സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ

15:37, 17 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43031 1 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


തലസ്ഥാനനഗരത്തിൽ ഗ്രാമീണതയൂ‌‌ടെ പൈതൃകം ഏറ്റുവാങ്ങികൊണ്ട് നിൽക്കുന്ന നാലാഞ്ചിറയിൽ സ്ഥിതി ചെയ്യുന്ന ഒരു അ‌ംഗീകൃത വിദ്യാലയമാണ് സെൻറ് ഗൊരേറ്റീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ജീവിതവിശുദ്ധി നിലനിർത്താൻ ര‌‌ക്തസാക്ഷിത്വം വരിച്ച വി.മരിയഗൊരേറ്റിയു‌‌ടെ നാമവാഹകയായിട്ടാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.

സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ
വിലാസം
സെൻറ് ഗൊരേറ്റിസ് എച് എസ്,
,
നാലാഞ്ചിറ പി.ഒ.
,
695015
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം06 - 06 - 1955
വിവരങ്ങൾ
ഫോൺ0471 2532099
ഇമെയിൽstghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43031 (സമേതം)
എച്ച് എസ് എസ് കോഡ്1106
യുഡൈസ് കോഡ്32141000814
വിക്കിഡാറ്റQ64037244
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ581
പെൺകുട്ടികൾ808
ആകെ വിദ്യാർത്ഥികൾ1389
അദ്ധ്യാപകർ40
ഹയർസെക്കന്ററി
പെൺകുട്ടികൾ130
ആകെ വിദ്യാർത്ഥികൾ130
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുജാദേവി എൻ
പ്രധാന അദ്ധ്യാപികസിസ്റ്റർ അക്വിനാ
പി.ടി.എ. പ്രസിഡണ്ട്സൈമൺ പി മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
17-06-202343031 1
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ക്രാന്തദർശിയും ഋഷിതുല്യനും ബഥനി സന്യാസിനി സമൂഹത്തിൻെറ സ്ഥാപകനുമായ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് പിതാവിൻെറ ദർശനവും ആഗ്രഹവും അനുസരിച്ച് സ്ത്രീ ശാക്തീകരണവും തദ്വാര കുടുംബ,സാമൂഹ്യ,രാഷ്ട്രീയ പുരോഗതിയും ലക്ഷ്യമാക്കി ബഥനി സന്യാസിനി സമൂഹത്തിെൻെറ നേതൃത്വത്തിൽ ഈ സ്കൂൾ സ്ഥാപിതമായി.1955 ജൂൺ 6ാം തീയതി അപ്പർ പ്രൈമറി വിഭാഗമായിട്ട് ഈ വിദ്യാലയം സമാരംഭിച്ചു.1960-ൽ പ്രൈമറി വിഭാഗത്തിനും 1961 -ൽ നഴ്സറി വിഭാഗത്തിനും അനുമതിയായി.1961-ൽ ഹൈസ്കൂൾ കെട്ടിടം പൂർത്തിയായി.1964-ൽ ഹൈസ്കൂൾ ആയി ഉയർത്തി.2002-ൽ വിദ്യാലയത്തിലെ ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ്‌റൂം

ലൈബ്രറി

ഓഡിറ്റോറിയം

ബാസ്കറ്റ്ബാൾ

ജൈവ വൈവിധ്യ ഉദ്യാനം

ടോയ്‌ലറ്റുകൾ

കിണർ

മഴക്കുഴി

അസംബ്ലി ഹാൾ

പ്ലേഗ്രൗണ്ട്

സ്കൂൾ ബസ്

ഭക്ഷണശാല

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും, അപ്പർ പ്രൈമറിക്കും 1 കമ്പ്യൂട്ടർ ലാബു വീതമുണ്ട്.ഹൈസ്കൂളിൽ 15 ഉം,അപ്പർ പ്രൈമറിക്കു 14 ഉം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി 14 ക്ലാസ്റൂമുകളിൽ പാഠ്യപ്രവർത്തനങ്ങൾക്കായി പ്രോജക്ടർ സജ്ജീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്

സെൻറ് ഗൊരേറ്റീസ് ഹൈസ്കൂൾ 'ലിറ്റിൽ കൈറ്റ് യൂണിറ്റ് LK/2018/43031 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 20 അംഗങ്ങൾ ഉണ്ട്. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം. അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്,മലയാളം ടൈപ്പിംഗ്,ഇലക്ട്രോണിക്സ്, റോബോട്ടിക്സ്,ഹാർഡ്‍വെയർ,ഓൺലൈൻ ക്ലാസ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്നു. ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി ലിസി കുരുവിള, ശ്രീമതി ഷൈനിമോൾ പി.കെ എന്നിവർ കൈറ്റ് മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിൻെറ പ്രവർത്തനപരിപാടി.ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.യൂണിറ്റ്,ജില്ലാ തലങ്ങളിൽ പരിശീലനങ്ങൾ സമയക്രമം അനുസരിച്ച് നടന്നു വരുന്നു.

  • സ്കൗട്ട് & ഗൈഡ്സ്.

ഭാരത് സ്കൗട്ട്&ഗൈഡ്സിൻെറ ഈ സ്കൂളിലെ യൂണിറ്റ് 40th TVM GUIDE COMPANY എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു.രണ്ടു യൂണിറ്റുകളിലായി 64 ഗൈഡ്സ് പരിശീലിച്ചു വരുന്നു.ശ്രീമതി ലിസി കുരുവിള,സിസ്ററർ.ലിസമ്മ ജോസഫ് എന്നിവർ ഗൈഡ് ക്യാപ്റ്റന്മാരായി പരിശീലിപ്പിക്കുന്നു. പ്രവേശ്,പ്രഥമസോപാൻ,ദ്വിതീയസോപാൻ,തൃതീയസോപാൻ,രാജ്യപുരസ്ക്കാർ എന്നീ തലങ്ങളിൽ പരീക്ഷകൾക്കു തയ്യാറാകുന്നു.ക്യാമ്പ്,ഹൈക്ക്,കുക്കിങ്ങ്,മാപ്പിംഗ്, പയനിയറിംഗ്,സ്റ്റാർഗേയ്സിംഗ് എന്നിവയും പരിശീലിക്കുന്നു.

  • ബാൻറ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിദ്യാരംഗം കലാവേദി      പ്രവർത്തന റിപ്പോർട്ട്         കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകൾ വളർത്തി പരിപോഷിപ്പിക്കുന്ന കലാവേദിയാണ് വിദ്യാരംഭം കലാസാഹിത്യവേദി. സെന്റ് ഗൊരേറ്റിസ് സ്കൂളിലെ യു. പി, എച്ച്. എസ് തലത്തിലെ എല്ലാ കുട്ടികളും ഈ സാഹിത്യ വേദിയിലെ അംഗങ്ങളാണ്.           2021-2022 വർഷത്തെ വിദ്യാരംഗംകലാസാഹിത്യവേദിയു൭ട ഉത്ഘാടനം മുൻ വിദ്യാരംഭം കൺവീനറും ഇപ്പോൾ കായംകുളം സെന്റ് മേരീസ് ഹൈസ്കൂളിൻെറ പ്രഥമ അധ്യാപകയുമായ സി. ദീപ്തി ഉദ്ഘാടനം ചെയ്തു. മലയാളം വിഭാഗം "കാവ്യാരാമം" എന്ന പേരിൽ ഒരു youtube channel ആരംഭിക്കുകയും ഓരോ ആഴ്ചയും കഥ, കവിത, ആസ്വാദനക്കുറിപ്പ്, കവിതകളുടെ ദൃശ്യാവിഷ്ക്കാരം, നാടകാവതരണം ഇവ എല്ലാ ആഴ്ചകളിലും കുട്ടികളെക്കൊണ്ട് അവതരിപ്പിച്ചു വരുന്നു. മാസത്തിൽ ഒരിക്കൽ പ്രമുഖരുടെ ക്ളാസുകളു൦ ദിനാഘോഷങ്ങളും ഇതിൽ ഉൾപ്പെടുത്തി കുട്ടികളിൽ സാഹിത്യകലാവാസനകൾ പരിപോഷിപ്പിക്കുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെൻറ്

മാനേജർ : അഭിവന്ദ്യ കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്കാ ബാവ. ㅤㅤㅤㅤㅤㅤㅤㅤകറസ്പോണ്ടന്റ് : റവ്. ഫാ. വർക്കി ആറ്റുപുറത്ത്.

ലോക്കൽ മാനേജർ : Rev. Mother DR. SANDRA SIC

ഭദ്രാസനം : തിരുവനന്തപുരം മേജർ അതിഭദ്രാസനം.

മുൻ സാരഥികൾ

സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ.

1955- 58 സിസ്ററർ.ഹാദൂസ
1958 - 63 സിസ്ററർ.ഫിലോമിന
1963 - 64 സിസ്ററർ.റഹ് മാസ്
1964 - 68 സിസ്ററർ.സെമഹ
1968 - 72 സിസ്ററർ.ഹബീബ
1972 - 72 സിസ്ററർ.റഹ് മാസ്
1972 - 75 സിസ്ററർ.ഹബീബ
1975 - 78 സിസ്ററർ.ഫിലോമിന
1978 - 79 സിസ്ററർ.അൽഫോൻസ
1979 -79 സിസ്ററർ.ഫിലോമിന
1979 - 81 സിസ്ററർ.അൽഫോൻസ
1981 - 91 സിസ്ററർ.ഫിലോമിന
1991 - 93 സിസ്ററർ.വിജയ
1993 - 2000 സിസ്ററർ.നൈർമല്യ
2000 - 2007 സിസ്ററർ.മൈക്കിൾ
2007 - 2016 സിസ്ററർ.ആശിഷ്
2016 - സിസ്ററർ അക്വീന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.കെ.ജയകുമാർ I.A.S
  • ഡോ.അലക്സാണ്ടർ ജേക്കബ് I.P.S
  • ഡോ.ജോയി ഫിലിപ്പ് M.D M.N.A.M.S
  • ശ്രീ.ലൂയിസ് തോമസ് - 1966 ൽ ധീരതയ് ക്കുളള ജീവൻ രക്ഷാ പതക് ലഭിച്ചു
  • കുമാരി.അനുജ- ദേശീയ നീന്തൽ താരം
  • ശ്രീമതി. ആനി ബി.സാമുവൽ - കായികതാരം

വഴികാട്ടി

  • നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനിൽ നിന്നും കിഴക്കോട്ടുള്ള റോഡിൽ വലതു വശത്ത് സെന്റ് തോമസ് മലങ്കര ദേവാലയത്തിനു എതിർ വശം



{{#multimaps: 8.5451153,76.9431222| zoom=18 }}