ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ചരിത്രം
ചരിത്രം
.
വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ഏറെ അനുഭവപ്പെട്ട മലബാർ മേഖലയിൽ വിജ്ഞാന വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് 1942 - ൽ സ്ഥാപിതമായ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ ഫാറൂഖ് കോളേജിന്റെ പിൻമുറയിൽ സ്ഥാപിതമായ സ്കൂൾ ആണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. അറബി ഭാഷാപഠനത്തിന് പ്രാധാന്യം നൽകി 1954-ൽ സ്ഥാപിതമായ ഫാറൂഖ് ഓറിയന്റൽ സ്കൂൾ ആണ് 1957-ൽ കേരളാ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ സ്പെഷൽ ഓഡർ പ്രകാരം ഫാറൂഖ് ഹൈസ്കൂൾ ആയും, 1998-ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചത് മൂലം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ആയും മാറിയത്. 1954 ജൂൺ 1ാം തിയതിയാണ് സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. പരിസര പ്രദേശത്തെ കൂടുതൽ വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭ്യമാക്കാൻ 2005 ൽ ഹയർ സെക്കണ്ടറിയിൽ അൺ എയ്ഡഡ് വിഭാഗം ആരംഭിച്ചു.
വളർച്ചയുടെ പടവുകൾ
1954 : ഓറിയന്റൽ സ്കൂൾ 1957 : ഫാറൂഖ് ഹൈസ്കൂൾ 1998 : ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ 2005 : അൺ എയ്ഡഡ് വിഭാഗം 2012 : ഗോൾഡൻ ജൂബിലി ബിൽഡിംങ്
ഔദ്യോഗികവിവരങ്ങൾ
യു.പി., ഹൈസ്കൂൾ, ഹയർസെക്കണ്ടറി (എയ്ഡഡ്, അൺ എയ്ഡഡ്) വിഭാഗങ്ങളിലായി 354 വിദ്യാർത്ഥികൾ [(യു.പി & ഹൈസ്കൂൾ ആൺകുട്ടികൾ - 1117, യു.പി & ഹൈസ്കൂൾ പെൺകുട്ടികൾ - 939, ആകെ - 2056) (ഹയർസെക്കണ്ടറി എയ്ഡഡ് ആൺകുട്ടികൾ - 433, ഹയർസെക്കണ്ടറി എയ്ഡഡ് പെൺകുട്ടികൾ - 525, ആകെ - 958) ഹയർസെക്കണ്ടറി അൺ എയ്ഡഡ് ആൺകുട്ടികൾ - 203, ഹയർസെക്കണ്ടറി അൺ എയ്ഡഡ് പെൺകുട്ടികൾ - 137, ആകെ - 340) ഇവിടെ പഠനം നടത്തുന്നുണ്ട്.
ഹയർസെക്കണ്ടറി അൺ എയ്ഡഡ് ഉൾപ്പെടെ നൂറ്റിപ്പത്ത് അദ്ധ്യാപകരും (അപ്പർ പ്രൈമറി - 17 , ഹൈസ്കൂൾ - 42, ഹയർസെക്കണ്ടറി എയ്ഡഡ് - 34, ഹയർസെക്കണ്ടറി അൺ എയ്ഡഡ് - 16, റിസോഴ്സ് ടീച്ചേർ - 1 പതിനാല് അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം ക്ലാസ്സുകളും ഉണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ വ്യത്യസ്ഥ കോമ്പിനേഷനിലായി 6 സയൻസ് ബാച്ചും ( 4 എയ്ഡഡ് ബാച്ച് + 2 അൺ എയ്ഡഡ് ബാച്ച് ) 4 കൊമേഴ്‌സ് ബാച്ചും ( 3 എയ്ഡഡ് ബാച്ച് + 1 അൺ എയ്ഡഡ് ബാച്ച് ) 2 ഹ്യുമാനിറ്റീസ് ബാച്ചും ( 1 എയ്ഡഡ്+ 1 അൺ എയ്ഡഡ് ബാച്ച് ) ഉണ്ട്. കൊമേഴ്‌സിൽ എയ്ഡഡ് ബാച്ചിൽ കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ, കൊമേഴ്‌സ് വിത്ത് പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ് വിത്ത് മാത്തമാറ്റിക്സ് എന്നീ കോമ്പിനേഷനുകളാണുള്ളത്. അഞ്ച് മുതൽ പത്തുവരെ ക്ലാസുകൾക്ക് 3 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുമാണുള്ളത്.
മാനേജ്മെന്റ്
.
ശക്തമായ മാനേജിങ്ങ് കമ്മറ്റിയാണ് സ്കൂളിനുള്ളത്. നിസ്വാർത്ഥരായ സമൂഹ്യ പ്രവർത്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ് സ്കൂൾ മാനേജിങ്ങ് കമ്മറ്റിയിലുള്ളത്. 1972 വരെ മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് ആയിരുന്നു മാനേജർ.1972 മുതൽ 1998 വരെ കെ.സി ഹസ്സൻ കുട്ടി സാഹിബും അതിന് ശേഷം കെ.എ ഹസ്സൻ കുട്ടി സാഹിബും മാനേജർ പദവി അലങ്കരിച്ചു. ഇപ്പോൾ കെ. കുഞ്ഞലവി സാഹിബ് ആണ് മാനേജർ പദവി അലങ്കരിച്ചു വരുന്നത്. .
സ്കൂൾ മാനേജർമാർ
.
1954-1972 | മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് |
1972-1998 | കെ.സി ഹസ്സൻ കുട്ടി സാഹിബ് |
1998-2014 | കെ.എ ഹസ്സൻ കുട്ടി സാഹിബ് |
2014- | കെ. കുഞ്ഞലവി സാഹിബ് |
അബുസ്സബാഹ് അഹമ്മദലി കെ.സി ഹസ്സൻ കുട്ടി കെ.എ ഹസ്സൻ കുട്ടി കെ. കുഞ്ഞലവി
സാരഥികൾ
.
1957 മുതൽ 1986 വരെ നീണ്ട 29 വർഷം സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ പി.എ ലത്തീഫ് സാഹിബ് ആയിരുന്നു. പി.എം അബ്ദുൽ അസീസ്, കെ.എം. സുഹറ, പി. ആലിക്കോയ, കെ. കോയ, എം.എ. നജീബ്. തുടങ്ങിയവർ ഈ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകരും കെ.പി. കുഞ്ഞഹമ്മദ് ഹയർസെക്കണ്ടറി വിഭാഗത്തിന്റെ മുൻ പ്രിൻസിപ്പാളുമാണ്. ഇപ്പോൾ കെ. ഹാഷിം പ്രിൻസിപ്പാൾ പദവിയും മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് ഹെഡ്മാസ്റ്റർ പദവിയും അലങ്കരിച്ചു വരുന്നു.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
.
1954-1956 | ഈ.കെ. മൊയ്തീൻ കുട്ടി.
ഒ. മുഹമ്മദ് ഈ.പി. ജോൺ. പി.പി. പീറ്റർ. പി. മുഹമ്മദ് കുഞ്ഞി. പി. മുഹമ്മദ് അലി. |
1957-1986 | പി.എ. ലത്തീഫ്. |
1986-1991 | പി.എം. അബ്ദുൽ അസീസ്. |
1991-1999 | കെ.എം. സുഹറ. |
1999-2004 | പി. ആലിക്കോയ. |
2004-2015 | കെ. കോയ. |
2015-2021 | എം.എ. നജീബ്. |
2021 - | മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് . |
പി.എ. ലത്തീഫ് പി.എം. അബ്ദുൽ അസീസ് കെ.എം. സുഹറ
പി. ആലിക്കോയ കെ. കോയ എം.എ. നജീബ് മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത്
ഹയർസെക്കണ്ടറി പ്രിൻസിപ്പൽമാർ
.
2004-2015 | കെ.പി. കുഞ്ഞഹമ്മദ് |
2015- | കെ.ഹാഷിം |
കെ.പി. കുഞ്ഞഹമ്മദ് കെ.ഹാഷിം
അദ്ധ്യാപകർ
2020 – 21
2019 – 20
2018 – 19
2017 – 18
2016 – 17
പി.ടി.എ, എം.പി.ടി.എ.
സ്കൂളിന്റെ വികസനം ഉറപ്പുവരുത്താനായി ശക്തമായ പി.ടി.എ, എം.പി.ടി.എ. എന്നിവ പ്രവർത്തിക്കുന്നുണ്ട്. നിശ്ചിത സമയം കൂടുബോൾ ഇവ കൂടാറുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇവർ ആത്മാർത്ഥ സേവനങ്ങൾ നൽകി വരുന്നു. .
2020 – 21
2019 – 20
2018 – 19
2017 – 18
2016 – 17
സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്
2018 – 19
2017 – 18
2016 – 17
സ്കൂൾ ലീഡേഴ്സ്
.
2020 – 21
2018 – 19
2017 – 18
2016 – 17
ക്ലബ്ബ് - കൺവീനർമാർ, പ്രവർത്തനങ്ങൾ ദിനാചരണങ്ങൾ
.
ക്ലബ് കൺവീനർമാർ
2018 – 19
2017 – 18
2016 – 17
ഓഫീസ് സ്റ്റാഫ്
2020– 21
2019 – 20
2018 – 19
2017 – 18
2016 – 17
പാചക തൊഴിലാളികൾ
2020 – 21
2019 – 20
2018 – 19
2017 – 18
2016 – 17
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ പഠിച്ച് ഇവിടെ ജീവനക്കാർ ആയവർ
.
പൂർവ്വവിദ്യാർത്ഥി സംഘടന
.
സ്കൂളിന്റെ ഉയർച്ചയിലും വളർച്ചയിലും ആത്മാർത്ഥ സേവനങ്ങൾ നൽകുന്ന നല്ലൊരു പൂർവ്വവിദ്യാർത്ഥികൂട്ടായ്മയാണ് സ്കൂളിനുള്ളത്. ഫോസ (ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯) എന്ന പേരിലാണിതറിയപ്പെടുന്നത്. എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നുണ്ട്. വിദേശരാജ്യങ്ങളിൽ ഫോസ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.
ഫോഡറ്റ്
ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ ദുബായ് ചാപ്റ്ററിന്റെ (ഫോഡറ്റ് ) ആഭിമുഖ്യത്തിൽ എല്ലാ വർഷവും മലബാറിലെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആൺകുട്ടികൾക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) പൂർണമായും സൗജന്യമായി കുട്ടികളുടെ വ്യക്തിത്വ വികസനവും അക്കാദമിക മികവും ലക്ഷ്യമാക്കി എെ. എ. എസ്സ്-എെ. പി. എസ്സ്-മെഡിക്കൽ-എഞ്ചിനിയറിംഗ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷൽ കോച്ചിംഗ്, സൗജന്യ അഭിരുചി നിർണ്ണയ കേമ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻന്റേയും, ഫോഡറ്റ്ന്റേയും കീഴിൽ സ്കൂൾ ഹോസ്റ്റലിൽനടത്തിവരുന്നു. ഇവർക്ക് പൂർണമായും ഭക്ഷണം, താമസം, വിദ്യാഭ്യാസം തുടങ്ങിയവ സൗജന്യമാണ്. 2016-17 അക്കാദമിക വർഷത്തിൽ പുറത്തിറങ്ങിയ ഫോഡറ്റിന്റെ ആദ്യ ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ ബാച്ചിലെ പതിനഞ്ച് വിദ്ധ്യാർത്ഥികളിൽ ഏഴ് വിദ്ധ്യാർത്ഥികൾക്ക് ഫോഡറ്റിന്റെ കീഴിൽ നൂറ് ശതമാനം സ്കോളർഷിപ്പോടെ എെ. എ. എസ്സ്, എെ. പി. എസ്സ്, മെഡിക്കൽ-എഞ്ചിനീയറിങ്ങ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷൽ കോച്ചിംഗിന് സ്കൂൾ കഴിഞ്ഞിറങ്ങിയ ഉടൻ തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിച്ചു.
പൂർവ്വവിദ്യാർത്ഥികളാണ് നമ്മുടെ സ്കൂളിന്റെ നെടുംതൂൺ. 500ൽ അധികം പേർക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, സെമിനാർ ഹാൾ, സ്മാർട്ട് റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, റീഡിംഗ് റൂമോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള ലൈബ്രറി, ലാംഗ്വേജ് റൂം, പ്രത്യേകം സജ്ജമാക്കിയ അടുക്കള, അതിവിശാലമായ സ്റ്റേജ് തുടങ്ങിയവ ഉൾക്കൊള്ളുന്ന ബഹുനില കെട്ടിടം, നിർധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയർ എന്ന ചാരിറ്റി സംരംഭം, ഫാറൂഖ് എഡ്യൂകെയറിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ടൈലറിങ് യൂണിറ്റ്, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം വിദ്യാലയത്തിന് ലഭ്യമായത് ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ന്റെ (ഫോസ) സഹായത്തോടെയാണ്.
പൂർവ്വാദ്ധ്യാപക സംഘടന
.
ഈ സ്ഥാപനത്തിൽ നിന്ന പിരിഞ്ഞുപേയ പൂർവ്വാദ്ധ്യാപകരുടെ നല്ലൊരു കൂട്ടായ്മ സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. സ്കൂളിന്റെ ഉയർച്ചയിലും വളർച്ചയിലും ഈ കൂട്ടായ്മ ആത്മാർത്ഥ സേവനങ്ങൾ നൽകി വരുന്നു. വർഷത്തിൽ പല തവണ പൂർവ്വാദ്ധ്യാപകരുടെ സംഗമം നടത്തി വരുന്നുണ്ട്.
മുൻകാല അദ്ധ്യാപകർ
റിട്ടയേഡ് ടീച്ചേഴ്സ് എക്സിക്യൂട്ടീവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അകാലത്തിൽ വിടപറഞ്ഞവർ
..
റസീന. കെ. പി അനീസ അനീസ് ഹാജ മൊഹ്‌നുദ്ദീൻ. വി. പി .
സജദ ഷെറിൻ ഫാത്തിമ ശിബില