സി.ആർ.എച്ച്.എസ് വലിയതോവാള

19:32, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki30014 (സംവാദം | സംഭാവനകൾ)

പ്രപഞ്ചശില്പി കനിഞ്ഞനുഗ്രഹിച്ച ഒരു കുടിയേറ്റഗ്രാമമാണ് ഇടുക്കിജില്ലയിലെ പാമ്പാടുംപാറ‍ പഞ്ചായത്തിലെ വലിയതോവാള . ആ ഗ്രാമഹ്യദയത്തിൽ വജ്രജൂബിലിയും കടന്ന് അറിവിന്റെ അക്ഷയഖനിയുമേന്തി ജൈത്രയാത്ര തുടരുകയാണ് വലിയതോവാള ക്രിസ്തുരാജ് ഹൈസ്കൂൾ. രണ്ടാം ലോകമഹായുദ്ധത്തിന്റെ ബാക്കിപത്രമായി അനുഭവപ്പെട്ട ഭക്ഷ‍്യക്ഷാമത്തിന് പ്രതിവിധിയായി ആവിഷ്ക്കരിക്കപ്പെട്ട ഗ്രോ മോ൪ ഫുഡ് പദ്ധതിയുടെഭാഗമായി വലിയതോവാളയിലേക്കു കുടിയേറിയ പൂ൪വികരുടെ സ്വപ്നസാഫല്യമാണീ വിദ്യാലയം. വലിയ താഴ്വാരം എന്ന൪ത്ഥമുള്ള വലിയതോളമോ മലയോരപാതകളുടെ ശില്പിയായ ആങ്കൂ൪റാവുത്തറുടെ പോത്തിൻവണ്ടികൾ വിശ്രമിച്ച വലിയതാവളമോ ഈ സ്ഥലനാമത്തിന്റെ നിഷ്പത്തിക്കു നിദാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അലക്സാണ്ട൪ വയലുങ്കലച്ചന്റെ ധീരമായ നേത്യത്വത്തിൽ ഇവിടുത്തെകുടിയേറ്റ ജനത നടത്തിയ സാഹസിക പരിശ്രമമാണ് 1957സെപ്റ്റംബ൪ 25ന് വിദ്യാലയ സ്ഥാപനത്തിലെത്തിച്ചത്.വ‍ടക്കേത്ത് തോമസ് എന്ന മനുഷ്യസ്നേഹി ദാനമായിനൽകിയ ഒരേക്ക൪ സ്ഥലത്താണ് ഇന്നത്തെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ശ്രീ കെ.സി. വ൪ഗീസ് പ്രഥമാധ്യാപകനും ശ്രീ. എം മാത്യു മാനാന്തടം ആദ്യ അധ്യാപകനുമായിരുന്നു.1962ല് യു.പി. സ്കൂളായും 1968ൽ‍ ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു ഫാ. മാത്യു നെല്ലരി , യശ്ശശരീരനായ ജേക്കബ് ഐമനംകുഴിയച്ചൻ എന്നിവ൪ വിദ്യാലയ നി൪മ്മാണത്തിന് വിവിധ ഘട്ടങ്ങളിൽ‍ നേത്യത്വം നൽകി. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ ശോഭിക്കുന്ന അനേകം പ്രഗത്ഭരെ സംഭാവന ചെയ്യാൻ ഈസരസ്വതീ ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ കെന്നഡി റിസേ൪ച്ച് സെന്ററിലെ സയന്റിസ്റ്റ എം. ജെ ചാക്കോച്ചൻ , സുപ്രസിദ്ധ ധ്യാനഗുരു റവ. ഫാ ജോസഫ് പുത്തൻപുര , പ്ളാനിംഗ് ബോ൪‍ഡിലെ കോശി തുടങ്ങിയവ൪ അവരിൽ ചില൪ മാത്രമാണ് . 2006ലെ ദേശീയ അധ്യാപക അവാ൪ഡ് ഈ വിദ്യാലയത്തിന്റെ പ്രഥാമാധ്യാപിക ശ്രീമതി കെ.ജെ അന്നമ്മയ്ക്കു ലഭിച്ചത് വിദ്യാലയത്തിലെ സുവ൪ണ്ണനേട്ടമാണ്. ശ്രീമതി എലിസബത്ത് തോമസ് പ്രഥമാധ്യാപികയും ഫാ. തോമസ് തെക്കേമുറി മാനേജരുമായി 24 അധ്യാപക൪ ഇപ്പോൾ സേവനമനുഷ്ടിച്ചു വരുന്നു.കുട്ടികളുടെബഹുമുഖമായ കഴിവുകളെ വികസിപ്പിക്കുവാൻ നിരവധി ക്ലബ്ബുകൾ സജീവമായി പ്രവ൪ത്തിച്ചു വരുന്നു. ഗണിതശാസ്ത്ര,ശാസ്ത്ര, സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ‍, വിദ്യാരംഗം, നേച്ച൪ക്ലബ്ബുകൾ, സ്കൗട്ട് & ഗൈഡ് യൂണിറ്റുകൾ, ആ൪ട്ട്സ് ക്ലബ്ബ്എന്നിവയുടെ സജീവവും വ്യത്യസ്തവുമായ പ്രവ൪ത്തനങ്ങൾ കുട്ടികളെ ക൪മ്മോത്സുകരും ഉത്തമപൗരന്മാരുമാക്കി മാറ്റുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ‍ എ ഗ്രേഡും രണ്ടാം സ്ഥാനവും നേടാൻ‍ പരിചമുട്ട് ടീമിനു കഴിഞ്ഞത് സുവ൪ണ്ണത്തിളക്കമാണ്. പൂ൪വികസ്വപ്നങ്ങൾക്കു നിറപ്പകിട്ടേകി പുരോഗതിയുടെ പാതയിലൂടെ അതിശീഘ്രം മുന്നേറുകയാണ് ക്രിസ്തുരാജ് ഹൈസ്കൂൾ.വജ്രജൂബിലി സ്മാരകമായി നിർമ്മിക്കുന്ന പുതിയ സ്കൂൾ മന്ദിരത്തിന്റെ ശിലാസ്ഥാപനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ പെരിയ ബഹു.ജസ്റിറിൻ പഴയപറമ്പിൽ നിർവഹിച്ച. അധികം വൈകാതെ പുതിയ വിദ്യാലയ മന്ദിരത്തിന്റെ പണി പൂർത്തിയാക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇത്തവണ കാഞ്ഞിരപ്പള്ളി കോർപ്പറേറ്റു മാനേജുമെന്റിന്റെ മികച്ച വിദ്യാലയത്തിനുള്ള മാനേജേഴ്സ് ട്രോഫിയും നമ്മുടെ വിദ്യാലയത്തിനാണെന്നുള്ളത് ചാരിതാർഥ്യജനകമാണ്.=

സി.ആർ.എച്ച്.എസ് വലിയതോവാള
വിലാസം
വലിയതോവാള

.വലിയതോവാള പി. ഒ,
ഇടുക്കി
,
685514
,
ഇടുക്കി ജില്ല
സ്ഥാപിതം25 - 09 - 1957
വിവരങ്ങൾ
ഫോൺ04868276115
ഇമെയിൽcrhsvaliathovala@yahoo.com,crhsheadmaster@gmail.com
കോഡുകൾ
സ്കൂൾ കോഡ്30014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ എലിസബത്ത് തോമസ്
അവസാനം തിരുത്തിയത്
09-09-2018Schoolwiki30014
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

           ഉഷ്ണമേഖലാമഴക്കാടുകളാൽ സമ്പന്നമായ സമുദ്രനിരപ്പിൽ നിന്നും 2300 ഓളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടത്തിലെ പടിഞ്ഞാറൻ ചെരുവിലായി ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ ജൈവവൈവിധ്യം  കൊണ്ട് സമൃദ്ധമായ മേഖലയിലാണിത്.ജനിതകവൈവിധ്യം,ജൈവജാതിവൈവിധ്യം എന്നിവയാൽ സമ്പന്നമാണ് ഈ നാട്.ആദിവാസി ജനവിഭാഗങ്ങളായ മന്നാൻമാർ അധിവസിക്കുന്ന കുടികൾ ഇവിടെയുണ്ട്               ഇടുക്കി ജില്ലയിൽ ഉടുമ്പ‍ഞ്ചോല താലൂക്കിൽ പാമ്പാടുംപാറ എന്ന പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാളയിലേയ്ക്ക് ഏവർക്കും സ്വാഗതം................


ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ലൈബ്രറി
  • കുടിവെള്ള സംവിധാനം
  • മനോഹരമായ ഉദ്യാനം
  • വൃത്തിയുള്ള ടോയ്ലറ്റുകൾ
  • സ്മാർട്ട് ക്ലാസ് റൂം

ചരിത്രം

സ്കൂൾ ബ്ലോഗ്

ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാള '

പഠനപ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ.സി.സി

=സ്കൂളിലെ വിവിധ ഹൗസുകൾ

  • റെഡ് ഹൗസ്
  • ബ്ളൂ ഹൗസ്
  • ഓറഞ്ച് ഹൗസ്
  • ഗ്രീൻ ഹൗസ്

സവിശേഷപ്രവർത്തനങ്ങൾ

  • ഡിജിറ്റൽ പത്രം
  • നമുക്കൊരു ആട് പദ്ധതി
  • സൗജന്യ മുട്ടക്കോഴി വിതരണപദ്ധതി
  • കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച്അവധിക്കാല വായനശാലകൾ
  • പ്രാദേശിക പി.ടി.എകൾ
  • പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അമ്മമാരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ

മികവിലേയ്ക്ക് ഒരു ചുവടു കൂടി...

*സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്
* ചിത്രകലാപഠനം
  • കരാട്ടെ ക്ലാസ്സ്
  • കുട്ടിക്കാനം മരിയൻ കോളേജിന്റെ സഹകരണത്തോടെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി പരിശീലനപരിപാടികൾ
  • സിവിൽ സർവ്വീസ് ഫാറം
  • പി.ടി.എ മാസ്റ്റർ പ്ലാൻ


നേട്ടങ്ങൾ

  • സംസ്ഥാന സ്കൂൾകലോത്സവം-2007-പരിചമുട്ടുകളി-2ാം സ്ഥാനം
  • സംസ്ഥാനപ്രവൃത്തിപരിചയമേള 2014—സ്റ്റഫ് ചെയ്ത കളിപ്പാട്ടനിർമ്മാണം-1ാം സ്ഥാനം
  • വനമിത്രഅവാർഡ്-2006-സംസ്ഥാനവനംവകുപ്പ്
  • ലഹരിവിരുദ്ധഅവാർഡ്-2005

നേട്ടങ്ങൾ2018

  • കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജുമെന്റിലെ മികച്ച ഹൈസ്കൂൾ-മാനേജേഴ്സ് ട്രോഫി
  • കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജുമെന്റിലെ മികച്ച എൽ.പി സ്കൂൾ-മാനേജേഴ്സ് ട്രോഫി

നേട്ടങ്ങൾ 2017-2018

  • മികച്ചവിദ്യാലയഅവാർഡ്- രൂപതാതലം- എൽ.പി. വിഭാഗം,യു.പി. വിഭാഗം, ഹൈസ്കുൾ വിഭാഗം -2017

പ്രവൃത്തിപരിചയമേള സംസ്ഥാനതലം 2017-2018

  • 3 കുട്ടികൾക്ക് എ ഗ്രേഡ്

സംസ്ഥാനസ്കൂൾ കലോത്സവം 2017-2018

  • ദേശഭക്തിഗാനം എച്ച് .എസ് വിഭാഗം
  • കവിതാരചന-മലയാളം എച്ച്.എസ് വിഭാഗം

വിദ്യാരംഗം സർഗോത്സവം സംസ്ഥാനതലം 2017-2018

  • കവിതാരചന
  • അഭിനയം
  • ചിത്രരചന ഈ 3 ഇനങ്ങളിൽ സംസ്ഥാനതലത്തിൽ പങ്കെടുത്തു
പ്രമാണം:ഒരു വട്ടം കൂടി

ഒരു വട്ടം കൂടി..... പൂർവ്വ വിദ്യാർഥി അധ്യാപകസംഗമം

  • സ്ലേറ്റ് @ 60 -ലോഗോ പ്രകാശനം
  • ഇരുചക്രവാഹനവിളംബരറാലി
  • സ്കൂൾ അനുഭവരചന
  • സ്കൂൾ ചരിത്രരചന
  • തീം സോംഗ്
  • 60 ചിത്രകാരന്മാരുടെ സ്കൂൾ ഓർമ്മകൾ ചിത്രരൂപത്തിൽ
  • പൂർവ്വവിദ്യാർഥി-അധ്യാപകസംഗമം ഒക്ടോബർ2 രാവിലെ 10 മുതൽ രാത്രി 10 മണി വരെ

മാനേജുമെന്റ്

 *      കാഞ്ഞിരപ്പള്ളി രൂപതാ മാനേജുമെന്റ്
  *   രക്ഷാധികാരി    -അഭിവന്ദ്യ മാർ മാത്യു അറയ്ക്കൽ
 *   -കോർപ്പറേറ്റ് മാനേജർ  -റവ.ഫാ. സക്കറിയാസ് ഇല്ലിക്കമുറി 
*      സ്കൂൾ മാനേജർ         -റവ.ഫാ.തോമസ് തെക്കേമുറി

സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

   * റവ.ഫാ.ജോസഫ് പുത്തൻപുര -സുപ്രസിദ്ധ ധ്യാനപ്രസംഗകൻ
    *മാർ.ജോസഫ് അരുമച്ചാടത്ത് -ഭദ്രാവതി രൂപത
    *ശ്രീ.കെ.ജെ കോശി   -മുൻ പ്ലാനിംഗ് ബോർഡ് അംഗം
     *ശ്രീ.ജോണി കുളംപള്ളി-കട്ടപ്പന നഗരസഭാ ചെയർമാൻ
    *ശ്രീ.ബാബു സെബാസ്റ്റ്യൻ-ഗിന്നസ് ബുക്ക് അവാർഡ് ജേതാവ്
    * ശ്രീ.ടി.വി ജോസുകുട്ടി-പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് മെമ്പർ
    *ശ്രീ. സാബു വണ്ടർകുന്നേൽ- ഇന്നവേറ്റീവ് അവാർഡ് ജേതാവ്-കാർഷികരംഗം
     *ശ്രീ.ഷാജി മരുതോലിൽ-പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് മെമ്പർ

സ്കൂൾ ചിത്രങ്ങളിലൂടെ

   

                                                                      

   

വഴികാട്ടി

ക്രമനമ്പർ പേര് വർഷം
1 ശ്രീ.കെ.സി വർഗീസ് 1957-1967
2 ശ്രീ.എം.എം മത്തായി 1967
3 റവ.ഫാ.ഏ.വി വർഗീസ് 1967-1970
4 ശ്രീ.ഏ.പി കുര്യൻ 1971-1972
5 ശ്രീ.പി.ജെ ജോസഫ് 1972
6 ശ്രീ.തോമസ് ടി.കാവാലം 1972-1973
7 ശ്രീ.പി.ടി തൊമ്മൻ 1973-1974
8 ശ്രീ.കെ.ടി ഇട്ടിയവിര 1975
9 ശ്രീ.പി.ടി തൊമ്മൻ 1973-1974
10 ശ്രീ.എം.ജെ കുര്യാക്കോസ് 1976-1977
11 ശ്രീ.സി.എ മത്തായി 1977-1978
12 ശ്രീ.കെ.എ എബ്രാഹം 1978-1979
13 ശ്രീ.എം.എ ആന്റണി 1979
14 ശ്രീ.കെ.എസ്.പിലിപ്പാേസ് 1980-1983
15 ശ്രീമതി വി.ഇ മറിയം 1982
16 ശ്രീ.മാത്യു എം.എം 1983-1985
17 ശ്രീ.എൻ.എസ് മത്തായി 1986-1988
18 ശ്രീ.തോമസ് ജോസഫ് 1988-1990
19 ശ്രീമതി ഏലിയാമ്മ ഏ.ജെ 1990
20 ശ്രീ.കെ.എം വർക്കി 1991
21 ശ്രീ.ടി.എസ് സ്കറിയ 1992-1993
22 ശ്രീ.പി.വി.ജോസഫ് 1994-1995
23 ശ്രീ.കെ.ജെ ചെറിയാൻ 1996
24 ശ്രീ.വി.സി ജോൺ 1997-1999
25 ശ്രീ.ഐസക്ക് തോമസ് 1999-2000
26 ശ്രീ.പി.ടി മാത്യു 2000
27 ശ്രീ.സി.എ ആന്റണി 2001-2002
28 ശ്രീമതി അന്നമ്മ കെ.ജെ 2002-2006
29 ശ്രീ.ജോസഫ് മാത്യു സി 2007-2013
30 ശ്രീമതി പി.ടി മേരിക്കുട്ടി 2013
31 ശ്രീ.ജോസ് ആന്റണി 2014
32 ശ്രീമതി ലിസൻ തോമസ് 2015-2018
33 ശ്രീമതി എലിസബത്ത് തോമസ് 2018-

crhs valiathovala {{#multimaps:9.723544,77.1407387 |zoom=13}}













‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍


"https://schoolwiki.in/index.php?title=സി.ആർ.എച്ച്.എസ്_വലിയതോവാള&oldid=537366" എന്ന താളിൽനിന്ന് ശേഖരിച്ചത്