ഗവ. വി എച്ച് എസ് എസ് കൈതാരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ. വി എച്ച് എസ് എസ് കൈതാരം | |
---|---|
![]() | |
വിലാസം | |
കൈതാരം കൈതാരം , പറവുർ 683519 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1871 |
വിവരങ്ങൾ | |
ഫോൺ | 04842442397 |
ഇമെയിൽ | gvhs12kaitharam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25072 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സി അശോകൻ |
പ്രധാന അദ്ധ്യാപകൻ | റൂബി വി സി |
അവസാനം തിരുത്തിയത് | |
05-01-2022 | Jeyadevan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ആമുഖം
1871 ൽ തിരുവതാംകൂർ ആയില്യം തിരുനാൾ മഹാരാജാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ഒരു പ്രവർത്തി പള്ളിക്കൂടം എന്ന നിലയിലാണ് ആരംഭം. അന്ന് കൈതാരത്ത് നിലവിലുണ്ടായിരുന്ന കീഴ്ശേരി ഇല്ലം വക സ്ഥലത്താണ് പ്രവർത്തനം ആരംഭിച്ചത്. അതുകൊണ്ട് തന്നെ ഇല്ലത്ത് സ്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. പഴയതലമുറക്കാർ ഇന്നും അങ്ങിനെ തന്നെയാണ് ഈ വിദ്യലയത്തെ വിളിക്കുന്നത്. മേൽ പറഞ്ഞ കീഴ്ശേരി ഇല്ലം ഇന്ന് നിലവിലില്ലെങ്കിലും ഇല്ലത്തെ നാലാം തലമുറയുൽ പെട്ട ചിലർ ഈ മേൽവിലാസത്തോടെ ഇവിടെ താമസിക്കുന്നുണ്ട്. ഈ ഇല്ലത്തെ സംസ്കൃത പണ്ഡിതനായ നാരായമൻ ഇളയത്, ചാവറ കുരിയാക്കോസ് അച്ചൻ നടത്തിപോന്ന കൂനമ്മാവിലെ പളളിക്കൂടത്തിൽ സംസ്കൃതം അധ്യാപകനായി ജോലി ചെയ്തിരുന്നു. ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സ് വരെയാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.
പറവുർക്കാരൻ കമ്മത്ത്, തോട്ടത്തിൽ രാമൻപിള്ള, തയ്യിൽ രാമൻ പിള്ള എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. കാലക്രമത്തിൽ നാലാം ക്ലാസ്സ് കൂടി ആരംഭിച്ചു. കെട്ടിടം പണിയാനുള്ള ഒരേക്കർ സ്ഥലം നാട്ടുക്കാർ ചേർന്ന് വിലക്കു വാങ്ങി. ഈ സമയം പ്രശസ്തമായ നെല്ലിപ്പിള്ളി കുടുംബത്തിലെ മൂത്ത കാരണവരായ ശ്രീ കൊച്ചുണ്ണി പിള്ള ഒരു കെട്ടിടം നിർമ്മിച്ച് സർക്കാരിനു സമ്മാനിച്ചു. ഈ സന്മനസ്സിനുള്ള ആദരവായി അദ്ദേഹത്തിന്റെ മകൻ ശ്രീ കൊച്ചുകുട്ടൻപിള്ളക്ക് സർക്കാർ ഈ വിദ്യാലയത്തിൽ അധ്യാപകനായി ജോലി നല്കി. ഈ കെട്ടിടം കാലപഴക്കം കൊണ്ട് 2018 ആഗസ്റ്റിൽ പൊളിച്ചുനീക്കി.
ജാതിവ്യവസ്ഥയുടെ തീഷ്‌ണതായാൽ പിന്നോക്ക ജാതിക്കാർക്ക് പട്ടികജാതിക്കാർക്കും ഇല്ലത്ത് സ്കൂളിൽ പ്രവേശനമുണ്ടായിരുന്നില്ല. 1914 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് സർവ്വജാതി മതസ്ഥർക്കും വിദ്യാലയങ്ങളി്ൽ പ്രവേശനം അനുവദിച്ചതോടെയാണ് മേൽ പറഞ്ഞ ജാതി വിഭാഗങ്ങൾക്ക് ഇവിടെ പഠിക്കാൻ അനുവാദം ലഭിച്ചത്. എന്നാൽ വിവേചനത്തിൽ മാറ്റം വന്നില്ല. സവർണ്ണർക്ക് ബഞ്ചും അവർണ്ണർക്ക് കീറചാക്കുമായിരുന്നു ഇരിപ്പടം.
1950 ൽ പറവൂർ ടി കെ നാരായണപിള്ള തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയർത്തി. ഒരു ഏക്കർ സ്ഥലവും പതിനായിരം രൂപയും സർക്കാരിലേക്ക് നല്കണമെന്ന വ്യവസ്ഥയോടെയാണ് യു പി സ്കൂളായി ഉയർത്തിയത്. ഈ വ്യവസ്ഥയിൽ ഇളവനുവദിക്കുകയും മൂവായിരം രൂപമാത്രം അടക്കേണ്ടിവരുകയും ചെയ്തു. സ്ഥലപരിമിതിയാൽ ഇന്നു കാണുന്ന എൻ എസ്സ് എസ്സ് കരയോഗം വക കെട്ടിടത്തിലാണ് യു പി വിഭാഗം പ്രവർത്തിച്ചിരുന്നത്. തുടർന്ന് 1959 ജൂൺ രണ്ടിനാണ് ഇന്നത്തെ സ്ഥലത്തേക്ക് മാറി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.
ഓലയും പനമ്പും ഉപയോഗിച്ച് കെട്ടി ഉണ്ടാക്കിയതായിരുന്നു അന്നത്തെ ക്ലാസ്സ് മുറികൾ. കോട്ടുവള്ളി, ഏഴിക്കര പഞ്ചായത്തുകളിലേയും, വരാപ്പുഴ, ആലങ്ങാട് പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിലെയും ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു.
1964 ജൂണിൽ ഹൈസ്കൂളായി ഈ വിദ്യാലയം ഉയർത്തപെട്ടു. ഒരു നോൺ ഗസറ്റഡ് ഹെഡ് മാസ്റ്ററുടെ കീഴിൽ എട്ടാം ക്ലാസ്സ് ആരംഭിച്ചു. തുടർന്ന് 1968 ൽ ഒരു ഗസറ്റഡ് ഹെഡ് മാസ്റ്റർ പദവിയോടെ പൂർണ്ണ ഹൈസ്കൂളായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1984 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി ആരംഭിക്കുകയും ചെയ്തു.
1997 ൽ പി ടി എ മുൻ കൈയെടുത്ത് സർക്കാർ അംഗീകാരത്തോടെ പ്രീപ്രൈമറി ആരംഭിച്ചു.
147 വർഷത്തെ വിദ്യാലയത്തിന്റെ പ്രവർത്തനത്തിലും പുരോഗതിയിലും അവിസ്മരണീയമായ സംഭാവനകൾ നല്കിയ വ്യക്തികളും കുടുംബങ്ങളമുണ്ട്. കീഴ്ശേരി ഇല്ലം, നെല്ലിപ്പിള്ളി, പാലിയം, മുള്ളായപിള്ളി, കാളിപറമ്പ് എന്നി കുടുംബങ്ങളുടെ പേരുകൾ പ്രത്യേകം സ്മരിക്കപെടുന്നവയാണ്. മൂന്നര ഏക്കറിലധികം സ്ഥലവും കെട്ടിടങ്ങളും വിശാലമായ കളിസ്ഥലവുമുള്ള ഈ വിദ്യാലയം എല്ലാ മേഖലകളിലും ഏറെ മുന്നിലാണ്.
ദീർഘനാളുകളായി നടത്തിപോരുന്ന കൂട്ടായ പ്രവർത്തനത്തിന്റെയും ഇടപെടലിന്റെയും ഫലമായി തുടർച്ചയായി നാലുതവണ എസ്സ് എസ്സ് എൽ സി ഫലം നൂറു ശതമാനമായി ഉയർത്താനായത് അഭിമാനകരമാണ്.
പൊതുവിദ്യാഭ്യാസത്തിന്റെ ശിരസ്സിലൂടെ ലാഭകണ്ണോടും വ്യവസായമനോഭാവത്തോടും കൂടി സ്വകാര്യവിദ്യാഭ്യാസ മേഖല പടയോട്ടം നടത്തുബോൾ അഭിമാനത്തോടെ പൊരുതിനേടിയ ഈ വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ട്. പ്രയത്നശീലരും അർപ്പണതല്പരരും ആയ ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ്മയുടെയും ശക്തമായ പി ടി എ ഇടപെടലിന്റെയും ഫലമാണിത്. കൂലി വേലക്കാരും തൊഴിലാളികളും ദരിദ്രജനവിഭാഗവും പിന്നോക്കാവസ്ഥയിൽ ജീവിക്കുന്ന ചുറ്റുപാടിൽ നിന്ന് അവരുടെ കുട്ടികൾ നേടിയത് ചെറുതല്ലാത്ത വിജയം തന്നെയാണ്. ജാതി മത സമുദായ ശക്തികൾ അവരവരുടെ താല്പര്യം പറഞ്ഞ് വിദ്യാർത്ഥികളെ സ്വാധീനിച്ച് കൊണ്ടു പോകുന്നതാണ് അനുഭവം. ഇതിനെയെല്ലാം അതിജീവിച്ച് ആയിരത്തിനുമുകളിൽ വിദ്യാർത്ഥികളും അറുപതിലധികം അധ്യാപകരും ഈ സർക്കാർ വിദ്യാലയത്തെ സംരക്ഷിച്ചു നിർത്തുന്നു. ഹയർസെക്കന്ററി വിഭാഗം കൂടി നേടിയെടുക്കുകയാണ് തുടർന്നുള്ള പ്രധാനലക്ഷ്യം.
|| |}
നേർക്കാഴ്ച ചിത്രരചന
covid എന്ന മഹാമാരിയോട് പൊരുതി ക്കൊണ്ട് നാം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ട് രണ്ടര മാസക്കാലം പിന്നിട്ടിരിക്കുന്നു. ഈ കാലയളവിൽ ഉള്ള പഠനാനുഭവങ്ങളും നമ്മുടെ ജീവിത രീതിയിൽ ഉണ്ടായ മാറ്റങ്ങളും നമ്മുടെ ആശങ്കകളും വിഷയമാക്കി കൊണ്ട് നടത്തിയ ചിത്രകലാ മത്സരത്തിൽ കുട്ടികളും മാതാപിതാക്കളും സജീവമായി പങ്കെടുത്തു,,,,
അവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിലത് താഴെ കൊടുത്തിരിക്കുന്നു,,,,,,,,
സൗകര്യങ്ങൾ
ലഭ്യമാകുന്ന സേവനങ്ങളും സൗകര്യങ്ങളും
|
_____________________________________________________________________________________________________________________________________________
അക്കാദമികം
|
_______________________________________________________________________________________________________________________________________________
പഠനകളരി
|
_________________________________________________________________________________________________________________________________________________
വിദ്യാലയ ശക്തികേന്ദ്രങ്ങൾ
|
_________________________________________________________________________________________________________________________________________________
മാതാപിതാക്കൾക്കായി
|
_______________________________________________________________________________________________________________________________________________
പ്രത്യേക ക്ലാസ്റൂം പ്രവർത്തനങ്ങൾ
|
_______________________________________________________________________________________________________________________________________________
വായനാക്കൂട്ടം
|
_______________________________________________________________________________________________________________________________________________
പ്രവേശന്നോത്സവം2018
|
_______________________________________________________________________________________________________________________________________________________________________________________________________
കമ്പ്യൂട്ടർ പഠനം, ലിറ്റിൽ കൈറ്റ്, ഹൈടെക്ക് ക്ലാസ് മുറികൾ
|
________________________________________________________________________________________________________________________________________________________________________
കൗൺസലിങ്ങ്
|
_______________________________________________________________________________
സിവിൽ സർവ്വീസ് കോർണർ
സിവിൽ സർവ്വീസ് പോലുള്ള ഉന്നതതല പരീക്ഷകളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനായി, പരിശീലിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു സിവിൽ സർവ്വീസ് കോർണർ പ്രവർത്തിക്കുന്നു. വിവിധ വിജ്ഞാനശാഖകളോടൊപ്പം ആനുകാലിക വിഷയങ്ങളിൽ അന്തർദേശിയ ദേശീയ പ്രാദേശീക തലങ്ങളിൽ സമസ്ത മേഖലകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ നോക്കി കാണാൻ സാധിക്കുന്ന വിജ്ഞാന ജാലകമാണ് സിവിൽ സർവ്വീസ് കോർണ്ണർ. എല്ലാമാസവും വിജ്ഞാന കുതുകികളായ പ്രതിഭകളെ കണ്ടെത്തുവാനും അവർക്ക് പ്രോത്സാഹനവും അംഗീകാരവും നല്കുന്നതിനും ഈ ഉദ്യമത്തിന് സാധിക്കുന്നുണ്ട്. സോഷ്യൽ സയൻസ് അധ്യാപകനായ മനോജ് സാറിന്റെ മേൽ നോട്ടത്തിലാണ് സിവിൽ സർവ്വീസ് കോർണർ നടപ്പിലാക്കുന്നത്
|
_______________________________________________________________________________________________________________________________________________
ദിനാചരണങ്ങളും ആഘോഷങ്ങളും
കുട്ടികളിൽ സാമൂഹികബോധവും,സഹകരണബോധവും,അച്ചടക്കബോധവും,വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്തിതി ദിനം,വായനാദിനം,ഹിരോഷിമദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും, സ്വതന്ത്രദിനം, ഒാണം, ക്രസ്സ്തുമസ്സ്,തുടങ്ങിയ ആഘോഷങ്ങളും നടത്തിവരുന്നു. |
_______________________________________________________________________________________________________________________________________________
നേട്ടങ്ങൾ
|
_____________________________________________________________________________________________________________________________________________
പഠന മികവ്
തികച്ചും സാധാരണ സാഹചര്യങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ ആയിട്ടു പോലും പഠനത്തിൽ മികച്ച നിലവാരം പുലർത്താൻ നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നുണ്ട്. ഉപജില്ലയിൽ തന്നെ മികച്ച സർക്കാർ വിദ്യാലയം ആണ് നമ്മുടേത്. തുടർച്ചയായ അഞ്ചാം വർഷവും SSLC ക്ക് 100 % വിജയം നേടാൻ സ്കൂളിന് സാധിക്കുന്നുണ്ട്. A +കളുടെ എണ്ണത്തിലും നമ്മുടെ സ്കൂൾ മുൻപന്തിയിലാണ്. VHSE യിൽ മികവാർന്ന വിജയം നേടാൻ കൈതാരം സ്കൂളിന് സാധിക്കുന്നുണ്ട്… പഠന മികവ് |
_______________________________________________________________________________________________________________________________________________
കായികപരമായ നേട്ടങ്ങൾ
മണ്ണിലും രക്തത്തിലും അലിഞ്ഞ് ചേർന്ന ഒരു കായിക സംസ്കാരമാണ് കൈതാരം സ്കൂളിനും ,കൈതാരം ദേശത്തിനു മുള്ളത് നാട്ടുകാരുടെയും സ്കൂളിന്റെയും ശക്തമായ ഇടപെടലുകൾ ദേശത്തിന്റെ കായിക സംസ്കാരം ഉയർത്തി പിടിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു ശക്തമായ കബഡി ടീമുകൾ ആൺ പെൺ വിഭാഗങ്ങളിലായി സ്കൂളിനുണ്ട് . ശക്തമായ ഫുഡ്ബോൾ ടീമും VHSE തലത്തിലും ഹൈസ്കൂൾ തലത്തിലും നമ്മുക്ക് ഉണ്ട്. കൂടാതെ എല്ലാ വിഭാഗത്തിലും ശക്തമായ സാന്നിധ്യം അറിയിക്കുന്ന ബാഡ്മിന്റെ ൺ ടീമും സ്കൂളിലുണ്ട്. ഉപജില്ലാ കായികോത്സവത്തിലും ജില്ലാ കായികോത്സവത്തിലും ശക്തമായ സാനിധ്യം കാഴ്ചവെയ്ക്കുന്ന അത് ലറ്റിക്ക് ടീമും സ്കൂളിലുണ്ട്. നാട്ടുകാരുടെയും സ്കൂൾ PTA ,smc എന്നിവയുടെ ഇടപെടലിന്റെ ഫലമായി നല്ല വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്. |
_______________________________________________________________________________________________________________________________________________
ഭൗതീക സാഹചര്യങ്ങൾ
ശക്തമായ SMC യുടെയും PTA യുടെ യും ഇടപെടലുകൾ കൊണ്ട് നല്ല രീതിയിയിലുള്ള ഭൗതീക സാഹചര്യങ്ങൾ ഒരുക്കാൻ സ്കൂളിന് നാധിച്ചിട്ടുണ്ട് .മികവാർന്ന ഉറപ്പുള്ള കെട്ടിട്ടങ്ങളും ലാബ് ,ലൈബ്രറി, ഹൈടെക് റൂമുകൾ, പാചകപുര ,സൈക്കിൾ ഷെഡ്, കളിസ്ഥലം, ശുദ്ധജലം എന്നിവ സ്കൂളിലുണ്ട്, മികവാർന്ന വാഹന സൗകര്യം ഏർപ്പാടാക്കാനും അധികൃതർക്ക് സാധിച്ചിട്ടുണ്ട്. ഭൗതീ വികസനത്തിനായി കേരള സംസ്ഥാന ഗവർമെന്റ്റ് 3 കോടി രൂപ സ്കൂളിന് അനുവദിച്ചിട്ടുണ്ട്. അതിൻ പ്രകാരം VHSE വിഭാഗത്തിനും UP, LP വിഭാഗത്തിനും ഉള്ള കെട്ടിടം പണി ആരംഭിച്ചു കഴിഞ്ഞു |
|
_____________________________________________________________________________________________________________________________________________
പ്രധാന പരിപാടികൾ പത്രങ്ങൾ വഴി
>
|
_______________________________________________________________________________________________________________________________________________
ഇപ്പോൾ സേവനം അനുഷ്ടിക്കുന്നവർ,
|
______________________________________________________________________________________________________________
PTA, SMC, SPC PTA, MPTA
ഗ്രാമത്തിന്റെ നന്മ കാത്ത് സൂക്ഷിക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെ തിലകക്കുറികൾ നമ്മുടെ രാക്ഷാകർത്ത്യ സംഘടനകൾ. ശക്തവും ക്രിയാത്മകവും ആയ PTA, SMC, SPC PTA, MPTA നമ്മുടെ വിദ്യാലയത്തിലുണ്ട്. വിദ്യാലയത്തിന്റെ ഏത് ആവശ്യങ്ങളിലും നിസ്വാർഥമായി ഇടപെടുന്നതിന് ടി സംഘടനകൾക്ക് സാധിക്കുന്നുണ്ട്. വിദ്യാലയത്തിന്റെ ഇന്നുവരെയുള്ള പുരോഗതിയിൽ ടി സംഘടനകളുടെ പങ്ക് പ്രശംസനീയമാണ്. സംഘടനാ തലത്തിൽ കഴിവ് തെളിയിച്ചിട്ടുള്ള പ്രമുഖരാണ് സംഘടനകളെ നയിക്കുന്നത്. PTA പ്രസിഡന്റ് സർവീസ് സംഘടനാ തലത്തിൽ പ്രമുഖനായ PT കൃഷ്ണൻ ആണ്. SMC ചെയർമാൻ മുൻ ജില്ലാ പഞ്ചായത്ത് മെംബർ എം.ബി.സ്യമന്തഭദ്രനാണ് . ശ്രീ. കെ.വി വേണു Spc പി.ടി.എ യെ നയിക്കുന്നു. ശ്രീമതി. അജിതകുമാരിയാണ് MPTA ചെയർപേർസൺ. |
_______________________________________________________________________________________________________________________________________________
2018-2019 അധ്യായന വർഷത്തെ മികവുകൾ
വെള്ളപ്പൊക്കത്തോടനുബന്ധിച്ചു ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി സെപ് 3 സംസ്കൃത ദിനം പ്രത്യേക അസ്സംബ്ലിയോട് കൂടി ആരംഭിച്ചു .സെപ് 5 അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു സെപ് 7 മുൻ ജില്ലാ കളക്ടർ ശ്രീ. രാജമാണിക്യം വെള്ളപ്പൊക്ക ദുരിതത്തിൽ അകപ്പെട്ട കുട്ടികളെ സഹായിക്കാൻ എത്തിച്ചേർന്നു |
|
_____________________________________________________________________________________________________________________________________________
മറ്റു പ്രവർത്തനങ്ങൾ
______________________________________________________________________________________________________________________________________________________________________
ഹരിതവിദ്യാലയം....
|
|
_______________________________________________________________________________________________________________________________________________
ആവശ്യമായി വരുന്ന മറ്റു സൈറ്റുകൾ
_______________________________________________________________________________________________________________________________________________
പ്രധാന പ്രവർത്തനത്തിന്റെ ഫോട്ടോകൾ
-
ബഹുമാനപെട്ട എംൽ എ വി ഡി സതീശൻ, എംൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ പുതിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ്
-
2018 ലെ പ്രവേശനോത്സാവവുമായി ബന്ധപ്പെട്ടു കോട്ടുവള്ളി ഗവ.യുപി സ്കൂളിൽ നിന്നു കൈതാരം സ്കൂളിലേയ്ക്കുള്ള ദീപശിഖപ്രയാണം .
-
യോഗാദിനവുമായി ബന്ധപ്പെട്ടു സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ശ്രീമതി സിന്ധുവിന്റെ നേതൃത്വത്തിൽ യോഗപരിശീലനം നൽകുന്നു
-
പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ടു കൈതാരം സ്കൂളിലെ വിദ്യാർഥികൾ തീർത്ത പ്ലാസ്റ്റിക് വിരുദ്ധ മനുഷ്യച്ചങ്ങല
-
ശതോത്തര സുവർണ്ണ ജൂബിലി
-
SPC ത്രിദിനക്യാമ്പ് ഉദ്ഘാടനം
-
ശതോത്തര സുവർണ്ണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ ഗുരുപ്രണാമത്തിൽ മലയാളത്തിന്റെ 'അമ്മ ഡോക്ടർ എം ലീലാവതി ടീച്ചർ സംസാരിക്കുന്നു
-
തുടർച്ചയായ നിസ്തുലസേവനത്തിനു എൽപി വിഭാഗം ശ്രീമതി ലീലാമ്മ ടീച്ചറിന് ശ്രീമതി ഗീത സുരാജ് പുരസ്കാരം നൽകുന്നു
-
ശതോത്തര സുവർണ്ണ ജൂബിലി ഉദ്ഘാടനം മലയാളത്തിന്റെ 'അമ്മ ഡോക്ടർ എം ലീലാവതി ടീച്ചർ ദീപം കൊളുത്തി നിർവഹിക്കുന്നു
-
വർണശബളമായ ശിശുദിനറാലി
-
ബ്ലോക്ക്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നക്ഷത്രവനം നടൽ
-
മയക്കുമരുന്നുകൾക്കെതിരെ പ്രതിജ്ഞ എടുക്കുന്നു
-
spc കേഡറ്റുകളുടെ അരി വിതരണം
-
world public traffic ദിനത്തിൽ മെട്രോ ട്രെയിൻ യാത്ര
|| |} _______________________________________________________________________________________________________________________________________________
അക്ഷരവർഷം 150
|
സ്കൂളിന്റെ 150 വർഷത്തെ ആഘോഷപരിപാടി ഉദ്ഘാടനവേളയിൽ
|
_____________________________________________________________________________________________________________________________________________
സൃഷ്‌ടികൾ
_______________________________________________________________________________________________________________________________________________
മെഗാ ക്വിസ്
സ്കൂളിൽ നടത്തിയ മെഗാ ക്വിസ് വീഡിയോ
https://www.youtube.com/watch?v=GjFy8J8N1s4&feature=youtu.be
________________________________________________________________________________________________________________________________________________________________________
മേൽവിലാസം
GVHSS KAITHARAM, KAITHARAM P O, NORTH PARAVUR, ERNAKULAM, KERALA, PIN-683519 |
_______________________________________________________________________________________________________________________________________________
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 10.116349, 76.242445 | width=800px| zoom=18}} യാത്രാസൗകര്യം 'N.H 17 നിന്നും ഏകദേശം 1.5കി.മി. അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന കോട്ടുവള്ളി ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വിദ്യാർത്ഥികൾ റോഡ് വഴി വിദ്യാലയത്തിൽ എത്തിച്ചേരുന്നു.സ്ഥാപനത്തിന് സ്വന്തമായി 2സ്കൂൾ ബസ് ഉണ്ട് .മറ്റ് സ്വകാര്യ വാഹനങ്ങൾ ഒാട്ടോറിക്ഷകൾ,സെെക്കിൾ,എന്നിവയിൽ കുട്ടികൾ വരുന്നു.
_______________________________________________________________________________________________________________________________________________
സ്കൂൾ പത്രം
_______________________________________________________________________________
പ്രക്യതിദുരന്തം
അറിവും അക്ഷരവും അഭയവുമേകി
ഒരു ജനതയെ ചിറകിലേറ്റി ,,,,,,അക്ഷരമുത്തശ്ശി,,,, കൈതാരം ഗവർമെന്റ് വൊക്കേഷണൽ ഹയർ സെകണ്ടറി സ്കൂൾ
|
അത്യാർത്തി പൂണ്ട മനുഷ്യ രൂപങ്ങൾ ചെയ്ത് കൂട്ടിയ തെറ്റിന് , തെറ്റ് ചെയ്യാത്തവർ പോലും ശിക്ഷിക്കപ്പെടും എന്ന പ്രകൃതിയുടെ പുതിയ പാഠം ഹ്യദയത്തിന്റെ താളുകളിൽ കുറിച്ചിട്ട്, ,, പ്രകൃതിയെ നുള്ളി നോവിക്കുന്നത് പുരോഗതിയല്ല എന്ന തിരിച്ചറിവോടെ,,,,, മഹാപ്രളയം,, മനുഷ്യമതിലുകളെ തകർത്ത് മനുഷ്യ ഹൃദയങ്ങളെ ചേർത്ത് നിർത്താൻ നല്കിയ ഉപദേശം തിരിച്ചറിഞ്ഞ് അക്ഷരമുത്തശ്ശിക്ക് പ്രണാമം അർപ്പിക്കാം. |
_______________________________________________________________________________________________________________________________________________