സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
- ലിറ്റിൽ കൈറ്റ്സ്
സെൻറ് ഗൊരേറ്റീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ'ലിറ്റിൽ കൈറ്റ് യൂണിറ്റ് LK/2018/43031 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 20 അംഗങ്ങൾ ഉണ്ട്. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം. അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്,മലയാളം ടൈപ്പിംഗ്,ഇലക്ട്രോണിക്സ്, റോബോട്ടിക്സ്,ഹാർഡ്‍വെയർ,ഓൺലൈൻ ക്ലാസ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്നു. ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി ലിസി കുരുവിള, ശ്രീമതി ഷൈനിമോൾ പി.കെ എന്നിവർ കൈറ്റ് മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിൻെറ പ്രവർത്തനപരിപാടി.ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.യൂണിറ്റ്,ജില്ലാ തലങ്ങളിൽ പരിശീലനങ്ങൾ സമയക്രമം അനുസരിച്ച് നടന്നു വരുന്നു.
- സ്കൗട്ട് & ഗൈഡ്സ്.
ഭാരത് സ്കൗട്ട്&ഗൈഡ്സിൻെറ ഈ സ്കൂളിലെ യൂണിറ്റ് 40th TVM GUIDE COMPANY എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു.രണ്ടു യൂണിറ്റുകളിലായി 64 ഗൈഡ്സ് പരിശീലിച്ചു വരുന്നു.ശ്രീമതി ലിസി കുരുവിള,സിസ്ററർ.ലിസമ്മ ജോസഫ് എന്നിവർ ഗൈഡ് ക്യാപ്റ്റന്മാരായി പരിശീലിപ്പിക്കുന്നു. പ്രവേശ്,പ്രഥമസോപാൻ,ദ്വിതീയസോപാൻ,തൃതീയസോപാൻ,രാജ്യപുരസ്ക്കാർ എന്നീ തലങ്ങളിൽ പരീക്ഷകൾക്കു തയ്യാറാകുന്നു.ക്യാമ്പ്,ഹൈക്ക്,കുക്കിങ്ങ്,മാപ്പിംഗ്, പയനിയറിംഗ്,സ്റ്റാർഗേയ്സിംഗ് എന്നിവയും പരിശീലിക്കുന്നു.
- ബാൻറ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിദ്യാരംഗം കലാവേദി പ്രവർത്തന റിപ്പോർട്ട് കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകൾ വളർത്തി പരിപോഷിപ്പിക്കുന്ന കലാവേദിയാണ് വിദ്യാരംഭം കലാസാഹിത്യവേദി. സെന്റ് ഗൊരേറ്റിസ് സ്കൂളിലെ യു. പി, എച്ച്. എസ് തലത്തിലെ എല്ലാ കുട്ടികളും ഈ സാഹിത്യ വേദിയിലെ അംഗങ്ങളാണ്. 2021-2022 വർഷത്തെ വിദ്യാരംഗംകലാസാഹിത്യവേദിയു൭ട ഉത്ഘാടനം മുൻ വിദ്യാരംഭം കൺവീനറും ഇപ്പോൾ കായംകുളം സെന്റ് മേരീസ് ഹൈസ്കൂളിൻെറ പ്രഥമ അധ്യാപകയുമായ സി. ദീപ്തി ഉദ്ഘാടനം ചെയ്തു. മലയാളം വിഭാഗം "കാവ്യാരാമം" എന്ന പേരിൽ ഒരു youtube channel ആരംഭിക്കുകയും ഓരോ ആഴ്ചയും കഥ, കവിത, ആസ്വാദനക്കുറിപ്പ്, കവിതകളുടെ ദൃശ്യാവിഷ്ക്കാരം, നാടകാവതരണം ഇവ എല്ലാ ആഴ്ചകളിലും കുട്ടികളെക്കൊണ്ട് അവതരിപ്പിച്ചു വരുന്നു. മാസത്തിൽ ഒരിക്കൽ പ്രമുഖരുടെ ക്ളാസുകളു൦ ദിനാഘോഷങ്ങളും ഇതിൽ ഉൾപ്പെടുത്തി കുട്ടികളിൽ സാഹിത്യകലാവാസനകൾ പരിപോഷിപ്പിക്കുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.