സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ കറുകുറ്റി പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് എച് എസ് എസ് കറുകുറ്റി
സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി | |
---|---|
വിലാസം | |
കറുകുറ്റി സെൻറ് ജോസഫ്സ് ജി എച് എസ് കറുകുറ്റി , കറുകുറ്റി പി.ഒ. , 683576 | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | stjosephkarukutty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25041 (സമേതം) |
എച്ച് എസ് എസ് കോഡ് | 7211 |
യുഡൈസ് കോഡ് | 32080200102 |
വിക്കിഡാറ്റ | Q99485857 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | കറുകുറ്റി പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 798 |
ആകെ വിദ്യാർത്ഥികൾ | 798 |
അദ്ധ്യാപകർ | 47 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 77 |
പെൺകുട്ടികൾ | 147 |
ആകെ വിദ്യാർത്ഥികൾ | 224 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റൂബി പി എം |
പി.ടി.എ. പ്രസിഡണ്ട് | എൻ പി ജോയ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിൻസി സിജു |
അവസാനം തിരുത്തിയത് | |
11-01-2022 | 25041 |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
ചരിത്രം
1906 ഏപ്രിൽ 30 - പ്രൈവറ്റ് സ്കൂൾ ആയി ആരംഭം 1921 മെയ് 22 - ഗവണ്മെന്റ് അംഗീകാരമുള്ള മിഡ്ഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു 1944 ജനുവരി 25 - ഹൈസ്കൂൾ ആയി ഉയർത്തി 1999 ജൂൺ 1 - ക്ലാസ്സിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു 2015 ജൂലൈ 8 - ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം കുട്ടികൾ സമൂഹത്തിന്റെ മറ്റു പല പ്രവർത്തനങ്ങളിലും ഇടപെടുന്നു കൂടുതൽ അറിയാൻ
മാനേജ്മന്റ്
സ്കൂളിന്റെ പ്രധാനാധ്യാപകർ
ക്രമ നമ്പർ | പേര് | വിരമിച്ച വർഷം |
---|---|---|
1 | മദർ എവുപ്രാസിയ സിഎംസി | |
2 | സിസ്റ്റർ ജോസ് സിഎംസി | |
3 | റവ. സി.ജോയ്സ് സി.എം. സി | |
4 | റവ .സി .കാസ്പെർ സി .എം സി | |
5 | റവ. സി. ഓറിയ സി.എം. സി. | |
6 | റവ. സി. ഹിൽഡ സി.എം. സി. | |
7 | റവ. സി. വെർജീലിയ സി.എം. സി. | |
8 | റവ. സി. ക്ലെയർ ആന്റോ സി.എം. സി. | |
9 | റവ. സി. ലീമ റോസ് സി.എം. സി. | |
10 | റവ. സി. മെറീന സി.എം. സി. | |
11 | റവ. സി. ആൻസിനി സി.എം. സി. | |
12 |
എച് എസ് എസ് പ്രിൻസിപ്പൽ
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ
അക്ഷരമുത്തശ്ശിയായ നമ്മുടെ വിദ്യാലയം കൂടുതൽ അറിയാം
ചിത്രശാല
അധിക വിവരങ്ങൾ
ഹയർ സെക്കന്ററി വിഭാഗത്തിലുള്ള അധ്യാപകരും വിഷയങ്ങളും
ഹൈ സ്കൂൾ വിഭാഗം അധ്യാപകരും വിഷയങ്ങളും
ഹൈ സ്കൂൾ വിഭാഗത്തിൽ 22 അധ്യാപകർ പ്രവർത്തിക്കുന്നു കൂടുതൽ അറിയാൻ
യു പി വിഭാഗം അധ്യാപകർ
യു പി വിഭാഗത്തിൽ 11 അധ്യാപകർ പ്രവർത്തിക്കുന്നു കൂടുതൽ അറിയുക
അനധ്യാപകർ
അനധ്യാപകരായി 5പേർ ജോലി ചെയ്യുന്നു കൂടുതൽ അറിയുക
യുവജനോത്സവം 2019
ജൂലൈ 30 2019
2019-20അധ്യയന വർഷത്തിലെ യുവജനോത്സവം ആഘോഷപരമായി കൊണ്ടാടി കുട്ടികളുടെ കലാപരമായ കഴിവുകൽ കണ്ടെത്തുന്നതിനും വളർത്തിയെടുക്കുന്നതിനും ഇത് സഹായിച്ചു.ആനി ദിവസം വിവിധ വേദികളിലായി മല്സരങ്ങൾ നത്തുകയുണ്ടായി നാടോടി നൃത്തം ഭരതനാട്യം മോഹിനിയാട്ടം സംഘനൃത്തം തിരുവാതിര എന്നീ വിവിധ നൃത്തമൽസരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും അതിലെ വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു.മറ്റുവേദികളിൽ കഥ കവിത ഉപന്യാസമത്സരങ്ങൾ നടത്തുകയുണ
ഗൈഡ്സ് ഇന്വെസ്റ്റീച്ചർ സെറിമണി 2019
ആഗസ്ത് 1 2019 ലോകരാഷ്ട്ര സംഘടനയായ ഗൈഡിങ് പ്രസ്ഥാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഇന്വെസ്റ്റീച്ചർ സെറിമണി ഓഫ് ഗൈഡിങ് സ്റ്റുഡന്റസ്.
സ്പെൽ ബീ മത്സരം 2019
ആഗസ്ത് 2 2019
കുട്ടികൾക്ക് ഇംഗ്ലീഷ് അക്ഷരങ്ങങ്ങൾ ഉറപ്പിക്കുവാനും പുതിയ വാക്കുകൾ പഠിപ്പിക്കുവാനും ഉദ്ദേശിച്ചാണ് സ്കൂളിൽ സ്പെൽബി മത്സരങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുവാൻ തീരുമാനിച്ചത് .ഇതിനുവേണ്ടി ഒരാഴ്ച പുതിയ കുറെ ഇംഗ്ലീഷ് പദങ്ങൾ കോമൺ ബോര്ഡില് എഴുതിയെടുകയും കുട്ടികൾക്ക് പഠിക്കാൻ അവസരം നൽകുകയും ചെയ്തു തുടർന്ന് ഒരു പരീക്ഷ നടത്തുകയും വാക്കുകളുടെ അർദ്ധം വിശദീകരിക്കുകയും അവയുടെ ഉച്ചാരണം കേൾപ്പിക്കുകയും ചെയ്തു .ഈ പ്രവർത്തനം കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിഅനുഭവപ്പെട്ടു
ഹിരോഷിമ ദിവസം 2019
ആഗസ്ത് 6 2019
സ്വാതന്ത്ര്യ ദിനാഘോഷം 2019
ആഗസ്ത് 6 2019
ഭാരതബയുടെ മടിത്തട്ടിൽ പിറന്നുവീണ നമ്മുടെ മനസ്സിൽ അഭിമാനത്തിന്റെ അല്മനിർവിധിയുടെ തിരകൾ അലയടിക്കുന്ന സുന്ദര നിമിഷം.ഓഗസ്റ്റ് വ്യത്യസ്ത ജാതികൾക്കും മതങ്ങൾക്കും നാനാവിധ ഇസങ്ങൾക്കും നേതൃത്വം നൽകിയ ആർഷ ഭാരതം ബെന്ധങ്ങളെ തകർത്തു സ്വാത്രന്ത്യത്തിന്റെ
ഒന്നാം പാദവാർഷിക പരീക്ഷ 2019
ആഗസ്ത് 26 2019
ഒന്നാം പാദവർഷിക പരീക്ഷ നടത്തുകയും അതിൽ എ പ്ലസ്സ് ,ബി പ്ലസ് ഗ്രേഡ് കിട്ടിയവക്ക് ഷീൽഡ് കൊടുക്കുകയും ക്ലാസ് പി ടി എ നടത്തി പഠനനിലവാരം മതാപിതാക്കളുമായി വിലയിരുത്തുകയും ചെയ്തു ഇതിൽ മാതാപ്പിതാക്കളുടെ സാന്നിധ്യം സജീവമായിരുന്നു .
ഡിസാസ്റ്റർ മാനേജ്മന്റ് ക്ലാസ് 2019
ആഗസ്ത് 29 2019 വിദ്യാലയവുമായി ബന്ധപ്പെട്ടു നടക്കാവുന്ന തീപിടുത്തം വാഹനാപകടങ്ങൾ തുടങ്ങിയ പെട്ടന്നുള്ള അപകട സാഹചര്യങ്ങളിൽ ചെയ്യാവുന്ന പ്രധിവിധികളെ കുറിച്ച് ആലോചിക്കാൻ സേഫ്റ്റി ഓഫീസർസും സെന്റ് ജോസഫ് വിദ്യാലങ്ങളില്ലേ പ്രാധാന്യഥാപകരും അധ്യാപകരും സ്കൂൾ ലീഡേഴ്സും ചേർന്ന് ഡിസാസ്റ്റർ മാനേജ്മന്റ് ക്ലാസ് നടത്തി .കുട്ടികളെ ബോധവത്കരിക്കാൻ അവർക്കു ക്ലാസ്സുകളും പരിശീലനവും നൽകാമെന്ന് തീരുമാനിച്ചു
ഓണാഘോഷം 2019
സെപ്റ്റംബർ 2 2019
സ്നേഹത്തിന്റെയും സമാധനത്തിന്റെയും പ്രതീകമായ ഓണദിനത്തിൽ ഒരുമയോടെ കുട്ടികൾ പൂക്കളം ഇടുകയും ഡിജിറ്റൽ പൂക്കള മത്സരം നടത്തുകയും അതിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു . കുട്ടികള്ക്ക് വേണ്ടി വിഭവസമൃദ്ധമായ സാധ്യ ഒരുക്കുകയും ചെയ്തു,
അധ്യാപകദിനാഘോഷം 2019
സെപ്റ്റംബർ 5 2019
അധ്യാപകദിനത്തിൽ കുട്ടികൾ എല്ലാ അധ്യാപകരെയും പൂച്ചെണ്ടുകൾ കൊടുത്തു ആദരിക്കുകയും,അധ്യപകർക് ചെറിയ മല്സരങ്ങൾ നടത്തി അതിൽ വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. == ശാസ്ത്രമേളകൾ 2019== സെപ്റ്റംബർ 5 2019 വിദ്യാർത്ഥികൾക്ക് അവരവരുടെ അറിവും കഴിവും പ്രദർശിപ്പിക്കാനുള്ള ഒരു അവസരമായിരുന്നു ശാസ്ത്രമേള
ഗാന്ധി ജയന്തി 2019
ഒക്ടോബർ 2 2019 നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ചു പ്രകൃതിയുടെ സംരക്ഷണത്തിനായി ഞങ്ങളുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ കൈകോർത്തു .പരിസ്ഥിതി ശുചീകരണ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ നടത്തി .ഗാന്ധിജിയുടെ മൂല്യങ്ങൾ പ്രഘോഷിച്ചുകൊണ്ടു നാടകാവതരണം നടത്
കേരളപ്പിറവി ആഘോഷം 2019
നവംബർ 1 2019
കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടത്തി. കേരളത്തിന്റെ സംസ്കാരവും തനിമയും മനസിലാക്കിപ്പിച്ചുകൊണ്ടുള്ള നാടകവും നൃത്തചുവടുകളും വിദ്യാർത്ഥികൾ വിദ്യാലയത്തിൽ അവതരിപ്പിച്ചു.
ശിശുദിനാഘോഷം 2019
നവംബർ 14 2019
കുട്ടികളെ ഏറെ ഇഷ്ടപെടുന്ന ജവഹർലാൽ നെഹ്രുവിന്റെ പിറന്നാളാഘോഷം നടത്തുന്നതിന്റെ ഭാഗമായി കുട്ടികൾ വിവിധ പരിപാടികൾ നടത്തി . എൽപി വിദ്യാലയത്തിൽ ഊർജസ്വരായ കുട്ടികൾ റാലി നടത്തുകയും വളരെ സന്തോഷത്തോടെ ശിശുദിനം ആഘോഷിക്കുകയും ചെയ്തു == "നൈതികം " ഭരണഘടനാ ദിനാഘോഷം 2019==
അങ്കമാലി സബ് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും സാമൂഹ്യ ശാസ്ത്ര അധ്യാപകർ ഒന്നുചേർന്നു ഭരണഘടനയുടെ എഴുപതാം വാർഷികം ആഘോഷിക്കുകയുണ്ടായി.വിദ്യാലയത്തിലെ ഭരണഘടനയിൽ എന്തെലാം മാറ്റങ്ങൾ വേണമെന്ന് വിദ്യാർത്ഥികളോട് ചോദിച്ചു മനസിലാക്കി.കുട്ടികളുടെ അവകാശങ്ങൾ എന്തെന്നും അവരുടെ ഉത്തരവാദിത്തങ്ങൾ എന്തെന്നും അവർക്കു വിശദീകരിച്ചു നൽകി
ഫുഡ് ഫെസ്റ്റ് 2019
ഒക്ടോബർ 16 2019<br>
നിങ്ങളുടെ വിദ്യാലയത്തിലെ ഓരോ ക്ലാസ്സുകളുടെയും നേതൃത്വത്തിൽ വളരെ മനോഹരമായി ഫുഡ് ഫെസ്റ്റ് നടത്തി വളരെ ആവേശത്തോടെ എല്ലാ കുട്ടികളും ഇതിൽ പങ്കെടുത്തു ഓരോരുത്തരും രുചികരവും ആസ്വാദകരവുമായ രീതിയിൽ ഭക്ഷ്യ വസ്തുക്കൾ ഉണ്ടാക്കി കൊണ്ട് വരികയും മനോഹരമായരീതിയിൽ അവ ക്രമപ്പെടുത്തുകയും ചെയ്തു
ക്രിസ്തുമസ് 2019
big>സെപ്റ്റംബർ 5 2019
ലോകത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ ജനനതിരുനാൾ വളരെ മനോഹരമായി വിദ്യാലയത്തിൽ ആഘോഷിച്ചു. കരോൾ ഗാനമത്സരം, ലൈവ് ക്രിബ്, നസ്രാണിമംഗ,ക്രിസ്തുമസ് പാപ്പാനി തുടഞ്ഞിയ മത്സരങ്ങൾ ഈ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ നടത്തി. കുട്ടികൾ വളരെ ആവേശപൂർവം ഇതിൽ പങ്കെടുക്കുകയും ചെയ്തു.
ശാസ്ത്രമേളകൾ 2019
സെപ്റ്റംബർ 5 2019
ഫോട്ടോഗാലറി
യാത്രാസൗകര്യം
ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ യാത്ര സൗകര്യത്തിനായി വിവിധ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.സ്കൂളിന് സ്വന്തമായി മൂന്ന് സ്കൂൾ ബസ്സുകളുണ്ട്.രണ്ടു പ്രൈവറ്റ് വാഹനങ്ങൾ സ്കൂൾ വാടകക്കെടുത്തിട്ടുണ്ട്.മറ്റു പ്രൈവറ്റ് വാഹനങ്ങളിലും പ്രൈവറ്റ് ബസ്സുകളിലുമായി കുട്ടികൾ സ്കൂളിൽ എത്തുന്നു.മുന്നൂറോളം കുട്ടികൾ സൈക്കിളിലാണ് സ്കൂളിൽ എത്തുന്നത്.മറ്റു കുട്ടികൾ കാൽനടയായും സ്കൂളിൽ എത്തുന്നു.
സ്കൂളിൽ എത്താനുള്ള മാർഗ്ഗങ്ങൾ
എറണാകുളം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തിയിൽ കിടക്കുന്ന സ്ഥലമാണ് കറുകുറ്റി.എൻ .എച് 47 കറുകുറ്റിയിലൂടെയാണ് കടന്നുപോകുന്നത് .കറുകുറ്റിയിൽ റെയിൽവേ സ്റ്റേഷനുമുണ്ട് .അങ്കമാലിയിൽ നിന്ന് വരുന്നവർ ചാലക്കുടിയിലേക്കുള്ള ബസ്സിൽ കയറി കറുകുട്ടിയിൽ ഇറങ്ങി 100 മീറ്റർ കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം .ചാലക്കുടിയിൽനിന്ന് വരുന്നവർ അങ്കമാലിയിലേക്കുള്ള ബസ്സിൽ കയറി കറുകുറ്റിയിൽ ഇറങ്ങാം.കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുഷ് -പുള്ള്,പാസ്സഞ്ചർ തുടങ്ങിയ ട്രെയിനുകൾ നിർത്തും .
റൂട്ട് മാപ്പ്
അങ്കമാലി__________________>കറുകുറ്റിജംഗ്ഷൻ ___100Mകിഴക്ക്___________ST.JOSEPH'S H.S S KARUKUTTY ==വഴികാട്ടി== ----
{{#multimaps:10.22822,76.38035|zoom=18}}
മേൽവിലാസം
സെന്റ് ജോസഫ്സ് ,ജി .എസ്.എസ് കറുകുറ്റി കറുകുറ്റി പി.ഒ പിൻ 683 576 ഫോൺ:0484-2613418 stjosephkarukutty@gmail.com സെന്റ് ജോസഫ്സ് ,എച്.എസ്.എസ് കറുകുറ്റി കറുകുറ്റി പി.ഒ പിൻ 683 576 stjosephhsskarukutty@gmail.com
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25041
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ