സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ കറുകുറ്റി പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് എച് എസ് എസ് കറുകുറ്റി
സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി | |
---|---|
വിലാസം | |
കറുകുറ്റി സെൻറ് ജോസഫ്സ് ജി എച് എസ് കറുകുറ്റി , കറുകുറ്റി പി.ഒ. , 683576 | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | stjosephkarukutty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25041 (സമേതം) |
എച്ച് എസ് എസ് കോഡ് | 7211 |
യുഡൈസ് കോഡ് | 32080200102 |
വിക്കിഡാറ്റ | Q99485857 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | കറുകുറ്റി പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 798 |
ആകെ വിദ്യാർത്ഥികൾ | 798 |
അദ്ധ്യാപകർ | 47 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 77 |
പെൺകുട്ടികൾ | 147 |
ആകെ വിദ്യാർത്ഥികൾ | 224 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റൂബി പി എം |
പി.ടി.എ. പ്രസിഡണ്ട് | എൻ പി ജോയ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിൻസി സിജു |
അവസാനം തിരുത്തിയത് | |
11-01-2022 | 25041 |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
ചരിത്രം
1906 ഏപ്രിൽ 30 - പ്രൈവറ്റ് സ്കൂൾ ആയി ആരംഭം 1921 മെയ് 22 - ഗവണ്മെന്റ് അംഗീകാരമുള്ള മിഡ്ഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു 1944 ജനുവരി 25 - ഹൈസ്കൂൾ ആയി ഉയർത്തി 1999 ജൂൺ 1 - ക്ലാസ്സിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു 2015 ജൂലൈ 8 - ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം കുട്ടികൾ സമൂഹത്തിന്റെ മറ്റു പല പ്രവർത്തനങ്ങളിലും ഇടപെടുന്നു കൂടുതൽ അറിയാൻ
മാനേജ്മന്റ്
സ്കൂളിന്റെ പ്രധാനാധ്യാപകർ
ക്രമ നമ്പർ | പേര് | വിരമിച്ച വർഷം |
---|---|---|
1 | മദർ എവുപ്രാസിയ സിഎംസി | |
2 | സിസ്റ്റർ ജോസ് സിഎംസി | |
3 | റവ. സി.ജോയ്സ് സി.എം. സി | |
4 | റവ .സി .കാസ്പെർ സി .എം സി | |
5 | റവ. സി. ഓറിയ സി.എം. സി. | |
6 | റവ. സി. ഹിൽഡ സി.എം. സി. | |
7 | റവ. സി. വെർജീലിയ സി.എം. സി. | |
8 | റവ. സി. ക്ലെയർ ആന്റോ സി.എം. സി. | |
9 | റവ. സി. ലീമ റോസ് സി.എം. സി. | |
10 | റവ. സി. മെറീന സി.എം. സി. | |
11 | റവ. സി. ആൻസിനി സി.എം. സി. | |
12 |
എച് എസ് എസ് പ്രിൻസിപ്പൽ
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ
അക്ഷരമുത്തശ്ശിയായ നമ്മുടെ വിദ്യാലയം കൂടുതൽ അറിയാം
ചിത്രശാല
അധിക വിവരങ്ങൾ
ഹയർ സെക്കന്ററി വിഭാഗത്തിലുള്ള അധ്യാപകരും വിഷയങ്ങളും
ഹൈ സ്കൂൾ വിഭാഗം അധ്യാപകരും വിഷയങ്ങളും
ഹൈ സ്കൂൾ വിഭാഗത്തിൽ 22 അധ്യാപകർ പ്രവർത്തിക്കുന്നു കൂടുതൽ അറിയാൻ
യു പി വിഭാഗം അധ്യാപകർ
യു പി വിഭാഗത്തിൽ 11 അധ്യാപകർ പ്രവർത്തിക്കുന്നു കൂടുതൽ അറിയുക
അനധ്യാപകർ
അനധ്യാപകരായി 5പേർ ജോലി ചെയ്യുന്നു കൂടുതൽ അറിയുക
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
= ജൂൺ 28 2019
എട്ടാം തരത്തിലെ പുതിയ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 28നു നടത്തി . അമ്പതു കുട്ടികൾ പങ്കെടുത്തു .എല്ലാവരും നല്ല സ്കോറുകൾ നേടി .മുപ്പതു കുട്ടികളെയാണ് അതിൽനിന്നും തിരഞ്ഞെടുത്തത് .
ലിറ്റററി ക്ലബ് ഉത്ഘാടനം
ജൂലൈ 4 2019 വിവിധതരം കലാപരിപാടികളിലൂടെ കുട്ടികളെ ആസ്വദിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തുകൊണ്ട് വളരെ മനോഹരമായി സാഹിത്യ സമാജത്തിന്റെ പരിപാടികൾ ആരംഭിച്ചു . ഈശ്വരചിന്തയിൽ കുട്ടികളെ ഉണർത്തികൊണ്ടു കുമാരി അജീനയും സംഘവും പ്രയർ ഡാൻസ് അവതരിപ്പിച്ചു . ശേഷം ശ്രീമതി സുധ ജോസ് സ്വാഗതം ആശംസിച്ചു .കുമാരി നിത്യ ജോയ് കഴിഞ്ഞ അധ്യയന വർഷത്തെ സ്കൂളിലെ എല്ലാ പ്രവർത്തനത്തിന്റെയും പരിപാടികളുടെയും റിപ്പോർട്ട് ആവതരിപ്പിക്കുകയുണ്ടായി . അതിനുശേഷം ഹെഡ്മിസ്ട്രസ് സിസ്റ്റർ അനിത എല്ലാവർക്കും ആശംസ അർപ്പിച്ചു . തുടർന്ന് വിശിഷ്ടഅതിഥി ശ്രീ ജോസഫ് അന്നംക്കുട്ടി ജോസ് തന്റെ ബാല്യകാല ഓർമകളെക്കുറിച്ചു കുട്ടികളുമായി പങ്കുവച്ചുകൊടുത്തുകൊണ്ട് അധ്യക്ഷപ്രസംഗം അവതരിപ്പിച്ചു . അതെതുടർന്ന് ശ്രീ ജോസഫ് അന്നംക്കുട്ടി ജോസ് സാഹിത്യസമാജം ഉത്കാടനം നിർവഹിച്ചു . പിന്നീട് കുമാരി ഡെലിസ് മേരി ഡേവിസ് ഏവർക്കും കൃതജ്ഞത അർപ്പിച്ചുകൊണ്ട് കലാപരിപാടികൾ ആരംഭിച്ചു . ആദ്യമേതന്നെ കുമാരി മീനാക്ഷി ബിനോയ് അതിമനോഹരമായ ഒരു കവിത ആലപ്പിക്കുകയുണ്ടായി . ശേഷം യോഗ കുട്ടികൾക്ക് പരിചയപെടുത്തികൊണ്ടു കുമാരി വി.എസ്സ് നിരഞ്ജനയും കുട്ടുക്കാരും യോഗാഡാൻസ് അവതരിപ്പിച്ചു. പിരിയോഡിക്ക് വർഷത്തോടനുബ് 10-ആം ക്ലാസ്സിലെ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി എലമെന്റസിനെ പരിചയപ്പെടുത്തി.അതേത്തുടർന്ന്ടിൻസി ഡാവിസ്സും കൂട്ടുകാരും ഒരു ഡി.സി.എൽ . ഗാനവും ആലപിച്ചു .തുടർന്ന് മരിയ കെ . ലാലുവും സംഘവും ഒരു അതി മനോഹരമായ നാടൻപാട്ട് ആലപിച്ചു . അതോടെ പരിപാടികൾക്ക് സമാപനം കുറിചു.
ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അവാർഡ്
ജൂലൈ 5 2019
അധ്യയനവര്ഷത്തിലെ ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അവാർഡ് എറണാകുളം ജില്ലാതലത്തിൽ സെന്റ് ജോസഫ്സ് ജി എച് എസ് വിദ്യാലയം കരസ്ഥമാക്കി .അവാർഡ് ബഹുമാനപെട്ട വിദ്യാഭ്യാസ മന്ത്രി ജി രവീന്ദ്രനാഥിന്റെ പക്കൽ നിന്നും സെന്റ് ജോസഫ്സ് വിദ്യാലയത്തിലെ പ്രധാനാധ്യാപിക സിസ്റ്റർ അനിതയും മിസ്ട്രെസ്സുമാരായ സുധ ടീച്ചറും സിസ്റ്റർ ജിനിമോൾ കെ പിയും എൽ കെ അംഗങ്ങളായ ജെസ്ന ജെയിംസും റാഫോഴ്സ് മരിയയും എവെലിന് ഷാജുവും ചേർന്ന് വാങ്ങുകയുണ്ടായി
ബഷീർ ദിനാചരണം
ജൂലൈ 5 2019 ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന മലയാളത്തിന്റെ സ്വന്തം സുൽത്താൻ -വൈക്കം മുഹമ്മദ് ബഷീർ തന്റെ കുടുംബാംഗങ്ങളുമായി വന്നു സെന്റ് ജോസഫ്സ് മുറ്റത്തു ഒരു അരങ്ങുണർത്തി .ബഷീർ തന്റെ കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി .അതിൽ പാത്തുമ്മയുടെ ആട് എന്ന നോവലിനെ ആധാരമാക്കി ബഷീറും കുടുംബാംഗങ്ങളും ചേർന്ന് കുട്ടികൾക്ക് മുൻപിൽ ഒരു വിസ്മയ പ്രകടനം കാഴ്ചവച്ചു .
ന്യൂസ് റീഡിങ് മത്സരം
ജൂലൈ 10 2019
ഇംഗ്ലീഷ് വാർത്ത വായന പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെന്റ് ജോസഫ്സിൽ വാർത്ത വായന മത്സരം നടത്തി .ഏകദേശം 50 കുട്ടികൾ പങ്കെടുത്തു .കുട്ടികളുടെ മത്സരം ഉയർന്ന നിലവാരം പുലർത്തിയെന്നു വിധികർത്താക്കൾ അഭിപ്രായപ്പെട്ടു == സ്കൂൾ പാർലിമെന്ററി ഇലെക്ഷൻ == ജൂലൈ 10 2019
പത്താംതരത്തിലെ കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്
ജൂലൈ 15 2019
കുട്ടികളിൽ ആത്മവിശ്വാസം ജനിപ്പിക്കുകയു അവരെ പ്രചോദിതരാക്കുകയും ചെയ്യുന്നതിനുവേണ്ടി പത്താം തരത്തിലുള്ള കുട്ടികൾക്കുവേണ്ടി ഫാദർ ജിനുവിന്റ നേതൃത്വത്തിൽ ഒരു മോട്ടിവേഷൻ ക്ലാസ് നടത്തി .പ്രധാനം എങ്ങനെ രസകരമാക്കാൻ എന്നെത്തിന്റെ നുറുങ്ങു വിദ്യകൾ കുട്ടികൾക്ക് ഏറെ സഹായകമായി .അച്ചന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനയിലൂടെ കുട്ടികളിൽ ഉണർവും ഊർജവും ഉണ്ടായി .
ടവൽ മേക്കിങ് മത്സരം
ജൂലൈ 16 2019 വർക്ക് എക്സ്പെരിയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ടവൽ മേക്കിങ് മത്സരം നടന്നു കുട്ടികൾ വളരെ ഉത്സാഹത്തോതോടെ മത്സരത്തിൽ പങ്കെടുത്തു .തൂവാലയിൽ ചിത്രത്തുന്നത് നടത്താനാണ് കുട്ടികളോട് ആവശ്യപ്പെട്ടത് .യു പി വിഭാഗത്തിനും ഹൈ സ്കൂൾ വിഭാഗത്തിനും പ്രതേകം പ്രതേകം മത്സരങ്ങളുണ്ടായിരുന്നു
കാർമൽ ദിനാഘോഷം
ജൂലൈ 16 2019
കർമ്മലമാതാവ് വി.സൈമൺ സ്റ്റോക്കനു പ്രത്യക്ഷപെട്ട് ഉത്തരീയം നൽകിയതിന്റെ ഭാഗമായി തിരുസഭയിൽ ജൂലൈ 16 ന്നു കർമ്മലമാതാവിന്റെ തിരുനാൾ ആഘോഷിചു . സെന്റ്. ജോസഫ് ജി. എച്. എസ്. സ്കൂളിൽ കാർമൽ പ്രൊവിൻസിലെ അംഗങ്ങളാണ് ഈ വിദ്യാലയത്തിന്റെ ചുമതല വഹിക്കുന്നത് .പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടികൾ സിസ്റ്റർ സ്റ്റാഫിനെ ആദരിക്കുകയും കർമ്മല മാതാവ് സൈമൺ സ്റ്റോക് കിന് പ്രത്യക്ഷ പെട്ട സംഭവം സ്റ്റേജിൽ അവതരിപ്പിക്കുകയും ചെയ്തു https://www.youtube.com/watch?v=ENJTPKWdi3k
ഡി എസ് എൽ ആർ കാമറ പരിശീലനം
ജൂലൈ 20 2019 കുട്ടികൾക്ക് ഡി എസ്എൽ ആർ കാമറ പരിശീലനം നൽകി ഹൈ ടെക് പദ്ധതിയനുസരിച്ചു ലഭിച്ച ക്യാമറയുടെ ഉപയോഗത്തെക്കുറിച്ചുള്ള ക്ലാസ് പുതിയ കൈറ്റ്സ് അംഗങ്ങൾക്ക് നൽകി സുജിത് സർ ആയിരുന്നു ക്ലാസ് നയിച്ചത് .കാമറ ആംഗിളുകളെ കുറിച്ചും ഫോട്ടോ ക്ലാരിറ്റി ലൈറ്റിംഗ് ഫോട്ടോ എഡിറ്റിംഗ് ഫോക്കസ് വീഡിയോ മേക്കിങ് എന്നിവയെക്കുറിച്ചുള്ള വിശദമായ ക്ലാസുകൾ സർ കുട്ടികൾക്ക് നൽകി .ഈ ക്ലാസ്സുകളിൽ കുട്ടികൾ വളരെ താത്പര്യപൂര്വം പങ്കെടുത്തു
പാർലിമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ
ജൂലൈ 22 2019
സ്കൂൾ ഹെഡ്മിസ്ട്രസ് സി. അനിത, സ്കൂൾ ലീഡർ അനീറ്റ ബൈജുവിന്നും അസി. ലീഡർ അക്ഷയ ചന്ദ്രനും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു .സ്കൂൾ ലീഡർ അനീറ്റ ബൈജു പാർലിമെന്റ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു .തുടർന്ന് 2018-19 വർഷത്തിലെ സ്കൂൾ ലീഡർ നിത്യ ജോയ് എല്ലാവർക്കും ഹൃദ്യമായ ഭാഷയിൽ നന്ദി അറിയിച്ചു. പുതിയ സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപെട്ട അനീറ്റ ബൈജു തന്റെ കർത്തവ്യം ഏറ്റെടുത്ത് എല്ലാവർക്കും നന്ദി പറയുകയും എല്ലാവിധ സഹായങ്ങളും അഭ്യർത്ഥിക്കുകയും ചെയ്തു .ഹെഡ്മിസ്ട്രസ് സി. അനിത ആശംസാപ്രസംഗവും നടത്തി.അതോടെ പരിവാടികൾ അവസാനിപ്പിച്ചു .
ചാന്ദ്ര ദിനാഘോഷം
ജൂലൈ 22 2019 ജൂലൈ 20 തിയതി മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓര്മയ്ക്കയാണന് ചന്ദ്രദിനം ആഘോഷിക്കുന്നത് .. ജൂലൈ നന്നുടെ വിദ്യാലയത്തിൽ ചന്ദ്രദിനം ആഘോഷിച്ചു ചാക്യാർകൂത്തു മുഖേനെനെയും ശാസ്ത്രജ്ഞന്മാരുമായുള്ള അഭിമുഖം മുഖേനയും ലൈറ്റ്ലെ സയന്റിസ്റ്സ് ഈ ദിവസത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കികൊടുത്തു . ചാർട് മത്സരവും ക്വിസ് മത്സരവും ഇതിനെത്തുടർന്ന് നടത്തി .
ചന്ദ്രയാൻ വിക്ഷേപണം സംപ്രേക്ഷണം
ജൂലൈ 22 2019
ലോക ചന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂളിൽ പരിപാടികൾ നടന്നതിന്റെ തുടർച്ചയായി ശ്രീഹരിക്കോട്ടയിൽ നിന്നും എന്ന് വിക്ഷേപണം ചെയ്ത ചന്ദ്രയാൻ വിന്റെ തത്സമയ സംപ്രേക്ഷണം ക്ലാസ് റൂമിലെ ഹൈ ടെക് ഉപകരണങ്ങളുടെ സഹായത്തോടെ കുട്ടികൾക്കു കാണിച്ച കൊടുക്കാൻ സാധിച്ചു .ഈ ശാസ്ത്ര കൗതുകം കണ്ട കുട്ടികൾ ഏറെ വിസ്മയഭരിതരായി ഭാവിയിൽ പുതിയ കണ്ടുപിടുത്തങ്ങളിലേക് നടന്ന് അടുക്കുവാൻ അവരുടെ ശാസ്ത്ര മനസ്സിൽ ആഗ്രഹം ഉദിച്ചു
അന്യ സംസ്ഥാന വിദ്യാർത്ഥികളുടെ പ്രവേശനോത്സവം
ജൂലൈ 23 2019 അന്യ സംസ്ഥാന വിദ്യാർത്ഥികൾക്ക് സ് ജോസഫ്സ് വിദ്യാലയത്തിൽ പ്രേത്യക പ്രവേശനോത്സവം നടത്തി .9 കുട്ടികളാണ് ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയിട്ടുള്ളത് .ഹെഡ്മിസ്ട്രസ് ആ കുട്ടികൾക്ക് മധുരവും പൂവും നൽകി സ്കൂളിലേക്ക് സ്വാഗതം ചെയ്തു .
സ്പോർട്സ് ഡേ 2019
ജൂലൈ 25 2019 2019-20 വർഷത്തിലെ സ്പോർട്സ് ഡേ വിവിധ പരിപാടികളോടെ നടത്തി ഗ്രൂപ്പുകൾ തിരിഞ്ഞുള്ള വിവിധ മത്സരങ്ങളിൽ കുട്ടികൾ വി വളരെ ആവേശപൂർവം പങ്കെടുത്തു .മാർച്ച്പാസ്റ്റോടെയാണ് പരിപാടികൾ ആരംഭിച്ചത് .സ്കൂളിലെ ഗ്രൂപ്പുകളിലെയും കുട്ടികൾ വളരെ മനോഹരമായി മാർച്ച് ചെയ്തു സല്യൂട്ട് നടത്തി ഇതേതുടർന്നു ഡിസ്പ്ലേ മത്സരമായിരുന്നു വാശിയേറിയ ആ മത്സരത്തിൽ കുട്ടികൾ മനോഹരവും ചടുലവുമായ പാട്ടുകൾക്കൊപ്പം ഡിസ്പ്ലേ നടത്തി ഏറ്റവും ആവേശമേറിയ ബാസ്കറ്റ് ബോൾ മത്സരത്തിൽ കാർമേൽ ഗ്രൂപ്പ് ഒന്നാം സമ്മാനം കരസ്ഥമാക്കി
പ്രധാനാധ്യാപികയുടെ ഫീസ്റ്റാഘോഷം 2019
ജൂലൈ 26 2019 അൽഫോൻസാമയുടെ ദിനമായി ആഘോഷിക്കുന്ന ജൂലൈ 25- സ്കൂളിലെ പ്രധാന അദ്ധ്യാപികയുടെ ഫീസ്റ്റായി ആഘോഷിചു .വി.അത്ഫോൻസാമ്മയുടെ ജീവചരിത്രം കുട്ടികൾ നാടകത്തിലൂടെ അവതരിപ്പിക്കുകയും വിവിധ കലാപരിപാടികളിലൂടെ ആ ദിവസം കൂടുതൽ മനോഹരമാക്കുകയും ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് അന്നേ ദിവസം ഉച്ചയ്ക്ക് ബിരിയാണി ഭക്ഷണം കൊടുക്കുകയും ചെയ്തു.
യുവജനോത്സവം 2019
ജൂലൈ 30 2019
2019-20അധ്യയന വർഷത്തിലെ യുവജനോത്സവം ആഘോഷപരമായി കൊണ്ടാടി കുട്ടികളുടെ കലാപരമായ കഴിവുകൽ കണ്ടെത്തുന്നതിനും വളർത്തിയെടുക്കുന്നതിനും ഇത് സഹായിച്ചു.ആനി ദിവസം വിവിധ വേദികളിലായി മല്സരങ്ങൾ നത്തുകയുണ്ടായി നാടോടി നൃത്തം ഭരതനാട്യം മോഹിനിയാട്ടം സംഘനൃത്തം തിരുവാതിര എന്നീ വിവിധ നൃത്തമൽസരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും അതിലെ വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു.മറ്റുവേദികളിൽ കഥ കവിത ഉപന്യാസമത്സരങ്ങൾ നടത്തുകയുണ
ഗൈഡ്സ് ഇന്വെസ്റ്റീച്ചർ സെറിമണി 2019
ആഗസ്ത് 1 2019 ലോകരാഷ്ട്ര സംഘടനയായ ഗൈഡിങ് പ്രസ്ഥാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഇന്വെസ്റ്റീച്ചർ സെറിമണി ഓഫ് ഗൈഡിങ് സ്റ്റുഡന്റസ്.
സ്പെൽ ബീ മത്സരം 2019
ആഗസ്ത് 2 2019
കുട്ടികൾക്ക് ഇംഗ്ലീഷ് അക്ഷരങ്ങങ്ങൾ ഉറപ്പിക്കുവാനും പുതിയ വാക്കുകൾ പഠിപ്പിക്കുവാനും ഉദ്ദേശിച്ചാണ് സ്കൂളിൽ സ്പെൽബി മത്സരങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുവാൻ തീരുമാനിച്ചത് .ഇതിനുവേണ്ടി ഒരാഴ്ച പുതിയ കുറെ ഇംഗ്ലീഷ് പദങ്ങൾ കോമൺ ബോര്ഡില് എഴുതിയെടുകയും കുട്ടികൾക്ക് പഠിക്കാൻ അവസരം നൽകുകയും ചെയ്തു തുടർന്ന് ഒരു പരീക്ഷ നടത്തുകയും വാക്കുകളുടെ അർദ്ധം വിശദീകരിക്കുകയും അവയുടെ ഉച്ചാരണം കേൾപ്പിക്കുകയും ചെയ്തു .ഈ പ്രവർത്തനം കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിഅനുഭവപ്പെട്ടു
ഹിരോഷിമ ദിവസം 2019
ആഗസ്ത് 6 2019
സ്വാതന്ത്ര്യ ദിനാഘോഷം 2019
ആഗസ്ത് 6 2019
ഭാരതബയുടെ മടിത്തട്ടിൽ പിറന്നുവീണ നമ്മുടെ മനസ്സിൽ അഭിമാനത്തിന്റെ അല്മനിർവിധിയുടെ തിരകൾ അലയടിക്കുന്ന സുന്ദര നിമിഷം.ഓഗസ്റ്റ് വ്യത്യസ്ത ജാതികൾക്കും മതങ്ങൾക്കും നാനാവിധ ഇസങ്ങൾക്കും നേതൃത്വം നൽകിയ ആർഷ ഭാരതം ബെന്ധങ്ങളെ തകർത്തു സ്വാത്രന്ത്യത്തിന്റെ
ഒന്നാം പാദവാർഷിക പരീക്ഷ 2019
ആഗസ്ത് 26 2019
ഒന്നാം പാദവർഷിക പരീക്ഷ നടത്തുകയും അതിൽ എ പ്ലസ്സ് ,ബി പ്ലസ് ഗ്രേഡ് കിട്ടിയവക്ക് ഷീൽഡ് കൊടുക്കുകയും ക്ലാസ് പി ടി എ നടത്തി പഠനനിലവാരം മതാപിതാക്കളുമായി വിലയിരുത്തുകയും ചെയ്തു ഇതിൽ മാതാപ്പിതാക്കളുടെ സാന്നിധ്യം സജീവമായിരുന്നു .
ഡിസാസ്റ്റർ മാനേജ്മന്റ് ക്ലാസ് 2019
ആഗസ്ത് 29 2019 വിദ്യാലയവുമായി ബന്ധപ്പെട്ടു നടക്കാവുന്ന തീപിടുത്തം വാഹനാപകടങ്ങൾ തുടങ്ങിയ പെട്ടന്നുള്ള അപകട സാഹചര്യങ്ങളിൽ ചെയ്യാവുന്ന പ്രധിവിധികളെ കുറിച്ച് ആലോചിക്കാൻ സേഫ്റ്റി ഓഫീസർസും സെന്റ് ജോസഫ് വിദ്യാലങ്ങളില്ലേ പ്രാധാന്യഥാപകരും അധ്യാപകരും സ്കൂൾ ലീഡേഴ്സും ചേർന്ന് ഡിസാസ്റ്റർ മാനേജ്മന്റ് ക്ലാസ് നടത്തി .കുട്ടികളെ ബോധവത്കരിക്കാൻ അവർക്കു ക്ലാസ്സുകളും പരിശീലനവും നൽകാമെന്ന് തീരുമാനിച്ചു
ഓണാഘോഷം 2019
സെപ്റ്റംബർ 2 2019
സ്നേഹത്തിന്റെയും സമാധനത്തിന്റെയും പ്രതീകമായ ഓണദിനത്തിൽ ഒരുമയോടെ കുട്ടികൾ പൂക്കളം ഇടുകയും ഡിജിറ്റൽ പൂക്കള മത്സരം നടത്തുകയും അതിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു . കുട്ടികള്ക്ക് വേണ്ടി വിഭവസമൃദ്ധമായ സാധ്യ ഒരുക്കുകയും ചെയ്തു,
അധ്യാപകദിനാഘോഷം 2019
സെപ്റ്റംബർ 5 2019
അധ്യാപകദിനത്തിൽ കുട്ടികൾ എല്ലാ അധ്യാപകരെയും പൂച്ചെണ്ടുകൾ കൊടുത്തു ആദരിക്കുകയും,അധ്യപകർക് ചെറിയ മല്സരങ്ങൾ നടത്തി അതിൽ വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. == ശാസ്ത്രമേളകൾ 2019== സെപ്റ്റംബർ 5 2019 വിദ്യാർത്ഥികൾക്ക് അവരവരുടെ അറിവും കഴിവും പ്രദർശിപ്പിക്കാനുള്ള ഒരു അവസരമായിരുന്നു ശാസ്ത്രമേള
ഗാന്ധി ജയന്തി 2019
ഒക്ടോബർ 2 2019 നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ചു പ്രകൃതിയുടെ സംരക്ഷണത്തിനായി ഞങ്ങളുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ കൈകോർത്തു .പരിസ്ഥിതി ശുചീകരണ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ നടത്തി .ഗാന്ധിജിയുടെ മൂല്യങ്ങൾ പ്രഘോഷിച്ചുകൊണ്ടു നാടകാവതരണം നടത്
കേരളപ്പിറവി ആഘോഷം 2019
നവംബർ 1 2019
കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടത്തി. കേരളത്തിന്റെ സംസ്കാരവും തനിമയും മനസിലാക്കിപ്പിച്ചുകൊണ്ടുള്ള നാടകവും നൃത്തചുവടുകളും വിദ്യാർത്ഥികൾ വിദ്യാലയത്തിൽ അവതരിപ്പിച്ചു.
ശിശുദിനാഘോഷം 2019
നവംബർ 14 2019
കുട്ടികളെ ഏറെ ഇഷ്ടപെടുന്ന ജവഹർലാൽ നെഹ്രുവിന്റെ പിറന്നാളാഘോഷം നടത്തുന്നതിന്റെ ഭാഗമായി കുട്ടികൾ വിവിധ പരിപാടികൾ നടത്തി . എൽപി വിദ്യാലയത്തിൽ ഊർജസ്വരായ കുട്ടികൾ റാലി നടത്തുകയും വളരെ സന്തോഷത്തോടെ ശിശുദിനം ആഘോഷിക്കുകയും ചെയ്തു == "നൈതികം " ഭരണഘടനാ ദിനാഘോഷം 2019==
അങ്കമാലി സബ് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും സാമൂഹ്യ ശാസ്ത്ര അധ്യാപകർ ഒന്നുചേർന്നു ഭരണഘടനയുടെ എഴുപതാം വാർഷികം ആഘോഷിക്കുകയുണ്ടായി.വിദ്യാലയത്തിലെ ഭരണഘടനയിൽ എന്തെലാം മാറ്റങ്ങൾ വേണമെന്ന് വിദ്യാർത്ഥികളോട് ചോദിച്ചു മനസിലാക്കി.കുട്ടികളുടെ അവകാശങ്ങൾ എന്തെന്നും അവരുടെ ഉത്തരവാദിത്തങ്ങൾ എന്തെന്നും അവർക്കു വിശദീകരിച്ചു നൽകി
ഫുഡ് ഫെസ്റ്റ് 2019
ഒക്ടോബർ 16 2019<br>
നിങ്ങളുടെ വിദ്യാലയത്തിലെ ഓരോ ക്ലാസ്സുകളുടെയും നേതൃത്വത്തിൽ വളരെ മനോഹരമായി ഫുഡ് ഫെസ്റ്റ് നടത്തി വളരെ ആവേശത്തോടെ എല്ലാ കുട്ടികളും ഇതിൽ പങ്കെടുത്തു ഓരോരുത്തരും രുചികരവും ആസ്വാദകരവുമായ രീതിയിൽ ഭക്ഷ്യ വസ്തുക്കൾ ഉണ്ടാക്കി കൊണ്ട് വരികയും മനോഹരമായരീതിയിൽ അവ ക്രമപ്പെടുത്തുകയും ചെയ്തു
ക്രിസ്തുമസ് 2019
big>സെപ്റ്റംബർ 5 2019
ലോകത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ ജനനതിരുനാൾ വളരെ മനോഹരമായി വിദ്യാലയത്തിൽ ആഘോഷിച്ചു. കരോൾ ഗാനമത്സരം, ലൈവ് ക്രിബ്, നസ്രാണിമംഗ,ക്രിസ്തുമസ് പാപ്പാനി തുടഞ്ഞിയ മത്സരങ്ങൾ ഈ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ നടത്തി. കുട്ടികൾ വളരെ ആവേശപൂർവം ഇതിൽ പങ്കെടുക്കുകയും ചെയ്തു.
ശാസ്ത്രമേളകൾ 2019
സെപ്റ്റംബർ 5 2019
ഫോട്ടോഗാലറി
യാത്രാസൗകര്യം
ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ യാത്ര സൗകര്യത്തിനായി വിവിധ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.സ്കൂളിന് സ്വന്തമായി മൂന്ന് സ്കൂൾ ബസ്സുകളുണ്ട്.രണ്ടു പ്രൈവറ്റ് വാഹനങ്ങൾ സ്കൂൾ വാടകക്കെടുത്തിട്ടുണ്ട്.മറ്റു പ്രൈവറ്റ് വാഹനങ്ങളിലും പ്രൈവറ്റ് ബസ്സുകളിലുമായി കുട്ടികൾ സ്കൂളിൽ എത്തുന്നു.മുന്നൂറോളം കുട്ടികൾ സൈക്കിളിലാണ് സ്കൂളിൽ എത്തുന്നത്.മറ്റു കുട്ടികൾ കാൽനടയായും സ്കൂളിൽ എത്തുന്നു.
സ്കൂളിൽ എത്താനുള്ള മാർഗ്ഗങ്ങൾ
എറണാകുളം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തിയിൽ കിടക്കുന്ന സ്ഥലമാണ് കറുകുറ്റി.എൻ .എച് 47 കറുകുറ്റിയിലൂടെയാണ് കടന്നുപോകുന്നത് .കറുകുറ്റിയിൽ റെയിൽവേ സ്റ്റേഷനുമുണ്ട് .അങ്കമാലിയിൽ നിന്ന് വരുന്നവർ ചാലക്കുടിയിലേക്കുള്ള ബസ്സിൽ കയറി കറുകുട്ടിയിൽ ഇറങ്ങി 100 മീറ്റർ കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം .ചാലക്കുടിയിൽനിന്ന് വരുന്നവർ അങ്കമാലിയിലേക്കുള്ള ബസ്സിൽ കയറി കറുകുറ്റിയിൽ ഇറങ്ങാം.കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുഷ് -പുള്ള്,പാസ്സഞ്ചർ തുടങ്ങിയ ട്രെയിനുകൾ നിർത്തും .
റൂട്ട് മാപ്പ്
അങ്കമാലി__________________>കറുകുറ്റിജംഗ്ഷൻ ___100Mകിഴക്ക്___________ST.JOSEPH'S H.S S KARUKUTTY ==വഴികാട്ടി== ----
{{#multimaps:10.22822,76.38035|zoom=18}}
മേൽവിലാസം
സെന്റ് ജോസഫ്സ് ,ജി .എസ്.എസ് കറുകുറ്റി കറുകുറ്റി പി.ഒ പിൻ 683 576 ഫോൺ:0484-2613418 stjosephkarukutty@gmail.com സെന്റ് ജോസഫ്സ് ,എച്.എസ്.എസ് കറുകുറ്റി കറുകുറ്റി പി.ഒ പിൻ 683 576 stjosephhsskarukutty@gmail.com
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25041
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ