ഹൈസ്ക്കൂൾ റാന്നി പെരുനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹൈസ്ക്കൂൾ റാന്നി പെരുനാട് | |
---|---|
പ്രമാണം:Hsrp. JPG | |
വിലാസം | |
പെരുനാട് റാന്നി പെരുനാട് പി ഒ പി.ഒ. , 689711 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 9 - 6 - 1931 |
വിവരങ്ങൾ | |
ഫോൺ | 04735 240212 |
ഇമെയിൽ | highschoolrperunad@gmail.com |
വെബ്സൈറ്റ് | http://highschoolrperunad.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38063 (സമേതം) |
യുഡൈസ് കോഡ് | 32120801110 |
വിക്കിഡാറ്റ | Q87595990 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 187 |
പെൺകുട്ടികൾ | 110 |
ആകെ വിദ്യാർത്ഥികൾ | 297 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വി ഉഷാകുമാരി |
പി.ടി.എ. പ്രസിഡണ്ട് | എം സി രാമചന്ദ്രൻ നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനി |
അവസാനം തിരുത്തിയത് | |
04-01-2022 | Jayesh.itschool |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
Hsrp.JPG പത്തനാതിട്ട ജില്ലയിലെ മലയോര ഗ്രാമമാണ് പെരുനാട്. പൗരാണികതയുടെ ചാരുതയുള്ള ഈ നാട്ടിലൂടെയാണ് കക്കാട്ടാറും പമ്പയാറും ഒഴുകുന്നത്. ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹൈസ്കൂൾ റാന്നി-പെരുനാട്'.
ചരിത്രം
പന്തളരാജകുമാരന്റെ ശരണ മന്ത്രങ്ങളാൽ മുഖരിതമായ പെരുനാടിന്റെ മണ്ണിൽ നിലകൊള്ളുന്ന സരസ്വതി വിദ്യാകേന്ദ്രമാണ് റാന്നി പെരുനാട് ഹൈസ്കൂൾ .മലയോര ചാരുതയിൽ കുളിരണിഞ്ഞു നിൽക്കുന്ന ഈ പ്രദേശത്തെ പുളകമണിയിച്ചു കൊണ്ട് പമ്പയും കക്കാട്ടാറും ഒഴുകുന്നു .മതേതരത്വം നിറഞ്ഞ സാമൂഹികാന്തരീക്ഷവും നാണ്യവിളയായ റബര് തോട്ടങ്ങളുടെ ദൃശ്യ ചാരുതയും ഈ നാടിൻറെ സാംസ്കാരിക ചിത്രം വരച്ചു കാട്ടുന്നു .അയ്യപ്പ ചരിതത്തിന്റെ ഏടുകൾ ഉറങ്ങിക്കിടക്കുന്ന ഈ മണ്ണ് പന്തള രാജകുടുംബവുമായി ബന്ധപ്പെട്ട ആചാരങ്ങളും ഐതീഹ്യങ്ങളും കൊണ്ട് പെരുമായുള്ള നാടായി അറിയപ്പെടുന്നു .
സ്കൂളിന്റെ ചരിത്രം നാടിൻറെ ചരിത്രവുമായി അത്രമേൽ ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവയെ അവഗണിച്ചുകൊണ്ട് വിദ്യാലയ ചരിത്രം പൂർണ്ണമാവില്ല .മലയോര മേഖല ആയിരുന്നുവെങ്കിലും മുണ്ടകൻ പോലുള്ള നെൽകൃഷിയും ഇവിടെ ഉണ്ടായിരുന്നു .മഴയെ ആശ്രയിച്ചുള്ള കൃഷി രീതി ആയിരുന്നു അത് .നിലക്കൽ മുതൽ പെരുനാട് വരെയുള്ള പ്രദേശങ്ങളിലെ ഏക കച്ചവട കേന്ദ്രമായിരുന്നു പെരുനാട് .ആദ്യകാലത്തു ഏകദേശം ഇരുപത്തി അഞ്ചോളം കുടുംബങ്ങൾ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത് .
പന്തളത്തു രാജാവ് ശബരിമല ക്ഷേത്രം പണികഴിപ്പിക്കുന്നതിനായി പെരുനാട്ടിൽ താമസിക്കുകയും അറക്കൽ ,സ്രാമ്പിക്കൽ ,കൂടെക്കാവിൽ എന്നീ കുടുംബങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നു .നിബിഡ വനന്തരങ്ങളിലൂടെ രാജാവിനെ അനുഗമിച്ചിരുന്നത് ഈ കുടുംബങ്ങളിലെ പൂർവ്വികരായിരുന്നു.ഇന്നും ഇത് ഓര്മപ്പെടുത്തിക്കൊണ്ട് ശബരീശന്റെ തിരുവാഭരണവുമായി പന്തളത്തു രാജാവ് ഈ വഴി കടന്നു പോവുകയും മടക്കയാത്രയിൽ പെരുനാട് ധർമശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണ വിഭൂഷിതനായി അയ്യപ്പനെ തൊഴാൻ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർക്ക് അവസരം ഒരുക്കുകയും ചെയ്യുന്നു .ഈ സുദിനം പെരുനാടിന്റെ ഉത്സവമാണ് .
1931 ൽ ഒരു മലയാളം മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ച് ,1951 ൽ ഫോർത്ത് ഫോറം ആരംഭിച്ചതോടെ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർന്നു.ഹൈസ്കൂൾ ആയി സ്കൂളിനെ ഉയർത്തിയതിൽ മുഖ്യ പങ്കു വഹിച്ചവരാണ് കുറ്റി ക്കയം എസ് .തോമസ് , മൂലമണ്ണിൽ നൈനാൻ ,കൊട്ടാരത്തിൽ ഗോപാലകൃഷ്ണപിള്ള എന്നിവർ .ആദ്യകാല മാനേജർ ആയിരുന്ന ശ്രീ വേലുപ്പിള്ള സ്കൂൾ തുടങ്ങുന്നത് വെള്ളാള സഹകരണ സംഘത്തിന്റെ പേരിലാണ് .എന്നാൽ ഹൈസ്കൂൾ ആയതിനു ശേഷം സ്കൂൾ നടത്തിപ്പ് ദുഷ്കരമായതിനെ തുടർന്ന് സംഘം അത് കൊട്ടാരത്തിൽ കുടുംബത്തെ ഏൽപ്പിച്ചു.തുടർന്ന് ശ്രീ ഗോപാലകൃഷ്ണ പിള്ള മാനേജർ ആയി.അതിനു ശേഷം ശ്രീ .ജി ബാലകൃഷ്ണപിള്ള ,ശ്രീ സോമനാഥപിള്ള എന്നിവർ മാനേജര്മാരായി .സ്കൂൾ ആരാഭിച്ചിട്ട് 89 വർഷം ആയി.മലയോര മേഖലയിൽ നിന്നും എത്തുന്ന നൂറുകണക്കിനു പാവപ്പെട്ട കുട്ടികളുടെ ഏക ആശ്രയമായ ഈ വിദ്യാലയത്തിൽ ഹയർസെക്കൻഡറി അനുവദിച്ചിട്ടില്ല. പെരുനാട് പഞ്ചായത്തിലെ പ്രാപ്യമായ ഏക എയ്ഡഡ് വിദ്യാലയമാണ് ഇത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും യു.പി ക്ക് 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സർക്കാരിന്റെ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭിച്ച ഉപകരണങ്ങളും സ്മാർട്ട് ക്ലാസ്റൂമുകളും ഇന്റർനെറ്റ് സൗകര്യങ്ങളും ലാബ് സൗകര്യങ്ങളും പഠന പ്രക്രിയ സുഗമവും ആധുനികവുമാക്കുന്നു .
ഹൈടെക് പ്രഖ്യാപനം
ഹൈസ്കൂൾ റാന്നി പെരുനാട്ടിലെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി.
ദിനാചരണങ്ങൾ
മികവുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്
- ലിറ്റിൽ കൈറ്റ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മറ്റ് പ്രവർത്തനങ്ങൾ
സ്കൂൾ സംരക്ഷണ യജ്ഞം
സ്കൂൾ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി രാവിലെ സ്കൂൾ അസംബ്ലി നടത്തി.ഗ്രീൻ പ്രോട്ടോകോൾ പ്രതിജ്ഞ എടുത്തു.അതിനു ശേഷം 11 മണിക്ക് പൂർവ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും അധ്യാപകരും ചേർന്ന് സ്കൂൾ ശുചീകരണം നടത്തുകയും വിദ്യാലയത്തിനു മുൻപിൽ ഒത്തുകൂടി പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.പത്ര മാധ്യമങ്ങളിലൂടെ അറിഞ്ഞ് 1968 കാലയളവിൽ ഈ സ്കൂളിൽ പഠിച്ച ശിവപ്രസാദ് എന്ന പൂർവവിദ്യാർഥി ഈ പരിപാടിയിൽ പങ്കെടുക്കാൻ മാവേലിക്കരയിൽ നിന്നും എത്തിയത് ഞങ്ങൾക്കെല്ലാം അത്ഭുതവും ആവേശവുമായി.അദ്ദേഹം ഒരു റിട്ടയേർഡ് അധ്യാപകനാണ്.
മാനേജ്മെന്റ്
കെ എസ് വേലുപ്പിള്ള | 1931 -50 |
കെ പി ഗോപാലകൃഷ്ണപിള്ള | 1951 -1984 |
ജി ബാലകൃഷ്ണ പിള്ള | 1985 -1996 |
ജി സോമനാഥപിള്ള | 1997 -2005 |
ജി നടരാജപിള്ള | 2005 മുതൽ |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
എസ്.എബ്രഹാം | 1936 മുതൽ |
സി.ജി.നാരായണപിളള | 1950 നും 1961നും ഇടയിൽ |
പി .ജെ.ജോൺ | 1950 നും 1961നും ഇടയിൽ |
കെ പി കൃഷ്ണപിള്ള | 1961-1979 |
ജി .ലീലാവതിയമ്മാൾ | 1979-1985 |
പി .രത്നമ്മാൾ | 1985-1989 |
ജി. ആനന്ദം | 1989-1993 |
ടി വി .തോമസ് | 1993-1998 |
ലീലാമ്മ തോമസ് | 1998-1999 |
എ .ഹരിഹരൻ പിള്ള | 1999-2001 |
എസ് .ഉഷാകുമാരി | 2001-2008 |
ഏലിയാമ്മ മാത്യു | 2008-2010 |
സ്കൂളിലെ അധ്യാപകരും ജീവനക്കാരും
ഹെഡ് മാസ്റ്റർ -റാന്നി പെരുനാട് ഹൈസ്കൂൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബാബു രാജീവ് | ഐ.എ.എസ്. |
ഡോ.ഉണ്ണികൃഷ്ണൻ | cardiologist |
ഡോ.അമൃതലാൽ | Doctor in Nair's Hospital |
രാജേന്ദ്രബാബു | Vice President, World Organization SN Trust |
വി.ജി.ജയപ്രകാശ് | Business |
ഡോ.അംബിക | Gynaecologist |
സജീവ്.എസ് | ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് |
ഡോ.കെ.പി.ശശിധരൻ പിള്ള | |
എസ്.പെരുമാൾ പിള്ള | പ്രൊഫസർ,എം.ജി.കോളേജ് തിരുവനന്തപുരം |
സി.എസ്.ശശിധരൻ പിള്ള | എ.ഇ.ഒ,rtd |
പി.കെ.മോഹനൻ | Ex.Captain,Army |
പി.എസ്.മോഹനൻ | Political Leader |
സിൽവൻ വർഗീസ് | ഗൾഫ് ഫിനാൻസ്ഹൗസ് |
ബീനാ സജി | പഞ്ചായത്ത് പ്രസിഡന്റ് |
മണിലാൽ ശബരിമല | ചിത്രകാരൻ |
സ്ക്കൂൾ ഫോട്ടോകൾ
-
പ്രവേശനോത്സവം
-
സ്കൗട്ട്&ഗൈഡ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പത്തനംതിട്ടജില്ലയിൽ പത്തനംതിട്ട പമ്പ റോഡിൽ പെരുനാട് ജംഗ്ഷനിൽ നിന്നും പെരുനാട് അത്തിക്കയം റോഡിൽ 500 മീറ്റർ മാറി സ്ഥിതി ചെയ്യുന്നു |
{{#multimaps:9.3653201,76.8491878| zoom=15}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38063
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ