സഹായം Reading Problems? Click here


സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി

Schoolwiki സംരംഭത്തിൽ നിന്ന്
(25041 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി
Stjosepph-ghs-karukutty.jpg
വിലാസം
സെന്റ്.ജോസഫ്സ്.എച്ച്.എസ്.എസ് , കറുകുറ്റി , കറുകുറ്റി പി..ഒ.

കറുകുററി
,
683 576
സ്ഥാപിതം30 - 04 - 1921
വിവരങ്ങൾ
ഫോൺ0484 2613418
ഇമെയിൽstjosephkarukutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്25041 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ലആലുവ
ഉപ ജില്ലഅങ്കമാലി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലിഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം69
പെൺകുട്ടികളുടെ എണ്ണം171
വിദ്യാർത്ഥികളുടെ എണ്ണം1128
അദ്ധ്യാപകരുടെ എണ്ണം47
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.അൽഫോൻസ ടി.ഒ
പി.ടി.ഏ. പ്രസിഡണ്ട്പോൾ നമ്പ്യാട്ടുകൂടി
അവസാനം തിരുത്തിയത്
22-09-202025041


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ആമുഖം==

SAINT CHAVARA KURIAKOSE ELIAS OUR PATRON ST.JOSEPH
പെൺകുട്ടികളുടെ പഠനം ആശാൻകളരിയോടെ അവസാനിപ്പിച്ചിരുന്ന കാലഘട്ടത്തിൽ വാഴ്‌ത്തപ്പെട്ട ചാവറയച്ചൻ ഇറ്റാലിയൻ മിഷിനറി ബഹു. ലെയോപോൾദ്‌ മൂപ്പച്ചന്റെ സഹായത്തോടെ രൂപം കൊടുത്ത C.M.C സന്യാസിനീ സമൂഹത്തിന്റെ മേൽനോട്ടത്തിൽ ഇളം തലമുറയുടെ സമഗ്ര വളർച്ച സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്‌ സെന്റ്‌ ജോസഫ്‌സ്‌ ഗേൾസ്‌ എച്ച്.എസ്.എസ് , കറുകുറ്റി.

ആപ്തവാക്യം

SCHOOL LOGO 5


"സ്നേഹിക്കാൻ പഠിക്കുക,സേവനം ചെയ്യുന്നതിനെ സ്നേഹിക്കുക"
ദർശനം
"സ്ത്രീകളുടെയും കുട്ടികളുടെയും സ്വഭാവ രൂപീകരണവും നിർധന വിഭാഗത്തിൽപെട്ട കുടുംബങ്ങളുടെ നവീകരണവും"

നാഴികക്കല്ലുകൾ

1906 ഏപ്രിൽ 30 - പ്രൈവറ്റ് സ്കൂൾ ആയി ആരംഭം
1921 മെയ് 22 - ഗവണ്മെന്റ് അംഗീകാരമുള്ള മിഡ്‌ഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു
1944 ജനുവരി 25 - ഹൈസ്കൂൾ ആയി ഉയർത്തി
1999 ജൂൺ 1 - ക്ലാസ്സിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
2015 ജൂലൈ 8 - ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.

സവിശേഷതകൾ

1. സമഗ്രവികസനം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
2. അർപ്പണ മനോഭാവമുള്ള 47-ഓളം അദ്ധ്യാപകർ
3. ജാതിമതഭേദമന്യേ എല്ലാവർക്കും സംലഭ്യമായി നീതിപൂർവ്വകമായ ഒരു സമൂഹം സൃഷ്ടിക്കുന്നു.
4. അക്കാദമിക്ക് പ്രവർത്തനങ്ങളോടൊപ്പം കലാകായികരംഗങ്ങളിൽ മികവ് പുലർത്തുന്നു.
5. ദേശീയ പ്രാധാന്യമുള്ള ഉത്സവങ്ങൾ ആഘോഷിക്കുന്നു.
6. അധ്യാപകർക്കും കുട്ടികൾക്കും കൗൺസിലിങ് സൗകര്യം
7. ആധുനിക സങ്കേതങ്ങൾ പഠനപ്രക്രിയയിൽ ഉപയോഗിക്കുന്നു.
8. ഊർജ്വസ്വലമായ പി.ടി.എ.യും, എം.പി.ടി.എ.യും പ്രവർത്തിക്കുന്നു.
9. പ്‌ളാസ്റ്റിക് മാലിന്യ വിമുക്തമായ സ്‌ക്കൂൾ കാമ്പസ്സ് ഏവർക്കും ഒരു ആകർഷണമാണ്
. 10. ആത്മീയവും ഭൗതികവും സാംസ്‌കാരികവും കായികവും ധാർമ്മികവും മാനസികവും വൈകാരികവുമായ രംഗങ്ങളിൽ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നൽ കൊടുക്കുന്നു.
11. സ്‌ക്കൂളിൽ 1 മുതൽ 12 വരെ ക്‌ളാസ്സുകളിലായി ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പടെ 1128 പേർ പഠിക്കുന്നു.
12.ആധുനിക സജ്ജീകരണളോടു കൂടിയ കംപ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്, ബാസ്‌ക്കറ്റ് ബോൾ കോർട്ട്,ടേബിൾടെന്നീസ്കോർട്ട്,അബാക്കസ് ട്രെയിനിങ് എന്നിവ സ്‌ക്കൂളിന്റെ വലിയൊരു ആകർഷണമാണ്.

ഇപ്പോഴത്തെ സാരഥികൾ

    ഇപ്പോഴത്തെ സ്‌ക്കൂൾ മാനേജറായി 'സി ലിസ് മരിയ  സി.എം.സി'യും' പ്രിൻസിപ്പലായി സിസ്റ്റർ സൗമ്യ സി.എം..സിയും "സി അൽഫോൻസാ ടി ഓ "വൈസ് പ്രിൻസിപ്പലായി സേവനം ചെയ്യുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയർസെക്കൻററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അൻപതോളം കമ്പ്യൂട്ടറുകളുണ്ട് . ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്, ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലകളുണ്ട്. ഈ വിദ്യാലയത്തിൽ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയിൽ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്. ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപിക സി. അൽഫോൻസ ടി.ഒ സി,എം.സി യുടെ നേത്യത്വത്തിൽ പ്രഗത്‌ഭരായ 47 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഇവിടെ സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിക്കുന്നു. S.S.L.C പരീക്ഷയിൽ തുടർച്ചയായി 100% വിജയവും ധാരാളം A+ കളും ഈ വിദ്യാലയം കരസ്‌തമാക്കികൊണ്ടിരിക്കുന്നു.ആധുനീക സജ്ജീകരണങ്ങളോട്‌ കൂടിയ സയൻസ്‌ ലാബ്‌, കമ്പ്യുട്ടർ ലാബ്‌, പ്ലേ ഗ്രൗണ്ട്,ബാസ്കറ്റ് ബോൾ കോർട്ട്, കൗൺസിലിങ് റൂം,പരിചയസമ്പന്നയായ ലൈബ്രേറിയന്റെ സേവനത്തോട്‌ കൂടിയ ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്‌. കലാകായീകരംഗത്ത്‌ സംസ്ഥാനതലം വരെ ഇവിടത്തെ കുട്ടികൾ മാറ്റുരയ്‌ക്കുന്നു. മൂല്യബോധനരംഗത്ത്‌ വർഷങ്ങളായി ഓവറോൾ ട്രോഫി കരസ്‌തമാക്കുന്നത്‌ ഈ വിദ്യാലയമാണ്‌. ചെസ്‌ , ടേബിൾടെന്നീസ്‌, സ്‌പോക്കൺ ഇംഗ്ലീഷ്‌ എന്നിവയിൽ കുട്ടികൾക്ക്‌ സ്‌പെഷ്യൽ കോച്ചിംഗ്‌ നൽകി വരുന്നു.പഠനത്തിന് പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം പരിശീലനവും നൽകിവരുന്നു. ഭാരത്‌ സ്‌കൗട്ട്‌സ്‌ & ഗൈഡ്‌സിന്റെ്‌ യൂണിറ്റ്‌,എൻ.എസ്..എസ് യൂണിറ്റ് എന്നിവ പരിശീലനം സിദ്ധിച്ച അധ്യാപകരുടെ നേതൃത്വത്തിൽ വളരെ സജീവമായി ഇവിടെ പ്രവർത്തിക്കുന്നു. വർഷങ്ങളായി രാജ്യപുരസ്‌കാർ, രാഷ്‌ട്രപതി പരീക്ഷകൾ എഴുതി S.S.L.C പരീക്ഷയിൽ 30,60 മാർക്ക്‌ വീതം ഈ കുട്ടികൾ നേടുന്നു.

മുൻ സാരഥികൾ

Sl.No.Name
1റവ. മദർ എവുപ്രാസിയ സി.എം. സി.
'2റവ. സി'.ജോയ്‌സ് സി.എം. സി
3റവ .സി .കാസ്പെർ സി .എം സി
4റവ. സി. ഓറിയ സി.എം. സി.
5റവ. സി. ഹിൽഡ സി.എം. സി.
6റവ. സി. വെർജീലിയ സി.എം. സി.
7റവ. സി. ക്ലെയർ ആന്റോ സി.എം. സി.
8റവ. സി. ലീമ റോസ് സി.എം. സി.
9റവ. സി. മെറീന സി.എം. സി.
10റവ. സി. ആൻസിനി സി.എം. സി.


'

അധ്യാപകരും വിഷയങ്ങളും

Sl.No.Name വിഷയം
4 സി.അനിത
5മേരി എൻ സി
6സി ഉഷട്ടമലയാളം
7സി.ഈഡിത് മലയാളം
8സി .നോബിൾ ഇംഗ്ലീഷ്
9സി. ജോ മാറിയ ഇംഗ്ലീഷ്
11സുധ ജോസ് ഇംഗ്ലീഷ്
12സി,ദീപ്‌തി ഹിന്ദി
13സി .ജെസ്ലിൻ ഹിന്ദി
14 സി.ജോവിറ്റ ഹിന്ദി
15സി ലേഖ ഗ്രേസ് ഫിസിക്കൽ സയൻസ്
16സുജ പി ചെറിയാൻ ഫിസിക്കൽ സയൻസ്
17ഷേർലി ജോസഫ് ഫിസിക്കൽ സയൻസ്
18 നവ്യ നാച്ചുറൽ സയൻസ്
19ഷിൻസി നാച്ചുറൽ സയൻസ്
20സി കരോളിൻ മാത്തമാറ്റിക്സ്
21ഫ്ലവർ പി ജോൺ മാത്തമാറ്റിക്സ്
22മിനിമോൾ ഇ ജെ മാത്തമാറ്റിക്സ്
23സി വന്ദന
24സി ജെസ്സി
25'സി അൽഫോൻസാ'
26സി ഷിബി
27സി ടിൻസി
28ജാൻസി എം ജെ
29പ്രിൻസി പി കെ
30സിസിലി കെ ൽ
10ജിജി തര്യൻ
'

ഭൗതികസാഹചര്യങ്ങൾ

റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ് : യു.പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രീതേകം കമ്പ്യൂട്ടർ ലാബുകളുണ്ട്.
കൗൺസിലിങ് റൂം
ബാസ്കറ്റ് ബോൾ കോർട്ട്,ബാസ്കറ്റ് ബോൾ പരിശീലനം
പ്രയർ റൂം
പെയ്ഡ് ഹോസ്റ്റൽ
ഫ്രീഹോസ്റ്റൽ
ഉച്ചഭക്ഷണപരിപാടി
സ്പോക്കൺ ഇംഗ്ലീഷ്
അബാക്കസ് പരിശീലനം
കരിയർ ഗൈഡൻസ് ക്ലാസുകൾ
സ്കൂൾ ബസ്
പഠനത്തിൽ പിന്നോക്കമുള്ള കുട്ടികൾക്കായുള്ള പരിശീലനം
ഭവനസന്ദർശനം

ദേശീയപദ്ധതികൾ

ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്

വര്ഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഗൈഡിങ് യൂണിറ്റുകളാണ് എവിടെ പ്രവർത്തിച്ചു വരുന്നത് .കുട്ടികളിൽ രാജ്യസ്നേഹം സേവനസന്നദ്ധത ,പരസ്നേഹം എന്നിവ വളർത്താനും അവരെ രാജ്യത്തിനും സമൂഹത്തിനും വേണ്ടപെട്ടവരായിമാറ്റാൻ ഈസംഘടന സഹായിക്കുന്നു.അധ്യാപകരായ അൽഫോൻസാ ജാൻസി നവ്യ എന്നിവരുടെ നേതൃത്വത്തിലാണ് ഇവിടെയുള്ള പ്രവർത്തങ്ങൾ നടക്കുന്നത് .ജില്ലാ തലത്തിലെ ഇവിടത്തെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവക്കാരുണ് .എല്ലാ വർഷവും നിരവധി കുട്ടികൾ രാഷ്ട്രപതി പുരസ്കാരം കരസ്ഥമാക്കാറുണ്ട്.ഈ വിദ്യാലയത്തിലെ ശ്രീമതി ലീമ മികച്ച പ്രവർത്തതിനുള്ള പുരസ്കാരം നേടുകയുണ്ടായി
ഗൈഡിങ്98 കുട്ടികൾ ഉണ്ട്. 20 കുട്ടികൾ രാഷ്‌ട്രപതി പരീക്ഷയും 26 കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷയും 15 കുട്ടികൾ തൃതീയ സോപാൻ പരീകഷയും പാസായി 24 പ്രഥമ സോപാൻ പരീകഷയും പാസായി.

ജൂനിയർ റെഡ് ക്രോസ്

സമൂഹത്തിന്റെ ആരോഗ്യ പരിരക്ഷക്കു പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന സംഘടനയാണ് റെഡ് ക്രോസ്സ് സംഘടന .ജീവകാരുണ്ണ്യ പ്രവർത്തനങ്ങളും ഇവരുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ് .കുട്ടികൾ അംഗങ്ങളായിട്ടുള്ള ഒരു റെഡ് ക്രോസ്സ് യൂണിറ്റാണ് ഈ വിദ്യാലയത്തിലുള്ളത് .ശ്രീമതി ഷിൻസി ,സിസ്റ്റർ അനുപമ എന്നിവർ ഈ യൂണിറ്റിന് നേതൃത്വം വഹിക്കുന്നു .iron ഫോളിക് ഗുളികകളുടെ വിതരണം ,ശുചീകരണപ്രവർത്തനങ്ങൾ ,സന്നദ്ധത പ്രവർത്തങ്ങൾ എന്നിവ ഇവരുടെ നേതൃത്വൽ നടത്തിവരുന്നു. . ജൂനിയർ റെഡ് ക്രോസ്സ് സംഘടനയുടെ 60 നേതൃത്വത്തിൽ കുട്ടികൾ പ്രവർത്തിക്കുന്നു.2017-2018 വര്ഷത്തിലെ എ ലെവൽ , ബി ലെവൽ, സി ലെവൽ പരീക്ഷകളിൽ ഉന്നതമായ വിജയം കരസ്ഥമാക്കുകയും ചെയ്‌തു.എയ്ഡ്സ് ദിനത്തിലും പരിസ്ഥിദിനത്തിലും റെഡ് ക്രോസിന്റെ സാന്നിധ്യം വളരെ സജീവമായിരുന്നു.

2018-19 അധ്യയന വർഷത്തെ പ്രൊജക്റ്റ്

വൃത്തി ,വിശുദ്ധി

ശുചിത്വ ഭാരതം എന്ന ആശയത്തെ മുൻനിർത്തി മാനേജ്മെന്റിന്റെ സഹകരണത്തോടെ സെന്റ് ജോസഫ് വിദ്യാലയത്തിൽ നടപ്പിലാക്കുന്ന പുതിയ പ്രൊജക്റ്റാണ് വൃത്തി ,വിശുദ്ധി എന്നത് .വൃത്തിയുടെ മാത്രമേ വിശുദ്ധിയുള്ള ഒരു ജനതയെ വാർത്തെടുക്കാൻ സാധിക്കു .ശുചിത്വമുള്ള ഒരു ജനതയുടെ നിർമ്മിതിയാണ് ഈ പ്രോജക്ടിന്റെ ലക്‌ഷ്യം .ഇതിന്റെ ഭാഗമായി സ്കൂളിൽ വേസ്റ്റ് മാനേജ്‌മന്റ് ,ചിപ്പ് ഘടിപ്പിച്ചുള്ള തിരിച്ചറിയൽ കാർഡിന്റെ വിതരണം തുടങ്ങിയ പദ്ധതികൾ ഈ പ്രോജെക്ടിൽ ഉൾപ്പെടുന്നു</bi>

അൻപൊടു കൊച്ചി

കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രളയ ദുരന്ധം ഏറ്റുവാങ്ങിയ കുട്ടനാടിന്റെ മക്കൾക്ക് സ്വാന്തനത്തിന്റെ കൈത്താങ്ങുവായി സ് ജോസെഫിന്റെ അധ്യാപകരും കുട്ടികളും കൈകോർത്തു .എറണാകുളം ജില്ലാ കളക്ടറുടെ സഹായപദ്ധതിയില്ലേക്ക് നിർലോപം സഹായങ്ങൾ നൽകി .

പാഠ്യേതര പ്രവർത്തനങ്ങൾ

സഹപാഠിക്ക് ഒരു രൂപ
സന്മാർഗബോധന ക്ലാസുകൾ
കാര്യാർ ഗൈഡൻസ് ക്ലാസുകൾ
ജൈവപച്ചക്കറി തോട്ടം
ഔട്ട് റീച് പരിപാടികൾ
നേച്ചർ ക്ലബ്
സ്കൂൾ ഹെൽത് ക്ലിനിക്
കെ സി എസ എൽ

നേർക്കാഴ്ച

ജോസഫെയ്ൻസ് മികവുകൾ

എസ്എസ് എൽ സി വിജയശതമാനം നൂറുമേനി
32 ഫുൾ എ പ്ലസ്
സംസ്ഥാന കലാമേളയിൽ 3വർഷം തുടർച്ചയായി വര്ഷം തേർഡ് എ ഗ്രേഡ്
സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ കുട നിർമാണം ,പാവ നിർമാണം ,ചന്ദനത്തിരി നിർമാണം എന്നിവയിൽ വര്ഷങ്ങളായി എ ഗ്രേഡ്
സംസ്ഥാന ശാസ്ത്ര മേളയിൽ ഇമ്പ്രോവൈസ്ഡ് എസ്പീരിമെന്റ മത്സരത്തിൽ 3 വര്ഷങ്ങളായി എ ഗ്രേഡ്
സാമൂഹ്യ ശാസ്ത്ര മേളയിൽ ജില്ലാ തലത്തിൽ ലോക്കൽ ഹിസ്റ്ററി മേക്കിങ്ങിൽ എ ഗ്രേഡ്
സബ്ജില്ലാ കബഡി മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ്
'

മത്സര വിജയികൾ

സംസ്ഥാന തല മത്സരങ്ങൾ

കുട നിർമാണം ഫസ്റ്റ് എ ഗ്രേഡ്
കണക്കു പാസിൽ നിർമാണം ഫസ്റ്റ് എ ഗ്രേഡ്
'നമ്പർ ചാറ്റ് നിർമാണം'ഫസ്റ്റ് എ ഗ്രേഡ്
വർക്കിംഗ് മോഡൽ ഫസ്റ്റ് എ ഗ്രേഡ്
നാടകം തേർഡ് എ ഗ്രേഡ്
നാടൻ പാട്ട് തേർഡ്എ ഗ്രേഡ്

പ്രമുഖ പൂർവ വിദ്യാർത്ഥികൾ

ദൈവദാസി മദർ മേരി സെലിൻ

ഓർമ്മകൾ ചിത്രങ്ങളിലൂടെ

കൃഷിപാഠം
അസംബ്ലി
വാർഷികാഘോഷം
കെട്ടിടങ്ങൾ
ബയോഡൈവേഴ്സിറ്റി
മാനേജ്‌മന്റ്
ആഘോഷങ്ങൾ

അക്കാദമിക തനതു പ്രവർത്തനങ്ങൾ സെന്റ് ജോസഫ്‌സ് ജി എച് എസ് കറുകുറ്റി 2019-2020

ലിറ്റററി ഡെസ്ക്
ടാലന്റ് ലാബ്
ലിറ്റിൽ സയന്റിസ്റ്
യങ് ഫെർമെർ ക്ലബ്
നേച്ചർ ബുട്ടി ക്ലബ്
മാത്‍സ് സ്റ്റാർ
സ്കൂൾ റേഡിയോ
ക്വിസ് ക്ലബ്
ബാലകവി

ജോസഫ്യ്ൻസ് വോയിസ് 2019-'20

2019-'20 അധ്യയന വർഷത്തിൽ സെന്റ് ജോസഫ്‌സ് കറുകുറ്റിയിൽ നടക്കുന്ന പരിപാടികളിലേക്ക് ഒരു എത്തിനോട്ടം

പ്രവേശനോത്സവം 2019-'20

ജൂൺ 6 2019
വർഷത്തിലെ അധ്യയനവർഷം ജൂൺ നടന്ന പ്രവേശനോത്സവത്തോടെ ആരംഭിച്ചു .പ്രൈമറി സ്കൂളും ഹൈ സ്കൂളും ഹയർ സെക്കന്ററി സ്കൂളും ഒരുമിച്ചായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തത് .ഈ വര്ഷം ഈ വിദ്യാലയത്തിൽ ഏകദേശം 250ഓളം കുട്ടികൾ പുതുതായി വന്നു ചേർന്നിരുന്നു അവരും മാതാപിതാക്കളും നിറഞ്ഞിരുന്ന സദസ്സിലാണ് പരിപാടികൾ നടന്നത് .കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ്പരിപാടികൾക്ക് അധ്യക്ഷനായിരുന്നു . https://youtu.be/iLjcBwDVqos

പരിസ്ഥിതി ദിനാചരണം

ജൂൺ 7 2019
ഭൂമിക്കൊരു പച്ചകുടനിവർത്തി സെന്റ് ജോസഫ്‌സ് വിദ്യാർത്ഥികൾ .ഊഷരതയിൽനിന്നും ഊർവ്വരതയുടെ ഉണർത്തുപാട്ടുമായി പസ്ഥിധി ദിനത്തിന് തുടക്കം കുറിച്ചു .പി ടി എ പ്രസിഡന്റ് കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു https://youtu.be/hP7Psho-2tM

വായനാദിനാഘോഷം 2019-'20

ജൂൺ 19 2019

 കുട്ടികളെ വായിക്കാൻ പ്രചോദിപ്പിക്കുകയും കുട്ടികളിൽ വായനയുടെ പ്രാധാന്യം വെളിപ്പെടുത്തുകയും ചെയ്തുകൊണ്ട് സ്കൂളിൽ വായന ദിനം കൊണ്ടാടി . അക്ഷരമാലകളാലും ഹരിതസസ്യങ്ങളാലും വേദി വളരെ മനോഹരമായി അലങ്കരിച്ചു  ഹയർ സെക്കന്ററി പ്രിൻസിപ്പൽ സി. സൗമ്യയുടെ അധ്യക്ഷതയിൽ   ഈശ്വര പ്രാർത്ഥനയോടെ വായന ദിന പരിപാടികൾ ആരംഭിച്ചു .ശ്രീമതി ജാൻസി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. അതിനുശേഷം സി . സൗമ്യ  കുഞ്ഞുണ്ണിമാഷിന്റെ വായനയെക്കുറിച്ചുള്ള പ്രസിദ്ധമായ വരികൾ പ്രതിപാദിച്ചു . ശേഷം അധ്യക്ഷ പ്രസംഗം നടത്തുകയും വിദ്യാർത്ഥികളിൽ വായനയുടെ പ്രസക്തി ബോധ്യപ്പെടുത്തുകയും ചെയ്തു. അതേതുടർന്ന് സി. സൗമ്യയും വിദ്യാത്ഥികളെ പ്രതിനിധികരിച്ചുകൊണ്ട്അന്ന സാബുവും ദിപം തെളിയിച്ചു. ശേഷം കുമാരി റോസ്‌ന തോമസ് ലളിതമായ ഭാഷയിൽ വായനാദിനത്തെക്കുറിച അല്പ്പനേരം സംസാരിച്ചു. കുമാരി മരിയ കെ ലാലുവും സംഘവും മനോഹരമായ ഗാനങ്ങൾ  ആലപിച്ചുകൊണ്ട് നമ്മുടെ വായനാദിനം കൂടുതൽ ആസ്വാദകരമാക്കി.കുമാരി റോസ്‌ന തോമസ് ഏവർക്കും കൃതജ്ഞ്ത അർപ്പിച്ചു. അതിനുശേഷം ദേശീയഗാനത്തോടെ വായനാദിനാഘോഷം ഔപചാരികമായി അവസാനിച്ചു.

https://youtu.be/zDUV7eCpeqc

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

ജൂൺ 25 2019
കുട്ടികളെ ഉൻമേഷദായകരാക്കുന്ന കളികളിലൂടെയും ക്ലാസ്സുകളിലൂടെയും കുട്ടികളെ പ്രചോദിപ്പിച്ചുകൊണ്ടു ലിറ്റിൽ കൈറ്റ്‌സിന്റെ ആദ്യത്തെ ക്ലാസ് വളരെ മനോഹരമായി ആരംഭിച്ചു .കുമാരി .വി .എസ് .നിരഞ്ജന അർപ്പിച്ച ഈശ്വര പ്രാർത്ഥനയോടെ ക്ലാസ് ആരംഭിച്ചു . ഹെഡ് മിസ്ട്രസ് സിസ്റ്റർ അനിത , മാസ്റ്റർ ട്രെയിനർ സർ എൽബി , കോഡിനേറ്റേഴ്‌സായ സിസ്റ്റർ ലേഖ, ശ്രീമതി സുധ ജോസ് എന്നിവർ സന്നിഹിതർ ആയിരുന്നു . സിസ്റ്റർ ലേഖ ഏവർക്കും സ്വാഗതം ആശംസിച്ചു . ഹെഡ് മിസ്ട്രസ് സിസ്റ്റർ അനിത ആശംസ അർപ്പിക്കുകയും ചെയ്തു .ഏകദേശം 10 മണിയോടെ ക്ലാസ് ആരംഭിച്ചു. അഞ്ചു ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ഛ് ക്ലാസ്സുകളിലൂടെയും കളികളിലൂടെയും ക്ലാസ് വളരെ ഉത്സാഹത്തോടെ കടന്നുപോയി . ലിറ്റിൽ കൈറ്റ്‌സിന് തുടർന്നുള്ള ക്ലാസ്സുകളിൽ എന്തെല്ലാമാണ് പഠിപ്പിക്കുന്നത് , എന്തെല്ലാമാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് സർ പറഞ്ഞു തരികയും ചെയ്‌തു . അനിമേഷൻ വിഡിയോകൾ കാണിച്ചു തരികയും ,പിന്നീട് സാറിന്റെ ക്ലാസ്സിനെക്കുറിച്ഛ് കുമാരി ഗൗരി കൃഷ്ണയും , കുമാരി സാനിയ സാജുവും നല്ല അഭിപ്രായങ്ങളും പറഞ്ഞു .തുടർന്ന് ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥിയായ കുമാരി ആർദ്ര പി .ബി . കൃതജ്ഞത അർപ്പിച്ചുകൊണ്ട് ക്ലാസ് അവസാനിപ്പിക്കുകയും ചെയ്തു .

ആന്റി ഡ്രഗ് ഡേ

ജൂൺ 26 2019
മാനവ ലോകത്തെ തകർക്കുന്ന മദ്യം മയക്കുമരുന്ന് എന്നീ ലഹരി വസ്തുക്കൾ കുട്ടികളിൽനിന്നു അകറ്റുന്ന തരത്തിലുള്ള പരിപാടികൾ ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ഗൈഡ്സ് റെഡ്ക്രോസ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടത്തി അസെംബ്ലിയെത്തുടർന്നു ബയോളജി ടീച്ചർ ശ്രീമതി ഷിൻസി ജോസഫ് ലഹരിവിരുദ്ധ പ്രതിജ്ഞാ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു . മീനാക്ഷി ബിനോയ് ലഹരി വിമുക്ത കേരളം എന്ന വിഷയത്തിന്റെ ആസ്പദമാക്കി കവിത ആലപിക്കുകയും റെഡ് ക്രോസ് പ്രതിനിധി ഐറിൻ വര്ഗീസ് മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ ദൂഷ്യവശങ്ങളെ കുറച്ചു സംസാരിച്ചു .ഗൈഡ്, റെഡ്ക്രോസ് സംഘടനകളിലെ കുട്ടികൾ അവതരിപ്പിച്ച mime ആയിരുന്നു പിന്നീട് നടന്നത് .ലഹരിയെക്കുറിച്ചും അതിന്റ ദൂഷ്യവശങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും വളരെ ആഴത്തിൽ ചിന്തിപ്പിക്കുന്ന രീതിയിൽ അവർ അത് ആവിഷ്കരിച്ചു .ഹെഡ്മിസ്ട്രെസ്സിന്റെ നിർദേശപ്രകാരം നിന്ന് ലഭിച്ച ആശയങ്ങൾ പങ്കുവയ്ക്കാനായി ഓരോ ക്ലാസ്സുകളെയും പ്രതിനിധികൾ വരികയും ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു ഇതിനെത്തുടർന്ന് ഗൈഡ്സ് റെഡ്ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ കറുകുറ്റി ജംഗ്ഷനിലേക്കു ഒരു ബോധവൽക്കരണ റാലി നടത്തി .കുട്ടികൾക്ക് മയക്കുമരുന്ന് മദ്യം എന്നീ അപകടകാരികളായ വസ്തുക്കൾ ഉപേക്ഷിക്കാനും ജീവിതത്തിൽ ഒരിക്കലും ഉപേയാഗിക്കാതിരിക്കാനും ഉറച്ചതീരുമാനങ്ങൾ എടുക്കുവാൻ പ്രചോദിപ്പിക്കുന്നവ ആയിരുന്നു ഇന്നത്തെ ലഹരി വിരുദ്ധ ദിനാഘോഷ പരിപാടികൾ .

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ജൂൺ 28 2019
എട്ടാം തരത്തിലെ പുതിയ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 28നു നടത്തി . അമ്പതു കുട്ടികൾ പങ്കെടുത്തു .എല്ലാവരും നല്ല സ്കോറുകൾ നേടി .മുപ്പതു കുട്ടികളെയാണ് അതിൽനിന്നും തിരഞ്ഞെടുത്തത് .

ലിറ്റററി ക്ലബ് ഉത്‌ഘാടനം

ജൂലൈ 4 2019
വിവിധതരം കലാപരിപാടികളിലൂടെ കുട്ടികളെ ആസ്വദിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തുകൊണ്ട് വളരെ മനോഹരമായി സാഹിത്യ സമാജത്തിന്റെ പരിപാടികൾ ആരംഭിച്ചു . ഈശ്വരചിന്തയിൽ കുട്ടികളെ ഉണർത്തികൊണ്ടു കുമാരി അജീനയും സംഘവും പ്രയർ ഡാൻസ് അവതരിപ്പിച്ചു . ശേഷം ശ്രീമതി സുധ ജോസ് സ്വാഗതം ആശംസിച്ചു .കുമാരി നിത്യ ജോയ് കഴിഞ്ഞ അധ്യയന വർഷത്തെ സ്കൂളിലെ എല്ലാ പ്രവർത്തനത്തിന്റെയും പരിപാടികളുടെയും റിപ്പോർട്ട് ആവതരിപ്പിക്കുകയുണ്ടായി . അതിനുശേഷം ഹെഡ്മിസ്ട്രസ് സിസ്റ്റർ അനിത എല്ലാവർക്കും ആശംസ അർപ്പിച്ചു . തുടർന്ന് വിശിഷ്ടഅതിഥി ശ്രീ ജോസഫ് അന്നംക്കുട്ടി ജോസ് തന്റെ ബാല്യകാല ഓർമകളെക്കുറിച്ചു കുട്ടികളുമായി പങ്കുവച്ചുകൊടുത്തുകൊണ്ട് അധ്യക്ഷപ്രസംഗം അവതരിപ്പിച്ചു . അതെതുടർന്ന് ശ്രീ ജോസഫ് അന്നംക്കുട്ടി ജോസ് സാഹിത്യസമാജം ഉത്കാടനം നിർവഹിച്ചു . പിന്നീട് കുമാരി ഡെലിസ്‌ മേരി ഡേവിസ് ഏവർക്കും കൃതജ്ഞത അർപ്പിച്ചുകൊണ്ട് കലാപരിപാടികൾ ആരംഭിച്ചു . ആദ്യമേതന്നെ കുമാരി മീനാക്ഷി ബിനോയ് അതിമനോഹരമായ ഒരു കവിത ആലപ്പിക്കുകയുണ്ടായി . ശേഷം യോഗ കുട്ടികൾക്ക് പരിചയപെടുത്തികൊണ്ടു കുമാരി വി.എസ്സ് നിര‍‍‍‍ഞ്ജനയും കുട്ടുക്കാരും യോഗാഡാൻസ് അവതരിപ്പിച്ചു. പിരിയോഡിക്ക് വർഷത്തോടനുബ് 10-ആം ക്ലാസ്സിലെ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി എലമെന്റസിനെ പരിചയപ്പെടുത്തി.അതേത്തുടർന്ന്ടിൻസി ഡാവിസ്സും കൂട്ടുകാരും ഒരു ഡി.സി.എൽ . ഗാനവും ആലപിച്ചു .തുടർന്ന് മരിയ കെ . ലാലുവും സംഘവും ഒരു അതി മനോഹരമായ നാടൻപാട്ട് ആലപിച്ചു . അതോടെ പരിപാടികൾക്ക് സമാപനം കുറിചു.

ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അവാർഡ്

ജൂലൈ 5 2019
അധ്യയനവര്ഷത്തിലെ ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അവാർഡ് എറണാകുളം ജില്ലാതലത്തിൽ സെന്റ് ജോസഫ്‌സ് ജി എച് എസ് വിദ്യാലയം കരസ്ഥമാക്കി .അവാർഡ് ബഹുമാനപെട്ട വിദ്യാഭ്യാസ മന്ത്രി ജി രവീന്ദ്രനാഥിന്റെ പക്കൽ നിന്നും സെന്റ് ജോസഫ്‌സ് വിദ്യാലയത്തിലെ പ്രധാനാധ്യാപിക സിസ്റ്റർ അനിതയും മിസ്ട്രെസ്സുമാരായ സുധ ടീച്ചറും സിസ്റ്റർ ജിനിമോൾ കെ പിയും എൽ കെ അംഗങ്ങളായ ജെസ്‌ന ജെയിംസും റാഫോഴ്‌സ്‌ മരിയയും എവെലിന് ഷാജുവും ചേർന്ന് വാങ്ങുകയുണ്ടായി

ബഷീർ ദിനാചരണം

ജൂലൈ 5 2019
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന മലയാളത്തിന്റെ സ്വന്തം സുൽത്താൻ -വൈക്കം മുഹമ്മദ് ബഷീർ തന്റെ കുടുംബാംഗങ്ങളുമായി വന്നു സെന്റ് ജോസഫ്‌സ് മുറ്റത്തു ഒരു അരങ്ങുണർത്തി .ബഷീർ തന്റെ കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി .അതിൽ പാത്തുമ്മയുടെ ആട് എന്ന നോവലിനെ ആധാരമാക്കി ബഷീറും കുടുംബാംഗങ്ങളും ചേർന്ന് കുട്ടികൾക്ക് മുൻപിൽ ഒരു വിസ്മയ പ്രകടനം കാഴ്ചവച്ചു .

ന്യൂസ് റീഡിങ് മത്സരം

ജൂലൈ 10 2019
ഇംഗ്ലീഷ് വാർത്ത വായന പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെന്റ് ജോസഫ്‌സിൽ വാർത്ത വായന മത്സരം നടത്തി .ഏകദേശം 50 കുട്ടികൾ പങ്കെടുത്തു .കുട്ടികളുടെ മത്സരം ഉയർന്ന നിലവാരം പുലർത്തിയെന്നു വിധികർത്താക്കൾ അഭിപ്രായപ്പെട്ടു

സ്കൂൾ പാർലിമെന്ററി ഇലെക്ഷൻ

ജൂലൈ 10 2019

പത്താംതരത്തിലെ കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്

ജൂലൈ 15 2019
കുട്ടികളിൽ ആത്മവിശ്വാസം ജനിപ്പിക്കുകയു അവരെ പ്രചോദിതരാക്കുകയും ചെയ്യുന്നതിനുവേണ്ടി പത്താം തരത്തിലുള്ള കുട്ടികൾക്കുവേണ്ടി ഫാദർ ജിനുവിന്റ നേതൃത്വത്തിൽ ഒരു മോട്ടിവേഷൻ ക്ലാസ് നടത്തി .പ്രധാനം എങ്ങനെ രസകരമാക്കാൻ എന്നെത്തിന്റെ നുറുങ്ങു വിദ്യകൾ കുട്ടികൾക്ക് ഏറെ സഹായകമായി .അച്ചന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനയിലൂടെ കുട്ടികളിൽ ഉണർവും ഊർജവും ഉണ്ടായി .

ടവൽ മേക്കിങ് മത്സരം

ജൂലൈ 16 2019
വർക്ക് എക്സ്പെരിയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ടവൽ മേക്കിങ് മത്സരം നടന്നു കുട്ടികൾ വളരെ ഉത്സാഹത്തോതോടെ മത്സരത്തിൽ പങ്കെടുത്തു .തൂവാലയിൽ ചിത്രത്തുന്നത്‌ നടത്താനാണ് കുട്ടികളോട് ആവശ്യപ്പെട്ടത് .യു പി വിഭാഗത്തിനും ഹൈ സ്കൂൾ വിഭാഗത്തിനും പ്രതേകം പ്രതേകം മത്സരങ്ങളുണ്ടായിരുന്നു

കാർമൽ ദിനാഘോഷം

ജൂലൈ 16 2019
കർമ്മലമാതാവ് വി.സൈമൺ സ്റ്റോക്കനു പ്രത്യക്ഷപെട്ട് ഉത്തരീയം നൽകിയതിന്റെ ഭാഗമായി തിരുസഭയിൽ ജൂലൈ 16 ന്നു കർമ്മലമാതാവിന്റെ തിരുനാൾ ആഘോഷിചു . സെന്റ്. ജോസഫ് ജി. എച്. എസ്. സ്കൂളിൽ കാർമൽ പ്രൊവിൻസിലെ അംഗങ്ങളാണ് ഈ വിദ്യാലയത്തിന്റെ ചുമതല വഹിക്കുന്നത് .പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടികൾ സിസ്റ്റർ സ്റ്റാഫിനെ ആദരിക്കുകയും കർമ്മല മാതാവ് സൈമൺ സ്റ്റോക് കിന് പ്രത്യക്ഷ പെട്ട സംഭവം സ്റ്റേജിൽ അവതരിപ്പിക്കുകയും ചെയ്തു https://www.youtube.com/watch?v=ENJTPKWdi3k

ഡി എസ്‌ എൽ ആർ കാമറ പരിശീലനം

ജൂലൈ 20 2019
കുട്ടികൾക്ക് ഡി എസ്എൽ ആർ കാമറ പരിശീലനം നൽകി ഹൈ ടെക് പദ്ധതിയനുസരിച്ചു ലഭിച്ച ക്യാമറയുടെ ഉപയോഗത്തെക്കുറിച്ചുള്ള ക്ലാസ് പുതിയ കൈറ്റ്സ് അംഗങ്ങൾക്ക് നൽകി സുജിത് സർ ആയിരുന്നു ക്ലാസ് നയിച്ചത് .കാമറ ആംഗിളുകളെ കുറിച്ചും ഫോട്ടോ ക്ലാരിറ്റി ലൈറ്റിംഗ് ഫോട്ടോ എഡിറ്റിംഗ് ഫോക്കസ് വീഡിയോ മേക്കിങ് എന്നിവയെക്കുറിച്ചുള്ള വിശദമായ ക്ലാസുകൾ സർ കുട്ടികൾക്ക് നൽകി .ഈ ക്ലാസ്സുകളിൽ കുട്ടികൾ വളരെ താത്പര്യപൂര്വം പങ്കെടുത്തു

പാർലിമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ

ജൂലൈ 22 2019
സ്കൂൾ ഹെഡ്മിസ്ട്രസ് സി. അനിത, സ്കൂൾ ലീഡർ അനീറ്റ ബൈജുവിന്നും അസി. ലീഡർ അക്ഷയ ചന്ദ്രനും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു .സ്കൂൾ ലീഡർ അനീറ്റ ബൈജു പാർലിമെന്റ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു .തുടർന്ന് 2018-19 വർഷത്തിലെ സ്കൂൾ ലീഡർ നിത്യ ജോയ് എല്ലാവർക്കും ഹൃദ്യമായ ഭാഷയിൽ നന്ദി അറിയിച്ചു. പുതിയ സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപെട്ട അനീറ്റ ബൈജു തന്റെ കർത്തവ്യം ഏറ്റെടുത്ത് എല്ലാവർക്കും നന്ദി പറയുകയും എല്ലാവിധ സഹായങ്ങളും അഭ്യർത്ഥിക്കുകയും ചെയ്തു .ഹെഡ്മിസ്ട്രസ് സി. അനിത ആശംസാപ്രസംഗവും നടത്തി.അതോടെ പരിവാടികൾ അവസാനിപ്പിച്ചു .

ചാന്ദ്ര ദിനാഘോഷം

ജൂലൈ 22 2019
ജൂലൈ 20 തിയതി മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓര്മയ്ക്കയാണന് ചന്ദ്രദിനം ആഘോഷിക്കുന്നത് .. ജൂലൈ നന്നുടെ വിദ്യാലയത്തിൽ ചന്ദ്രദിനം ആഘോഷിച്ചു ചാക്യാർകൂത്തു മുഖേനെനെയും ശാസ്ത്രജ്ഞന്മാരുമായുള്ള അഭിമുഖം മുഖേനയും ലൈറ്റ്‌ലെ സയന്റിസ്റ്സ് ഈ ദിവസത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കികൊടുത്തു . ചാർട് മത്സരവും ക്വിസ് മത്സരവും ഇതിനെത്തുടർന്ന് നടത്തി .

ചന്ദ്രയാൻ വിക്ഷേപണം സംപ്രേക്ഷണം

ജൂലൈ 22 2019
ലോക ചന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂളിൽ പരിപാടികൾ നടന്നതിന്റെ തുടർച്ചയായി ശ്രീഹരിക്കോട്ടയിൽ നിന്നും എന്ന് വിക്ഷേപണം ചെയ്ത ചന്ദ്രയാൻ വിന്റെ തത്സമയ സംപ്രേക്ഷണം ക്ലാസ് റൂമിലെ ഹൈ ടെക് ഉപകരണങ്ങളുടെ സഹായത്തോടെ കുട്ടികൾക്കു കാണിച്ച കൊടുക്കാൻ സാധിച്ചു .ഈ ശാസ്ത്ര കൗതുകം കണ്ട കുട്ടികൾ ഏറെ വിസ്മയഭരിതരായി ഭാവിയിൽ പുതിയ കണ്ടുപിടുത്തങ്ങളിലേക് നടന്ന് അടുക്കുവാൻ അവരുടെ ശാസ്ത്ര മനസ്സിൽ ആഗ്രഹം ഉദിച്ചു

അന്യ സംസ്ഥാന വിദ്യാർത്ഥികളുടെ പ്രവേശനോത്സവം

ജൂലൈ 23 2019
അന്യ സംസ്ഥാന വിദ്യാർത്ഥികൾക്ക് സ് ജോസഫ്‌സ് വിദ്യാലയത്തിൽ പ്രേത്യക പ്രവേശനോത്സവം നടത്തി .9 കുട്ടികളാണ് ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയിട്ടുള്ളത് .ഹെഡ്മിസ്ട്രസ് ആ കുട്ടികൾക്ക് മധുരവും പൂവും നൽകി സ്കൂളിലേക്ക് സ്വാഗതം ചെയ്തു .

സ്പോർട്സ് ഡേ 2019

ജൂലൈ 25 2019

2019-20 വർഷത്തിലെ സ്പോർട്സ് ഡേ വിവിധ പരിപാടികളോടെ നടത്തി ഗ്രൂപ്പുകൾ തിരിഞ്ഞുള്ള വിവിധ മത്സരങ്ങളിൽ കുട്ടികൾ വി വളരെ ആവേശപൂർവം പങ്കെടുത്തു .മാർച്ച്പാസ്റ്റോടെയാണ് പരിപാടികൾ ആരംഭിച്ചത് .സ്കൂളിലെ ഗ്രൂപ്പുകളിലെയും കുട്ടികൾ വളരെ മനോഹരമായി മാർച്ച് ചെയ്തു സല്യൂട്ട് നടത്തി ഇതേതുടർന്നു ഡിസ്പ്ലേ മത്സരമായിരുന്നു വാശിയേറിയ ആ മത്സരത്തിൽ കുട്ടികൾ മനോഹരവും ചടുലവുമായ പാട്ടുകൾക്കൊപ്പം ഡിസ്പ്ലേ നടത്തി ഏറ്റവും ആവേശമേറിയ ബാസ്കറ്റ് ബോൾ മത്സരത്തിൽ കാർമേൽ ഗ്രൂപ്പ് ഒന്നാം സമ്മാനം കരസ്ഥമാക്കി 

പ്രധാനാധ്യാപികയുടെ ഫീസ്റ്റാഘോഷം 2019

ജൂലൈ 26 2019
അൽഫോൻസാമയുടെ ദിനമായി ആഘോഷിക്കുന്ന ജൂലൈ 25- സ്കൂളിലെ പ്രധാന അദ്ധ്യാപികയുടെ ഫീസ്റ്റായി ആഘോഷിചു .വി.അത്ഫോൻസാമ്മയുടെ ജീവചരിത്രം കുട്ടികൾ നാടകത്തിലൂടെ അവതരിപ്പിക്കുകയും വിവിധ കലാപരിപാടികളിലൂടെ ആ ദിവസം കൂടുതൽ മനോഹരമാക്കുകയും ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് അന്നേ ദിവസം ഉച്ചയ്ക്ക് ബിരിയാണി ഭക്ഷണം കൊടുക്കുകയും ചെയ്തു.

യുവജനോത്സവം 2019

ജൂലൈ 30 2019
2019-20അധ്യയന വർഷത്തിലെ യുവജനോത്സവം ആഘോഷപരമായി കൊണ്ടാടി കുട്ടികളുടെ കലാപരമായ കഴിവുകൽ കണ്ടെത്തുന്നതിനും വളർത്തിയെടുക്കുന്നതിനും ഇത് സഹായിച്ചു.ആനി ദിവസം വിവിധ വേദികളിലായി മല്സരങ്ങൾ നത്തുകയുണ്ടായി നാടോടി നൃത്തം ഭരതനാട്യം മോഹിനിയാട്ടം സംഘനൃത്തം തിരുവാതിര എന്നീ വിവിധ നൃത്തമൽസരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും അതിലെ വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു.മറ്റുവേദികളിൽ കഥ കവിത ഉപന്യാസമത്സരങ്ങൾ നടത്തുകയുണ

ഗൈഡ്സ് ഇന്വെസ്റ്റീച്ചർ സെറിമണി 2019

ആഗസ്ത് 1 2019
ലോകരാഷ്ട്ര സംഘടനയായ ഗൈഡിങ് പ്രസ്ഥാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഇന്വെസ്റ്റീച്ചർ സെറിമണി ഓഫ് ഗൈഡിങ് സ്റ്റുഡന്റസ്.

സ്പെൽ ബീ മത്സരം 2019

ആഗസ്ത് 2 2019
കുട്ടികൾക്ക് ഇംഗ്ലീഷ് അക്ഷരങ്ങങ്ങൾ ഉറപ്പിക്കുവാനും പുതിയ വാക്കുകൾ പഠിപ്പിക്കുവാനും ഉദ്ദേശിച്ചാണ് സ്കൂളിൽ സ്പെൽബി മത്സരങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുവാൻ തീരുമാനിച്ചത് .ഇതിനുവേണ്ടി ഒരാഴ്ച പുതിയ കുറെ ഇംഗ്ലീഷ് പദങ്ങൾ കോമൺ ബോര്ഡില് എഴുതിയെടുകയും കുട്ടികൾക്ക് പഠിക്കാൻ അവസരം നൽകുകയും ചെയ്തു തുടർന്ന് ഒരു പരീക്ഷ നടത്തുകയും വാക്കുകളുടെ അർദ്ധം വിശദീകരിക്കുകയും അവയുടെ ഉച്ചാരണം കേൾപ്പിക്കുകയും ചെയ്തു .ഈ പ്രവർത്തനം കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിഅനുഭവപ്പെട്ടു

ഹിരോഷിമ ദിവസം 2019

ആഗസ്ത് 6 2019

സ്വാതന്ത്ര്യ ദിനാഘോഷം 2019

ആഗസ്ത് 6 2019
ഭാരതബയുടെ മടിത്തട്ടിൽ പിറന്നുവീണ നമ്മുടെ മനസ്സിൽ അഭിമാനത്തിന്റെ അല്മനിർവിധിയുടെ തിരകൾ അലയടിക്കുന്ന സുന്ദര നിമിഷം.ഓഗസ്റ്റ് വ്യത്യസ്ത ജാതികൾക്കും മതങ്ങൾക്കും നാനാവിധ ഇസങ്ങൾക്കും നേതൃത്വം നൽകിയ ആർഷ ഭാരതം ബെന്ധങ്ങളെ തകർത്തു സ്വാത്രന്ത്യത്തിന്റെ

ഒന്നാം പാദവാർഷിക പരീക്ഷ 2019

ആഗസ്ത് 26 2019
ഒന്നാം പാദവർഷിക പരീക്ഷ നടത്തുകയും അതിൽ എ പ്ലസ്സ് ,ബി പ്ലസ് ഗ്രേഡ് കിട്ടിയവക്ക് ഷീൽഡ് കൊടുക്കുകയും ക്ലാസ് പി ടി എ നടത്തി പഠനനിലവാരം മതാപിതാക്കളുമായി വിലയിരുത്തുകയും ചെയ്തു ഇതിൽ മാതാപ്പിതാക്കളുടെ സാന്നിധ്യം സജീവമായിരുന്നു .

ഡിസാസ്റ്റർ മാനേജ്‌മന്റ് ക്ലാസ് 2019

ആഗസ്ത് 29 2019
വിദ്യാലയവുമായി ബന്ധപ്പെട്ടു നടക്കാവുന്ന തീപിടുത്തം വാഹനാപകടങ്ങൾ തുടങ്ങിയ പെട്ടന്നുള്ള അപകട സാഹചര്യങ്ങളിൽ ചെയ്യാവുന്ന പ്രധിവിധികളെ കുറിച്ച് ആലോചിക്കാൻ സേഫ്റ്റി ഓഫീസർസും സെന്റ് ജോസഫ് വിദ്യാലങ്ങളില്ലേ പ്രാധാന്യഥാപകരും അധ്യാപകരും സ്കൂൾ ലീഡേഴ്‌സും ചേർന്ന് ഡിസാസ്റ്റർ മാനേജ്‌മന്റ് ക്ലാസ് നടത്തി .കുട്ടികളെ ബോധവത്കരിക്കാൻ അവർക്കു ക്ലാസ്സുകളും പരിശീലനവും നൽകാമെന്ന് തീരുമാനിച്ചു

ഓണാഘോഷം 2019

സെപ്റ്റംബർ 2 2019
സ്നേഹത്തിന്റെയും സമാധനത്തിന്റെയും പ്രതീകമായ ഓണദിനത്തിൽ ഒരുമയോടെ കുട്ടികൾ പൂക്കളം ഇടുകയും ഡിജിറ്റൽ പൂക്കള മത്സരം നടത്തുകയും അതിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു . കുട്ടികള്ക്ക് വേണ്ടി വിഭവസമൃദ്ധമായ സാധ്യ ഒരുക്കുകയും ചെയ്തു,

അധ്യാപകദിനാഘോഷം 2019

സെപ്റ്റംബർ 5 2019
അധ്യാപകദിനത്തിൽ കുട്ടികൾ എല്ലാ അധ്യാപകരെയും പൂച്ചെണ്ടുകൾ കൊടുത്തു ആദരിക്കുകയും,അധ്യപകർക് ചെറിയ മല്സരങ്ങൾ നടത്തി അതിൽ വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

ശാസ്ത്രമേളകൾ 2019

സെപ്റ്റംബർ 5 2019
വിദ്യാർത്ഥികൾക്ക് അവരവരുടെ അറിവും കഴിവും പ്രദർശിപ്പിക്കാനുള്ള ഒരു അവസരമായിരുന്നു ശാസ്ത്രമേള

ഗാന്ധി ജയന്തി 2019

ഒക്ടോബർ 2 2019
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ചു പ്രകൃതിയുടെ സംരക്ഷണത്തിനായി ഞങ്ങളുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ കൈകോർത്തു .പരിസ്ഥിതി ശുചീകരണ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ നടത്തി .ഗാന്ധിജിയുടെ മൂല്യങ്ങൾ പ്രഘോഷിച്ചുകൊണ്ടു നാടകാവതരണം നടത്

കേരളപ്പിറവി ആഘോഷം 2019

നവംബർ 1 2019
കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടത്തി. കേരളത്തിന്റെ സംസ്കാരവും തനിമയും മനസിലാക്കിപ്പിച്ചുകൊണ്ടുള്ള നാടകവും നൃത്തചുവടുകളും വിദ്യാർത്ഥികൾ വിദ്യാലയത്തിൽ അവതരിപ്പിച്ചു.

ശിശുദിനാഘോഷം 2019

നവംബർ 14 2019
കുട്ടികളെ ഏറെ ഇഷ്ടപെടുന്ന ജവഹർലാൽ നെഹ്രുവിന്റെ പിറന്നാളാഘോഷം നടത്തുന്നതിന്റെ ഭാഗമായി കുട്ടികൾ വിവിധ പരിപാടികൾ നടത്തി . എൽപി വിദ്യാലയത്തിൽ ഊർജസ്വരായ കുട്ടികൾ റാലി നടത്തുകയും വളരെ സന്തോഷത്തോടെ ശിശുദിനം ആഘോഷിക്കുകയും ചെയ്തു

"നൈതികം " ഭരണഘടനാ ദിനാഘോഷം 2019

അങ്കമാലി സബ് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും സാമൂഹ്യ ശാസ്ത്ര അധ്യാപകർ ഒന്നുചേർന്നു ഭരണഘടനയുടെ എഴുപതാം വാർഷികം ആഘോഷിക്കുകയുണ്ടായി.വിദ്യാലയത്തിലെ ഭരണഘടനയിൽ എന്തെലാം മാറ്റങ്ങൾ വേണമെന്ന് വിദ്യാർത്ഥികളോട് ചോദിച്ചു മനസിലാക്കി.കുട്ടികളുടെ അവകാശങ്ങൾ എന്തെന്നും അവരുടെ ഉത്തരവാദിത്തങ്ങൾ എന്തെന്നും അവർക്കു വിശദീകരിച്ചു നൽകി

ഫുഡ് ഫെസ്റ്റ് 2019

ഒക്ടോബർ 16 2019
നിങ്ങളുടെ വിദ്യാലയത്തിലെ ഓരോ ക്ലാസ്സുകളുടെയും നേതൃത്വത്തിൽ വളരെ മനോഹരമായി ഫുഡ് ഫെസ്റ്റ് നടത്തി വളരെ ആവേശത്തോടെ എല്ലാ കുട്ടികളും ഇതിൽ പങ്കെടുത്തു ഓരോരുത്തരും രുചികരവും ആസ്വാദകരവുമായ രീതിയിൽ ഭക്ഷ്യ വസ്തുക്കൾ ഉണ്ടാക്കി കൊണ്ട് വരികയും മനോഹരമായരീതിയിൽ അവ ക്രമപ്പെടുത്തുകയും ചെയ്തു

ക്രിസ്തുമസ് 2019

സെപ്റ്റംബർ 5 2019
ലോകത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ ജനനതിരുനാൾ വളരെ മനോഹരമായി വിദ്യാലയത്തിൽ ആഘോഷിച്ചു. കരോൾ ഗാനമത്സരം, ലൈവ് ക്രിബ്, നസ്രാണിമംഗ,ക്രിസ്തുമസ് പാപ്പാനി തുടഞ്ഞിയ മത്സരങ്ങൾ ഈ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ നടത്തി. കുട്ടികൾ വളരെ ആവേശപൂർവം ഇതിൽ പങ്കെടുക്കുകയും ചെയ്തു.

ശാസ്ത്രമേളകൾ 2019

സെപ്റ്റംബർ 5 2019

ഫോട്ടോഗാലറി

യാത്രാസൗകര്യം

ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ യാത്ര സൗകര്യത്തിനായി വിവിധ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.സ്കൂളിന് സ്വന്തമായി മൂന്ന് സ്കൂൾ ബസ്സുകളുണ്ട്.രണ്ടു പ്രൈവറ്റ് വാഹനങ്ങൾ സ്കൂൾ വാടകക്കെടുത്തിട്ടുണ്ട്.മറ്റു പ്രൈവറ്റ് വാഹനങ്ങളിലും പ്രൈവറ്റ് ബസ്സുകളിലുമായി കുട്ടികൾ സ്കൂളിൽ എത്തുന്നു.മുന്നൂറോളം കുട്ടികൾ സൈക്കിളിലാണ് സ്കൂളിൽ എത്തുന്നത്.മറ്റു കുട്ടികൾ കാൽനടയായും സ്കൂളിൽ എത്തുന്നു.

സ്കൂളിൽ എത്താനുള്ള മാർഗ്ഗങ്ങൾ

എറണാകുളം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തിയിൽ കിടക്കുന്ന സ്ഥലമാണ് കറുകുറ്റി.എൻ .എച് 47 കറുകുറ്റിയിലൂടെയാണ് കടന്നുപോകുന്നത് .കറുകുറ്റിയിൽ റെയിൽവേ സ്റ്റേഷനുമുണ്ട് .അങ്കമാലിയിൽ നിന്ന് വരുന്നവർ ചാലക്കുടിയിലേക്കുള്ള ബസ്സിൽ കയറി കറുകുട്ടിയിൽ ഇറങ്ങി 100 മീറ്റർ കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം .ചാലക്കുടിയിൽനിന്ന് വരുന്നവർ അങ്കമാലിയിലേക്കുള്ള ബസ്സിൽ കയറി കറുകുറ്റിയിൽ ഇറങ്ങാം.കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുഷ് -പുള്ള്,പാസ്സഞ്ചർ തുടങ്ങിയ ട്രെയിനുകൾ നിർത്തും .

റൂട്ട് മാപ്പ്

  അങ്കമാലി__________________>കറുകുറ്റിജംഗ്ഷൻ ___100Mകിഴക്ക്___________>ST.JOSEPH'S H.S S KARUKUTTY

വഴികാട്ടി

Loading map...


മേൽവിലാസം

സെന്റ്‌ ജോസഫ്‌സ്‌ ,ജി .എസ്.എസ് കറുകുറ്റി
കറുകുറ്റി പി.ഒ
പിൻ 683 576
ഫോൺ:0484-2613418
stjosephkarukutty@gmail.com
സെന്റ്‌ ജോസഫ്‌സ്‌ ,എച്.എസ്.എസ് കറുകുറ്റി
കറുകുറ്റി പി.ഒ
പിൻ 683 576 stjosephhsskarukutty@gmail.com

Sl.No.Name വിഷയം
1 സി.അനിത പ്രധാനാധ്യാപിക
'5സി .റൂബി "മലയാളം
7സി.ഈഡിത് മലയാളം
8സി .ആൻ ജ്യോതിസ് ഇംഗ്ലീഷ്
9സി. സൗമ്യ ഇംഗ്ലീഷ്
11സുധ ജോസ് ഇംഗ്ലീഷ്
12സി,ദീപ്‌തി ഹിന്ദി
13സി .ജെസ്ലിൻ ഹിന്ദി
14 സി.ജോവിറ്റ ഹിന്ദി
15സി ലേഖ ഗ്രേസ് ഫിസിക്കൽ സയൻസ്
16സുജ പി ചെറിയാൻ ഫിസിക്കൽ സയൻസ്
17ഷേർലി ജോസഫ് ഫിസിക്കൽ സയൻസ്
18 നവ്യ നാച്ചുറൽ സയൻസ്
19ഷിൻസി നാച്ചുറൽ സയൻസ്
20സി കരോളിൻ മാത്തമാറ്റിക്സ്
21ഫ്ലവർ പി ജോൺ മാത്തമാറ്റിക്സ്
22മിനിമോൾ ഇ ജെ മാത്തമാറ്റിക്സ്
23സി ഷെറിൻ സാമൂഹ്യ ശാസ്ത്രം
24സി ജെസ്സിസാമൂഹ്യ ശാസ്ത്രം
25'സി അൽഫോൻസാ' ഇംഗ്ലീഷ്
26സി ഷിബിസാമൂഹ്യ ശാസ്ത്രം
27സി ഡെൻസി നാച്ചുറൽ സയൻസ്
28ജാൻസി എം ജെ ഇംഗ്ലീഷ്
29സി ഡിൻസി നാച്ചുറൽ സയൻസ്
'30റിറ്റി ജോസഫ് മാത്തമാറ്റിക്സ്
'31ജിജി തര്യൻ മലയാളം