് ചർച്ച്.
  • റവ. ഫാ.അനൂപ് സ്റ്റീഫൻ, ക്നാനായ ജാക്കോബയിറ്റ് ചർച്ച്.
  • റവ. ഫാ.കെ സി മാത്യൂസ്,ക്നാനായ ജാക്കോബയിറ്റ് ചർച്ച്.
  • ശ്രീ.ജോസഫ് .എം. പുതുശ്ശേരി EX-എം. എൽ. എ.
  • |- എഡിവി.റെജി തോമസ് ഡിസ്ട്രിക്ക് പഞ്ചായത്ത് പ്രസിഡന്റ്.
  • ശ്രീ. റെജി ചാക്കോ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
  • |- ശ്രീ.എബി മേക്കരിങ്ങാട്ട് വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്
  • |- ജെസ്റ്റിസ് ശ്രീ.ഫെലിക്ക്സ് മേരി ദാസ് മാരട്ട്
  • |-പ്രഫസർ.സക്കറിയ തോമസ് പിഎച്ച്. ഇഡിഎൻ പ്രഫസർ ബി എ എം കോളേജ് തുരുത്തിക്കാട്
  • |-പ്രഫസർ. ഡോ. കെ ഈ ഏബ്രഹാം എസ് ബീ കോളേജ് ചെങ്ങനാശ്ശേരി
  • |-ശ്രീ ബിജോയി ജേക്ക്ബ് കെ., സയിൻറ്റിസ്റ്റ് , ഐ എസ് ആർ ഒ തിരുവന്തപുരം
  • |- ശ്രീമതി.ഉഷാ വർഗീസ്, ഡെപ്പ്യൂട്ടി ചീഫ് എൻജിനിയർ കെ. എസ് . ഇ. ബി. കോട്ടയം ഡിസ്ട്രിക്ക്റ്റ്

സ്കൂൾ ഗാനം

ഞങ്ങളുടെ സ്കൂൾ ഗാനം

|പരിശു ഗീവർഗ്ഗീസ് ഡയനേഷ്യസ് നാമത്തിൽ

അവികലാത്മ രസം പകർന്നെപ്പോഴും

പുതുശ്ശേരി മലയുടെ മുടിയിലായി മിന്നും

പരിശുദ്ധ വിദ്യാനികേതമെ വെൽക.

അഞ്ചിലവൻപോടു കൊഞ്ചിയ നാട്ടിൽ

സഞ്ചിത ശാഖി ലതകളിണങ്ങി

തഞ്ചും മമ വിദ്യാലയം എം.ജി.ഡി.നിത്യം

അഞ്ചട്ടെ ആയിരം കുഞ്ഞുങ്ങൾ ഹ്രിത്തിൽ

പരിശുദ്ധ ബാവാ തൻ ഭരണത്തിൽ കീഴിൽ

പുതുമോദമേറ്റമിയലും മഹിതേ

ഗുരുവരശ്രേണിയാൽ പുളകിത ധന്യേ

അരുളുക ശരണം നി ചിരകാലമമ്മേ

അരുളുക ശരണം ..... നീ.. ചിരകാലമമ്മേ

രചന:ശ്രീ.കെ.ആർ.നാരായണൻ‌ നായർ,മീനടം

സംവിധാനം: ശ്രീ.കെ.കെ റാഫേൽ,തൃശ്ശൂർ|

പുരോഗതിയുടെ പാതയിലെ നാഴികക്കല്ലുകൾ

  • | 1919 - താഴെ പറയുന്ന 14 അംഗങ്ങൾ ചേർന്ന് പുതുശ്ശേരി എം.ജി.ഡി ഇംഗീഷ് സ്കൂൾ സ്ഥാപിച്ചു

കൈതയിൽ അവിരാ ചാണ്ടപ്പള്ള (കുഞ്ഞച്ചൻ) കൈതയിൽ തെക്കന്നാട്ടിൽ ചാണ്ടപ്പിള്ള മാമ്മൻ കൈതയിൽ പുത്തൻപുരയിൽ ചാണ്ടപ്പിള്ള അബ്രഹാം കൈതയിൽ ചാവടിയിൽ ചാണ്ടപ്പിള്ള അലക്സാണ്ടാർ കൈതയിൽ താഴത്തേപ്പീടികയിൽ അലക്സന്ത്രയോസ് കത്തനാർ കൈതയിൽ മുണ്ടോക്കുളത്ത് ചാണ്ടിപ്പള്ള അവിരാ വട്ടശ്ശേരി പൊയ്ക്കുടിയിൽ യൗസേഫ് യൗസേഫ് മഞ്ഞനാംകുഴിയിൽ ചാണ്ടി അലക്സാണ്ടർ മാരോട്ടുമഠത്തിൽ ചെറിയ കുഞ്ഞ് മാരേട്ടുമഠത്തിൽ പുന്തലത്തോഴത്ത് നൈനാൻ ഉമ്മൻ മൂവക്കോട്ട് കുഞ്ചെറിയ വടക്കേ മഞ്ഞനാംകുഴിയിൽ ചാണ്ടി ചാണ്ടി കണ്ണമല തോമസ് ചാണ്ടി ഈട്ടിക്കൽ യോഹന്നാൻ തൊമ്മി

  • | 1949 - ഹൈസ്കൂളായി ഉയർത്തപ്പെട്ടു . പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതിയൻ കാതോലിക്ക ബാവ മാർ ഗീവർഗീസ് ദീവന്നാസിയോസ് ഹൈസ്കൂൾ എന്ന പേര് നല്കി
  • | 1952 - എസ്.എസ്.എൽ.സി. ആദ്യ ബാച്ച്
  • | 1961 - ബേസിൽ ഹാൾ പണികഴിപ്പിച്ചു
  • | 1968 - നസ്രാണി ട്രോഫി നേടി
  • | 1969 - സ്കൂളിൽ രണ്ടാഴ്ച് നീണ്ടുനിന്ന ശാസ്ത്ര പ്രദർശനം നടത്തി
  • | 1970-71 - സുവർണ്ണ ജൂബിലി ആഘോഷിച്ചു ഓഫീസ് കെട്ടിടത്തിന്റെ രണ്ടാം നിലയുടെ നിർമ്മാണം പൂർത്തികരിച്ചു
  • | 1971 - തോമാ മാർ ദിവന്നാസിയോസ് ആഡിറ്റോറിയം പണിതു
  • | 1971 - പുതുശ്ശേരി അദ്ധ്യാപക ബാങ്കിന് പുതുശ്ശേരി എം.ജി.ഡി ഹൈസ്കൂളിൽ തുടക്കംകുറിക്കുന്നു
  • | 1976 - നസ്രാണി ട്രോഫി നോടി
  • | 1980 - വജ്രജൂബിലി ആഘോഷിച്ചു . ന്യൂ ബ്ലോക്ക് നിർമ്മിച്ചു
  • | 1984 - ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
  • | 1989 - സപ്തതി ആഘോഷിച്ചു
  • | 1996 - പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. കമ്പ്യൂട്ടർ സെന്റർ ആരംഭിച്ചു
  • | 1998 - സ്കൂൾ റോഡ് ടാർ ചെയ്തു
  • | 1999 - ഇന്റർനെറ്റ് ലഭിച്ചു
  • | 2003 - സ്കൂൾ ബസ് വാങ്ങി. കുരിശിൻതൊട്ടി പണികഴിപ്പിച്ചു IT ജില്ലാതല മത്സരങ്ങളിൽ സമ്മാനർഹരായി
  • | 2004 - എം.ജി.ഡി ജൂണിയർ ഇംഗീഷ് മീഡിയം സ്കൂൾ ആരംഭിച്ചു - തിരുവല്ല വിദ്യാഭ്യാസ ജില്ലാ, പത്തനംതിട്ട ജില്ല എന്നീ ബാസ്കറ്റ് ബോൾ മൽസരങ്ങളിൽ ഒന്നാം സ്ഥാനം - എൻ. സി. സി. ജൂണിയർ ഡിവിഷനിൽ ദക്ഷിണ കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനം
  • | 2005 - ലൈബ്രറി ഹാൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് രണ്ട് ദിവസം പുസ്തക പ്രദർശന വിപണന മേള നടത്തി
  • | 2006 -എം.ജി.ഡി. ഹൈസ്കൂൾ,എം.ജി.ഡി. ഹയർസെക്കന്റ്റി സ്കൂളായി ഉയർത്തപ്പെട്ടു

-സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ ഏറ്റം മികച്ച ഐ.റ്റി ലാബിനു നല്കുന്ന അവാർഡ് ലഭിച്ചു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അവാർഡ് എറ്റു വാങ്ങി. - ഐ.റ്റി ജില്ലാ ചാമ്പ്യൻസ് ട്രോഫി നേടി.സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത് സി ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിച്ചു - പുതിയ സ്കൂൾബസ് വാങ്ങി

  • | 2007- ഹയർ സെക്കണ്ടറി സയൻസ് ലാബുകളുടെ നിർമ്മാണം പൂർത്തികരിച്ചു .ഐ.റ്റി ജില്ലാതല മത്സരങ്ങളിൽ സമ്മാനങ്ങൾ നേടി
  • | 2008 - എസ്.എസ്.എൽ.സി.നൂറ്മേനി വിജയം.ഒരു കുട്ടിക്ക് എല്ലാ വിഷയത്തിനും A+ Grade ഉം ലഭിച്ചു.
  • | 2009 - എസ്.എസ്.എൽ.സി രണ്ട് കുട്ടികൾക്ക് എല്ലാ വിഷയത്തിനും A+ Grade. - ഐ റ്റി ജില്ലാ തല മത്സരത്തിൽ സ്കൂളിന് രണ്ടാം സ്ഥാനവും സംസ്ഥാന

സംസ്ഥാന തല മത്സരത്തിൽ രണ്ട് കുട്ടികൾക്ക് ബി ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിച്ചു . - നവതിയോടനുബന്ധിച്ച് സ്കൂൾ സുവനീർ പ്രസിദ്ധീരകരിച്ചു .-ക്രിക്കറ്റ് പിച്ച് സ്ഥാപിച്ചു

  • | 2013 - ഇംഗ്ലീഷ് അദ്ധ്യപിക ശ്രിമതി. സൂസൻ ഐസക്ക് ട്ടീച്ചർന് സംസ്ഥാന അദ്ധ്യപക അവാർഡും, ദേശീയ അദ്ധ്യപക അവാർഡും ലഭിച്ചു.
  • | 2013-14 - ബേസിൽ ഹാൾ നവീകരണം, മു‍ഴുവൻ കുട്ടികൾക്കും ഉച്ച കഞ്ഞി കുടിക്കുന്നതിന് ഇരിപ്പിടം.
  • | 2014-15 - പൂർവ്വവിദ്യാർത്ഥികൾ വകയായി ബേസിൽ ഹാളിൽ നിറയെ കസേര.
  • | 2014-15 - സ്കൂൾ ഗ്രൗണ്ടിൻെറ നവീകരണങ്ങൾ പൂർത്തികരിച്ച് മുൻ ഹെഡ്മാസ്റ്റർ പി. എം. മാത്യു സാറിൻെറ നാമധേയത്തിൽ ഗ്രൗണ്ട് തുറന്നു നൽകി.
  • | 2015-16 - എസ്.എസ്.എൽ.സി.നൂറ്മേനി വിജയം.ഒരു കുട്ടിക്ക് എല്ലാ വിഷയത്തിനും A+ Grade ഉം ലഭിച്ചു.
  • | 2016-17 - മല്ലപ്പള്ളി സബ് ജില്ലാ കലോൽസവം മൂന്നാം സ്ഫാനം
  • | സംസ്ഫാന ഐ. റ്റി. മേള ഐ. റ്റി. പ്രോജെക്ട് എച്ച്. എസ്സ് രത്തീഷ രാജപ്പൻ 'സി' ഗ്രേഡ്
  • | സംസ്ഫാന പ്രവർത്തി പരിചയ മേള കോകണറ്റ് ഷെല് പ്രോഡക്സ് എച്ച്. എസ്സ് അനന്തു രാമചന്ദ്രൻ 'എ' ഗ്രേഡ്. ക്ലേ മോഡല്ലിങ്ക് യു. പി. അഭിജിത്ത് കുമാർ റ്റി. കെ. 'എ' ഗ്രേഡ്.


</gallery>

വഴികാട്ടി

{{#multimaps:9.42249541936488, 76.64011299161754| zoom=17}}

  • തിരുവല്ലായിൽ നിന്നും തിരുവല്ലാ മല്ലപ്പള്ളി (കല്ലൂപ്പാറ വഴി) റൂറ്റിൽ 13 KM കിഴക്കായി മല്ലപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  • മല്ലപ്പള്ളിയിൽ നിന്നും മല്ലപ്പള്ളി തിരുവല്ലാ (കല്ലൂപ്പാറ വഴി) റൂറ്റിൽ 4 കി.മി. അകലം
  • അഞ്ചിലവ് (പഞ്ച് പാണ്ടവർ നട്ട അഞ്ചിലവ് ) എന്ന് അറിയപ്പെടുന്ന സ്ഥലം.
  • School Map