സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം | |
---|---|
വിലാസം | |
മാവേലിക്കര തട്ടാരമ്പലം പി.ഒ,മാവേലിക്കര , 690103 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 04792302859 |
ഇമെയിൽ | mattomstjohns@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36024 (സമേതം) |
യുഡൈസ് കോഡ് | 32110700308 |
വിക്കിഡാറ്റ | Q87478627 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര മുൻസിപ്പാലിറ്റി |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷും |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 871 |
പെൺകുട്ടികൾ | 478 |
ആകെ വിദ്യാർത്ഥികൾ | 1349 |
അദ്ധ്യാപകർ | 67 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 258 |
പെൺകുട്ടികൾ | 142 |
ആകെ വിദ്യാർത്ഥികൾ | 400 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സൂസൻ ശാമുവേൽ |
വൈസ് പ്രിൻസിപ്പൽ | ഷൈനി തോമസ്സ് |
പ്രധാന അദ്ധ്യാപിക | ഷീബാ വർഗ്ഗീസ് |
അവസാനം തിരുത്തിയത് | |
20-12-2021 | Sachingnair |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയം.
ചരിത്രം
കണ്ണമംഗലം പകുതിയിലും അതിന്റെ സമീപ പ്രദേശങ്ങളിലുമുള്ള ബാലികാ ബാലന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവുമില്ലാതെ അലഞ്ഞു തിരിയുന്ന ദു:സ്ഥിതി കണ്ട് മനസ്സലിഞ്ഞ് ഏതു വിധത്തിലെങ്കിലും ഒരു മാനേജ്മെന്റ് മിഡിൽ സ്കൂളെങ്കിലും സ്ഥാപിച്ചു നടത്തണമെന്നുള്ള ദൃഢനിശ്ചയത്തോട് കൂടി അന്നത്തെ പത്തിച്ചിറപള്ളി വികാരിയായിരുന്ന പുത്തൻ മഠത്തിൽ ഭാഗവതരച്ചൻ എന്ന അപരാഭിധാനത്താൽ പ്രസിദ്ധനായിത്തീർന്ന ദിവ്യശ്രീ. പുത്തൻ മഠത്തിൽ സ്കറിയാ കത്തനാർ ശ്രമം ആരംഭിച്ചു. അന്ന് തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്നത് പ്രജാക്ഷേമൈക നിരതനും വിദ്യാഭ്യാസ പ്രചരണത്തിൽ അതീവ തൽപ്പരനുമായ ശ്രീമൂലം തിരുന്നാൾ രാമവർമ്മമഹാരാജവ് തിരുമനസ്സുകൊണ്ടായിരുന്നു. ഈ അവസരത്തിൽ പുത്തൻമഠത്തിലച്ഛന്റെ ശ്രമം ദൈവാനുഗ്രഹത്താൽ സഫലമാവുകതന്നെ ചെയ്തു.
പത്തിച്ചിറ പള്ളീ വക സ്ഥലത്ത് പുത്തൻമഠത്തിലച്ഛന്റെ മാനേജ്മെന്റിൽ 1098-99 വിദ്യാലയ വർഷത്തിൽ സ്കൂൾ ആരംഭിച്ച് നടത്തുന്നതിന് ഗവൺമെന്റിൽ നിന്നും അനുവാദം ലഭിച്ചു. അടുത്ത വിദ്യാലയ വർഷത്തേക്ക് പ്ളാൻ അനുസരിച്ചുള്ള കെട്ടിടവും ഉപകരണങ്ങളും തയ്യാറാക്കികൊള്ളാമെന്നുള്ള വ്യവസ്തയിൽ തൽക്കാലം ഒരു ഷെഡിൽ പ്രിപ്പയാറട്ടറി ക്ലാസ്സ് ആരംഭിക്കുന്നതിനുള്ള അനുമതിയാണ് ലഭിച്ചത്. എന്നാൽ ഇടവക അംഗങ്ങളും അച്ഛനും തമ്മിലുള്ള അഭിപ്രായ ഭിന്നത കാരണം താൽക്കാലികമായ ഷെഡോ സ്ഥിരമായ കെട്ടിടമോ പള്ളിസ്ഥലത്ത് നിർമ്മിക്കാൻ കഴിഞ്ഞില്ല. ഇതുകൊണ്ട് നിരാശനാകാത്ത സക്കറിയാ കത്തനാർ തൊട്ടടുത്തുള്ള മുടിയിൽ കുടുംബവക സ്ഥലത്ത് ഒരു ഷെഡ് നിർമ്മിച്ച് 1098 ഇടവം 7 ന് 10 മണിക്ക് വിദ്യാലയം ആരംഭിച്ചു. പുത്തൻമഠത്തിൽ അച്ഛന്റെ അന്നത്തെ ധീരപ്രവർത്തനമാണ് ഇന്നത്തെ ഈ കലാലയത്തിന്റെ അടിത്തറ. പ്രഥമ വർഷത്തിൽ 63 വിദ്യാർത്ഥികളെ ചേർത്ത് രണ്ട് ഡിവിഷൻ ആരംഭിച്ച് രണ്ട് അദ്ധ്യാപകരേയും നിയമിച്ചു. അടുത്ത സ്കൂൾ വർഷത്തിൽ ഡിപ്പാർട്ടുമെന്റിന്റെ നിർദ്ദേശമനുസരിച്ചുള്ള സ്ഥിരമായ കെട്ടിടത്തിന്റെ പണി ആരംഭിക്കുവാൻപോലും സാദ്ധ്യമാവാഞ്ഞതിനാൽ സ്കൂളിന്റെ നടത്തിപ്പിൽ നാട്ടുകാർക്ക് സംശയം തോന്നി. അതുകൊണ്ട് അഡ്മിഷൻ സാരമായി കുറഞ്ഞു. പ്രിപ്പയറട്ടറി ക്ലാസ്സിൽ നിന്നും പാസ്സായവരെ ഫസ്റ്റ് ഫോറം അനുവദിച്ചു കിട്ടാഞ്ഞതിനാൽ വിടുതൽ സർട്ടിഫിക്കറ്റ് നൽകി പിരിച്ചു വിടേണ്ട ദു:സ്ഥിതിയും സംജാതമായി. 1099-1100 അദ്ധ്യയന വർഷത്തിൽ പ്രിപ്പയാറട്ടറി ക്ലാസ്സ് ഒരു ഡിവിഷൻ മാത്രമായി ചുരുങ്ങി. ഇങ്ങനെ മുന്നോട്ടു പോവാൻ നിവർത്തിയില്ലെന്ന് കണ്ട് ബഹുമാനപ്പെട്ട അച്ചൻ പള്ളിക്കാരുമായി ആലോചിച്ച് ഭരണ നിർവ്വഹണത്തിനായി ഉടമ്പടി തയ്യാറാക്കി. ഈ വിവരം ഡിപ്പാർട്ടുമെന്റിനെ അറിയിച്ച് ഫസ്റ്റ് ഫോറത്തിനുള്ള അനുവാദം മൂന്നാം സ്കൂൾ വർഷം സമ്പാദിച്ചു.
അങ്ങനെ ആദ്യ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തങ്ങൾ ആരംഭിച്ചു. എന്നാൽ ഉടമ്പടി വ്യവസ്ഥകൾ അച്ചൻ പാലിക്കുന്നില്ല എന്ന കാരണം പറഞ്ഞ് കെട്ടിടം പണി തറനിരപ്പായപ്പോൾ പള്ളിക്കാർ നിർമ്മാണപ്രവർത്തനങ്ങളിൽ നിന്നും പിൻമാറി. കെട്ടിടം പണി പൂർത്തിയാക്കുന്നില്ല എങ്കിൽ സ്കൂളിന്റെ അനുവാദം പിൻവലിക്കുന്നതാണെന്ന് ഡിപ്പാർട്ടുമെന്റിൽ നിന്ന് മുന്നറിയിപ്പുകളും കിട്ടി. മാനേജരച്ചൻ വല്ലാതെ കുഴങ്ങി. ദൃഡചിത്തനും സ്ഥിരോത്സാഹിയുമായ അച്ഛൻ ഈ പ്രതിസന്ധിയിൽ പിന്മാറാതെ സ്ഥലം പണയപ്പെടുത്തിയും കടമെടുത്തും കെട്ടിടം പണി പൂർത്തിയാക്കി. പ്രിപ്പയറട്ടറി ഫസ്റ്റ് ഫാറം എന്നീ ക്ലാസ്സുകൾക്ക് സ്ഥിരാനുവാദവും സെക്കന്റ് ഫോറത്തിനു പ്രാഥമീകഅനുവാദവും നൽകണമെന്ന് കാണിച്ച് ഡിപ്പാർട്ട്മെന്റിലേക്ക് അദ്ദേഹം അപേക്ഷ സമർപ്പിച്ചു.
ഈ കാലഘട്ടത്തിൽ ശ്രീമൂലം തിരുനാൽ നാടുനീങ്ങുകയും റിജന്റായി ലക്ഷ്മിഭായി തമ്പുരാട്ടി തിരുവിതാംകൂറ് രാജ്യത്തിന്റെ ഭരണഭാരം ഏറ്റെടുക്കുകയും ചെയ്തു. ഈ അവസരത്തിൽ വിദ്യാഭ്യാസ ഡയറക്ടറായ ഹഡ്സൺ സായ്പ് സ്വദേശത്തേക്ക് പോവുകയും ആ സ്ഥാനത്തേക്ക് മറ്റൊരാൾ നിയമിതനാവുകയും ചെയ്തു. അന്ന് ഇംഗ്ളീഷ് സ്കൂളുകൾക്ക് പ്രതേകം ഇൻസ്പെക്ടർ ആയിരുന്നു ഉണ്ടായിരുന്നത്. സെക്കന്റ് ഫോറം തുടങ്ങുന്നതിനായി അനുവാദം ചോദിച്ചുകൊണ്ട് അപേക്ഷ സമർപ്പിച്ചിരുന്ന കാലത്ത് ഇൻസ്പെക്ടർ ആയിരുന്നത് മിസ്റ്റർ കുക്കിലിയാർ ആയിരുന്നു. അദ്ദേഹം സ്കൂൾ പരിശോധനക്ക് വരികയും ഡിപ്പർട്ട്മെന്റിന്റെ അനുവാദം കൂടാതെ സെക്കന്റ് ഫോറം നടത്തുന്നു എന്നും, മാനേജർ ഡിപ്പാർട്ട്മെന്റിന്റെ യാതൊരു നിർദ്ദേശവും അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും ആയതിനാൽ സ്കൂളിനു നൽകിയ അനുവാദം പിൻവലിക്കേണ്ടതാണെന്നും ശുപാർശ ചെയ്തുകൊണ്ട് വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് അയക്കുകയും ചെയ്തു.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂളിന്റെ അനുവാദം പിൻവലിച്ചുകൊണ്ടുള്ള ഗസറ്റ് പരസ്യവും പെട്ടെന്നുതന്നെ ഉണ്ടായി. പക്ഷേ അതുകൊണ്ടൊന്നും നിരാശനാവാത്ത മാനേജരച്ചൻ മാവേലിക്കര കൊട്ടാരത്തിൽനിന്നും ദത്തെടുക്കപ്പെട്ട റീജന്റ് ലക്ഷ്മീഭായി തമ്പുരാട്ടിയുടെ പാദാരവിന്ദങ്ങളിൽ ഒരു മാവേലിക്കരക്കാരൻ എന്ന നിലയിൽ കണ്ണീരോടെ അപ്പീൽ സമർപ്പിച്ചു. ഭാഗ്യമെന്നുപറയട്ടെ ഈ സമയത്ത് അവധിയിൽ സ്വദേശത്ത് പോയിരുന്ന ഹഡ്സൻ സായിപ്പ് തിരിച്ചുവന്ന് ഡയറക്ടറായി ചാർജ്ജ് എടുത്തു. മഹാറാണി തിരുമനസ്സുകൊണ്ട് സ്കൂൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡയറക്ടർക്ക് കല്പന കൊടുത്തു. അതുപ്രകാരം മിസ്റ്റർ ഹഡ്സൻ സ്കൂൾ സന്ദർശിക്കുകയും സ്കൂളിന് അനുകൂലമായി റിപ്പോർട്ട് അയക്കുകയും ചെയ്തു. തുടർന്ന് സെക്കന്റ് ഫാറം നടത്താനുള്ള അനുവാദം സ്കൂളിനു ലഭിച്ചു. ബാലാരിഷ്ടതകൾ പിന്തുടർന്ന് ഈ വിദ്യാലയം ഒരു പൂർണ്ണ ഇംഗ്ലീഷ് മിഡിൽ സ്കൂളായിത്തീർന്നു. അക്കാലത്തെ അദ്ധ്യാപക വൃന്ദത്തിൽ എൻ ഗീവർഗ്ഗീസ്, പി.ഗോവിന്ദപിള്ള, എ.ഡാനിയേൽ ,കൊച്ചിക്കൽ മുകുന്ദൻ തമ്പി, പി.കെ വർഗ്ഗീസ്, ജേക്കബ്ബ് ജോൺ , സി.കെ പരമേശ്വരൻ , ചാക്കോ ഗീവർഗ്ഗീസ്, സി.കെമത്തായി, എ മറിയാമ്മ, കെ.ജി ഉമ്മൻ തുടങ്ങിയവരുടെ പേരുകൾ പ്രത്യേകം പ്രസ്താവ്യമത്രേ. സ്കൂൾ ഭരണം മാനേജരച്ഛന്റെ പൂർണ്ണ സ്വാതന്ത്രത്തിൽ നടന്നു വന്നു. എന്നാൽ അദ്ദേഹത്തിന്റെ പെട്ടന്നുള്ള മരണം വിദ്യാലയ ചരിത്രത്തിൽ ഒരു വഴിത്തിരിവായി. പള്ളിക്കൂടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പുത്തൻ മഠത്തിലച്ചന്റെ പിൻമുറക്കാരും പത്തിച്ചിറ പള്ളിക്കാരുമായി ശക്തമായ എതിർപ്പ് ഉണ്ടായി. എന്നാൽ പുത്തൻ കാവിൽ ഗീവർഗ്ഗീസ് മാർ പിലിക്സിനോസ്സ് തിരുമേനിയുടേയും അലക്സിയോസ് മാർതേവോദോസ്യോസ് മെത്രോപ്പോലിത്ത തിരുമേനിയുടേയും മദ്ധ്യസ്ഥതയിൽ 1945 ഇൽ കേസ്സ് രാജിയാവുകയും ദിവംഗതനായ സ്കറിയാ കത്തനാരുടെ അവകാശികൾക്ക് പണം നൽകി സ്കൂളിന്റെ അവകാശം വിടർത്തി സ്കൂൾ പള്ളിയുടെ പരിപൂണ്ണ സ്വാതന്ത്ര്യത്തിൽ ഏറ്റെടുക്കുകയും ചെയ്തു. അനന്തരം ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തണമെന്ന ആഗ്രഹം ഇടവക ജനങ്ങ്നളിൽ ഉണ്ടാവുകയും അന്നത്തെ വികാരിയായിരുന്ന ദിവ്യശ്രീ മാമൂട്ടിൽ അലക്സാണ്ടർ കത്തനാർ അച്ചന്റെ നേതൃത്വത്തിൽ ആയതിനുള്ള ശ്രമം ആരമ്ഭിച്ചു. 1949 ജനുവരി 12 ന് മറ്റം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ രജതജ്യൂബിലി വിവിധ കലാപരിപാഡികളോടെ നടത്തപ്പെട്ടു. തദവസരത്തിൽ സിൽവർ ജ്യൂബിലി ഹാളിന്റെ ശിലാസ്ഥാപനം അന്നതെ പ്രധാനമന്ത്രി ടി.കെ നാരായണപിള്ളയുടെ അഭാവത്തിൽ ബഹുമാനപ്പെട്ട മന്ത്രി വി.ഓ.മർക്കോസ് നിർവഹിച്ചു. 1949 ഇൽ പല എതിർപ്പുകളേയും അതിജീവിച്ച് ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള അനുവാദം ലഭിച്ചു. സമുദായഭേദമെന്യേ ഈ സ്ഥലവാസികളെല്ലാം ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് അവരാൽ കഴിയുന്ന സഹായങ്ങൾ ചെയ്തിട്ടുണ്ട്. മറ്റം ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ച ഈ സ്കൂൾ മറ്റം സെന്റ്.ജോൺസ് ഹൈസ്കൂളായി രൂപാന്തരം പ്രാപിച്ചതിൽ അനേകം സുമനസ്സുകളുടെ വിയർപ്പുതുള്ളികൾ ഇറ്റുവീണിട്ടുണ്ട്. ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ എന്ന പേരിൽ പുരോഗതിയുടെ ഭദ്രദീപം കൊളുത്തി പ്രശസ്ത സേവനം അനുഷ്ടിച്ചത്.പി.ഇ ചാക്കോ (ബിഎ,എൽറ്റി ) സാറാണ്. ചാക്കോസാർ കൊളുത്തിവച്ച ആ ഭദ്രദീപം പുരോഗതിയുടെ പാതയിലൂടെ ത്വരിതപ്രയാണം ചെയ്ത് ഇന്നും നിറഞ്ഞ് കത്തിക്കൊണ്ടിരിക്കുന്നു.
പ്രാർത്ഥന
ജയ ജയ സെന്റ് ജോൺസ് അനവരതം
മഹിത മനോഹര മണിഭവനം
വാഴ്ക,വാഴ്ക മമ ജനകചിരം
വെൽക വെൽക തവപുകൾ പരത്തി
ജ്ഞാനദീപം കൊളുത്തി , സ്നേഹഗാനം മുഴക്കി
സത്യധർമ്മസ്ഥാനമായി ആലസിപ്പൂ
ജയ ജയ സെന്റ് ജോൺസ് അനവരതം
മഹിത മനോഹര മണിഭവനം
താതനേതവ ചരണയുഗം കുമ്പിടുന്നവരിൽ കനിവായ്
നിൻവരങ്ങളേകുക,
വിജയശാന്തി നൽകുക
ഭക്തിമുക്തി ദായക കുമ്പിടുന്നേ
ജയ ജയ സെന്റ് ജോൺസ് അനവരതം
മഹിത മനോഹര മണിഭവനം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വിപുലമായ സയൻസ് ലാബ് സൗകര്യം ഉണ്ട് .ഹൈസ്കൂളിൽ ഒരു ഗണിത ശാസ്ത്രലാബും പ്രവർത്തിക്കുന്നു. ഹൈസ്കൂളിന്റെ 11 ക്ലാസ്സ് മുറികളും ഹയർസെക്കണ്ടറിയുടെ 6 ക്ലാസ്സ് മുറികളും ഹൈടെക് ആണ്. ബാക്കി ക്ലാസ്സ് മുറികളുടെ ഹൈടെക് ആവാനുള്ള സജ്ജീകരണങ്ങൾ നടന്നു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കരിയർ ഗൈഡൻസ്
- ലിറ്റിൽ കൈറ്റ്സ്
- ഐ.റ്റി ക്ലബ്ബ്.
- ഗണിത ലാബ്
മാനേജ്മെന്റ്
പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപപള്ളിയുടെ അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്. ഈ പള്ളിയുടെ പൊതുയോഗം തെരഞ്ഞെടുക്കുന്ന സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്. ആ കമ്മിറ്റിയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മാനേജർ ഭരണത്തിനു നേതൃത്വം നൽകുന്നു. ഓരോ വർഷവും തെരഞ്ഞെടുപ്പ് നടക്കും .
മാനേജർ
ശ്രീ.ജോൺ കുര്യൻ
സൃഷ്ടികൾ
കുട്ടികളും അദ്ധ്യാപകരും ചെയ്ത സൃഷ്ടികൾക്കായി ക്ലിക്ക് ചെയ്യു
മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ
ആഘോഷങ്ങൾ-ദിനാചരണങ്ങൾ | അദ്ധ്യാപകർ-എച്ച്.എസ് | അദ്ധ്യാപകർ-യു.പി.എസ്സ് | അനദ്ധ്യാപകർ | പി.റ്റി.എ | ഫെസ്റ്റ് | ഫോമുകൾ / Tips | Test |
ഹെഡ്മിസ്ട്രസ്സ്
ഷീബാ വർഗ്ഗീസ്
സാരഥികൾ
സ്കൂളിന്റെ മാനേജർമാർ :
2017- 18 | T.P.James |
2017- 18 | P.S.Rajan |
2016- 17 | G.Biju |
2007- 08 | ഷിബു സക്കറിയ |
2008 - 09 | കെ.വർഗ്ഗീസ്സ് |
2009-10 | ടി.എം.നൈനാൻ |
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ :
മാസ്റ്റർപ്ലാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത വേദശാസ്ത്ര പണ്ഡിതനും ആതുരസേവന രംഗത്തെ പ്രോജ്ജ്വല താരവുമായ അഭിവന്ദ്യ ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനി, ദിവംഗതനായ താനുവേലിൽ ശമുവേൽ റമ്പാൻ, റവ: ഫാ: ഫിലിപ്പ് ജേക്കബ് നായർക്കുളങ്ങര, റവ: ഫാ: ഗീവർഗീസ് പൊന്നൊല, റവ: ഫാ: ജയിംസ് പുത്തൻമഠം, റവ;ഫാ: കോശീ അലക്സ് തൂമ്പുങ്കൽ, റവ: ഫാ: ജോൺസ് ഈപ്പൻ മൂലപ്പറമ്പിൽ റവ: ഫാ: കെ.കെ തോമസ് കോച്ചുതറയിൽ റവ:ഫാ:വി ജെ ജോൺ കൈതവന, പരേതയായ സിസ്റ്റർ സുസ്സന്ന പുത്തൻമഠം, സിസ്റ്റർ സാറ ചവറ്റിപറമ്പിൽ, പരേതനായ ഡീക്കൻ മാത്യൂ ജെ തരകൻ, നായർക്കുളങ്ങര പ്രശസ്ത മനശാസ്ത്ര ഭിഷഗ്വരൻ മാത്യു വെല്ലൂർ ഗായകൻ തുഷാർ മുരളീകൃഷ്ണ പ്രശസ്ത സിനിമാ സംവിധായകൻ .പ്രവീൺ ഇറവൻകര,പ്രശസ്ത സിനിമാ സംവിധായകൻ ദേശീയ അവാർഡ് ജേതാവ് ദീപു എസ്സ് ഉണ്ണി തുടങ്ങിയവർ
-
പ്രവീൺ ഇറവൻകര
-
ദീപു എസ്സ് ഉണ്ണി
വാർഷിക ആഘോഷങ്ങളിലൂടെ
സെന്റ്.ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ വാർഷികാഘോഷവും വിടപറയൽ ചടങ്ങും സമുചിതമായി കൊണ്ടാടി
അപ്പർ പ്രൈമറി വിഭാഗത്തിൽ നിന്നും കെ.എം.സാറാമ്മ ടീച്ചർ 36 വർഷത്തെ സേവനത്തിനുശേഷം വിടപറഞ്ഞു .
2017-18
---
കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കൂ
പഴയകാല വാർഷിക ആഘോഷങ്ങളിലൂടെ
ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കൂ
നേട്ടങ്ങൾ 2017-18
1985 എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ മൂന്നാം റാങ്ക് നേടി റേച്ചൽ ഡാനിയൽ വൻ നേട്ടങ്ങൾക്ക് തുടക്കമിട്ടു
സെന്റ്.ജോൺസിന്റെ ഒരു പഴയ ശാസ്ത്രമേള സ്റ്റാൾ
ഹൈദ്രബാദിൽ 2005 ൽ നടന്ന സതേർൺ സയൻസ് ഫെയറിൽ ഇന്റസ്ട്രിയൽ അവാർഡ് നേടിയ മാത്യു വർഗ്ഗീസ് ഉലുവത്ത്, വിനീതാ ബിജു എന്നിവർ അദ്ധ്യാപിക സൂസൻ മാത്യുവിനൊപ്പം
ഇക്കഴിഞ്ഞ എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ 41 പേർക്ക് Full A+
മാവേലിക്കര വിദ്യാഭ്യാസ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ തലത്തിൽ ഓവറോൾ.യു.പി,ഹയർസെക്കണ്ടറി തലത്തിൽ Runner Up.യു.പി,ഹൈസ്കൂൾ,ഹയർസെക്കണ്ടറി തലത്തിൽ ഓവറോൾ വിദ്യാഭ്യാസ ജില്ലാ ഐറ്റി മേളയിൽ ഹൈസ്കൂൾ യുപി ഓവറോൾ റവന്യൂ ജിലാ ഐറ്റി മേളയിൽ ഹൈസ്കൂൾ വിഭാഗം ബെസ്റ്റ് സ്കൂൾ
വിദ്യാഭ്യാസ ജില്ലാ കായികമേളയിൽ വീണ്ടും ഓവറോൾ സംസ്ഥാന ഐറ്റി മേളയിൽ തകർപ്പൻ വിജയം ഓവറോൾ മൂന്നാം സ്ഥാനം
ചിത്രങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<