എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ

20:07, 4 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ പെരിങ്ങത്തൂർ എന്ന സ്ഥലത്തുള്ള ഒരു എയ്‌ഡഡ്‌ ഹയർ സെക്കണ്ടറി സ്‌കൂളാണ് എൻ.എ.എം ഹയർ സെക്കണ്ടറി സ്ക്കൂൾ. പാനൂർ മുനിസിപാലിറ്റിയിൽ കനക മല യുടെ താഴ്​വാരത്ത് പെരിങ്ങത്തൂർ പുഴയുടെ ഓരം ചേർന്ന് പെരിങ്ങത്തൂർ പട്ടണത്തിൽ കടവത്തൂർ റോഡിൽ അതി മനോഹരമായ മൂന്നുനില കെട്ടിടത്തിൽ എൻ.എ.എം ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രവർത്തിക്കുന്നു. മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറം (MECF) 1995-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഒരു പ്രശസ്ത വിദ്യാലയമാണ്. കേരളത്തിലെ മികച്ച വിദ്യാലയത്തിനുള്ള ഹരിത വിദ്യാലയം അവാർഡ്, മാതൃഭൂമി പത്രത്തിന്റെ സീഡ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ
EDUCATING FOR WHOLENESS
വിലാസം
എൻ.എ.എം ഹയർ സെക്കണ്ടറി സ്‌കൂൾ, പെരിങ്ങത്തൂർ
,
പെരിങ്ങത്തൂർ പി.ഒ.
,
670 675
,
കണ്ണൂർ ജില്ല
സ്ഥാപിതം12 - 06 - 1995
വിവരങ്ങൾ
ഫോൺ0490-2395777
ഇമെയിൽnamhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14031 (സമേതം)
എച്ച് എസ് എസ് കോഡ്13066
യുഡൈസ് കോഡ്32020500614
വിക്കിഡാറ്റQ6952308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാനൂർ മുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1370
പെൺകുട്ടികൾ1317
ആകെ വിദ്യാർത്ഥികൾ2687
അദ്ധ്യാപകർ82
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. എൻ.എ മുഹമ്മദ് റഫീഖ്
പ്രധാന അദ്ധ്യാപകൻപത്മനാഭൻ നടമ്മൽ
പി.ടി.എ. പ്രസിഡണ്ട്അസീസ് കുന്നോത്ത്
എം.പി.ടി.എ. പ്രസിഡണ്ട്നസീറ റഫീഖ്
അവസാനം തിരുത്തിയത്
04-01-2022MT 1259
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂളിന്റെ സാരഥികൾ

മാനേജ്​മെന്റ്

ഒരു ഹൈസ്ക്കൂളിന്റെ അഭാവത്താൽ ഏറെ ദുരിതങ്ങൾ അനുഭവിച്ചിരുന്ന പെരിങ്ങത്തൂരിലെ കുട്ടികൾക്ക് വേണ്ടി ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കുക എന്ന ശ്രമകരമായ പ്രവർത്തനം ലക്ഷ്യമാക്കിക്കൊണ്ട് 1992-ൽ സ്ഥാപിതമായ വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറം (എം.ഇ.സി.എഫ്) ബഹു:എൻ.എ അബൂബക്കർ മാസ്റ്റർ ചെയർമാനും ബഹു: സി.ഐ മഹമൂദ് മാസ്റ്റർ കൺവീനറുമായി രൂപീകരിച്ച പ്രസ്തുത സംഘടന 1995-ൽ ലക്ഷ്യം നേടി. പെരിങ്ങത്തൂരിന്റെ എല്ലാമെല്ലാമായിരുന്ന മനുഷ്യസ്നേഹിയായ ബഹു: എൻ.എ മമ്മു ഹാജി യുടെ നാമധേയത്തിൽ എൻ.എ.എം.മെമ്മോറിയൽ ഹൈസ്ക്കൂൾ 12.06.1995-ന് പെരിങ്ങത്തൂർ മനാറുൽ ഇസ്ലാം മദ്രസ്സയിൽ ആരംഭിച്ചു. ആദ്യത്തെ മാനേജർ ബഹു: കെ.കെ മുഹമ്മദ് സാഹിബ് ആയിരുന്നു. ഇപ്പോഴത്തെ മനേജർ ബഹു: എൻ.എ അബൂബക്കർ മാസ്റ്റർ ആണ്.

സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ


വഴികാട്ടി