ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജ് കാമ്പസിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. 1954 -ൽ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിൽ സ്ഥാപിതമായ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കോഴിക്കോട് വിദ്യഭ്യാസ ജില്ലയിലെ ഫറോക്ക് ഉപജില്ലയിലാണ് നിലകൊള്ളുന്നത്.
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്. | |
---|---|
വിലാസം | |
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ , ഫാറുഖ് കോളേജ് പി.ഒ. , 673632 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 0495 2440670 |
ഇമെയിൽ | farookhhss@gmail.com |
വെബ്‍സൈറ്റ് | https://m.wikidata.org/wiki/Q64551070 |
കോഡുകൾ | |
സ്കൂൾ കോഡ് | 17076 (സമേതം) |
എച്ച് എസ് എസ് കോഡ് | 10045 |
യുഡൈസ് കോഡ് | 32040400412 |
വിക്കിഡാറ്റ | Q64551070 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ഫറോക്ക് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബേപ്പൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | രാമനാട്ടുകര മുനിസിപ്പാലിറ്റി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1117 |
പെൺകുട്ടികൾ | 939 |
ആകെ വിദ്യാർത്ഥികൾ | 2056 |
അദ്ധ്യാപകർ | 59 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 636 (433 - Aided + 203 - unaided) |
പെൺകുട്ടികൾ | 662 (525 - Aided + 137 - unaided) |
ആകെ വിദ്യാർത്ഥികൾ | 1298 (958 - Aided + 340 - unaided) |
അദ്ധ്യാപകർ | 51 (34 - Aided + 17 - unaided) |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ. ഹാഷിം |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് |
പി.ടി.എ. പ്രസിഡണ്ട് | ഉസ്മാൻ പാഞ്ചാള |
എം.പി.ടി.എ. പ്രസിഡണ്ട് | ആയിഷ |
അവസാനം തിരുത്തിയത് | |
14-03-2022 | Aysha Rehna |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ഏറെ അനുഭവപ്പെട്ട മലബാർ മേഖലയിൽ വിജ്ഞാന വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് 1942 - ൽ സ്ഥാപിതമായ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ ഫാറൂഖ് കോളേജിന്റെ പിൻമുറയിൽ സ്ഥാപിതമായ സ്കൂൾ ആണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. അറബി ഭാഷാപഠനത്തിന് പ്രാധാന്യം നൽകി 1954-ൽ സ്ഥാപിതമായ ഫാറൂഖ് ഓറിയന്റൽ സ്കൂൾ ആണ് 1957-ൽ കേരളാ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ സ്പെഷൽ ഓഡർ പ്രകാരം ഫാറൂഖ് ഹൈസ്കൂൾ ആയും, 1998-ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചത് മൂലം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ആയും മാറിയത്. 1954 ജൂൺ 1ാം തിയതിയാണ് സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. പരിസര പ്രദേശത്തെ കൂടുതൽ വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭ്യമാക്കാൻ 2005 ൽ ഹയർ സെക്കണ്ടറിയിൽ അൺ എയ്ഡഡ് വിഭാഗം ആരംഭിച്ചു.
വളർച്ചയുടെ പടവുകൾ
1954 : ഓറിയന്റൽ സ്കൂൾ 1957 : ഫാറൂഖ് ഹൈസ്കൂൾ 1998 : ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ 2005 : അൺ എയ്ഡഡ് വിഭാഗം 2012 : ഗോൾഡൻ ജൂബിലി ബിൽഡിംങ്
ദാർശനികനും ചിന്തകനുമായിരുന്ന മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബാണ് കേമ്പസിലെ മറ്റു സ്ഥാപനങ്ങൾക്കൊപ്പം ഈ സ്കൂളിനും തുടക്കം കുറിച്ചത്.
മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബ്
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ തുടങ്ങിയ ഈ സ്ഥാപനം ആ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.
സാധാരണ വിദ്യാലയങ്ങൾക്കില്ലാത്ത പലവിധ സവിശേഷതകളോട് കൂടിയ സ്ഥാപനമാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമുള്ള പശ്ചാത്തലമാണ് ഒന്നാമത്തെ സവിശേഷത. പതിനൊന്നിൽ അധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേമ്പസിൽ പ്രവർത്തിക്കുന്നുണ്ട്. ഉയർച്ചയിലേക്കുള്ള പടവുകൾ കൺമുന്നിൽ കണ്ടുകൊണ്ട് പഠനം നടത്താൻ അത് വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നു.
ദൂരദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് റസിഡൻഷ്യൽ സൗകര്യം സ്കൂളിന്റെ ആരംഭകാലം മുതൽതന്നെ നൽകുന്നുവെന്നതാണ് മറ്റൊരു സവിശേഷത. വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് നല്ലൊരു വിദ്യാർത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും രാജാ ഹോസ്റ്റലിൽ ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
പുളിയാളി അബ്ദുള്ളക്കുട്ടി ഹാജി സൗജന്യമായി വഖഫ് ചെയ്തു നൽകിയ 28 ഏക്കർ ഉൾക്കൊള്ളുന്ന അതിവിശാലമായ കേമ്പസിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
500ൽ അധികം പേർക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, സെമിനാർ ഹാൾ, ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം, കമ്പ്യൂട്ടർ ലാബ്, സൗകര്യമായും സ്വതന്ത്രമായും പരീക്ഷണ നിരീക്ഷണങ്ങൾ നടത്താവുന്ന സയൻസ് ലാബ്, വായനയുടെ വാതായനങ്ങൾ വിദ്യാർത്ഥികൾക്ക് തുറന്നുകൊടുക്കുന്ന ലൈബ്രറി & റീഡിംഗ് റൂം, ലാംഗ്വേജ് റൂം, സ്പോർട്സ് റൂം, പ്രത്യേകം സജ്ജമാക്കിയ അടുക്കള, കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നിർധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയർ എന്ന ചാരിറ്റി സംരംഭം, ഫാറൂഖ് എഡ്യൂകെയറിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ടൈലറിങ് യൂണിറ്റ്, സ്കൂൾ പരിപാടികൾ നടത്താൻ ഉതകുന്ന അതിവിശാലമായ ഒരു നല്ല സ്റ്റേജ്, വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ റിസോഴ്സ് ടീച്ചർ, കൗൺസിലർ, വളരെ ശക്തമായ പി. ടി. എ, എം. പി. ടി. എ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലയത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
സ്കൂളിന്റെ പ്രത്യേക മേന്മകൾ
- ആർട്സ് കോളേജ്, ടീച്ചർ ട്രൈനിംങ്ങ് കോളേജ്, ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് തുടങ്ങിയ പതിനൊന്നിൽ അധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമുള്ള കേമ്പസ്.
- ദൂരദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് റസിഡൻഷ്യൽ സൗകര്യം.
- കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്പോർട്സ് ആന്റ് എഡ്യുകേഷൻ പ്രമോഷൻ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോൾ നഴ്സറിയുടെ എലൈറ്റ് സെന്റർ.
- കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഫുട്ബോളിൽ പ്രതിഭ തെളീയിച്ച കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് സെപ്റ്റ് (സ്പോർട്സ് ആന്റ് എഡ്യുകേഷൻ പ്രമോഷൻ ട്രസ്റ്റ് ) ന്റെ നേതൃത്വത്തിൽ നടത്തുന്ന സ്പെഷൽ ഫുട്ബോൾ കോച്ചിംഗ്.
- അക്ഷര ദീപം തെളിയിച്ച വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എന്നും പിൻബലമേകാൻ സുശക്തരായ പൂർവ്വവിദ്യാർത്ഥികൾ.
- 5000 പേർക്ക് ഇരിക്കാവുന്ന ഗാലറിയോടുകൂടിയ 6 ഏക്കറിലുള്ള ഗ്രൗണ്ട്. സ്പോർട്സ് താരങ്ങൾക്ക് ഡ്രസ്സ് മാറാനുള്ള റൂം, ബാത്ത് റൂം എന്നിവയടങ്ങുന്ന സുസജ്ജമായ ഈ പുൽമൈതാനം ലോകോത്തര ഫുഡ്ബാൾ താരങ്ങളുടെ പാദപതനത്താൽ അനുഗ്രഹീതമാണ്.
- ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ ദുബായ് ചാപ്റ്ററും (ഫോഡറ്റ്) പ്രാദേശിക യൂണിറ്റും സംയുക്തമായി മലബാറിലെ വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ട് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പൂർണമായും സൗജന്യമായി നടത്തുന്ന റസിഡൻഷ്യൽ കോച്ചിംഗ്, ഐ. എ. എസ്സ് - ഐ. പി. എസ്സ് - മെഡിക്കൽ - എൻജിനീയറിങ്ങ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്താൻ സഹായിക്കും.
- നിർധനരും നിലാരംഭരുമായ വിദ്യാർത്ഥികൾക്ക് തണലേകാൻ ഫാറൂഖ് എഡ്യൂകെയർ എന്ന ചാരിറ്റി സംരംഭം.
- തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സാധ്യമാക്കുമാറ് പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് ടൈലറിങ്ങിൽ പരിശീലനം നൽകാനായി സ്കൂൾ ടൈലറിങ് യൂണിറ്റ്
- 500 ൽ അധികം പേർക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം.
- ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം.
- ഹൈസ്കൂളിനും ഹയർ സെക്കണ്ടറിയ്ക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയുള്ള വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ.
- 300ൽ അധികം പേരെ ഉൾക്കൊള്ളുന്ന സെമിനാർ ഹാൾ.
- ഹയർസെക്കണ്ടറി (എയ്ഡഡ്) വിഭാഗത്തിൽ എല്ലാ ക്ലാസ്സ്റൂമുകളും സ്മാർട്ട് ഹൈടെക് ക്ലാസ്സ്റൂമുകൾ
- ഹൈസ്കൂൾ വിഭാഗത്തിൽ ഇരുപത്തി ഏഴ് സ്മാർട്ട് ഹൈടെക് ക്ലാസ്സ്റൂമുകൾ
- വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ.
- വിദ്യാർത്ഥികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകി വരുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി.
- ഹൈസ്കൂൾ, യു.പി.വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾ.
- യു. എസ്. എസ് പരീക്ഷയ്ക്ക് പ്രത്യേകപരിശീലനം.
- ഹൈസ്കൂൾ, യു. പി. വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും മുന്നോക്കക്കാർക്കും ആവശ്യമായ കർമ്മ പദ്ധതികൾ നടപ്പിലാക്കുന്ന വിജയോൽസവം യൂണിറ്റ്.
- പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലനപരിപാടികൾ.
- ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ പ്രത്യേകം റിസോഴ്സ് ടീച്ചർ.
- പഠനത്തിന് തടസ്സമാകുന്നരീതിയിൽ കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമായി ഹെൽപ്പ് ഡെസ്‌ക്, കൗൺസലിംങ്ങ് ടീച്ചർ.
- ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം.
- കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടം വിദ്യാലയത്തിന്റേയും ഹോസ്റ്റലിന്റേയും സൗന്ദര്യം വർദ്ധിപ്പിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളിലും അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ ആരംഭകാലം മുതൽതന്നെ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
ജില്ലാ,-സംസ്ഥാന-ദേശീയ-അന്തർദേശീയ കായികരംഗങ്ങളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ള നമ്മുടെ സ്കൂളിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്പോർട്ട്സ് ക്ലബ്ബാണുള്ളത്. അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോൾ അക്കാദമിയിലേക്ക് ഒരു വർഷത്തെ ഫുട്ബോൾ പരിശീലനത്തിനായി കേരളത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാൻ ജാവേദ്, ആനിസ്, മുംബൈയിലെ ടാറ്റ ഫുട്ബോൾ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസിൽ, ഇംഗ്ലണ്ടിലെ ആഴ്സണലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടർ 17 ഇന്ത്യൻ കേമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാർഥികൾ , കൂടാതെ കേരള സംസ്ഥാന ഫുട്ബോൾ ടീമിൽ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളർന്നുവന്നവരാണ്.
കലാരംഗങ്ങളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടള്ള നമ്മുടെ സ്കൂളിൽ കലാപ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനുംവേണ്ടി നല്ലൊരു ആർട്ട്സ് ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി എന്നിവ പ്രവർത്തിക്കുന്നു. സ്കൗട്ട് & ഗൈഡ്റ്റ്സ്, എൻ. എസ്സ്. എസ്സ്, ജൂനിയർ റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ്, പ്രവൃത്തിപരിചയ ക്ലബ്, പരിസ്ഥിതി ക്ലബ്, കാർഷിക ക്ലബ്, ഹെൽത്ത് ക്ലബ്, ജി. കെ. ക്ലബ്, ഊർജ്ജ ക്ലബ്, ലഹരി വിരുദ്ധ ക്ലബ് തുടങ്ങിയ വിവിധ ക്ലബുകൾ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
മാനേജ്മെന്റ്
ശക്തമായ മാനേജിങ്ങ് കമ്മറ്റിയാണ് സ്കൂളിനുള്ളത്. നിസ്വാർത്ഥരായ സമൂഹ്യ പ്രവർത്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ് സ്കൂൾ മാനേജിങ്ങ് കമ്മറ്റിയിലുള്ളത്. 1972 വരെ മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് ആയിരുന്നു മാനേജർ.1972 മുതൽ 1998 വരെ കെ.സി ഹസ്സൻ കുട്ടി സാഹിബും അതിന് ശേഷം കെ.എ ഹസ്സൻ കുട്ടി സാഹിബും മാനേജർ പദവി അലങ്കരിച്ചു. ഇപ്പോൾ കെ. കുഞ്ഞലവി സാഹിബ് ആണ് മാനേജർ പദവി അലങ്കരിച്ചു വരുന്നത്.
അബുസ്സബാഹ് അഹമ്മദലി കെ.സി ഹസ്സൻ കുട്ടി കെ.എ ഹസ്സൻ കുട്ടി കെ. കുഞ്ഞലവി
പ്രധാനാദ്ധ്യാപകർ
1957 മുതൽ 1986 വരെ നീണ്ട 29 വർഷം സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ പി.എ ലത്തീഫ് സാഹിബ് ആയിരുന്നു. പി.എം അബ്ദുൽ അസീസ്, കെ.എം. സുഹറ, പി. ആലിക്കോയ, കെ. കോയ, എം.എ. നജീബ്. തുടങ്ങിയവർ ഈ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകരും കെ.പി. കുഞ്ഞഹമ്മദ് ഹയർസെക്കണ്ടറി വിഭാഗത്തിന്റെ മുൻ പ്രിൻസിപ്പാളുമാണ്. ഇപ്പോൾ കെ. ഹാഷിം പ്രിൻസിപ്പാൾ പദവിയും മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് ഹെഡ്മാസ്റ്റർ പദവിയും അലങ്കരിച്ചു വരുന്നു.
പി.എ. ലത്തീഫ് പി.എം. അബ്ദുൽ അസീസ് കെ.എം. സുഹറ
പി. ആലിക്കോയ കെ. കോയ എം.എ. നജീബ് മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത്
കെ.പി. കുഞ്ഞഹമ്മദ് കെ.ഹാഷിം
പൂർവ്വവിദ്യാർത്ഥി സംഘടന
സ്കൂളിന്റെ ഉയർച്ചയിലും വളർച്ചയിലും ആത്മാർത്ഥ സേവനങ്ങൾ നൽകുന്ന നല്ലൊരു പൂർവ്വവിദ്യാർത്ഥികൂട്ടായ്മയാണ് സ്കൂളിനുള്ളത്. ഫോസ (ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯) എന്ന പേരിലാണിതറിയപ്പെടുന്നത്. എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നുണ്ട്. വിദേശരാജ്യങ്ങളിൽ ഫോസ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ആധുനിക സൗകര്യങ്ങളെല്ലാം വിദ്യാലയത്തിന് ലഭ്യമായത് ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ന്റെ (ഫോസ) സഹായത്തോടെയാണ്.
ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും മലബാറിലെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആൺകുട്ടികൾക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) പൂർണമായും സൗജന്യമായി കുട്ടികളുടെ വ്യക്തിത്വ വികസനവും അക്കാദമിക മികവും ലക്ഷ്യമാക്കി ഐ. എ. എസ്സ്-ഐ. പി. എസ്സ്-മെഡിക്കൽ-എഞ്ചിനിയറിംഗ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷൽ കോച്ചിംഗ്, സൗജന്യ അഭിരുചി നിർണ്ണയ കേമ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. 2016-17 അക്കാദമിക വർഷത്തിൽ പുറത്തിറങ്ങിയ ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ പതിനഞ്ച് വിദ്ധ്യാർത്ഥികളിൽ ഏഴ് വിദ്ധ്യാർത്ഥികൾക്ക് ഫോഡറ്റിന്റെ കീഴിൽ നൂറ് ശതമാനം സ്കോളർഷിപ്പോടെ ഐ. എ. എസ്സ്, ഐ. പി. എസ്സ്, മെഡിക്കൽ-എഞ്ചിനീയറിങ്ങ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷൽ കോച്ചിംഗിന് സ്കൂൾ കഴിഞ്ഞിറങ്ങിയ ഉടൻ തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിച്ചു.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- കുട്ടി അഹമ്മദ് കുട്ടി - മുൻ മന്ത്രി
- സയ്യിദ് ആബിദ് ഹുസ്സൈൻ തങ്ങൾ - കോട്ടക്കൽ എം എൽ എ
- പി. കെ. ബഷീർ - ഏർനാട് എം എൽ എ
- വി. പി. ത്രിമതി - കോണ്ട്രാക്റ്റർ
- സി. പി. കുഞ്ഞുമുഹമ്മദ് - ബിസ്നസ്സ്
- എൻ. കെ. മുഹമ്മദ് അലി - ബിസ്നസ്സ്
- അഹമ്മദ് കുട്ടി ശിവപുരം - സാഹിത്യകാരൻ
- സിറാജ് മാത്തർ - ബിസ്നസ്സ്
- കെ കോയ - സംസ്ഥാന പ്രധാനാദ്ധ്യാപക പുരസ്കാര ജേതാവ്
പൂർവ്വാദ്ധ്യാപക സംഘടന
.
ഈ സ്ഥാപനത്തിൽ നിന്ന പിരിഞ്ഞുപേയ പൂർവ്വാദ്ധ്യാപകരുടെ നല്ലൊരു കൂട്ടായ്മ സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. സ്കൂളിന്റെ ഉയർച്ചയിലും വളർച്ചയിലും ഈ കൂട്ടായ്മ ആത്മാർത്ഥ സേവനങ്ങൾ നൽകി വരുന്നു.
സഹോദര സ്ഥാപനങ്ങൾ
1942ൽ സ്ഥാപിതമായ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിൽ ഇന്ന് അറിവിന്റെ മധുപകരുന്ന പതിനൊന്നിൽ അധികം സ്ഥാപനങ്ങളുണ്ട്.
-
റൗളത്തുൽ ഉലൂം അറബിക് കോളേജ്
-
ഫാറൂഖ് കോളേജ്
-
ഫാറൂഖ് ട്രൈനിംങ്ങ് കോളേജ്
-
ഫാറൂഖ് ടീച്ചേഴ്സ് ട്രൈനിംങ്ങ് ഇൻസ്റ്റിറ്റ്യുട്ട്
-
ഫാറൂഖ് കോളേജ് അൺ എയ്ഡഡ് വിഭാഗം
-
ഫാറൂഖ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ്
-
അബുസ്സബാഹ് ലൈബ്രററി
-
ഫാറൂഖ് എ.എൽ.പി സ്കൂൾ
-
അൽഫാറൂഖ് റസിഡൻഷ്യൽ സ്കൂൾ
-
അൽഫാറൂഖ് എഡുക്കേഷനൽ സെൻറ്റർ
ഫോട്ടോ ഗാലറി
സ്കൂൾ വിക്കി മാഗസിൻ '2017 - 18
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള വഴികൾ
- കോഴിക്കോട് നിന്നും രാമനാട്ടുകര – തൊണ്ടയാട് ബൈപാസിലൂടെ 14 കിലോമീറ്റർ സഞ്ചരിച്ച് കടവ് റിസോർട്ടിനടുത്ത് അഴിഞ്ഞിലം - ഫാറൂഖ് കോളേജ് റൂട്ടിലൂടെ വീണ്ടും 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ ഫാറൂഖ് കോളേജ് കേമ്പസിലെ ഫാറൂഖ് ഹയർ സെക്കൻണ്ടറി സ്കൂളിൽ എത്താം.
- കോഴിക്കോട് നിന്നും NH 213 ലൂടെ 15 കിലോമീറ്റർ സഞ്ചരിച്ച് ചുങ്കം - ഫാറൂഖ് കോളേജ് റൂട്ടിലൂടെ വീണ്ടും 3 കിലോമീറ്റർ സഞ്ചരിച്ചും സ്കൂളിൽ എത്താം.
{{#multimaps: 11.1983562,75.8550583 | zoom=18}}
ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻറ്:
- ഫാറൂഖ് കോളേജ് ബസ്‌സ്റ്റാൻറ് (100 മീറ്റർ അകലം)
- ഫറോക്ക് ബസ്‌സ്റ്റാൻറ് (5 കിലോമീറ്റർ അകലം)
- രാമനാട്ടുകര ബസ്‌സ്റ്റാൻറ് (4 കിലോമീറ്റർ അകലം)
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ:
- ഫറോക്ക് റെയിൽവേ സ്റ്റേഷൻ (5 കിലോമീറ്റർ അകലം)
ഏറ്റവും അടുത്തുള്ള വിമാനത്താവളം:
- കോഴിക്കോട് വിമാനത്താവളം (16 കി.മീ അകലം)
റഫറൻസസ്
- http://schoolwiki.in/
- Farook Higher Secondary School Golden Jubilee Souvenir
- Farook College Golden Jubilee Magazine
- Collegehttps://en.wikipedia.org/wiki/Farook_College
- Official website of Farook College
- Official website of Farook Higher Secondary School
- Official website of Kozhikode District
- Official website of Feroke, Kozhikode
- കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം - പി.പി. മമ്മദ് കോയ പരപ്പി