എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/Say No To Drugs Campaign
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
ജൂൺ 5 വ്യാഴാഴ്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഹോളി ഫാമിലി വിദ്യാലയത്തിൽ വച്ച് നടന്നു. എമി ടീച്ചറാണ് സ്വാഗത പ്രസംഗം നടത്തിയത്. തൃശ്ശൂർ രാമവർമ്മപുരം പോലീസ് അക്കാദമിയിലെ സർക്കിൾ ഇൻസ്പെക്ടർ ഭുവനേശ് സാറാണ് ക്ലാസ് നയിച്ചത്. എങ്ങനെയാണ് ലഹരി എന്ന ചതിക്കുഴിയിലേക്ക് വിദ്യാർത്ഥികൾ എത്തിപ്പെടുക എന്നും അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നും ക്ലാസിൽ പ്രതിപാദിച്ചു.പഠനം എന്ന ലഹരിയെ മുറുകെ പിടിച്ചാൽ ചതിക്കുഴികൾ ആകുന്ന ലഹരികളിൽ നിന്ന് രക്ഷപ്പെടാൻ വിദ്യാർത്ഥികൾക്ക് സാധിക്കുമെന്ന് അദ്ദേഹം സംസാരിച്ചു. കുട്ടികളുടെ പ്രതിനിധിയായി എസ്തർ ക്ലാസ് നയിച്ച സാറിന് പ്രത്യേകം നന്ദി അറിയിച്ചു.