നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട് | |
---|---|
വിലാസം | |
പളളിപ്പാട് നടുവട്ടം പി.ഒ, , ആലപ്പുഴ 690512 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 04792408657 |
ഇമെയിൽ | 35026alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35026 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രമാദേവി എസ് |
പ്രധാന അദ്ധ്യാപകൻ | ഇന്ദു.ആർ.ചന്ദ്രൻ |
അവസാനം തിരുത്തിയത് | |
23-10-2020 | Sreedurga |
[[Category:1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
"വിത്തമെന്തിന്നുമർത്ത്യനു
വിദ്യ കൈവശമാവുകിൽ"
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട്ടു നിന്നും 3.5 കി.മീ.കിഴക്ക് പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലാണ് നടുവട്ടം.വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂൾ സ്ഥിതിചെയ്യുന്നത്.പള്ളിപ്പാട് ഗ്രാമത്തിന്റെ വിദ്യാഭ്യസ മണ്ഡലത്തിലെ തിലകക്കുറിയാണ് അനേകായിരങ്ങൾക്ക് അക്ഷരപുണ്യം പകർന്ന് നൽകിയ ഈ സരസ്വതീ ക്ഷേത്രം
ചരിത്രം
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽഒന്നാണ് നടുവട്ടംസ്കൂൾ.വിദ്യാഭ്യാസം മാനുഷികമൂല്യങ്ങൾ വളർത്തിയെടുക്കും എന്നു വിശ്വസിച്ച ദേശസ്നേഹവും ത്യാഗമനോഭാവവും കൈമുതലായി ഉണ്ടായിരുന്ന ഏതാനും മഹാത്മക്കളുടെ പ്രവർത്തനഫലമായി ഉണ്ടായതാണ്ഈ സ്ഥാപനം.നമ്മുടെ നാടിന്റെ സാമൂഹ്യചരിത്രത്തിന്റെ നാൾവഴിയിൽ അജ്ഞതയുടെ അന്ധകാരത്തിലാണ്ടുകിടന്ന ഒരു ജനതയെ പുരോഗതിയുടേയും എെശ്വര്യത്തിന്റേയും പന്ഥാവിലേക്ക് കൈപിടിച്ചുയർത്താൻ അനേകം പുണ്യാത്മാക്കൾ ത്യാഗപൂർണ്ണമായ സേവനങ്ങൾ സ്വയം സമർപ്പിക്കപ്പെട്ടിട്ടുണ്ട്.ആ സുകൃതികളുടെ സ്മരണകൾക്ക് മുൻപിൽ നമസ്ക്കരിക്കുന്നു. സാധാരണക്കാരായ ഇന്നാട്ടുകാർക്ക്, വിദ്യഭ്യാസസൗകര്യം ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഇരട്ടക്കളങ്ങരക്ഷേത്രത്തിനു കിഴക്കുവശത്തായി”നടേവാലേൽ”സ്ക്കൂൾ എന്നപേരിൽ അറിയപ്പെട്ട നായർസമാജം പ്രൈമറി സ്ക്കൂൾസ്ഥാപിക്കപ്പെടുന്നത്. 1947 ൽഇതിന്റെ എൽ.പി വിഭാഗം സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും യു.പി വിഭാഗം ക്ഷേത്രത്തിനുപടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന നമ്പുവിളകൊട്ടാരത്തിലേക്ക് മാറ്റപ്പെട്ടുകയുംചെയ്തു, ഇവിടെ പകുതികച്ചേരി പ്രവർത്തിച്ചിരുന്നതായി ചരിത്രത്തിൽരേഖപ്പെടുത്തിയിട്ടുണ്ട്.ഈസ്ക്കൂൾ1966-ൽഹൈസ്ക്കൂളായും1997-ൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂളായുംഉയർത്തപ്പെട്ടു.2002 മുതൽ സ്ക്കൂളിനോട് അനുബന്ധിച്ച് സ്വാശ്രയ ഹയർസെക്കണ്ടറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.
മാനേജ്മെന്റ്
നടുവട്ടം 98-ാംനമ്പർ N.S.S കരയോഗമാണ് ഈ സ്ക്കൂളിന്റെ ഉടമസ്ഥർ.കരയോഗാഗംങ്ങൾ തെരഞ്ഞെടുക്കുന്ന പ്രസിഡൻറ് ,വൈസ് പ്രസിഡന്റ്,സെക്രട്ടറി, ജോ:സെക്രട്ടറി,ഖജാൻജി എന്നിവരടങ്ങിയ ഒൻപതംഗ കമ്മിറ്റിയാണ് കരയോഗഭരണംനടത്തുന്നത്.കരയോഗം പ്രസിഡൻറ് ആണ് സ്ക്കൂൾ മാനേജരായി വരുന്നത്.പടിഞ്ഞാറെകളീക്കൽ പി.കെ.ഗോപിനാഥൻനായർ ആണ് നിലവിൽ സ്കൂൾ മാനേജർ.
പി.ടി.എ
സ്കൂളിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു.ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് മാനേജ് മെന്റിനും,പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിൽ അധ്യപകർക്കും പിന്തുണ നൽകി കൊണ്ട് മാതൃകപരമായപ്രവർത്തനം നടത്തുന്നു.ശ്രീ.ബി.രാജേഷ് ആണ് പി.ടി.എ യുടെ പ്രസിഡന്റ്
സ്കൂളിന്റെസാരഥികൾ
ഇന്ദു ആർ ചന്ദ്രൻ (ഹെഡ് മിസ്ട്രസ്)
രമാദേവി എസ് (പ്രിൻസിപ്പാൾ)
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.യു.പി വിഭാഗത്തിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമായരീതിയിൽ 20 ഹൈടെക് ക്ലാസ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികളിലെ ശാസ്ത്രാഭിരുചികളെ പരിപോഷിപ്പിക്കുന്നതിനായി മികച്ച രീതിയിൽ സയൻസ് ലാബുകൾ പ്രവർത്തിക്കുന്നു.വായനയുടെ ലോകത്തേക്ക് കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ട് സ്കൂൾ ഗ്രന്ഥശാല മാതൃക പരമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.
വിജയശതമാനം
വർഷം | എസ്.എസ്.എൽ.സി | വി.എച്ച്.എസ്.ഇ |
---|---|---|
2012 - 13 | 100% | 84% |
2013 - 14 | 100% | 86.4% |
2014 - 15 | 100% | 85% |
2015 - 16 | 100% | 87.2% |
2016 - 17 | 100% | 86.3% |
2017 - 18 | 100% | 87.2% |
2018 - 19 | 100% | 87% |
2019 - 20 | 100% |
പാഠ്യേതരപ്രവർത്തനങ്ങൾ
ക്രമനമ്പർ | ക്ലബ്ബുകൾ/ഒാർഗനൈസേഷൻ | ടീച്ചർ-ഇൻചാർജ് |
---|---|---|
01 | ഐ.ടി കോർഡിനേറ്റർ(H.S) | ജയപ്രകാശ്.സി.ജി |
02 | എൻ.സി.സി (Girls) | എൽ.ബിന്ദു |
03 | എൻ.സി.സി (Boys) | സുധീർ.ആർ.കെ |
04 | ജൂനിയർ റെഡ്ക്രോസ് | മഞ്ജു വി കുമാർ |
05 | എസ്.ആർ.ജി (H.S) | ഗിരി അരവിന്ദ് |
06 | എസ്.ആർ.ജി (U.P) | മഞ്ജു വി കുമാർ |
07 | വിദ്യാരംഗം കലാസാഹിത്യവേദി | സ്മിത ഐ |
08 | ഐ.ടി കോർഡിനേറ്റർ (V.H.S.E) | സലിൽ കുമാർ.കെ |
09 | സ്കൂൾസുരക്ഷക്ലബ്ബ് | ജയശ്രീ.എ.ആർ |
10 | സ്കൂൾഗ്രന്ഥശാല | ഗിരി അരവിന്ദ് |
11 | ലിറ്റിൽ കൈറ്റ്സ് | ദീപ.പി & ഗീതലക്ഷ്മി.എൽ |
12 | നാഷണൽ സർവ്വീസ് സ്കീം | സലിൽ കുമാർ.കെ |
13 | ഗണിതക്ലബ്ബ്(H.S) | മായാദേവി.കെ |
14 | ഗണിത ക്ലബ്ബ് (U.P) | ജയലക്ഷ്മി.റ്റി.പി |
15 | സയൻസ് ക്ലബ്ബ് (H.S) | ബിന്ദു.എൽ |
16 | സയൻസ് ക്ലബ്ബ് (U.P) | ദീപ്തി ആർ നായർ |
17 | സോഷ്യൽസയൻസ് ക്ലബ്ബ്(H.S) | ഗിരി അരവിന്ദ് |
18 | സോഷ്യൽസയൻസ് ക്ലബ്ബ്(U.P) | രാജശ്രീ |
19 | ലഹരി വിരുദ്ധ ക്ലബ്ബ് | കുമാരി സുജാത |
20 | ഊർജ്ജ സംരക്ഷണ ക്ലബ്ബ് | ജയശ്രീ.ആർ(ഹിന്ദി) |
21 | ഹെൽത്ത് ക്ലബ്ബ് | നീത ആർ നായർ |
22 | സ്പോർട്സ് ക്ലബ്ബ് | ഗോവിന്ദൻ നമ്പൂതിരി.വി.എം |
23 | ആർട്സ് ക്ലബ്ബ്ക്ലബ്ബ് | ജയശ്രീ.ആർ |
24 | പരിസ്ഥിതി ക്ലബ്ബ് | ജയശ്രീ.ആർ |
25 | ഐ.ടി കോർഡിനേറ്റർ(UP) | സന്തോഷ് കുമാർ.സി.ജി |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
01 | 1947-1952 | |
02 | കെ.ആർ.കൃഷ്ണകുറുപ്പ് | 1952-1983 |
03 | പി.കെ.ഭാസ്ക്കരൻ നായർ | 1983-1990 |
04 | എൻ.ശാന്തകുമാരി | 1990-1994 |
05 | സി.കെ.ശ്രീകുമാരിയമ്മ | 1994-1999 |
06 | ബി.വിജയലക്ഷ്മിയമ്മ | 1999-2001 |
07 | എസ്.സുഹാസിനിദേവി | 2001-2002 |
08 | ആർ.വിജയകുമാരി | 2002-2004 |
09 | ജി.മോഹൻദാസ് | 2004-2005 |
10 | എൻ.രാജശേഖരൻ നായർ | 2005-2006 |
11 | കുമാരി ചിത്ര.കെ | 2006-2010 |
12 | എസ്.രാധിക | 2010-2013 |
13 | എൽ.രാജലക്ഷ്മി | 2013-2014 |
14 | സി.എസ്.ഗീതാകുമാരി | 2016-2019 |
വി.എച്ച.എസ്.ഇ വിഭാഗം മുൻ പ്രിൻസിപ്പൽമാർ
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
1 | സി.കെ.ശ്രീകുമാരിയമ്മ | 1997-1999 |
2 | ബി.വിജയലക്ഷ്മിയമ്മ | 1999-2001 |
3 | എസ്.സുഹാസിനിദേവി | 2001-2002 |
4 | ആർ.വിജയകുമാരി | 2002-2004 |
5 | ജി.മോഹൻദാസ് | 2004-2005 |
6 | എൻ.രാജശേഖരൻ നായർ | 2005-2006 |
7 | കുമാരി ചിത്ര.കെ | 2006-2010 |
8 | എസ്.രാധിക | 2010-2013 |
9 | എൽ.രാജലക്ഷ്മി | 2013-2014 |
10 | ബി.രമേശ് കുമാർ | 2014-2016 |
11 | കെ.ബി.ഹരികുമാർ | 2016-2020 |
പൂർവ്വ വിദ്യാർത്ഥി സംഘടന "വരദ"
നമ്മുടെ വിദ്യാലയത്തിന്റേയും, നാടിന്റേയും അഭിവൃദ്ധിയും, എെശ്വര്യവും, ക്ഷേമവും ലക്ഷ്യമാക്കി 2003 ഏപ്രിൽ 6ന് രൂപീകൃതമായ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയാണ് വരദ.വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായങ്ങളും,അവാർഡുകളും നൽകി പ്രോൽസാഹിപ്പിക്കുന്നു.കേരളത്തിന്റ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിലെ സമഗ്ര സംഭാവനക്കുള്ള "ഏ.പി.ഉദയഭാനു സ്മാരക വരദ പുരസ്ക്കാരം" ശ്രേഷ്ഠ വ്യക്തിത്വങ്ങളെ കണ്ടെത്തി നൽകി വരുന്നു
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | മേഖല |
---|---|---|
1 | ഏ.പി.ഉദയഭാനു | മാതൃഭൂമി പത്രാധിപർ, പി.എസ്,സി അംഗം |
2 | പള്ളിപ്പാട്കുഞ്ഞികൃഷ്ണൻ | സാഹിത്യകാരൻ |
3 | ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ | പ്രമുഖ ഭാഷ ശാസ്ത്രപണ്ഡിതൻ,സാഹിത്യ അക്കാദമി അവാർഡ്ജേതാവ്, എ.പി.ഉദയഭാനു സ്മാരക - വരദ പുരസ്കാരജേതാവ് |
4 | പി.പൊന്നമ്മ | ആലപ്പുഴ ജില്ല വിദ്യാഭ്യാസ ആഫീസർ ആയിരുന്നു |
5 | ഐ.രാമദാസ് | ചെങ്ങന്നൂർ ആർ.ഡി.ഒ ആയിരുന്നു |
വഴികാട്ടി
കന്യാകുമാരി - പൻവേൽ ദേശീയ പാത(എൻ എച്ച് 66)യുടെ ഓരത്ത് ഹരിപ്പാട് കെ എസ് ആർ ടി സി ബസ്റ്റ് സ്റ്റാൻഡിൽ നിന്നും ഉദ്ദേശം അഞ്ഞൂറ് മീറ്റർ വടക്ക് മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ തീരദേശ പാതയിലെ ഹരിപ്പാട് റെയിൽവേ സ്റ്റേഷനാണ്..
{{#multimaps: 9.273725, 76.479470| width=100% | zoom=16 }}
}==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|