ജി.എൽ..പി.എസ്. ഒളകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ഉപ ജില്ലയിൽ പെരുവള്ളൂർ പഞ്ചായത്തിലെ ഒരു നൂറ്റാണ്ടു പിന്നിട്ട സർക്കാർ വിദ്യാലയമാണ് പുകയൂർ കല്ലട സ്കൂൾ എന്നറിയപ്പെടുന്ന ഒളകര ഗവ.എൽ.പി.സ്കൂൾ. എൻ.എച്ച് 66 തലപ്പാറയിൽ നിന്നും 4 കി.മി കിഴക്കു ഭാഗത്തായി 8-ാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സംസ്ഥാന തലത്തിൽ സ്കൂൾ വിക്കി പുരസ്കാരം 2022, ഹരിത വിദ്യാലയം 2022 സംസഥാന വിദ്യാഭ്യാസ റിയാലിറ്റി ഷോയിലെ പങ്കാളിത്തം, മലപ്പുറം ജില്ലയിലും കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ വേങ്ങര ഉപജില്ലയിലും ബെസ്റ്റ് പി.ടി.എ തുടങ്ങിയ അംഗീകാരങ്ങൾ സ്കൂളിനു ലഭ്യമായിട്ടുണ്ട്.
ജി.എൽ..പി.എസ്. ഒളകര | |
---|---|
വിലാസം | |
പുകയൂർ ഒളകര പി.ഒ. , 676306 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 9497843083 |
ഇമെയിൽ | glpsolakara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19833 (സമേതം) |
യുഡൈസ് കോഡ് | 32051301021 |
വിക്കിഡാറ്റ | Q64567055 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്, പെരുവളളൂർ |
വാർഡ് | 08 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 227 |
പെൺകുട്ടികൾ | 211 |
ആകെ വിദ്യാർത്ഥികൾ | 438 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശശികുമാർ. കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുസമദ് പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | മുനീറ എൻ കെ |
അവസാനം തിരുത്തിയത് | |
22-12-2022 | 19833 |
ചരിത്രം
മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഉൾപ്രദേശമാണ് ഒളകര. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കർഷക വൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യ മേഖല. വിദ്യാഭ്യാസ പരമായി പുരോഗതി എത്താത്ത, ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലുള്ള കാലം. കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1917 ൽ പള്ളിക്കൂടമായി പിറവിയെടുത്ത ഒളകര ജി.എൽ.പി.സ്കൂൾ ഇന്ന് ജന മനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചുകൊണ്ടിരിക്കുന്നത്. അനുദിനം സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപിച്ചു കിടക്കുന്ന സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾക്ക് എല്ലാ വിധത്തിലും പരിപൂർണ്ണ സൗകര്യങ്ങൾ ഒരുക്കാൻ പി.ടി.എ നിരന്തരം തയ്യാറാവുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ വർഷം മലപ്പുറം ജില്ലയിലെ മികച്ച ലോവർ പ്രൈമറി പുരസ്കാരം നേടിയ സ്കൂളിൽ അനേകം പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. വായന ഗ്രാമം, മഴവില്ല്, അബാക്കസ്, പ്രതിഭാ കേന്ദ്രം, മധുരം മലയാളം, സമ്പാദ്യ ഗ്രാമം, റേഡിയോ സ്റ്റേഷൻ, നീന്തൽ,യോഗ പരിശീലനങ്ങൾ, കൈ തൊഴിൽ, കാർഷികം, വിദ്യാരംഗം, തുടങ്ങിയവ സ്കൂളിന്റെ പ്രധാന പദ്ധതികളാണ്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക
മാനേജ്മെന്റ്
പെരുവള്ളൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ ശ്രീ: കെ.ശശികുമാർ ഹെഡ്മാസ്റ്റർ, ശ്രീ:പി.പി. അബ്ദു സമദ് പി.ടി.എ പ്രസിഡൻറ്, ശ്രീമതി മുനീറ എം.ടി.എ പ്രസിഡൻറ്, ശ്രീ പ്രദീപ് കുമാർ എസ്.എം.സി ചെയർമാനുമായ കമ്മിറ്റിയാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. തുടർച്ചയായി കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വേങ്ങര ഉപ ജില്ലയിലേയും മുൻ വർഷം മലപ്പുറം ജില്ലയിലെ മികച്ച രണ്ടാമത് മാതൃകാ പി.ടി.എ യായും തെരഞ്ഞെടുത്തത് വലിയ അംഗീകാരമാണ്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക
മുൻകാല പി.ടി.എ പ്രസിഡന്റുമാരെ[1] കുറിച്ചറിയുവാൻ താഴെ കാണുന്ന വികസിപ്പിക്കുക ലിങ്കിൽ ക്ലിക് ചെയ്യുക
ക്രമ നമ്പർ | പി.ടി.എ പ്രസിഡന്റിന്റെ പേര് | വിലാസം | കാലയളവ് | |
---|---|---|---|---|
1 | എം.എം ഭാസ്കരൻ | മേലേ മംഗലങ്ങാട്ട് | 1989 | 1996 |
2 | കുട്ടിയപ്പു | പനച്ചിക്കൽ | 1996 | 2001 |
3 | കെ.എം പ്രദീപ് കുമാർ | കരിമാട്ട് മനാട്ട് | 2001 | 2008 |
4 | സൈതലവി | പൂങ്ങാടൻ | 2008 | 2015 |
5 | ഇബ്രാഹീം | മൂഴിക്കൽ | 2015 | 2017 |
6 | പി.പി. സെയ്ദു മുഹമ്മദ് | പുതിയപറമ്പൻ | 2017 | 2021 |
7 | പി.പി. അബ്ദു സമദ് | പുതിയപറമ്പൻ | 2021 |
മുൻ സാരഥികൾ
താഴെ കാണുന്ന വികസിപ്പിക്കുക ലിങ്കിൽ ക്ലിക് ചെയ്യുക
ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലയളവ് | |
---|---|---|---|
1 | കെ.ഗോവിന്ദൻ നായർ | 1956 | 1961 |
2 | സി.രാമനുണ്ണി നായർ | 1961 | 1966 |
3 | അപ്പുക്കുട്ടൻ പിള്ള | 1966 | 1967 |
4 | എം.സുബ്രമണ്യൻ | 1967 | 1969 |
5 | കെ.ഭാസ്കരൻ നായർ | 1969 | 1982 |
6 | കെ.ശ്രീധരൻ നായർ | 1982 | 1987 |
7 | സി.മുഹമ്മദ് കുട്ടി | 1987 | 1990 |
8 | പി.ഗോവിന്ദൻ നായർ | 1990 | 1992 |
9 | ഡി.രാമസ്വാമി | 1992 | 1993 |
10 | കെ.കുട്ടിരാമൻ | 1993 | 1994 |
11 | സി.അർമുഖൻ | 1994 | 2000 |
12 | സി.പി.കൃഷ്ണദാസ് | 2000 | 2003 |
13 | കെ.അബ്ദുറസാഖ് | 2003 | 2005 |
14 | ഇ.സരള | 2005 | 2007 |
15 | ബി.വി. സാറ | 2007 | 2008 |
16 | കെ.അബ്ദുഹിമാൻ | 2008 | 2009 |
17 | പി.ജെ സുജാദ | 2009 | 2016 |
18 | എൻ.കെ അമ്മിണി | 2016 | 2017 |
19 | എൻ.വേലായുധൻ | 2017 | 2019 |
20 | കെ.ശശികുമാർ | 2022 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
താഴെ കാണുന്ന വികസിപ്പിക്കുക ലിങ്കിൽ ക്ലിക് ചെയ്യുക
ക്രമ നമ്പർ | പൂർവ്വ വിദ്യാർത്ഥിയുടെ പേര് | വിലാസം | പഠന കാലയളവ് | ഉന്നത പദവി | |
---|---|---|---|---|---|
1 | പി.കെ സുകുമാരൻ നായർ | പൂക്കാട്ടു കൊയപ്പാൻ കുളങ്ങര | 1956 | 1960 | റിട്ട: ഹോണററി ക്യാപ്റ്റൻ ഇന്ത്യൻ നേവി |
2 | പി.കെ ഗംഗാധരൻ | പൂക്കാട്ടു കൊയപ്പാൻ കുളങ്ങര | 1972 | 1976 | റിട്ട: ലീഡിങ് റേഡിയോ ഓപ്പറേറ്റർ, ഇന്ത്യൻ നേവി |
3 | സി.അർമുഖൻ | ചേരത്തു പറമ്പ് | 1972 | 1976 | റിട്ട: ഹെഡ് മാസ്റ്റർ ഗവ:എൽ.പി.സ്കൂൾ ഒളകര |
സ്കൂളിലെ മറ്റു പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളെ[2] അറിയാൻ ഇവിടെ ക്ലിക് ചെയ്യുക
നേട്ടങ്ങൾ
- സംസ്ഥാന സ്കൂൾ വിക്കി പുരസ്കാരം 2022
- എൽ.എസ്.എസ് വിജയികൾ നാലു പേർ
- മലപ്പുറം ജില് ബെസ്റ്റ് പി.ടി.എ
- വേങ്ങര ഉപ ജില്ല ബെസ്റ്റ് പി.ടി.എ
- എൽ.എസ്.എസ് വിജയികൾ ഏഴുപേർ
- വേങ്ങര ഉപ ജില്ല സാമൂഹ്യ ശാസ്ത്രമേള ചാമ്പ്യന്മാർ
- വിദ്യാലയത്തിന് സർഗവിദ്യാലയ പട്ടം
മുൻ വർഷങ്ങളിലെ നേട്ടങ്ങൾ കൂടി അറിയാൻ[1] ഇവിടെ ക്ലിക് ചെയ്യുക
മികവുകൾ വാർത്താ മാധ്യമങ്ങളിലൂടെ
സ്കൂളിനെ കുറിച്ച് വന്ന വാർത്തകൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
ചിത്രശാല
സ്കൂളിനെ കുറിച്ചുളള കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
വഴികാട്ടി
- പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും ചെമ്മാട്->തലപ്പാറ->പുകയൂർ വഴി (15 കിലോമീറ്റർ ദൂരം)
- കാലിക്കറ്റ് സർവകലാശാലയിൽ നിന്നും തലപ്പാറ->പുകയൂർ വഴി (11 കിലോമീറ്റർ ദൂരം)
- കാലിക്കറ്റ് സർവകലാശാലയിൽ നിന്നും പടിക്കൽ->കാടപ്പടി->കൊല്ലംചിന വഴി (10 കിലോമീറ്റർ ദൂരം)
- ദേശീയ പാത 66 ലെ തലപ്പാറ ബസ്റ്റോപ്പിൽ നിന്നും വലിയപറമ്പ് പുകയൂർ വഴി (4 കിലോമീറ്റർ ദൂരം)
- ദേശീയ പാത 66 ലെ കൊളപ്പുറം ബസ്റ്റോപ്പിൽ നിന്നും വലിയപറമ്പ് പുകയൂർ വഴി (4 കിലോമീറ്റർ ദൂരം)
- ദേശീയ പാത 966 ലെ കൊണ്ടോട്ടി ബസ്റ്റാന്റിൽ നിന്നും തോട്ടശ്ശേരിയറ പുകയൂർ വഴി (12 കിലോമീറ്റർ ദൂരം)
- ദേശീയ പാത 966 ലെ കൊണ്ടോട്ടി ബസ്റ്റാന്റിൽ നിന്നും കരുവാങ്കല്ല്->കാടപ്പടി->കൊല്ലംചിന വഴി (10 കിലോമീറ്റർ ദൂരം)
{{#multimaps: 11°5'0.56"N, 75°55'46.78"E |zoom=18 }} - -