കണ്ണാടി.എച്ച്.എസ്സ്.എസ്
നിളയുടെ കൈവഴിയായ കണ്ണാടിപ്പുഴയുടെ തീരത്തു സ്ഥിതി ചെയുന്ന കണ്ണാടിഗ്രാമപഞ്ചായത്തിന്റെ അഭിമാനസ്തംഭമായ സരസ്വതീക്ഷേത്രം
കണ്ണാടി ഹൈസ്കൂൾ 14 .07 .1982 ൽ സ്ഥാപിതമായി. അന്നത്തെ ഡി.ഇ.ഓ. സി.വൈ കല്യാണിക്കുട്ടി അമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഡെപ്യൂട്ടി ഡയറക്ടർ വി.ഉണ്ണികൃഷ്ണവാരിയർ ഉദ്ഘടനം നിർവഹിച്ചു 1983 -84 വർഷത്തിൽ 9 ഉം 1984 -85 വർഷത്തിൽ 10തും ക്ലാസുകൾ നിലവിൽ വന്നു .പിന്നീട് 1997 ൽ ഹയർ സെക്കന്ററി വിദ്യാലയമായി പരിണമിചു .പിനീട് മാനേജ്മെന്റിന്റെ പരിശ്രമത്തിന്റെ ഫലമായി ജില്ലയിലെ ആദ്യത്തെ ഹൈടെക് വിദ്യാലയമായി ഉയർന്നു . പാലക്കാട് തൃശൂർ ദേശീയപാതയ്‌ക്ക് സമീപമാണ്. കണ്ണാടി പുഴയുടെ മനോഹാരിത സ്‌കൂളിൽ കാണാം. കണ്ണാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി ആയിരത്തി അഞ്ഞുറോളം കുട്ടികൾ പഠിക്കുന്നു.
കണ്ണാടി.എച്ച്.എസ്സ്.എസ് | |
---|---|
വിലാസം | |
കണ്ണാടി , 678 701 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04912539598 |
ഇമെയിൽ | kannadihighschool@gmalil.com |
വെബ്‍സൈറ്റ് | kannadihighersecondaryschool.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21056 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം-ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബാബു.പി.മാത്യു |
പ്രധാന അദ്ധ്യാപകൻ | കെ.എൻ.നന്ദകുമാർ |
അവസാനം തിരുത്തിയത് | |
30-08-2018 | 21056 |
ചരിത്രം
പാലമരങ്ങളുടെ നാടായ പാലക്കാട്ടിലെ ഒരു കൊച്ചു ഗ്രാമമായ കണ്ണാടിയിൽ നിളയുടെ കൈവഴിയായ കണ്ണാടിപ്പുഴയുടെ തീരത്തു സ്ഥിതി ചെയുന്ന കണ്ണാടിഗ്രാമപഞ്ചായത്തിന്റെ അഭിമാനസ്തംഭമായ സരസ്വതീക്ഷേത്രം കണ്ണാടി ഹൈസ്കൂൾ 14 .07 .1982 ൽ സ്ഥാപിതമായി. അന്നത്തെ ഡി.ഇ.ഓ. സി.വൈ കല്യാണിക്കുട്ടി അമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഡെപ്യൂട്ടി ഡയറക്ടർ വി.ഉണ്ണികൃഷ്ണവാരിയർ ഉദ്ഘടനം നിർവഹിച്ചു 1983 -84 വർഷത്തിൽ 9 ഉം 1984 -85 വർഷത്തിൽ 10തും ക്ലാസുകൾ നിലവിൽ വന്നു .പിന്നീട് 1997 ൽ ഹയർ സെക്കന്ററി വിദ്യാലയമായി പരിണമിചു .ആധുനികതയുടെ മുഖമുദ്രയായ ഹൈടെക് സൗകര്യങ്ങൾ കണ്ണാടി ഹയർ സെക്കന്ററി സ്കൂളിൽ എല്ലാ മുറികളിലും വിന്യസിച്ചിരിക്കുന്നു മാനേജ്മെന്റിനോടൊപ്പം കെയ്റ്റിന്റെ സഹകരണം ഈ സ്കൂളിന്റെ എല്ലാ മുറികളിലും ലാപ്ടോപ്പ്, പ്രൊജക്ടർ ,സ്ക്രീൻ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിമാനേജ്മെന്റിന്റെ പരിശ്രമത്തിന്റെ ഫലമായി ജില്ലയിലെ ആദ്യത്തെ ഹൈടെക് വിദ്യാലയമായി ഉയർന്നു പാലക്കാട് തൃശൂർ ദേശീയപാതയ്‌ക്ക് സമീപമാണ്. കണ്ണാടി പുഴയുടെ മനോഹാരിത സ്‌കൂളിൽ കാണാം. കണ്ണാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളായി ആയിരത്തി അഞ്ഞുറോളം കുട്ടികൾ പഠിക്കുന്നു. നല്ല കളി സ്ഥലങ്ങൾ, പഠനാന്തരീക്ഷം, മികച്ച സയൻസ് ലാബ്,ഗണിത ലാബ്,ഐടി ലാബ്,എന്നിവ സ്‌കൂളിന്റെ പ്രൗഡി കൂട്ടുന്നു.പഠനപാഠൃതരപ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളെ സ്വയം പര്യപ്ത്തയോടെ ജീവിത നൈപുണികൾ കൈവരിക്കാൻ പ്രാപ്ത്തരാക്കുന്നു പ്രഗലഭരായ അധ്യാപകരുടെ സേവനം കണ്ണാടി ഹൈസ്കൂളിന്റെ പ്രത്യേകതയാണ് .
ഔദ്യോഗികവിവരങ്ങൾ
ഹയർസെക്കണ്ടറി ,ഹൈസ്കൂൾ വിഭാഗങ്ങളിലായി 1500വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നുണ്ട്. ഹയർസെക്കണ്ടറി ,ഹൈസ്കൂൾ ഉൾപ്പെടെ 70 അദ്ധ്യാപകരും (ഹൈസ്കൂൾ - 35, ഹയർസെക്കണ്ടറി എയ്ഡഡ് - 35, ) 7 അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം ക്ലാസ്സുകളും ഉണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ വ്യത്യസ്ഥ കോമ്പിനേഷനിലായി 2കംപ്യൂട്ടർ സയൻസ് ബാച്ചും 2 സയൻസ് ബാച്ചും 1കൊമേഴ്‌സ് ബാച്ചും 1 ഹ്യുമാനിറ്റീസ് ബാച്ചും ഉണ്ട്. കംപ്യൂട്ടർ അപ്ലിക്കേഷൻ, കൊമേഴ്സ് വിത്ത് പൊളിറ്റിക്കൽ സയൻസ്, എന്നീ കോമ്പിനേഷനുകളാണുള്ളത്. എട്ടു മുതൽ പത്തുവരെ ക്ലാസുകൾക്ക് 3 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി12 ക്ലാസ് മുറികളുമാണുള്ളത്.
സ്കൂളിന്റെ പ്രത്യേക മേന്മകൾ
- കണ്ണാടി പഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തി പഠിക്കാനുള്ള സൗകര്യം
- ദൂരദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് ബസ് സൗകര്യം
- സ്പോർട്സിൽ മികച്ച കുട്ടികൾക്ക് മികച്ച ട്രെയിനിങ്
- കലാപ്രകടനങ്ങളിൽ കാഴ്ച വെക്കുന്ന വിദ്യാർത്ഥികൾക്ക് മാനേജ്മെന്റിന്റെ സഹായത്തോടെ കലാപരിചയം
- അക്ഷര ദീപം തെളിയിച്ച വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എന്നും പിൻബലമേകാൻ സുശക്തരായ പൂർവ്വവിദ്യാർത്ഥികൾ.
- 500 ആളുകൾക്ക് ഇരിക്കുന്നതിനുള്ള ആഡിറ്റോറിയം സൗകര്യം .
- ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ ദുബായ് ചാപ്റ്ററും (ഫോഡറ്റ്) പ്രാദേശിക യൂണിറ്റും സംയുക്തമായി മലബാറിലെ വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ട് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പൂർണമായും സൗജന്യമായി നടത്തുന്ന റസിഡൻഷ്യൽ കോച്ചിംഗ്, എെ. എ. എസ്സ് - എെ. പി. എസ്സ് - മെഡിക്കൽ - എൻജിനീയറിങ്ങ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്താൻ സഹായിക്കും.
- നിർധനരും നിലാരംഭരുമായ വിദ്യാർത്ഥികൾക്ക് തണലേകാൻ കെയർ ടൂ ഓൾ എന്ന ചാരിറ്റി സംരംഭം.
- 500 ൽ അധികം പേർക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം.
- ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം.
- 300ൽ അധികം പേരെ ഉൾക്കൊള്ളുന്ന സെമിനാർ ഹാൾ.
- വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ.
- വിദ്യാർത്ഥികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകി വരുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി.
- ഹൈസ്കൂൾ,.വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾ.
- 36 സ്മാർട്ട് ഹൈടെക് ക്ലാസ്സ്മുറികൾ , ഹൈസ്കൂൾ,ഹൈർസെക്കണ്ടറിസ്കൂളിലായി
- ഹൈസ്കൂൾ,. വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും മുന്നോക്കക്കാർക്കും ആവശ്യമായ കർമ്മ പദ്ധതികൾ നടപ്പിലാക്കുന്ന വിജയോൽസവം യൂണിറ്റ്.
- പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലനപരിപാടികൾ.
- ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം.
- കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടം ,ഒരു ഏക്കർ വരുന്ന നെൽകൃഷി വിദ്യാലയത്തിന്റേയും സൗന്ദര്യം വർദ്ധിപ്പിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
കെട്ടിടങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടർ ലാബുകൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.ഹെസ്കൂളിന് 2 കംമ്പൃൂട്ടർ ലാബും ഹെെയർസെക്കഡറിക്ക് 1 കംമ്പൃുട്ടർ ലാബും ഉണ്ട്. ഹൈസ്കൂളിൽ രണ്ട് ലാബുകളിലുമായി ഏകദേശം നൂറോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കുൂൾ ഹെെ ടെക്ക് നിലവാരത്തിലേക്ക് കുുതിക്കുുകയാണ്.കൈറ്റ് നൽകിയ ഇരുപത്തിനാലു ലാപ്‌ടോപ്പുകൾ,പ്രോജെക്ടറുകൾ സ്ക്രീനുകൾ സ്‌പീക്കറുകൾ ഇവ ക്ലാസ്സ്മുറികളിൽ സ്ഥാപിച്ചു പാലക്കാട് ജില്ലയിലെ ആദ്യത്തെ സമ്പൂർണ ഹൈ ടെക് സ്കൂൾ എന്ന ബഹുമതി കണ്ണാടി ഹൈസ്കൂളിനാണ് .മാനേജ്മെന്റും ഒപ്പത്തിനൊപ്പം കമ്പ്യൂട്ടർ ലാബ് വികസനത്തിന് വേണ്ട ലാപ്‌ടോപ്പുകൾ വിതരണം ചെയ്തിട്ടുണ്ട് .വിദ്യാർത്ഥികൾക്ക് ദൃശ്യ ശ്രാവ്യ പഠന അനുഭവങ്ങൾ പ്രധാനം ചെയ്യാൻ പരിശീലനം ലഭിച്ച അധ്യാപകർ ഹൈടെക് നിലവാരത്തിലുള്ള പഠനം വിനിമയം ചെയ്യുന്നതിൽ നിപുണി പ്രദർശിപ്പിക്കുന്നു
സ്കൂൾ ബസ്സ്
കണ്ണാടി ,പാലക്കാട്, പെരിങ്ങോട്ടുകുറിശ്ശി,യാക്കര,തേങ്കുറിശ്ശി,മഞ്ഞളൂർ ,കോട്ടായി,തുടങ്ങി പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സ്കൂൾ ബസ് ട്രിപ്പ് നടത്തുന്നു.പുതിയതായി എട്ടാം ക്ലാസ്സിൽ അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര കണ്ണാടി ഹൈ സ്കൂൾ മാനേജ്‌മന്റ് അനുവദിച്ചിരിക്കുന്നു.കൂടാതെ അഡ്മിഷൻ സമയത്തു കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാർത്ഥികൾക്ക് ബാഗ് ,കുട ,നോട്ട്ബുക്കുകൾ ഇവാ സൗജന്യമായി കൊടുക്കുന്നു
സെമിനാർ ഹാൾ, മൾട്ടിമീഡിയ റൂം, ഓഡിറ്റോറിയം:
ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി വിശാലമായ സെമിനാർ ഹാളുകൾ, മൾട്ടിമീഡിയ റൂം, ഓഡിറ്റോറിയം എന്നിവ സ്കൂളിൽ ഉള്ള മറ്റു സൗകര്യങ്ങളാണ്.
ഒരേ സമയം 500ഒാളം വിദ്യാർത്ഥികൾക്ക് ഇരിക്കാൻസൗകര്യമുള്ള ആഡിറ്റോറിയം എൽ. സി. ഡി. പ്രോജെക്ടർ, ലാപ്ടോപ്, വൈറ്റ് ബോർഡ്, ഡിജിററൽ ശബ്ദ സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങൾ കൊണ്ട്സജ്ജീകരിച്ചിട്ടുണ്ട്.
ലൈബ്രറി:
റീഡിംഗ് റൂമോടു കൂടിയ പതിനായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള രണ്ടു ലൈബ്രറികൾ ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും വേറെ വേറെയായുണ്ട്. എണ്ണമറ്റ മാഗസിനുകളും ബാല സാഹിത്യ കൃതികളാലും, പത്ര മാസികകളാലും സമ്പന്നമായ സ്കൂൾ ലൈബ്രറികൾ സുഗമമായും കാര്യക്ഷമമായും പ്രവർത്തിക്കുന്നു. ഇരുന്നു വായിക്കാൻ സൗകര്യമുള്ള ലൈബ്രറി കൂടുതൽ വിപുലീകരിക്കുക എന്നത് വിദ്യാലയത്തിന്റെ അടുത്ത സ്വപന പദ്ധതിയാണ്. പ്രതിദിനം 8ദിനപ്പത്രങ്ങളും ആനുകാലികങ്ങളും ലൈബ്രറിയിലും റീഡിംഗ് റൂമിലും വരുത്തുന്നു. ക്ലാസ് ലൈബ്രറിയും സ്കൂളിൽ ഉണ്ട്. ആനുകാലികങ്ങൾ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ശേഖരിച്ച് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ചുമതലയുള്ള അധ്യാപകന്റെ കീഴിൽ ആഴ്ചയിൽ ഓരോ ദിവസം കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നുണ്ട്. വായനാമത്സരങ്ങൾ, പുസ്തക ചർച്ച, പുസ്തക പ്രദർശനം, എഴുത്ത കാരുമായി മുഖാമുഖം തുടങ്ങിയ പരിപാടികൾ സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.
'
സയൻസ് ലാബ്:
ഹൈസ്കൂളിനും ഹയർ സെക്കണ്ടറിയ്ക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. രണ്ട് ലാബുകളിലും ടി.വി, വൈറ്റ് ബോർഡ്, ലാപ്‌ടോപ്പ്, സാധന സാമഗ്രികൾ സൂക്ഷിക്കാനാവശ്യമായിട്ടുള്ള അലമാറകൾ തുടങ്ങി സയൻസ് ലാബുകൾക്കാവശ്യമായ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്. നൂറോളം വിദ്യാർത്ഥികൾക്ക് ഒരേ സമയം പഠനം നടത്താൻ സൗകര്യമുള്ള ക്ലാസ്റൂം സജ്ജീകരണത്തോടുകൂടിയ സയൻസ് ലാബിൽ, ഒാരോ കുട്ടിക്കും സൗകര്യമായും സ്വതന്ത്രമായും പരീക്ഷണ നിരീക്ഷണങ്ങൾ നടത്താൻ ആവശ്യമായിട്ടുള്ള സാധന സാമഗ്രികൾ വളരെ ചിട്ടയായി സജ്ജീകരിച്ചിട്ടുണ്ട്. സെൻട്രൽ ഗെവേർന്മെന്റിന്റെ അടൽ ട്വിങ്കറിങ് ലാബിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്
ഉച്ചഭക്ഷണ പദ്ധതി:
സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്. ഇതിന് സൗകര്യപ്രദമായ രീതിയിൽ ആധുനിക അടുക്കള, പുകയില്ലാത്ത അടുപ്പ് മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു. ഒരു ഏക്കറിൽ വരുന്ന കൃഷിയിടത്തിൽ നിന്നും ലഭിക്കുന്ന കാർഷികോത്പന്നങ്ങൾ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു
ബയോഗ്യാസ് പ്ളാൻറ്
മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിനോടൊപ്പം പാചകത്തിന് കൂടി ഉപയോഗപ്പെടുന്ന ബയോഗ്യാസ് പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
ഹെൽപ്പ് ഡസ്‌ക്
പഠനത്തിന് തടസ്സമാകുന്നരീതിയിൽ കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമുള്ള വേദിയാണ് സ്കൂൾ ഹെൽപ്പ് ഡസ്‌ക്. കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.
ഒാരോ ക്ലാസ്സിലേയും രണ്ട് പെൺകുട്ടികൾ രണ്ട് ആൺകുട്ടികൾ, അദ്ധ്യാപക പ്രതിനിധികൾ, മുൻസിപ്പൽ കൗൺസിലർ, പി. ടി. എ പ്രസിഡന്റ്, പി. ടി. എ പ്രതിനിധി, എം. പി. ടി. എ ചെയർ പേഴ്സൺ, എം. പി. ടി. എ പ്രതിനിധി എന്നിവരടങ്ങുന്ന 12 അംഗ സമിതിയാണിത്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ-സാമൂഹിക ഉന്നമനം ഉറപ്പു വരുത്തുവാൻ സ്കൂൾതലത്തിൽ പ്രത്യേക കൗൺസിലിങ്ങ്, ബോധവൽക്കരണ ക്ലാസ്സ് മോട്ടിവേഷൻ ക്ലാസ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽപ്പ് ഡെസ്കിന് കീഴിൽ നല്കിവരുന്നുണ്ട്. ഇതിനായി ഒരു കൗൺസിലറെ സ്കൂളിൽ നിയമിച്ചിട്ടുണ്ട്.
റിസോഴ്സ് ടീച്ചർ
ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ കഴിഞ്ഞ നാലുവർഷങ്ങളായി ഒരു റിസോഴ്സ് ടീച്ചറുടെ സേവനം സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. പഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ കുട്ടികൾക്ക് അദ്ധ്യാപകരുടെ സഹായത്തിനു പുറമേ റിസോഴ്സ് ടീച്ചറുടെ സഹായവും ലഭിക്കുന്നു. സ്കൂൾ മികവ് പ്രവർത്തനങ്ങളിലും സബ്‌ജില്ല, ജില്ല ശാസ്ത്രമേളകളിലും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.
കാന്റീൻ:
വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ കുട്ടികൾക്കും അധ്യാപകർക്കും മിതമായ നിരക്കിൽ ഭക്ഷണം നല്കുന്നു.
കോ-ഓപ്പറേറ്റീവ് സൊസൈറ്റി:
കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകി വരുന്നു.
അദ്ധ്യാപകർ
ഹൈസ്കൂൾ, ഹയർസെക്കണ്ടറി (എയ്ഡഡ്) വിഭാഗങ്ങളിലായി സ്കൂളിൽ നൂറോളം അദ്ധ്യാപകർ സേവനമനുഷ്ഠിക്കുന്നുണ്ട്.
ഹൈസ്കൂൾ - 35
ഹയർസെക്കണ്ടറി എയ്ഡഡ് - 35
ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ് |
പ്രിൻസിപ്പൽ | ബാബു.പി. മാത്യു |
സ്മിത.കെ.പി, സൗമ്യ .എം.വി | കെമിസ്ട്രി |
ഷീജ | മലയാളം
|
ശ്രീഭ,സോണി കുര്യാച്ചൻ | ഇംഗ്ലീഷ് |
പ്രീതകുമാരി ടി ജി | സംസ്‌കൃതം |
സുനിത.സി | ഹിന്ദി |
ജീജാമോൾ.എസ് ,രശ്മി ചന്ദ്രൻ | ഫിസിക്‌സ്
|
ശ്രീലത | സുവോളജി |
മഞ്ജുള.എം | ബോട്ടണി |
സുഷമ.സി, ചിത്ര.വി, ഭാവന.ടി.യു | മാത്തമാറ്റിക്സ്
|
ജൂബി പോൾ | ഹിസ്റ്ററി |
ആർ.ജയ | പൊളിറ്റിക്കൽ സയൻസ് |
ഷീജ.എസ് ,സജിത്ത്.ഐ.എം | എക്കണോമിക്സ് |
സജീഷ്.ആർ, ഷൈനി .ആർ | കംപ്യൂട്ടർ സയൻസ് |
ശ്രീജ.എ,രാധ.സി | ഹിസ്റ്ററി |
ഗീത പി ബി | ജിയോഗ്രഫി |
ശ്രീജ എ | കോമേഴ്‌സ് |
ഹൈസ്കൂൾ ടീച്ചേഴ‌്സ് |
ഹെഡ് മാസ്റ്റർ | കെ.എൻ .നന്ദകുമാർ |
ഡപ്യൂട്ടി ഹെഡ് മാസ്റ്റർ | കെ.എം.പ്രദീപ് |
മലയാളം | ആർദ്ര ,ജ്യോതി,സുരേഷ് ബാബു |
ഇംഗ്ലീഷ് | ഷഫീന,രാഗിണി ,ആശ , നവ്യ |
ഹിന്ദി | ഗിരിജ ,മോന മാർഷ്യ,കെ.കൃഷ്ണകുമാർ |
ഫിസിക്കൽ സയൻസ് | എ.പി.രാധ ,നിഷ,ആര്യ,പ്രജിത |
നേച്ചറൽ സയൻസ് | ലിസി.യൂ ,സലീമാ പാമ്പാടി ,അനുരഞ്ജിനി |
സോഷ്യൽ സയൻസ് | പ്രജിത്,സുമതി.കെ ,രാധിക.ആർ,എം.എസ് ശ്രീഷ |
മാത്തമാറ്റിക്സ് | കെ.എം.പ്രദീപ്,സുനിത,വി.സ്മിത,വിജു,ദിവ്യ |
ഫിസിക്കൽ എജുക്കേഷൽ | കെ.പി.കണ്ണദാസൻ |
പ്രവൃത്തി പരിചയം | കെ.പി.ഹേമലത |
ഡ്രോയിംഗ് | സതീഷ്.എസ്
|
റിസോഴ്സ് ടീച്ചേഴ‌്സ്
റിസോഴ്സ് ടീച്ചർ | സജിനി |
കൗൺസിലർ | സബീന |
പഠനത്തിൽ പുറകിൽ നിൽക്കുന്ന വിദ്യാർത്ഥികളെ അധിക 48 മണിക്കൂർ ഉപയോഗിച്ച് 8 ,9 ക്ലാസ്സുകളിലെ വിദ്യർത്ഥികളെ മുന്നോട്ടുകൊണ്ടുവരാനുള്ള പദ്ധതികൾ
നവപ്രഭ
ശ്രദ്ധ
എസ് എസ് എൽ സി വിദ്യാർത്ഥികളെ പ്രഭാതക്ലാസ്സ് സായാഹ്‌ന ക്ലാസ് രാത്രിപഠനക്ലാസ്സ് ,റിസൾട്ട് വർധിപ്പിക്കുന്നതിനുള്ള ആസൂത്രണ പദ്ധതി
വിജയശ്രീ
സബ്ജക്ട് വൈസ് അസ്സെസ്സ്മെന്റ് ടൂൾ
വിഷയം | അറ്റാച്ചഡ് പി ഡി എഫ് |
മലയാളം1 | പ്രമാണം:QP Malayalam 1.pdf | ||
ഇംഗ്ലീഷ് | പ്രമാണം:English Qp 2018.pdf | ||
സംസ്‌കൃതം | പ്രമാണം:Sanskrit1.pdf | ||
ഹിന്ദി | പ്രമാണം:Hindi Paper.pdf | ||
ബയോളജി | ഇംഗ്ലീഷ് പ്രമാണം:BIOLOGY ENGLISH.pdf | തമിഴ് പ്രമാണം:Thamil, Biology and ss.pdf | |
മലയാളം പ്രമാണം:Biology (Mal) 2018.pdf | |||
ഫിസിക്‌സ് | ഇംഗ്ലീഷ് പ്രമാണം:Phy Eng Final.pdf | തമിഴ് പ്രമാണം:Physics Tamil.pdf | മലയാളം പ്രമാണം:Phy Mal Final.pdf |
കെമിസ്ട്രി | ഇംഗ്ലീഷ് പ്രമാണം:Chemistry Qp.pdf | മലയാളം [[പ്രമാണം:Chemistry mal.pdf | |
മലയാളം11 | പ്രമാണം:QP Malayalam II.pdf | ||
മാത്തമാറ്റിക്സ് | ഇംഗ്ലീഷ് പ്രമാണം:Maths qp , in English.pdf | തമിഴ് പ്രമാണം:Tamil , Maths.pdf | |
ഹിസ്റ്ററി | ഇംഗ്ലീഷ് പ്രമാണം:S S Eng Medium.pdf | തമിഴ് പ്രമാണം:Thamil, Biology and ss.pdf | മലയാളം പ്രമാണം:Social Secience (Mal) 2018.pdf |
അറബിക് | പ്രമാണം:Arbic 1,2 Final.pdf | ||
തമിഴ് | പ്രമാണം:Tamil At, Bt.pdf | ||
ഉറുദു | പ്രമാണം:Urudu.pdf |
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്.
- എൻ.എസ്.എസ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സ്കൂൾ മാഗസിൻ.
- ജാഗ്രത സമിതി.
- ജനാധിപത്യ വേദി.
- തനതു പ്രവർത്തനം.
- സ്കൂൾ അസംബ്ളി
- സബ്ജക്ട് കൗൺസിൽ
- പൊതു വിദ്യാലയ സംരക്ഷണ യജ്ഞം .
- റീഡിങ് കോർണർ .
സ്കൂൾ മാഗസിൻ
ക്ലബ്ബ് പ്രവർത്തനങ്ങളും ദിനാചരണങ്ങളും
പൗൾട്ടറി ക്ലബ് ക്ലബ്ബ്
ആർട്ട്സ് ക്ലബ്ബ്
സ്പോർട്ട്സ് ക്ലബ്ബ്
'പരിസ്ഥിതി ക്ലബ്ബ്.
ഹെൽത്ത് ക്ലബ്ബ്
ശുചിത്വ ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
ഊർജ്ജ ക്ലബ്ബ്
'ലഹരിവിരുദ്ധ ക്ലബ്
മലയാളം ക്ലബ്ബ്
'ഇംഗ്ലീഷ് ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
സയൻസ് ക്ലബ്ബ്
സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബ്
ഗണിത ക്ലബ്ബ്
എെ. ടി. ക്ലബ്ബ്
ഹായ് സ്കൂൾ കുട്ടികൂട്ടം
വിജയോൽസവം
പ്രവേശനോത്സവം
ലിറ്റിൽ കൈറ്റ്
കണ്ണാടി ഹൈ സ്കൂളിൽ ഓൺലൈൻ പരീക്ഷയിലൂടെ 40 അംഗങ്ങളെ ലിറ്റിൽ കെയ്റ്റ് സ് ആയി തിരഞ്ഞെടുത്തു.കെയ്റ്റ് നിർദ്ദേശിച്ച മൊഡ്യൂൾ പ്രകാരം ജിമ്പ് ഇങ്ക്സ്‌കേപ്പ് ടൂബി ട്യൂബ് ഡെസ്ക് അനിമേഷൻ എന്നെ മേഖലകളിൽ ക്ലാസുകൾ എടുത്തു സ്കൂൾതല ക്യാമ്പ് ജൂലൈ 28 ശനിയാഴ്ച നടത്തി .ലിറ്റിൽ കെയ്റ്റ് ബോർഡ് സ്ഥാപിച്ചു കുട്ടികൾക്ക് ഈദ് കാർഡ് വിതരണം ചെയ്തു ക്യാമ്പിൽ 40 കുട്ടികൾക്കും ഒരോ ലാപ്ടോപ്പ് വീതം കൊടുത്തു കൊണ്ടായിരുന്നു പരിശീലനം അതിൽ നിന്നും 4 പേരെ തിരഞ്ഞെടുത്തു
സ്റ്റുഡൻറ് പോലീസ് കേഡറ്റ്
രണ്ടായിരത്തിപതിനാറിൽ മാനേജ്‌മെന്റിന്റെ സഹായത്തോടെ അഞ്ചു ലക്ഷം നിക്ഷേപിച്ചു നേടിയെടുത്ത സ്റുഡന്റ് പോലീസ് കേഡറ്റ് അഭിമാനാർഹമായ നേട്ടങ്ങളോടെ മുന്നോട്ടുപോയികൊണ്ടിരിക്കുന്നു .സമൂഹത്തിന്റെ വിവിധതലങ്ങളിൽ കേഡറ്റുകളുടെ പങ്കാളിത്തം ദർശിക്കാനാവും .വിവിധ ദിനാചരണങ്ങൾ ,തടയണ നിർമാണം,,ലൗ പ്ലാസ്റ്റിക്ക് പ്രൊജെക്ടുമായി ബന്ധപെട്ടു പ്ലാസ്റ്റിക് ശേഖരണവും ബന്ധപെട്ടവർക്കുള്ള കൈമാറ്റവും ,ബ്ലൂഡിക്യാന്സര് ബാധിച്ച നെമ്മാറ ലവഞ്ചേരി ഭാഗത്തുള്ള ഒരു വിദ്യാർത്ഥിക്കുള്ള ധനസഹായം (25000 )സ്കൂൾപരിസരം വൃത്തിയാക്കൽ ,ലൈബ്രറി സന്ദർശനം തുടങ്ങി ഒട്ടേറെ സാമൂഹ്യപ്രവർത്തനങ്ങൾ ഇവർ ഏറ്റെടുത്തു ചെയ്യുന്നതിനുള്ള മാനസികമായ താല്പര്യം ഈ പദ്ധതിയിലുടെ ഇവർ നേടിയെടുത്തുകൊണ്ടിരിക്കുന്നു.44 കേഡറ്റുകളിൽ 22 ആൺകുട്ടികളും 22 പെൺകുട്ടികളും ഒരു ബാച്ചിൽ ഉണ്ടായിരിക്കും.മൊഡ്യൂൾ അനുസരിച്ചുള്ളഅനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് കേഡറ്റുകൾ കാഴ്ചവെക്കുന്നത് .ഓണം ക്രിസ്മസ് അവധികളിൽ 3 ദിവസം വീതം ക്യാമ്പുകൾ ഉണ്ട് .വ്യക്‌തിത്വ വികസനം ,പൗരബോധം സഹജീവികളോടുള്ള കരുണ,സത്യസന്ധത ഉത്തരവാദിത്വബോധം ഇവ ഉണ്ടാകു ന്നതിനായുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയുന്നു .കുട്ടികളെ ട്രെയിൻ ചെയ്യിക്കുന്നതിനായി സൗത്ത് സ്റ്റേഷനിൽ നിന്നും ഒരു പുരുഷ ഡ്രിൽ ഇൻസ്‌ട്രുക്ടറും സ്‌ട്രെസ് ഡ്രിൽ ഇൻസ്‌ട്രുക്ടറും ഉണ്ട്
എസ് പി സി ഉത്‌ഘാടനം
FIRST BATCH
DRILL INSTRUCTOR SUDHEER DRILL INSTRUCTOR JEEJA
എസ് പി സി ഫസ്റ്റ് ബാച്ച്
എസ് പി സി ക്യാമ്പുകൾ
ഡോഗ് സ്‌ക്വാഡ്
തസ്‌റാക്കിലേക്കു ഖസാക്കിന്റെ ഇതിഹാസങ്ങളിലൂടെ
ഔഷധത്തോട്ടം-ഔഷധത്തോട്ടത്തിനു പുരസ്ക്കാരം
വൈദ്യ രത്നം ഔഷധശാലയുമായി സഹകരിച്ചു സ്കൂളിൽ ഒരു ഔഷധത്തോട്ടം ഉണ്ടാക്കുന്നതിനുള്ള ഉദ്യമത്തിന് പുരസ്കാരം ലഭിച്ചു .എസ് പീ സി കേഡേറ്റസിന്റെ കൈയൊപ്പുള്ള ഈ പ്രവർത്തനം വിദ്യാർത്ഥികളിൽ തങ്ങളുടെ പരിസരത്തുള്ള എല്ലാ സസ്യങ്ങളെയും നിരീകിഷിക്കുന്നതിനും അതിന്റെ പ്രാധാന്യം മനസിലാക്കാനുള്ള പ്രേരണ ഉണ്ടാക്കുകയും ചെയ്തു
അന്താരാഷ്ട്ര യോഗ ദിനം
യോഗ ദിനം പാലക്കാട് ഇൻഡോർസ്‌റ്റേഡിയത്തിൽ പ്രമുഖവ്യകതികളുടെ സാന്നിധ്യത്തിൽ പരിശീലനം നടത്തിയപ്പോൾ
റാലി
വായനശാല സന്ദർശനം
തടയണ നിർമിക്കൽ
കണ്ണാടി ഹൈസ്കൂളിന് സമീപത്തുള്ള കർഷകർക്ക് ആവശ്യമുള്ള തോഡിൽ മണ്ണ് നിറച്ച 500 ചാക്കുകൾ കെട്ടിവെച്ചു തടയണ നിർമിച്ചു ഈ പ്രവർത്തനം സമൂഹത്തിൽ ശ്രെധ പിടിച്ചു പറ്റി
പാസിംഗ് ഔട്ട് പരേഡ്
കണ്ണാടി ഹൈ സ്കൂളും ബിഎംഎസും ചേർന്നാണ് പാസിംഗ് ഔട്ട് പാരഡി സംഘടിപ്പിച്ചത്.സൗത്ത് സ്റ്റേഷൻ മേധാവി മേധാവി ഉത്ഘാടനം ചെയ്ത ഈ പരിപാടിയുടെ മുഖ്യ ആകർഷണം കുട്ടികളുടെ പരേഡ് ആയിരുന്നു .
നന്മ
പ്രളയക്കെടുതി മൂലം നാശനഷ്ടങ്ങൾ സംഭവിച്ചു വീടുകൾ നഷ്ടപെട്ട ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് അടിസ്ഥാനാവശ്യങ്ങളായ തോർത്ത് പുതപ്പു ഇവ സ്ടുടെന്റ്റ് പോലീസ് കാടേറ്റസുകളുടെ സഹായത്തോടെ ഒരു ചെറിയ ആശ്വാസപ്രവർത്തനം
കൊല്ലങ്കോട് ഏലവഞ്ചേരി ഭാഗത്തുള്ള ഒരു ആൺകുട്ടിക്ക് ബ്ലഡ് കാൻസർ ചികിത്സക്കായി കണ്ണാടി ഹൈ സ്കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച 25000 രൂപ കുട്ടിക്ക് കൈമാറുന്നു
വ്യക്‌തിത്വ വികസനം
പോലീസ് സ്റ്റേഷൻ സന്ദർശനം
ട്രാഫിക് കണ്ട്രോൾ - എസ് പി സി യുടെ കുട്ടികരങ്ങളിലൂടെ
സൗത്ത് സ്റ്റേഷൻ എസ പി സി കേഡറ്റുകൾ സന്ദർശനം
പ്ലാസ്റ്റിക് ഉപഭോഗം നിയന്ത്രിക്കൽ
പ്ലാസ്റ്റിക് ഉപഭോഗം നിയന്ത്രിക്കൽ :-മാതൃഭൂമി ദിനപത്രവുമായി കൂട്ടുപിടിച്ചു സീഡ് എന്ന പദ്ധതിയുടെ ഭാഗമാകാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റിസിന് കഴിഞ്ഞിട്ടുണ്ട് .വിദ്യാർത്ഥികളുടെ വീട്ടിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ മാതൃഭൂമി നിർദ്ദേശിച്ച ഏജൻസിക്കു കൈമാറി.പഞ്ചായത്ത് പ്രസിഡന്റ് ഉദഘാടനം നിർവഹിച്ച ഈ പരിപാടിയിൽ കണ്ണാടി പഞ്ചായത്തിലേക്കും ഈ പദ്ധതി നടപ്പിലാക്കുവാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു
പ്ലാസ്റ്റിക് ബോട്ടിലിനു പകരം സ്റ്റീൽ ബോട്ടിൽ
പ്ലാസ്റ്റിക് ബോട്ടലിനു പകരും സ്റ്റീൽ ബോട്ടിലുമായി എസ പി.സി കേഡറ്റുകൾ മുൻപന്തിയിൽ .ഈ പദ്ധതി ഉദഘാടനം ചെയ്തത് കണ്ണാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വേണുഗോപാൽ ആണ്.1500 കിലോഗ്രാം പ്ലാസ്റ്റിക്കുകൾ ശേഖരിച്ചു പാലക്കാട് ജില്ലയിലെ മറ്റു വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് കേഡറ്റുകൾ മാതൃകയായി
ഓഗസ്റ്റ് 15 / ജനുവരി 26 ദിനാചരണം
കായികപരിശീലനം യോഗാട്രൈനിങ് --ആഴ്ചയിൽ ബുധൻ -ശനി ദിവസങ്ങളിൽ
എസ് പി സി യുടെ പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ
കേഡറ്റുകൾ വിവിധ ഭാഗങ്ങളിൽ നിന്നും സ്കൂൾ പരിസരത്തു നിന്നും ശേഖരിച്ച വിവിധ വൃക്ഷത്തെയുടെ വിത്തുകൾ ശേഖരിച്ചു പരിസ്ഥിതി ദിനത്തിൽ മുളപ്പിച്ചു വിതരണം ചെയ്യുന്നതിനായി കണ്ണാടി ഗ്രാമ പഞ്ചായത്ത് പ്രേസിടെന്റിനെ ഏല്പിച്ചു.1500 ഓളം വിത്തുകളാണ് ഈ രീതിയിൽ ശേഖരിച്ചു കൊടുത്തത്
മാനേജ്മെന്റ്
കണ്ണാടി ഹൈസ്‌കൂൾ കോർപ്പറേറ്റ് മാനേജ്മെ്ൻെറ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. മികച്ച പഠനാന്തരീക്ഷവും സൗകര്യവും ഉണ്ടാക്കാൻ മാനേജ്‌മെന്റ് എപ്പോഴും ശ്രദ്ധ ചെലുത്തുന്നത് സ്‌കൂളിനെ പാലക്കാട്ടെ പ്രധാന വിദ്യാലയങ്ങളുടെ കൂട്ടത്തിൽ ചേർക്കുന്നു.കണ്ണാടി ഹൈസ്കുൂളിനെ ഹൈടെക് ആക്കി മാറ്റുുന്നതിന് 1 കോടി 33 ലക്ഷം രൂപ ചിലവഴിച്ച് ക്ലാസ്റൂമുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തി .തറ ടൈൽ വിരിച്ചും റൂഫ് ട്രസ്സ് വർക്ക് നടത്തി ഓരോ മുറിയിലും ഇലക്ട്രിക്കൽ വർക്കും നടത്തി ഹൈടെക് സൗകര്യം ഒരുക്കിയിരിക്കുന്നു.കണ്ണാടി ഹൈസ്കൂളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് കുട നോട്ടുബുക്ക് ബാഗ് ഇവാ സൗജന്യമായി വിതരണം ചെയ്യുന്ന.കൂടാതെ വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയും ഉണ്ട്.സ്കൂളിന്റെ ബൗദ്ധിക സാഹചര്യം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ആക്ടീവ ജാഗ്രത കാണിക്കുന്ന മാനേജ്‌മന്റ് സ്ടുടെന്റ്റ് പോലീസ് കേഡറ്റ് പദ്ധതിക്കായി 5 ലക്ഷം രൂപ ചിലവഴിച്ചു
മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങൾ
അകാലത്തിൽ പൊലിഞ്ഞു പോയ മുൻ മാനേജർ ശ്രീ എം രാമന്കുട്ടിനായർക്കു ആദരാഞ്ജലി
1 | സി.വിശ്വനാഥൻ (മാനേജർ) |
2 | കെ.വി.ഗംഗാധരപണിക്കർ |
3 | കെ. കെ.സുകുമാരൻനായർ |
4 | പി.അനിൽദാസ് |
5 | എ.അപ്പുകുട്ടൻ |
6 | കെ. പ്രബുഷ് |
7 | വി.അപ്പുകുട്ടൻ |
8 | ടി.വി.ഹരിദാസ് |
9 | കെ. ഗോപാലകൃഷ്ണൻ |
10 | എൻ .മണികണ്ഠൻ |
11 | രാജേന്ദ്രൻ.പി.വി |
12 | ഡി.സെൽവരാജ് |
13 | കെ.വി ഭാസ്കരപ്രസാദ് |
14 | പി.ചന്ദ്രദാസ് |
ക്ലബ് / കൺവീനേഴ്‌സ് 2018
ക്ലബ്ബിന്റെ പേര് | കോഓർഡിനേറ്റർ | കുട്ടികളുടെ എണ്ണം |
---|---|---|
സ്റുഡന്റ്‌പോലീസ് കേഡറ്റ് | ലിസി.യൂ,കെ.പി.കണ്ണദാസൻ | 44 |
ലിറ്റിൽ കൈറ്റ്സ് | ലിസി.യൂ | 40 |
സയൻസ്‌ക്ലബ് | സെലീമപാമ്പാടി | 100 |
ITCLUB | ലിസി.യൂ | 50 |
സോഷ്യൽ ക്ലബ് | രാധിക.ആർ | 40 |
ഗണിതക്ലബ് | സ്മിത.വി | 40 |
ഇംഗ്ഗ്ലീഷ് ക്ലബ് | ഷഫീന.വൈ | 40 |
മലയാളസാഹിത്യവേദി | ആർദ്ര | 40 |
ഹിന്ദി ക്ലബ് | ഗിരിജ.ആർ | 40 |
നാച്ചർക്ലബ് ,പരിസ്ഥിതിക്ലബ് | ലിസി.യൂ | 40 |
എസ്.ഐ.ടി.സി. | ലിസി.യൂ | |
ഹരിതസേന | ലിസി.യൂ | 40 |
ടൂർ കൺവീനർ | ലിസി.യൂ | |
സ്റ്റാഫ് സെക്രട്ടറി | ലിസി.യൂ |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ വിരമിച്ച അധ്യാപകർ/അനധ്യാപകർ.
വിരമിച്ച തീയതി | വിരമിച്ച അധ്യാപകരുടെ പേരുകൾ |
31.03.1988 | പി .രാമചന്ദ്രൻ |
30.04.1997 | എം.എസ് മോഹൻ (പ്രധാന അധ്യാപകൻ) |
30.09.1999 | എസ്.ഗോപാലകൃഷ്ണൻ |
131.05.2005 | കെ.വി.ജനാർദ്ദനൻ |
30.06.2006 | ടി.എം.ശ്രീദേവി |
31.03.2007 | സി.ജി.അമ്മുക്കുട്ടി |
31.03.2008 | എം.കെ.സേതുമാധവൻ |
31.03.2009 | പി.എം.നസ്രീൻ |
131.03.2010 | എം.ആർ.പ്രേമകുമാർ (പ്രധാന അധ്യാപകൻ) |
131.03.2010 | കെ.ഗംഗാധരൻ |
31.03.2011 | എം.സ്.കുമാർ |
31.03.2012 | പി.സി.സിൽവി |
31.03.2013 | കെ.ഗോപാലകൃഷ്ണൻ |
31.03.2014 | ആർ.പ്രേമലത ((പ്രധാന അധ്യാപിക)) |
31.03.2014 | ടി.ആർ.മുരളീധരൻ |
31.03.2015 | കെ.വി.സുരേഷ് (അനധ്യാപകൻ) |
31.03.2016 | സി.ശിവദാസൻ |
31.03.2016 | കെ.ബാലകൃഷ്ണൻ (അനധ്യാപകൻ) |
31.03.2017 | കെ.പി.ജയശ്രീ (പ്രധാന അധ്യാപിക) |
31.03.2017 | യു .പി.ചന്ദ്രവല്ലി |
31.03.2017 | വി.ജയശ്രീ |
31.03.2017 | പി.പി.ഷീല |
31.03.2017 | മോഹനൻ കാഴ്ചപറമ്പിൽ (അനധ്യാപകൻ) |
സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്.
പ്രവേശനോത്സവം
ഹരിതകേരളം
വിജയോൽസവം
മികവുത്സവം
കണ്ണാടി ഹൈസ്കൂളിൽ മികവുത്സവം കണ്ണാടി പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ ഉദ്ഘടനം ചെയ്തു പരിപാടിയിൽ വിവിധ കുട്ടികളുടെ മികവ് തെളിയിക്കുന്ന വിവിധ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു
പി.ടി.എ, എം.പി.ടി.എ.
സ്കൂളിന്റെ വികസനം ഉറപ്പുവരുത്താനായി ശക്തമായ പി.ടി.എ, എം.പി.ടി.എ. എന്നിവ പ്രവർത്തിക്കുന്നുണ്ട്. നിശ്ചിത സമയം കൂടുബോൾ ഇവ കൂടാറുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇവർ ആത്മാർത്ഥ സേവനങ്ങൾ നൽകി വരുന്നു. ക്ലാസ് പി ടി എ ഒരു മോഡ്യൂൾ ആസ്പദമാക്കിയാണ് കണ്ണാടി ഹൈസ്കൂളിൽ ഓരോ പ്രാവശ്യം നടത്തുക .പ്രധാന നിർദേശങ്ങൾ സ്ലൈഡ് പ്രെസെണ്റ്റണിൽ തയാറാക്കി ചർച്ചയിലൂടെ രക്ഷിതാക്കൾക്ക് ബോധവത്കരണം ഉണ്ടാക്കുന്നു .സജീവമായ പി ടി എ ആണ് കണ്ണാടി ഹയർ സെക്കന്ററി സ്കൂളിന്റെ വിജയം
പി ടി എ മീറ്റിംഗിന് ഉപയോഗിച്ച മൊഡ്യൂൾ - സ്ലൈഡ് പ്രസന്റേഷൻ
ജി.ലീലകൃഷ്ണൻ ( പി.ടി .എ പ്രസിഡന്റ് ) |
ഉണ്ണികൃഷ്ണൻ സി (വൈസ് പ്രസിഡന്റ് ) |
കെ.വി.വസന്ത |
എം.ദേവി |
സുവർണ്ണൻ .പി.ഡി |
നാരായണ സ്വാമി |
പ്രീത.വി.ആർ |
അജിതാമേനോൻ |
കെ.എ.ബാബുരാജ് |
ഗോകുൽദാസ് |
രാമകൃഷ്ണൻ .എം |
പി. ടി. എ. |
പ്രസിഡണ്ട് | ജി.ലീലാകൃഷ്ണൻ |
വൈസ് പ്രസിഡണ്ട് | ഉണ്ണികൃഷ്ണൻ |
എം. പി. ടി. എ. |
പ്രസിഡണ്ട് | വസന്ത |
വൈസ് പ്രസിഡണ്ട് | ലത |
ഓഫീസ് സ്റ്റാഫ്
ഹയർ സെക്കണ്ടറി വിഭാഗം |
വിജയകുമാർ
ശേഖരൻ |
ഹൈസ്കൂൾ |
ജ്യോതിഷ് പി
വിനോദ്.കെ അജയ് നാരായണൻ ഷാജി.കെ.ആർ വിഷ്ണു |
അക്കാഡമിക് റിസൾട്ട്
ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ വിദ്യാർത്ഥികളെ ഒരുക്കുന്ന പ്രവർത്തനങ്ങളും അവിടുത്തെ വിജയ ശതമാനവുമാണ്. മറ്റു മേഖലകളെപ്പോലെ തന്നെ അക്കാഡമിക മേഖലകളിലും ആരംഭകാലം മുതൽതന്നെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
2016-17 അക്കാഡമിക വർഷത്തിൽ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ 100 ശതമാനം വിദ്യാർത്ഥികൾക്ക് വിജയം ലഭിച്ചു .9 വിദ്യാർത്ഥികൾക്ക്മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സും നേടി.2017-18 അക്കാഡമിക വർഷത്തിൽ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ 98 ശതമാനം വിദ്യാർത്ഥികൾ വിജയം ലഭിച്ചു പ്ലസ് ടൂ പരീക്ഷയിൽ 83ശതമാനം വിജയം ലഭിച്ചു 13വിദ്യാർത്ഥികൾക്ക് ഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സും ലഭിച്ചു പ്ലസ് ടൂ പരീക്ഷയിൽ 13വിദ്യാർത്ഥികൾക്ക് ഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സും ലഭിച്ചു
എസ്സ്. എസ്സ്. എൽ. സി. പരീക്ഷ എഴുതിയ 335 വിദ്യാർത്ഥികളിൽ 335വിദ്യാർത്ഥികൾ തുടർ പഠനത്തിന് (സെ പരീക്ഷക്ക് ശേഷം
അർഹതനേടി.
എസ്സ്. എസ്സ്. എൽ. സി. & പ്ലസ് ടൂ വിജയശതമാനം (2016-17) |
വിഭാഗം | മുഴുവൻ എ+ കിട്ടിയ കുട്ടികളുടെ എണ്ണം | വിജയശതമാനം |
എസ്സ്. എസ്സ്. എൽ. സി. | 9 | 100 % |
പ്ലസ് ടൂ | 9 | 94 % |
പ്ലസ് ടൂ വിഷയാടിസ്ഥാനത്തിലുള്ള വിജയശതമാനം |
സയൻസ് | 97.21 % |
ഹ്യുമാനിറ്റീസ് | 73.14 % |
കംപ്യൂട്ടർ അപ്ലിക്കേഷൻ | 91.8 % |
കൊമേഴ്സ് വിത്ത് പൊളിറ്റിക്കൽ സയൻസ് | 90 % |
കൊമേഴ്സ് വിത്ത് മാത്തമാറ്റിക്സ് | 94.23 % |
ഈ വർഷത്തെ പ്ലസ് ടൂ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ |
1. വിദ്യാശ്രീ.വി | 2. ജ്യോതിക . എസ് | 3. നിവ്യ.ആർ | 4. ശില്പ.എസ് | 5 . ഹരീഷ് പി ഡി | 6. അഭിജിത്.പി | 7. അംബിക ജയകുമാർ | 8. വൈഷ്ണവി ജയപ്രകാശ് | 9. അപർണ എ | 10. ആതിര യു | 11. നിരഞ്ജന .വി | 12.രേവതി .കെ.എസ | 13. അപർണ. ബി |
എസ് എസ് എൽ സി 2016 --2017 ബാച്ചിന്റെ ക്ലാസ് ഫോട്ടോ
എസ് എസ് എൽ സി 2017 --2018 ബാച്ചിന്റെ ക്ലാസ് ഫോട്ടോ
ഹയർ സെക്കന്ററി 2017 --2018 ബാച്ചിന്റെ ക്ലാസ് ഫോട്ടോ
ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ |
1.അനിരുദ്ധ്.ഇ.എൻ | 2.ആര്യ രാമചന്ദ്രൻ | 3. അശ്വനി.എ | 4.ഗീതുരാജ്.ആർ | 5. നഹാസ്.എൻ | 6.നന്ദന.എസ്
v7. നയന.വി.എസ് |
8. നിധിൻ.പി | 9.സജയകൃഷ്ണൻ.കെ | 10.സോണിപ്രിയ.പി.ഡി | 11. വർഷ.എം | 12. യമുന.എസ് | 13.സനൂപ് ജി
|
{
പ്ലസ് ടൂ വിഷയാടിസ്ഥാനത്തിലുള്ള വിജയശതമാനം |
സയൻസ് | 94 % |
ഹ്യുമാനിറ്റീസ് | 88 % |
കൊമേഴ്സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ | 97 % |
കൊമേഴ്സ് വിത്ത് പൊളിറ്റിക്കൽ സയൻസ് | 92 % |
കൊമേഴ്സ് വിത്ത് മാത്തമാറ്റിക്സ് | 82 % |
സംസ്ഥാനതല ജില്ലാതല കല ജേതാക്കൾ
സ്കൂൾ പാർലമെന്റ് --2017/2018
സ്കൂൾ പാർലമെന്റ്
ചിത്രശാല --2017/2018
സ്കൂൾ പത്രം
2018 - 19
30 ആഗസ്റ്റ് 2018 - വ്യാഴം കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ |
കണ്ണാടി ഹൈ സ്കൂളിൽ നൂറ്റിഅൻപതു് വിദ്യാർത്ഥികൾ ഓയിസ്ക പരീക്ഷ എഴുതി .ഓയിസ്ക ടോപ് ടീൻ എന്നറിയപ്പെടുന്ന ഈ പരീക്ഷ വിദ്യാർത്ഥികളുടെ പൊതുവിവരം അളക്കാനുള്ള പരീക്ഷയാണ്
|