എൻ.എസ്.എസ് എച്ച്.എസ്.എസ് തട്ടയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
18:18, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38094 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ.എസ്.എസ് എച്ച്.എസ്.എസ് തട്ടയിൽ
വിലാസം
തട്ടയിൽ

തട്ടയിൽ പി.ഒ.
,
691525
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ04734 227480
ഇമെയിൽnsshssthattayil@gmail.com
കോഡുകൾ
സ്കൂൾ കോഡ്38094 (സമേതം)
എച്ച് എസ് എസ് കോഡ്3021
യുഡൈസ് കോഡ്32120500217
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ278
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികചന്ദ്രികാമ്മ.ബി
പി.ടി.എ. പ്രസിഡണ്ട്പി.ഹരികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബിനി. എൽ
അവസാനം തിരുത്തിയത്
09-01-202238094
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട-അടൂ൪ റൂട്ടിൽ‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്.എസ് എച്ച്.എസ്.എസ് തട്ടയിൽ്‍.

ചരിത്രം

ചരിത്രപരമായും പൗരാണിക മായും ഒട്ടേറെ പ്രത്യേകതകളുള്ള നാടാണ് തട്ട. പൂർണ്ണ രൂപം തട്ടയിൽ എന്ന് അറിയപ്പെടും കൊല്ലവർഷം 1104 ധനു മാസം ഒന്നാം തീയതി ശനിയാഴ്ച നായർ സർവീസ് സൊസൈറ്റിയുടെ സംഘടനാ ശാഖയിലെ ഒന്നാം നമ്പർ കരയോഗം പഴയ മാവേലിക്കര താലൂക്കിലെ കിഴക്കേ അറ്റത്ത് ഇന്നത്തെ പത്തനംതിട്ട ജില്ലയിൽ തട്ടയിൽ എന്ന സ്ഥലത്ത് പ്രവർത്തനമാരംഭിച്ചു ഈ ചരിത്ര സംഭവം അവികസിത പ്രദേശമായിരുന്ന തട്ടയുടെ വിദ്യാഭ്യാസപുരോഗതിക്ക് തുടക്കം കുറിച്ചു. സമുദായാചാര്യൻ മന്നത്തു പദ്മനാഭൻ ഒപ്പം മികച്ച വാഗ്മിയും സംഘാടകനും ആയിരുന്നു ഇന്ന് ചിറ്റൂർ തത്തമംഗലം സ്വദേശി ഇ ടി പി മേനോൻ വഹിച്ച പങ്കു സ്മരണീയമാണ്. ഒന്നാം നമ്പർ കരയോഗത്തിന് വേണ്ടി ഇടയിരേത്ത് കുടുംബാംഗമായ അരീക്കര കാർത്ത്യായനിയമ്മ അമ്മ നൽകിയ സ്ഥലത്ത് അക്കാലത്ത് മനോഹരമായ പടുത്തുയർത്തിയ കരയോഗ മന്ദിരം കേന്ദ്രമാക്കി ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കുന്നതിനുള്ള ശ്രമമാരംഭിച്ചു ഇതാണ് ഇന്നു കാണുന്ന എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ ആയി രൂപാന്തരപ്പെട്ടത്. 1940 ജൂണിൽ പ്രീപ്രൈമറി ക്ലാസ് ആരംഭിച്ചു. എൻ എസ് എസ് ജനറൽ മാനേജരായിരുന്ന കൈനിക്കര പത്മനാഭപിള്ള സ്കൂളിൻറെ ഉദ്ഘാടനം നിർവഹിച്ചു രണ്ടേകാൽ രൂപയായിരുന്നു വാർഷിക ഫീസ് ആദ്യബാച്ചിൽ 19 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു . കോ യാട്ട് കെആർ പപ്പുപിള്ള ഹെഡ്മാസ്റ്ററായും തോമ്പിൽ എം രാഘവൻ അസിസ്റ്റൻറ് ആയി നിയമിച്ചു എൻഎസ്എസ് എൻജിനീയറായിരുന്നു പിന്നെയും ഒന്നാം നമ്പർ പ്രവർത്തകരുടെയും അശ്രാന്തപരിശ്രമം ഫലമായി ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു 1945 ഇന്നു കാണുന്ന സ്ഥലത്ത് പുതുതായി പണിത കെട്ടിടത്തിലേക്ക് പ്രവർത്തനം മാറി സ്കൂളിന് ആവശ്യമായ അഞ്ചേക്കർ സ്ഥലം ആർ ഗോവിന്ദപിള്ള ദാനമായും കളി സ്ഥലത്തിന് ആവശ്യമായ രണ്ടേക്കർ 20 സെൻറ് സ്ഥലം സ്ഥലം തട്ടയിൽ തിരുമംഗലത്ത് ദേവസ്വത്തിൽ നിന്ന് സ്കൂൾ നിലവിലുള്ള കാലത്തോളം പാട്ടത്തിനു നൽകി. സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു അതും ഉദ്ഘാടനം നിർവഹിച്ചത് സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ തന്നെയാണ് എന്നുള്ളതും ഈ വിദ്യാലയത്തിന് ലഭിച്ച അപൂർവ ഭാഗ്യമാണ് ഒരു ഉത്സവ പ്രതീതി ജനിപ്പിക്കുന്ന വിധത്തിലാണ് സ്കൂളിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നത് എന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു 7 കരകളിൽ നിന്നുള്ള ആളുകൾ ശ്രമദാനമായി ചെയ്തു നിർമ്മാണങ്ങൾ ആണ് ഇന്നത്തെ ഹൈസ്കൂൾ. ആദ്യ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എംഎം ഉണ്ണിത്താൻ ആയിരുന്നു അഖിലാണ്ഡമണ്ഡല ത്തിൻറെ രചയിതാവായ പന്തളം കെ പി ഉൾപ്പെടെ പ്രഗത്ഭരായ പല അധ്യാപകരും ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട് അവികസിത പ്രദേശമായിരുന്ന തട്ടയിലെ സമസ്ത ജനവിഭാഗങ്ങൾക്കും ഉന്നതവിദ്യാഭ്യാസം ലഭിക്കുന്നതിന് ചവിട്ടുപടി ആകാൻ സഹായിച്ച ഈ സരസ്വതി ക്ഷേത്രം നാടിൻറെ പുരോഗതിയുടെ പാതയിൽ ഒരു നാഴികക്കല്ലാണ് കേരളത്തിൽ പ്രീഡിഗ്രി സ്കൂൾ വിദ്യാഭ്യാസത്തിന് ഭാഗമായി ആയി മാറ്റാൻ സർക്കാർ തീരുമാനിച്ചതിനെ തുടർന്ന് തുടങ്ങുന്നതിന് സ്കൂളുകളെ തെരഞ്ഞെടുത്ത ആ ലിസ്റ്റിൽ തട്ടയിൽ എൻഎസ്എസ് ഹൈസ്കൂൾ ഉണ്ടായിരുന്നു ഉന്നത നിലവാരം പുലർത്തുന്ന സംവിധാനങ്ങളും വിസ്തൃതമായ സൗകര്യങ്ങളും നാട്ടുകാരുടെ കൂട്ടായ പരിശ്രമവും മാനേജ്മെൻറ് ശക്തമായ മേൽനോട്ടവും ഹയർസെക്കൻഡറി വിദ്യാലയ പദവിയിലേക്ക് ഉയരാൻ ഈ സ്ഥാപനത്തിന് സഹായകമായി

സ്‌കൂൾ ചിത്രങ്ങൾ

SPC DAY
SPC ക്യാമ്പ്


ഭൗതികസൗകര്യങ്ങൾ

വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ ആണ് ഈ വിദ്യാലയത്തിന് ഉള്ളത് വിസ്തൃതമായ സ്ഥല സൗകര്യങ്ങളും കളിസ്ഥലവും ഈ ഈ വിദ്യാലയത്തിലെ പ്രത്യേകതയാണ് ഏറ്റവും മികച്ച സൗകര്യങ്ങളും ലൈബ്രറിയും കമ്പ്യൂട്ടർ ലാബ് മറ്റ് അനുബന്ധ സൗകര്യങ്ങളും നമ്മുടെ സ്കൂളിൻറെ യശസ്സ് ഉയർത്തുന്നതാണ് നൂറിൽപരം സ്കൂളിൽ വിവിധതലങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട് ഏറ്റവും മികച്ച PTA യാണ് വർഷങ്ങളായി സ്കൂളിൽ പ്രവർത്തിക്കുന്നത് സംസ്ഥാന-ജില്ലാ അവാർഡുകൾ ലഭിച്ചിട്ടുണ്ട് കഴിഞ്ഞ പത്തുവർഷമായി 100% വിജയം കരസ്ഥമാക്കി വരുന്നു ജില്ലയിൽ ഏറ്റവും കൂടുതൽ ഹയർ സെക്കൻഡറി സ്കൂളാണ് എൻഎസ്എസ് എച്ച്എസ്എസ് തട്ടയിൽ. സ്കൂൾ മാനേജ്മെൻറ് , ഗ്രാമപഞ്ചായത്ത് എന്നിവ സ്‌കൂൾ പ്രവർത്തനങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുന്നു ജില്ലയിലെ ഏറ്റവും മികച്ച NCC യൂണിറ്റ് ,SPC യൂണിറ്റ്, NSS യൂണിറ്റ് എന്നിവ ഈ വിദ്യാലയത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത് ആണ് 4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 18ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കമ്പ്യൂട്ടർ വിദ്യാഭ്യാസം സുഗമമായി നടക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയന്സ് ക്ലബ്ബ് മീനാകുമാരി.എസ്
  • എൻ.സി.സി.
  • മാതമാറ്റിക്സ് ക്ലബ്ബ്
  • എക്കൊ ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  സോഷ്യൽ സയൻസ് ക്ലബ്--
  നന്മ ക്ലബ് --- 
  • ഹെല്ത് ക്ലബ്ബ് ഇവ നല്ലരീതിയിൽ പ്രവർതിക്കുന്നു
 എസ്‌.പി.സി

മാനേജ്മെന്റ്

എൻ.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മാനേജർ പ്രൊഫ.കെ.വി.രവീന്ദൃനാഥൻ നായരാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1987 - 90 കെ.കമലമ്മ
1991-94 എൻ.രാധാമന്നി അമ്മ
1995-97 ദേവകി അമ്മ
1998-99 സി.ആർ..നാരായണക്കുറുപ്പ്
2000-2003 കെ.എൻ.ശാന്തമ്മ
2004-2008 രാജമ്മ
2008-2010 ബീ.രാധാമന്നി അമ്മ
2011-2013 ആർ.രാധാമണി അമ്മ
2014-2016 എസ്.ശ്രീദേവി

ഇപ്പോൾ ഉള്ള അദ്ധ്യാപകർ- എൻ.എസ്.എസ്. തട്ടയിൽ

1.ആർ. ശ്രീലത 2.പി.ആർ.വിജയലക്ഷ്മി 3.എസ്‌.മീനാകുമാരി 4.സി.എൻ.ഗംഗാദേവി 5.ബിന്ദുലേഖ.എൽ 6.അനിൽകുമാർ.ആർ 7.മിനി.ബി 8.മലരി 9.വീണാ ലക്ഷ്മി 10. ദേവി എസ് നായർ 11.ഉമാദേവി ടി.എൻ. 12.ശ്രീലക്ഷ്മി എസ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കേരള ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷകനായ അഡ്വക്കേറ്റ് വി. എൻ. അച്യുതക്കുറുപ്പ്, എഴുത്തു കാരനും Plantation കോർപറേഷൻ മാനേജിങ് ഡയറക്ടറുമായിരുന്നു ബാബു ജി നായർ എന്ന എൻ കെ ഗോപാലകൃഷ്ണൻ നായർ, വിവിധ കോളേജുകളിൽ പ്രിൻസിപ്പൽ മാരായി ഇരുന്ന ഡോ. സി എൻ പി നായർ, ഡോ. സി കെ ജി നായർ, ഡോ. ഹൈമവതി, തിരുവനന്തപുരം എൻജിനീയറിങ് കോളേജ് ഉടമ, നിയമസഭാ സെക്രട്ടറിയായിരുന്ന കൃഷ്ണക്കുറുപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ശ്രീ.ബി. നരേന്ദ്രനാഥ്, ശ്രീ.വി.പി.വിദ്യാധര പണിക്കർ, ശ്രീ കെ. തങ്കപ്പൻ, ശ്രീ.എം എൻ വിശാഖ് കുമാർ, കുമാരി അമ്പിളി, പ്രശസ്ത ചിത്രകാരൻ എ.ആർ ആർട്സ് ഉടമ ശ്രീ.രാമചന്ദ്രൻ, കഥകളി നടൻ തട്ടയിൽ ഉണ്ണികൃഷ്ണൻ മികച്ച ഫോട്ടോഗ്രാഫർ വി.മാധവൻ തുടങ്ങിയവർ

വഴികാട്ടി

{{#multimaps: 9.182264, 76.744610|zoom=15}}