എസ്. വി. ഹൈസ്കൂൾ പുല്ലാട്

12:52, 25 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37036 (സംവാദം | സംഭാവനകൾ) (ചരിത്രം)


തിരുവല്ല നഗരത്തിൽ നിന്ന് 14 കിലോമീറ്റർ കിഴക്ക് മാറി പുല്ലാട് എന്നഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ വിവേകാനന്ദ ഹൈസ് സ്കൂൾ. പുല്ലാട് ഹൈസ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വരിക്കണ്ണാമലവൈദ്യൻ 1921-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ടജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ്. വി. ഹൈസ്കൂൾ പുല്ലാട്
വിലാസം
പുല്ലാട്

689548
,
പത്തനംതിട്ട ജില്ല
സ്ഥാപിതം23 - 05 - 1921
വിവരങ്ങൾ
ഫോൺ04692660311
ഇമെയിൽhmsvhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37036 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം ഇംഗ്ലീഷ്‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ് രമേഷ്
അവസാനം തിരുത്തിയത്
25-11-202037036
ക്ലബ്ബുകൾ
പ്രോജക്ടുകൾ




നേട്ടങ്ങൾ

2016-'17 സംസ്ഥാന സ്കൂൾ കായികമേളയിൽ ഹൈ ജംപിൽ( സബ് ജൂനിയർ) ഈ സ്കൂളിലെ ബി. ഭരത് രാജ് സ്വർണ്ണ മെഡൽ നേടി

ചരിത്രം

1921 മെയ് 23 ന് ‍ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വരിക്കണ്ണാമല വൈദ്യൻ ശ്രി എൻ നാരായണപ്പണിക്കർ അവറുകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ എൻ രാമൻ പിളള ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1947-ൽ ഇതൊരു ‍ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.

സ്കൂൾ ചരിത്രം

അസതോ മാ സദ്ഗമയ

തമസോ മാ ജ്യോതിർ ഗമയ

മൃത്യോർ മാ അമൃതം ഗമയ

ഓം ശാന്തി: ശാന്തി: ശാന്തി:

ജ്ഞാനമാകുന്ന അന്ധകാരത്തൽ നിന്നും ജ്‍ഞാനപ്രകാശത്തിലേക്ക് ഒരു ജനതതിയെ നയിച്ചുകൊണ്ടിരിക്കുന്ന പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ നൂറിന്റെ നിറവിൽ എത്തിയിരിക്കുന്നു.തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് വരിക്കണ്ണാമല വൈദ്യൻ എന്നറിയപ്പെട്ടിരുന്നശ്രീ എൻ നാരായണപണിക്കർ ആണ് വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹം സാമൂഹികപരിഷ്കർത്താവും ഹരിജനോദ്ധാരകനും, വിദ്യാഭ്യാസ പ്രവർത്തകനും, ആയുർവേദ ഭിഷഗ്വരനും ,അദ്ധ്യാപകനും, മനുഷ്യസ്നേഹിയും ആയിരുന്നു. വിദ്യ കൊണ്ടു മാത്രമേ സാമൂഹിക നന്മയും ഉന്നമനവും സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ജാതി വ്യത്യാസമില്ലാതെ എല്ലാ വിഭാഗക്കാർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് വേണ്ടിയും കാലോചിതമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നാട്ടുകാർക്ക് ലഭിക്കണമെന്ന ചിന്തയോടും കൂടി 1921 മെയ് 23 ന് ഈ വിദ്യാലയം സ്ഥാപിച്ചു.

കുറെ വർഷം മിഡിൽ സ്കൂൾ ആയി പ്രവർത്തിച്ച ഈ സ്ഥാപനം 1947 ജനുവരി 22 ന് ഹൈസ്കൂളായി ഉയർന്നു. ജാതി വ്യത്യാസവും അയിത്തചിന്തയും അരങ്ങു വാണിരുന്ന ഭാരതത്തിന്റെ ഇരുണ്ട യുഗത്തിൽ എല്ലാ ജാതിക്കാർക്കും വിദ്യാലയ പ്രവേശനം നൽകണമെന്ന ഉറച്ച തീരുമാനത്തോടെ, നാട്ടിലെ പ്രമാണിമാരുടെ എതിർപ്പുകളെ തൃണവൽക്കരിച്ച് കൊണ്ട് വൈദ്യൻ അവറുകൾ സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രത്തിൽ ഹരിജനങ്ങൾക്ക് പ്രവേശനം നൽകി വിപ്ലവാത്മകമായ ഒരു ചരിത്ര മുന്നേറ്റത്തിന് അദ്ദേഹം തുടക്കം കുറിച്ചു.

കേരളത്തിൻറെ ജാതിഭ്രാന്ത് കണ്ടു കേരളം ഒരു ഭ്രാന്താലയമാണെന്ന് വിശേഷിപ്പിച്ച സ്വാമി വിവേകാനന്ദന്റെ പേരു തന്നെയാണ് സ്ഥാപകൻ ഈ സ്കൂളിന് നൽകിയത്. സ്വാമി വിവേകാനന്ദന്റെ സ്മരണ നിർത്തണമെന്ന ഉദ്ദേശവും അദ്ദേഹത്തിനുണ്ടായിരുന്നു. വൈദ്യൻ എൻ നാരായണപ്പണിക്കർ സ്കൂൾ തുടങ്ങിയ വർഷം തന്നെ പട്ടികജാതിയിൽപ്പെട്ട 2 ഹിന്ദുക്കൾക്കും ഒരു ക്രിസ്ത്യാനിക്കും പ്രവേശനം നൽകി. പുല്ലാടു കാരൻ വേലായുധൻ എന്ന പേര് സ്വീകരിച്ച കിളിയൻ, ഓതറക്കാരൻ തേവൻ, മല്ലപ്പള്ളിക്കാരൻ ജോസഫ് എന്നിവരായിരുന്നു പുല്ലാട് ശ്രീ വിവേകാനന്ദസ്കൂളിൽ ആദ്യമായി പ്രവേശനം ലഭിച്ച പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾ.

30 വിദ്യാർത്ഥികളെ ചേർത്ത് ആരംഭിച്ച സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചുതുടങ്ങി. എന്നാൽ സ്കൂളിൻന്റെ അംഗീകാരം പിൻവലിച്ച സാഹചര്യവും ഉണ്ടായി. ഇതിൽ തളരാതെ ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള യോടൊപ്പം  വൈദ്യൻ അവറുകൾ തിരുവനന്തപുരത്തെത്തി ദിവാനെ കണ്ടു. ദിവാൻ ശ്രീ രാഘവയ്യയും, ഇൻസ്പെക്ടർ ശ്രീ നാരായണ അയ്യരും, എഞ്ചിനീയർ ജോൺ കുര്യനോടൊപ്പം സ്കൂൾ സന്ദർശിക്കുകയും കെട്ടിടം പരിശോധിച്ച് തുടർന്ന് പ്രവർത്തിക്കുവാൻ അനുവാദം നൽകുകയും ചെയ്തു. അതുപ്രകാരം 21-5- 1923 തേഡ് ഫോറം ആരംഭിച്ച് ഈ വിദ്യാലയം ഒരു മിഡിൽ സ്കൂൾ ആയി ഉയർന്നു. 1946ലാണ് ഈ സ്കൂൾ ഒരു ഹൈസ്കൂളായി ഉയർത്തുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ആ കാലയളവിൽ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ രാമൻപിള്ളയുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ എ എൻ തമ്പി ഈ വിദ്യാലയം സന്ദർശിച്ചു ഹൈസ്കൂളായി ഉയർത്തുവാനുള്ള അനുവാദം നൽകി. 1947 ജനുവരി 22ന് ഈ സ്ഥാപനം ഹൈസ്കൂളായി ഉയർന്നു. 1949 വിദ്യാലയ വർഷാരംഭത്തിൽ എല്ലാ ക്ലാസുകളും ഉള്ള ഒരു സമ്പൂർണ്ണ സ്കൂളായി മാറി. 1950 മാർച്ച് ആദ്യ ബാച്ച് ഇ എസ്എസ്എൽസി പരീക്ഷയിൽ 90 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചു.

പ്രഗൽഭരും പ്രശസ്തരുമായ അധ്യാപകരുടെ ആത്മാർത്ഥ സേവനം വിദ്യാലയത്തെ മധ്യതിരുവിതാംകൂറിലെ മാതൃകാ വിദ്യാലയം എന്ന് പ്രശസ്തിയിൽ എത്തിച്ചു. സ്കൂളിന്റെ ആരംഭകാലം മുതൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്കൂൾ മുന്നിട്ടുനിൽക്കുന്നു. കൂടാതെ കുട്ടികൾക്ക് മൂല്യബോധം നൽകുന്നതിന് വേണ്ടിയുള്ള പ്രഭാഷണങ്ങളും ക്ലാസുകളും സ്ഥാപകൻ താൽപര്യപൂർവ്വം ഏർപ്പെടുത്തിയിരുന്നു.

ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, കർദിനാൾ ടി സെൻറ്, ആചാര്യ കൃപലാനി, കേന്ദ്ര മന്ത്രി എസ് കെ ഡേ, ഡോക്ടർ സ്റ്റാൻലി ജോൺസ്, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ടി കെ നാരായണപിള്ള, മന്ത്രിമാരായ പനമ്പള്ളി ഗോവിന്ദമേനോൻ, ജോൺ ഫിലിപ്പോസ് എന്നിവർ സ്കൂൾ സന്ദർശിക്കുകയും അവർക്ക് ഗംഭീര സ്വീകരണം നൽകുകയും ചെയ്തിട്ടുണ്ട്.

ഒട്ടേറെ മാതൃകാ അധ്യാപകർ ഈ വിദ്യാലയത്തിനെ ഉന്നതിയിലേക്ക് എത്തിക്കുന്നതിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇവിടെ പഠിച്ച വിദ്യാർത്ഥികൾ ഉന്നതനിലയിൽ എത്തിയവർ നിരവധിയാണ്.

സ്ഥാപകനായ വൈദ്യൻ എൻ നാരായണ പണിക്കർ പുല്ലാട് എന്ന ഗ്രാമത്തിന്റെ വികസന പ്രവർത്തനങ്ങളിലും ശ്രദ്ധാലുവായിരുന്നു. അദ്ദേഹത്തിൻറെ ജീവിതലക്ഷ്യം സാമൂഹിക നന്മ മാത്രമായിരുന്നു. നാടിന്റെ പുരോഗതി ലക്ഷ്യമാക്കി അദ്ദേഹം കൊളുത്തിയ വിജ്ഞാനദീപം അണയാതെ കാത്തുസൂക്ഷിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ ലക്ഷ്യം സാർഥകം ആക്കികൊണ്ട് വരും തലമുറകൾക്കും ജ്ഞാനപ്രകാശം പരത്തി കൊണ്ട് പുല്ലാട് എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി ഈ സരസ്വതി ക്ഷേത്രം പ്രശോഭിക്കുന്നു.

--------------------------------------------------------------------------------------------------------

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളും യു പി വിഭാഗത്തിന് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു പി വിഭാഗത്തിനൂം കൂടി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. കമ്പ്യൂട്ടർ ലാബൽ ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

നൂറ് വർഷം തികഞ്ഞ നമ്മുടെ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ മുന്നിൽത്തന്നെയാണ്. പാരമ്പര്യവും പഴമയും വിളിച്ചോതുന്ന കെട്ടിടങ്ങളാണ് എല്ലാം. അത്യാധുനിക ഓഫീസ് മുറിയും ഹൈടെക് ക്ലാസ് മുറികളും നല്ല ഓഡിറ്റോറിയവും സ്കൂളിനുണ്ട്. എസ് പി സി ക്കായി പ്രത്യേക ഓഫീസ് റൂമും സ്കൂളിനുണ്ട്. ആധുനിക ഐടി ലാബ് സ്കൂളിന് സ്വന്തമായി ട്ടുണ്ട്. വർഷങ്ങളായി ജില്ലയിൽ ഒന്നാം സ്ഥാനത്താണ് ഐടി ലാബ്.ഒരിക്കലും വറ്റാത്ത ശുദ്ധജലം നൽകുന്ന കിണർ നമ്മുടെ പ്രത്യേകതയാണ്. ഉച്ചഭക്ഷണ പരിപാടിക്കായി ഒരു ഡൈനിങ് ഹാൾ സ്കൂളിലുണ്ട്. ആധുനിക ടോയിലറ്റ് കോംപ്ലക്സും നല്ല പ്ലേ ഗ്രൗണ്ടും സ്കൂളിൽ ഉണ്ട് .എല്ലാ രീതിയിലും ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ നാം മുന്നിൽ നിൽക്കുന്നു.

പ്രമാണം:എസ് പി സി

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്. പി. സി.
  • റെ‍ഡ്ക്രോസ്.
  • ക്ലാസ് മാഗസിൻ.
  • ഹരിതസേന
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

എസ്. വി. ഹൈസ്കൂൾ പുല്ലാട്/ഐ.റ്റി ക്ളബ്ബ് ജെ ആർ സി

മാനേജ്മെന്റ്

1.വൈദ്യൻ എൻ നാരായണപ്പണിക്കർ(1883-1966)

2.ഡോക്ടർ ചന്ദ്രിക പണിക്കർ

3.ശ്രീമതി ശാന്ത പിള്ള

4.ശ്രീമതി ലളിത ഗോപിനാഥ്


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1947 - 31-3-1965 എൻ രാമൻ പിളള
1-4-1965 - 31-3-1974 എൻ എസ്സ് സുമതിയമ്മ
1-4-1974 - 31-3-1981 വി റ്റി നാരായണപിള്ള
31-4-1981 - 31-3-1984 പി ഒ ജോയ്
1-4-1984 - 31- 5- 1984 കെ സുകുമാരിയമ്മ
1-6-1985 - 31-5-1987 റ്റി പി രാജപ്പൻ നായർ
1-6-1987 - 31-3-1992 പി സി മാമ്മൻ
1-4-1992 - 31-3- 1994 എം ഡി ദേവരാജൻ
1-4-1994 - 31-3-1995 റയ്ച്ചലമ്മ സ്കറിയ
1-4-1995 - 31-3-1996 പി സാവിത്രി
1-4 - 1996 - 31-3-1997 പി കെ വിജയമ്മ
1-4-1997 -31-5-1997 കെ റ്റി തോമസ്സ്
1-6-1997 - 31-3-2000 വത്സമ്മ വർഗ്ഗീസ്സ്
1-4-2000 31-3-2004 ബി രാധാമണിയമ്മ
1-4-2000 - 31-3-2009 വി ശോഭ
1-4-2009 -31-5-2017 റ്റി. എം സുജാത
1-6-2017 -31-3-2019 ആർ വിജയൻ
1-4-2019 - എസ് രമേഷ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രി കൊച്ചുകോശി ഐ. എ. എസ്സ്
  • ശ്രി. വി. ജി.ശ്രീധരപ്പണിക്കർ റിട്ട. പരീക്ഷകമ്മീഷ്ണർ
  • അഡ്വക്കേറ്റ്. ഫിലിപ്പോസ്സ് തോമസ്സ്

വഴികാട്ടി

"https://schoolwiki.in/index.php?title=എസ്._വി._ഹൈസ്കൂൾ_പുല്ലാട്&oldid=1057327" എന്ന താളിൽനിന്ന് ശേഖരിച്ചത്