എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ.തിരുകുടുംബ സന്യാസിനീസമുഹം തൃശ്ശൂർ ഹോളിഫാമിലി വിദ്യാലയത്തിന്1939-ൽ തുടക്കം കുറിച്ചു.

എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ
LIGHT LOVE AND SERVICE
വിലാസം
ചെമ്പുക്കാവ്, തൃശൂർ

സിറ്റി പോസ്റ്റ് ഓഫീസ്, തൃശൂർ പി.ഒ.
,
680020
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ0487 2333389
ഇമെയിൽhfcghstcr@gmail.com
കോഡുകൾ
സ്കൂൾ കോഡ്22053 (സമേതം)
എച്ച് എസ് എസ് കോഡ്8213
യുഡൈസ് കോഡ്32071800402
വിക്കിഡാറ്റQ64088171
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്തൃശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ180
പെൺകുട്ടികൾ2046
ആകെ വിദ്യാർത്ഥികൾ2046
അദ്ധ്യാപകർ57
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ റോസ്മേരി ജോസ്
പി.ടി.എ. പ്രസിഡണ്ട്ജേക്കബ് ചിറയത്ത്
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി റാഫി
അവസാനം തിരുത്തിയത്
20-02-2024Seedaraj
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം നാൽവഴി

ഭാരതം സ്വാതന്ത്ര്യത്തിൻറെ പൊൻവിഹായസ്സിലേക്കു പറന്നുയരുന്നതിനുമുൻപ് കുടുംബങ്ങളുടെ സമുദ്ധാരണത്തിന് പ്രവാചകധീരതയോടെ ഇറങ്ങിത്തിരിച്ച വാഴ്ത്തപ്പെട്ട മദർ മറിയം ത്രേസ്യ യും വൻദ്യ നായ വിതയത്തിൽപിതാവും 'ഒരു വിദ്യാർഥിയിലൂടെ ഒരു കുടുംബത്തിലേക്ക് ' എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയങ്ങൾക്ക് രൂപമേകിയത് . ദൈവ അറിവ് പകർന്ന് പെൺകുട്ടികളെ ദൈവജ്ഞാനവും ഭൗതിക ജ്ഞാനവും നിറഞ്ഞ കുടുംബിനികളായി വാർത്തെടുക്കണമെന്നത് അവരുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം ഉൾവഹിച്ചുകൊണ്ട് തിരുകുടുംബസന്യാസിനീസമുഹം തൃശ്ശൂർ ഹോളിഫാമിലി വിദ്യാലയത്തിന് 1939-ൽ തുടക്കം കുറിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • തിരുബാലസംഖ്യം
  • കെ.സി.എസ്.എൽ
  • DCL
  • SPORTS
  • IT CLUB
  • നേർക്കാഴ്ച
OUR BLOG   hfgchstcr.blogspot.com

മാനേജ്മെന്റ്

മണ്ണുത്തി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹോളിഫാമിലി കോൺഗ്രിഗേഷൻറെ 9 പ്രോവിൻസിൽ ഒന്നായ നവജ്യോതി പ്രോവിൻസ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നത്. നവജ്യോതി കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ 4 ഹൈസ്ക്കുളുകളും നിരവധി UP, Lp School കളും പ്രവർത്തിക്കുന്നുണ്ട്. അതിലൊന്നാണ് തൃശ്ശൂർ ഹോളിഫാമിലി വിദ്യാലയം. നിലവിലുള്ള കോർപ്പറേറ്റ് മാനേജർ റവ.പ്രൊവിൻഷ്യൽ സിസ്റ്റർ. സാറാ ജെയ്നും ഉം എജുക്കേഷൻ സിസ്റ്റർ റവ. സിസ്റ്റർ. ജെയ്സി ജോണുമാണ്.

നവജ്യൊതി ഹൈസ്കൂൾ വിദ്യാലയങ്ങൾ

  • ഹോളി ഫാമിലി കോൺ വെന്റ്‌ ഗേൾസ്‌ സ്കൂൾ തൃശൂർ
  • ബെത്ലെഹം ഗേൾസ്‌ ഹൈസ്കൂൾ, മുക്കാട്ടുക്കര
  • ഐ ജെ എച്ച് എസ് ,അരണാട്ടുകര
  • എൽ എഫ് സി ജി എച്ച് എസ് ,ഒളരിക്കര

അദ്ധ്യാപകർ

  • അനിത.കെ.എസ്
  • അനിതാ പോൾ
  • ചെറുപുഷ്പം.ബി.സി
  • ശ്രീമതി.എൽസി കെ പി
  • നാൻസി പി ടി
  • സീന ജെ പടിക്കൽ
  • കൊച്ചുമേരി പി.എ
  • ശ്രീമതി മേരി പ്രിൻസി.
  • ശ്രീമതി.ഡെയ്സി എവി
  • മേരി.ടി.ജെ
  • ശ്രീമതി.സിബിൽ തോമസ്.പി
  • ശ്രീമതി ഡെൽഫീന
  • എസ്എംടി. ധന്യ കെ ജോൺ
  • ശ്രീമതി.ലൂസി പിജെ
  • എസ്ആർ. റോസ്മേരി ഡേവിസ്
  • എസ്ആർ. ജാൻസിറോസ്
  • എസ്ആർ. മിനി ജോൺ
  • ശ്രീമതി സീനി ജോസഫ്. എം.
  • ശ്രീമതി.ഷീബ.പി.ജെ
  • ശ്രീമതി.ഷീല ജോസഫ്.എൻ.ജെ
  • ശ്രീമതി സീന ഫ്രാൻസിസ്
  • ശ്രീമതി ലിസ്സി തെറ്റയിൽ
  • ശ്രീമതി.റജി ജോസഫ് പി
  • ശ്രീമതി.ബേബി.പി.എ
  • ശ്രീമതി.ഷേർലി. ആർ പാറേക്കാട്ടിൽ
  • ശ്രീമതി ഷേർളി.എ.ജി.
  • ശ്രീമതി ആനി എം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1939 - 45 സി. ബർണാർദീർത്ത
1945- 55 സി.പൗളിൻ, സി.ജെയ് ന് മേരി, സി. റൊസാലിയ
1955 - 59 സി.പ്രഷീല
1959 - 61 സി.അംബ്രോസ്
1961 - 66 സി.പ്രഷീല
1966 - 76 സി.പ്രോസ് പ്പര്
1976 - 79 സി.അനസ്താസിയ
1979- 82 സി.സിപ്രിയാൻ
1982 - 87 സി.ഫ്ളാവിയ
1987 - 96 സി.വലന്സിയ, സി.ഗ്രേഷ്യസ്
1996 - 2000 സി.സെബി
2000- 2015 march സി.ജെയ്സി
2015 April-June 1 ശ്രീമതി..ഡെയ്സി ഏ.വി
2015 JUNE 2 ....... സി.റോസ് മേരി ജോസ്

 

മികവുകൾ

1998-99 അധ്യയനവർഷത്തിൽ S.S.L.C. പരീക്ഷക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിക്കൊണ്ട് കുമാരി സൌദാബി എൻ കേരളത്തിൽ ഹോളിഫാമിലിയെ തിലകച്ചാർത്തണിയിച്ചു. ഹോളിഫാമിലിയുടെ ചരിത്രത്തിൽ തങ്കലിപികളാൽ ആല്ഖിതമായ പാവനമുഹൂർത്തമായിരുന്നു അത്. സംസ്ഥാനതല റാങ്കുകളുടെ ചരിത്രത്തിൽ സൌദാബി എൻ ന്റെ റെക്കോർഡ് വിജയത്തെ മറികടക്കാൻ തുടർന്നുള്ള റാങ്ക് ജേതാക്കൾക്കും സാധിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

100 മേനിയുടേയും റാങ്കുകളുടെയും A+ കളുടേയും നീണ്ടനിരകൾ പഠനരംഗത്ത് ഇന്ന് വിദ്യാലയത്തിന് മകുടം ചാർത്തുന്നുവെങ്കിൽ പാഠ്യേ തരരംഗത്തും ഏറ്റവും മികവാർന്ന വിജയഗാഥകൾ തന്നെയാണ് ഹോളിഫാമിലിക്ക് ആലപിക്കാനുള്ളത്. യൂത്ത്ഫെസ്റ്റിവൽ, സംസ്കൃതോൽസവം, ശാസ്ത്രപ്രവൃത്തി പരിചയമേള അത്യാധുനിക ഐ.ടി മേഖല എന്നീ രംഗങ്ങളിലെല്ലാം ഹോളിഫാമിലി മുൻപന്തിയിൽ തന്നെ. Guides, Bulbul, KCSL, DCL, വിദ്യാരംഗം, കലാസാഹിത്യവേദി, LSS, USS കൈരളി, തളിര് , ഗാന്ധിദർശൻ എന്നീ രംഗങ്ങളിലും ഈ വിദ്യാനികേതനം പ്രശസ്തിയുടെ വിജയമകുടം ചൂടി വിരാജിക്കുന്നു. വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളുടെ മകുടോദാഹരണമാണ് ഈ വർഷം പ്രകാശനം ചെയ്ത പിഞ്ചിക. എന്ന കവിതാസമാഹാരം.

2009-10 ഉപജില്ല ഐ.റ്റി േമള .ജില്ല ഐ.റ്റി േമള .എന്നീ രംഗങ്ങളിലെല്ലാം ഹോളിഫാമിലി ശ്രദ്ധേയമായി.

kavya.A ജില്ല ഐ.റ്റി േമള QUIZ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

2010-2011 ഉപജില്ല ഐ.റ്റി േമള ഹോളിഫാമിലി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

2012-13 STATE I.T MELA MERIN P MENACHERY IT PROJECT "A"           

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സുനിൽ ഫാദർ
  • കെ.ആർ. കുമാർ കളത്തിൽ മജീഷ്യൻ
  • കാർതിക- ഭാവന-ചലച്ചിത്ര താരം
  • സൗദാബി.ൻ്‍ - എഞ്ചിനിയർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശ്ശൂരിൽ നിന്നും ഏകദേശം 1/2 കി.മീ.ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു. തൃശ്ശൂർ മ്യൂസിയത്തിന് എതിര് വശത്തും സാിഹിത്യ അക്കാദമിക്കു അടുത്തും സ്ഥിതി ചെയ്യുന്നു

{{#multimaps:10.539244212372626, 76.246211721101521|zoom=18}}