തലസ്ഥാനനഗരത്തിൽ ഗ്രാമീണതയൂ‌‌ടെ പൈതൃകം ഏറ്റുവാങ്ങികൊണ്ട് നിൽക്കുന്ന നാലാഞ്ചിറയിൽ സ്ഥിതി ചെയ്യുന്ന ഒരു അ‌ംഗീകൃത വിദ്യാലയമാണ് സെൻറ് ഗൊരേറ്റീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ജീവിതവിശുദ്ധി നിലനിർത്താൻ ര‌‌ക്തസാക്ഷിത്വം വരിച്ച വി.മരിയഗൊരേറ്റിയു‌‌ടെ നാമവാഹകയായിട്ടാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.

മാർ ഈവാനിയോസ് പിതാവിന്റെ ദർശനവും ആഗ്രഹവും അനുസരിച്ച് ബഥനി സന്യാസിനീ സമൂഹം സമാരംഭിച്ചതാണിത്.

2022-2023 ആദ്യയന വർഷത്തിൽ നോർത്ത് URC സംഘടിപ്പിച്ച സാമൂഹിക ശാസ്ത്ര മേള - യിലെ ഒരു വിഷയമായ പ്രാദേശിക ചരിത്രകുറിപ്പ് തയാറാക്കൽ മത്സരത്തിൽ നമ്മുടെ സ്കൂളിലെ അനന്ദിത രാജേഷ് (9D) പങ്കെടുത്തു.അതിനായി തിരഞ്ഞെടുത്ത പ്രദേശം കുടപ്പനകുന്നായിരുന്നു. ആ മാഗസിനിൽ കുടപ്പനക്കുന്ന് എന്ന പ്രദേശത്തിന്റെ ഒരു ഔട്ട്ലൈൻ മാപ്പ്, സ്ഥലം എവിടെയാണ്,താലൂക്ക്, ഡിസ്ട്രിക്ട്, സ്റ്റേറ്റ് എന്ന വിവരങ്ങൾ, സ്ഥല പേരിന്റെ ഉത്ഭവം കുടപ്പനക്കുന്നിലെ പ്രധാന കെട്ടിടങ്ങൾ, അതിന്റെ പേരുകൾ, അവിടത്തെ ഒരു പ്രധാനപ്പെട്ട ബിൽഡിങ് ആയ ദൂരദർശൻ കേന്ദ്രത്തിനെ കുറിച്ച് എഴുതിയ കുറിപ്പുകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്.