ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി | |
---|---|
വിലാസം | |
മടത്തറ ഗവണ്മെന്റ് എച്ച്. എസ്. മടത്തറക്കാണി , മടത്തറ പി.ഒ. , 691541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0474 2443192 |
ഇമെയിൽ | ghsmadatharakani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42030 (സമേതം) |
യുഡൈസ് കോഡ് | 32140800307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങമ്മല പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 272 |
പെൺകുട്ടികൾ | 266 |
ആകെ വിദ്യാർത്ഥികൾ | 538 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു റ്റി.എസ്. |
പി.ടി.എ. പ്രസിഡണ്ട് | പ്രതീഷ്കുമാർ ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
23-10-2023 | Ghsmadatharakkani |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1924 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് സ്ഥാപിച്ച സർക്കാർ വിദ്യാലയമാണ് തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തിപ്രദേശമായ മടത്തറയിൽ സ്ഥിതിചെയ്യുന്ന ജി.എച്ച്.എസ്.മടത്തറകാണി.1924 ൽ കലയപുരം കാണി എൽ.പി.എസ്.എന്ന പേരിൽ ആരംഭിച്ച സ്‍കൂളാണ് 1964 ൽ യു.പി.എസ്.ആയും 1980 ൽ ഹൈസ്‍കൂൾ ആയും ഉയർത്തപ്പെട്ടത്. ഗണിതശാസ്ത്രമേളയിൽ സംസ്‍ഥാനതലത്തിൽ വർക്കിംഗ് മോഡൽ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടാൻ ഈ സ്‍കൂളിലെ അൻസീന എന്ന കുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. 2008-2009 അധ്യയനവർഷത്തിൽ കോഴിക്കോട്ടുകാരനായ ശ്രീ.സി.സി..ജേക്കബ് സാർ ഈ സ്‍കൂളിലെ പ്രഥമാധ്യാപകനായി വരികയും സ്‍കൂളിന് ഒരു പുത്തൻ ഉണർവ്വ് ഉണ്ടാക്കിഎടുക്കുവാൻ ശ്രമിക്കുകയും ചെയ്‍തു.SSLC വിജയശതമാനത്തിൽ ആ വർഷത്തിൽ ഉണ്ടായ കുതിച്ചുചാട്ടം തുടരുകയും 2020-2021 വർഷത്തിൽ 100% വിജയവുമായി സമീപപ്രദേശത്തെ ഏറ്റവും ഉയർന്ന വിജയശതമാനം നേടിയ സ്‍കൂളായി മാറുന്നതിനും കഴിഞ്ഞു. ഗണിതശാസ്‍ത്രത്തിന്റെ സംസ്‍ഥാന റിസോഴ്സ് ഗ്രൂപ്പിന്റെ കോർ ഗ്രൂപ്പ് അംഗവും വിൿടേഴ്‍സ് ചാനലിൽ ക്ലാസ്സുകൾ എടുക്കുകയും ചെയ്യുന്ന ശ്രീ.വിജയകുമാർ സാർ , വിൿടേഴ്‍സ് ചാനലിൽ ക്ലാസ്സുകൾ എടുക്കുന്ന ഫിസിക്കൽ സയൻസ് അധ്യാപിക ശ്രീമതി.മിലി ടീച്ചർ തുടങ്ങിയവർ ഈ സ്‍കൂളിലെ ഇപ്പോഴത്തെ അധ്യാപകരാണ്. ഈ സ്‍കൂളിന്റെ സർവ്വതോമുഖമായ പുരോഗതിക്കായി അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും സാമൂഹ്യ പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
94 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളും എൽ. പി . വിഭാഗത്തിന് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ബഹുമാനപ്പെട്ട എം.പി എ.സമ്പത്ത്, എം.പി ഫണ്ട് വിനിയോഗിച്ച് 2017 ജനുവരി 10-ന് സ്കൂളിനായി ഒരു സ്കൂൾബസ്സ് സമ്മാനിച്ചു.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എ. ജെ, നജാം മുല്ലശ്ശേരി 9447322801(സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്)
- എ. ജെ, നജാസ് മുല്ലശ്ശേരി (സർവ്വേ ഡിപ്പാർട്ട്മെന്റ്)
- നജീം മുല്ലശ്ശേരി (മുൻ മെമ്പർ)
- അഷറഫ് പരുത്തി (ബി എസ് എൻ എൽ എഞ്ചിനീയർ)
- നിസാം (കേരള ഹോട്ടൽ)
- ഷിബു സലാം
- മുഹമ്മദ് റാഫി
- ബൈജു
മുൻ അദ്ധ്യാപകൻ
- സൽമാ ബീവി
- സുരേന്ദ്രൻ ആചാരി
- ജോസഫ്
- ഷെരീഫ്
- കോട്ടുക്കൽ തുളസി
- കടയ്ക്കൽ ബാബുനരേന്ദ്രൻ
- CC ജേക്കബ് സാർ
- സതീദേവീ ടീച്ചർ
- രാജീവൻ സാർ
- അംബിക ടീച്ചർ
- സുധർമ്മ ടീച്ചർ
- സുലീന ടീച്ചർ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ പലോട് നിന്നും 15 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.
- പാരിപ്പള്ളി-മടത്തറ റോഡിൽ നിലമേൽ നിന്നും 19 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത്.
{{#multimaps:8.81755,77.01380|zoom=18}}