ജി. എച്ച്. എസ്. എസ്. കാരപ്പറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jnj17015 (സംവാദം | സംഭാവനകൾ) (Jnj17015 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1269171 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. എച്ച്. എസ്. എസ്. കാരപ്പറമ്പ്
വിലാസം
കാരപറമ്പ്

കാരപറമ്പ് പി.ഒ.
,
673010
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1879
വിവരങ്ങൾ
ഫോൺ0495 2382737
ഇമെയിൽghskaraparamba@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17015 (സമേതം)
എച്ച് എസ് എസ് കോഡ്10138
യുഡൈസ് കോഡ്32040501210
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്70
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ214
പെൺകുട്ടികൾ114
ആകെ വിദ്യാർത്ഥികൾ704
അദ്ധ്യാപകർ33
ഹയർസെക്കന്ററി
ആൺകുട്ടികൾ164
പെൺകുട്ടികൾ212
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമനോജ് കെ പി
വൈസ് പ്രിൻസിപ്പൽഷാദിയ ബാനു പി
പ്രധാന അദ്ധ്യാപികഷാദിയ ബാനു പി
പി.ടി.എ. പ്രസിഡണ്ട്നജീബ് മാളിയേക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്നസീമ
അവസാനം തിരുത്തിയത്
13-01-2022Jnj17015
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഇത്.കാരപ്പറമ്പ് ‍ ഹയർ സെക്കണ്ടറി സ്കൂൾ'. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1879 ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

കോഴിക്കോട് മുൻസിപ്പാലിറ്റിയുടെ ഉടമസ്ഥതയിൽപ്പെട്ട ഒരു പ്രഥമിക വിദ്യാലയമായി 1907ൽ ആരംഭിച്ചതായിട്ടാണ് നിലവിലുള്ള ലഭ്യമായ രേഖകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. ഇപ്പോൾ വിദ്യാലയം നിൽക്കുന്ന സ്ഥലം ചഞ്ചേരിപറമ്പ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ചഞ്ചേരിയിൽ നിന്നും ഇവിടെ വന്ന് സ്ഥിരതാമസമാക്കിയിരുന്ന:- രാമൻ , നങ്ങ്യേലി ദമ്പതികളിൽ നിന്നും മൊത്തം വിലയ്ക്കെടുത്തതാണ് പ്രസ്തുത സ്ഥലം എന്നാണ് അന്വേഷണങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്. രാമർ-നങ്ങ്യേലി കുടുംബത്തിലെ താവഴിയായുള്ള ശ്രീ. പി. ഗോവിന്ദൻ കുട്ടി, വർക്കി ബേക്കറിയുടെ വടക്കു ഭാഗത്ത് ഇപ്പോൾ താമസിക്കുന്നു. നാടുവാഴിത്തത്തിന്റെ പ്രഭാവകാലത്ത് നാടുവാഴികളുടെ ആശ്രിതരായി ഈ പ്രദേശത്തിലെ വിവിധങ്ങളായ സാമൂഹ്യ ആവശ്യങ്ങൾ നാറവേറിയിരുന്ന ആന്ധ്രുനായർ, വെജത്തേടത്ത് നായർ, പെരും കൊല്ലൻ, വണ്ണാൻ പാണൻ, പെരുനണ്ണാൻ, തിയ്യർ തുടങ്ങിയ അദ്ധ്വാനം മാത്രം കൈമുതലാക്കിയിരുന്ന ജനവിഭാഗങ്ങളുടെ പഠനത്തിനു വേണ്ടിയായിരുന്നുവത്രെ വിദ്യാലയം ആരംഭിച്ചിരുന്നത്. എന്നാൽ കാരപ്പറമ്പ് ചന്തയുടെയും തുടർന്നുള്ള വ്യാപാരത്തിന്റെ വളർച്ച കോഴിക്കോട്ടെ ചരിത്രപ്രസിദ്ധമായ പിയേഴ് ലസിലി അണ്ടിക്കമ്പനിയുടെ ഉത്ഭവം, പരിമിതമെങ്കിലും അക്കാലത്ത് നിലവിലുണ്ടായിരുന്ന കാരപ്പറമ്പിലെ യാത്രാ സൗകര്യം, കനോലി കനാൽ വഴിയുണ്ടായിരുന്ന ജലഗതാഗതം സൗകര്യം തുടങ്ങിയവയെല്ലാം ഈ വിദ്യാലയത്തിന്റെ ഘട്ടംഘട്ടമായുള്ള വളർച്ചയ്ക്ക് കാരണങ്ങളായി ഭവിച്ചു. അണ്ടിക്കമ്പനിയിൽ ഉണ്ടായിരുന്ന 2000 ൽ പരം തൊഴിലാളികളുടെ കുട്ടികൾ ഈ സ്ഥാപനത്തിലെ വിദ്യാഥികളായി. അതുപ്രകാരം തന്നെ സമീപ പ്രദേശങ്ങളായ എടക്കാട്, കുണ്ടൂപ്പറമ്പ്, കരുവശ്ശരി, കക്കോടി, കുരുവട്ടൂർ തുടങ്ങിയ സമീപ്പദേശങ്ങ ളിൽ വിദ്യാഭ്യാസ സൗകര്യം ഇല്ലെന്നതിനാൽ അവിടെനിന്നും വിദ്യാർഥികൾ ഈ സ്ഥാപനത്തിൽ എത്തിച്ചേർന്ന വർഷങ്ങൾ, തുടർച്ചയായിത്തന്നെ ഷിഫ്റ്റ് സമ്പദായത്തിൽ 2000ൽ വിദ്യാർഥികൾ ഇവിടെ പഠിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ഈ ഘട്ടങ്ങളിൽ അന്നത്തെ മുനിസിപ്പൽ കൗൺസിലറായിരുന്ന ഒ.കുഞ്ഞുണ്ണിനായർ പൗരപ്രമുഖരായിരുന്ന കോളിയോട്ട് ചോയിക്കുട്ട തുടങ്ങിയനരുടെ നേതൃത്വത്തിൽ രൂപപ്പെട്ട വിദ്യാലയ സംരക്ഷണസമിതി ആദ്യമായി വിദ്യാലയ സ്ഥലത്തിന്റെ വടക്ക്കിഴക്ക് ഭാഗത്ത് മൂന്ന് ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന ഒരു കെട്ടിടം നാട്ടുകാരുടെ സഹായത്തോടെ നിർമിച്ചു. തുടർന്ന് പിയേഴ് ലസിലി കമ്പനിയുടെ ജനറലായിരുന്ന മിസ്റ്റർ. എ. ഡി. ബോളന്റ് സായിപ്പ് നാലുക്ലാസുകൾ ഉൾക്കൊള്ളുന്ന മറ്റൊരു ബ്ലോക്കും നിർമ്ച്ചുകൊടുത്തു. ഇതിനകം പ്രാഥമിക തലത്തിൽ നിന്നും വിദ്യാലയം എലിമെന്ററിതലത്തിലേക്ക് ഉയർന്നു. പെൺകുട്ടികളുടെ ജ്ഞാനോദയം വിദ്യാലയം നിർത്തലാക്കിയതിനെ തുടർന്ന് അവിടെയുണ്ടായിരുന്ന വിദ്യാർഥികളും വിദ്യാർഥിനികളും ഈ വിദ്യാലയത്തിലേക്ക് വന്നു. 1956ൽ കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തോടെ പുതുതായി രൂപംകൊണ്ട കേരള ഗവൺമെന്റിന്റെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 1958-59 കാലത്ത് എല്ലാ മുനിസിപ്പൽ വിദ്യാലയങ്ങളും സർക്കാർ ഏറ്റെടുക്കുകയും അവയെ സർക്കാർ വിദ്യാലയങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു. അന്നത്തെ ഈ കൗൺസിലറും, മുൻമേയറുമായിരുന്ന ദിവംഗതനായ പി. കുട്ടികൃഷ്ണൻ നായറുടെ നേതൃത്വത്തിൽ രൂപംകൊണ്ട ശക്തമായ അധ്യാപക രക്ഷകത്തൃത്വ സമിതിയുടെ സമയോചിതമായ പ്രവർത്തനത്തിന്റെ ഫലമായി 1964ൽ കാരപ്പറമ്പ് എലിമെന്ററി സ്കൂൾ ഹൈസ്കൂൾ പദവിയിലേക്ക് ഉയർത്തി. തുടർന്ന് ഹൈസ്കൂളിനാവശ്യമായ സ്ഥലസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഇതേ കമ്മറ്റിതന്നെ പൊതുജന സഹകരണത്തോടെ വിദ്യാലയത്തിൽ ഒരു പുതിയ ബ്ലോക്ക് നിർമ്മിക്കുകയും ചെയ്തു. മേൽ സൂചിപ്പിച്ച പശ്ചാത്തലസൗകര്യങ്ങളും അതുപോലെ തന്നെ കഴിവുള്ള അധ്യാപകരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു എങ്കിലും വിദ്യാഭ്യാസ നിലവാരം എന്തുകൊണ്ടോ അതിനനുസരിച്ച് ഉയർന്നിരുന്നില്ല. ഒരു പക്ഷെ ആ കാലഘട്ടത്തിലെ ഈ പ്രദേശത്തിന്റെ പ്രത്യേക സാമൂഹ്യ സാമ്പത്തിക സാംസ്കാരിക സാഹചര്യം കൊണ്ടായിരിക്കാം എന്ന് സമാധാനിക്കാം. എന്നാൽ 2003-2004 മുതൽക്കിള്ള വിദ്യാലയത്തിന്റെ കാര്യത്തിൽ പൊതുജനങ്ങളുടെ കാര്യമായ ഇടപെടലുകൾ ഉണ്ടായി. അധ്യാപക രാക്ഷാകതൃത്വ സമിതിയ്ക് പുതിയ ഭാവവും, രൂപവും ഉത്സാഹവും കൈവരിച്ചു. സ്കൂൾ സപ്പോട്ടിങ്ങ് ഗ്രൂപ്പും, വിദ്യാലയ വികസന സമിതിയും നഗരസഭയുടെ ഭരണപരമായ മേൽനോട്ടവും ശക്തിപ്രാപിച്ചു. പഠന പരീക്ഷയുടെ കാര്യത്തിൽ പ്രത്യേകിച്ചും S.S.L.C പൊതുപരീക്ഷയുടെ കാര്യത്തിൽ പ്രത്യേകം നിരീക്ഷണം ഏർപ്പെടുത്തി. അധികസമയ വിശേഷാൽ ക്ലാസുകൾ നടത്തി അതിന്റെ ഫലമെന്നോണം അതുവരെ ഉണ്ടായിരുന്ന 5ഉം, 8ഉം വിജയശതമാനത്തിൽ നിന്ന് 38% മായി വർദ്ധിച്ചു. ഈ പൊടുന്നനെയുള്ള ഉയർച്ച വിദ്യാർഥികൾക്കും ,അധ്യാപകര്ക്കും, രക്ഷിതാക്കൾക്കും ആത്മവിശ്വാസവും, ഗുണപരമായ പ്രരണയും ഉണ്ടാക്കി. പിന്നീട് അങ്ങോട്ട് ഉയർച്ചയുടെതന്നെ കാലമായിമാറി. 2008 മാർച്ചിൽ 97% കൈവരിച്ചു. ഇതുവരെ കൈവരിച്ച എല്ലാ നേട്ടങ്ങൾക്കും വിദ്യാഭ്യാസ വകുപ്പിന്റെ ആത്മാർഥമായ സഹകരമവും, സഹായവും ഉണ്ടായിരുന്നു എന്ന വസ്തുത പ്രത്യേകമായി ഈ സന്ദർഭത്തിൽ രേഖപ്പെടുത്തിന്നു. അതുപോലെ തന്നെ വിദ്യാഭ്യാസ നിലവാരം ഉയർത്തിന്നതിൽ അധ്യാപക സംഘടനകളുടെയും പങ്കാളിത്ത്വം ലഭ്യമായിരുന്നു എന്ന വസ്തുത കൂടി സൂചിപ്പിക്കുന്നു. 2007-2008ൽ ഈ വിദ്യാലയത്തെ സർക്കാർ ഹയർ സെക്കന്ററി പദവിയിലേക്ക് ഉയർത്തി. ഹയർസെക്കന്ററി വിഭാഗത്തിൽ ഹ്യുമാനിറ്റീസ്, കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ +1, +2 എന്നീ വിഭാഗങ്ങളിൽ 258 വിദ്യാർഥികൾ പഠിക്കുന്നു. മറ്റൊരു പ്രത്യേക വിശേഷത കോഴിക്കോട് ഒന്നാം നിയോജകമണ്ഡലം MLA ശ്രീ. പ്രദീപ്കുമാർ തയ്യാറാക്കി ഗവൺമെന്റിനു സമർപ്പിച്ച ഒരു പ്രത്യേക പ്രൊജക്ട് സർക്കാർ അംഗീകരിച്ചതിന്റെ ഫലമായി കോഴിക്കോട് കോർപറേഷൻ പരിധിയിൽ നിന്നും അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി തിരഞ്ഞെടുത്ത 3 വിദ്യാലയങ്ങളിൽ 1 കാരപ്പറമ്പ് ഹയർസെക്കന്ററി വിദ്യാലയമാണെന്ന് നമുക്ക് അഭിമാനിക്കാം. ഈ കാര്യത്തിൽ നമ്മുടെ പ്രിയങ്കരനായ MLA പ്രദീപ് കുമാറിനോട് നാട്ടുകാരായ നാം പ്രത്യേകം കൃതജ്ഞതപൂർവ്വം കടപ്പെട്ടിരിക്കുകയാണ്. ഈ വിദ്യാലയത്തിൽ ഇപ്പോൾ ഒട്ടും മോശമല്ലാത്ത സ്മാർട്ട് റൂം, ലാബറട്ടറി, ലൈബ്രറി ആന്റ് റീഡിങ്ങ് റൂം, ഓപ്പൺ സ്റ്റേജ്, സ്കൂൾ അങ്കണത്തിന് അലങ്കാരമായിട്ടുള്ള ആമ്പൽക്കുളും തുടങ്ങിയവയുമുണ്ട്. ആമ്പൽക്കുള നിർമ്മാണം സ്പോൺസർ ചെയ്തിട്ടുള്ളത് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയും, ഓപ്പൺ സ്റ്റേജ് സ്പോൺസർ ചെയ്തിട്ടുള്ളത് കരുവശ്ശേരിയിലെ കാലിക്കറ്റ് നോർത്ത് കോ- ഓപ്പറേറ്റീവ് സർവ്വീസ് ബാങ്കുമാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒരു സ്മാർട്ട് ക്ലാസ് റൂം ഉണ്ട്. സയൻസ് ലാബ് , ലൈബ്രറി എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

School Assembly
skating team

പാഠ്യേതര പ്രവർത്തനങ്ങൾ

  • എ൯.എസ്.എസ്
  • ജെ. ആ.൪. സി
  • സി.സി.സി
customs cadet corps
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. സയ൯സ് ക്ലബ്ബ് . സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് . മാത്തമാറ്റിക്സ് ക്ലബ്ബ് . പരിസ്ഥിതി ക്ലബ്ബ് . ഹെല്ത്ത് ക്ലബ്ബ് . ലിറ്റിൽ കൈറ്റ്സ്

== മാനേജ്മെന്റ് ==ഒരു സർക്കാർ സ്ഥാപനമാണ് ഇത്.
High School Staff

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72 Goda varmaraja
1972 - 83 P J Joseph
1983 - 87
1987 - 88
1989 - 90
1998- 2003 Bhanumathy
2003-04 KunhammedKutty
2004 - 05 Prabhakaran Nair. K
2005-06 Abdul Asees. A.A
2006- 08 Marykutty. C.C
2008- Marykutty. K. Lukose

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അസീസ് - സിനിമാനടൻ|

ഉണ്ണിക്കൃഷ്ണൻ- AIR KOZHIKODE| SATHEESH. K. SATHEESH- DRAMA ARTIST

വഴികാട്ടി

{{#multimaps:11.287120024093449, 75.78033033862157|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 Bye pass road കോഴിക്കോട് നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി കോഴിക്കോട് - EastHill റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം.