സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഇഫ്രേംസ് ഹൈസ്കുൾ.
സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ് | |
---|---|
വിലാസം | |
ചിറക്കടവ് ചിറക്കടവ് പി.ഒ. , 686520 , കോട്ടയം ജില്ല | |
സ്ഥാപിതം | 13 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 04828 230256 |
ഇമെയിൽ | kply32020@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32020 (സമേതം) |
യുഡൈസ് കോഡ് | 32100400120 |
വിക്കിഡാറ്റ | Q77925081 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 249 |
പെൺകുട്ടികൾ | 143 |
ആകെ വിദ്യാർത്ഥികൾ | 392 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജിജി മാത്യുസ് |
പി.ടി.എ. പ്രസിഡണ്ട് | ജോസ്സി ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | തുഷാര കെ പി |
അവസാനം തിരുത്തിയത് | |
14-03-2022 | 32020 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി സബ് ജില്ലയിൽപ്പെടുന്നതും ചിറക്കടവ് പഞ്ചായത്തിന്റെ ഭാഗവുമായ ചിറക്കടവിൽ ചിറ്റാർ പുഴയുടെ തീരത്ത് അക്ഷരകേരളത്തിന്റെ അഭി മാനമായി നിലകൊള്ളുന്ന സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ 1979 ലാണ് സ്ഥാപിതമായത് 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ സ്കൂളിൽ ഇന്ന് പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 19 അദ്ധ്യാപകർ അനധ്യാപകർ, പാചകത്തൊഴിലാളി ഒരു റിസോഴ്സ് ടീച്ചർ എന്നിവർ സേവനമനുഷ്ഠിക്കുന്നു
പഠനരംഗത്തും പാഠ്യേതര രംഗത്തും കൈവരിച്ച നേട്ടങ്ങൾ വിദൂരസ്ഥലങ്ങളിൽ നിന്നു പോലും കുട്ടികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. അധ്യാപകർക്കുള്ള ദേശീയ അവാർഡ് നേടിയ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ എം. ജെ. തോമാർ ഇന്നും ഈ സ്കൂളിന്റെ മാർഗ്ഗ ദർശിയാണ്. ഈ സരസ്വതിക്ഷേത്രത്തിൽ നിന്നും വിദ്യ അഭ്യസിച്ചു കടന്നുപോയ ധാരാളം മഹത്വ്യക്തികൾ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.
കലാകായിക ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ എല്ലാവർഷവും കുട്ടികളെ പ ടുപ്പിക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാരംഗം കലാസാഹി ത്യവേദി, ജൂനിയർ റെഡ് ക്രോസ്, എൻ സി സി. യൂണിറ്റ്, എന്നിവ കാര്യക്ഷമമായി പ്രവർത്തി ക്കുന്നു. കുട്ടികളുടെ സമഗ്രവികസനത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്കൂൾ പാർല മെന്റ്, ഹെൽത്ത് ക്ലബ്ബ്, ഡി.സി. എൽ. ശാസ്ത്രക്ലബ്ബ്, ഗണിത ക്ലബ്ബ് തുടങ്ങിയ വിവിധ കർമ്മവേദികൾ ഇവിടെ ഉണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹാ യിക്കുന്നതിനായി വിൻസെന്റ് ഡി പോൾ, സോഷ്യൽ സർവ്വീസ്ലീഗ് എന്നിവ പ്രവർത്തി
തിരുമുറ്റം കൂട്ടായ്മ എന്ന പൂർവ്വവിദ്യാർത്ഥി അദ്ധ്യാപക സംഘടന സ്കൂളിലെ വിക സന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാണ്. വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്ന തിനുള്ള അനുബന്ധ സംവിധാനങ്ങളായ സ്കറ്റ് കൗൺസിൽ, എസ്. ആർ. ജി. പി. റ്റി എ, എം പി റ്റി. എ., എസ്. എസ്. ജി., സ്കൂൾ വികസന ജാഗ്രതാ സമിതി എന്നി വയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായിതന്നെ നടക്കുന്നു.
ചരിത്രം
മണിമലയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്ത് ഹരിതാഭമായ ചിറക്കടവ് ഗ്രാമത്തില് 1979 ല് റവ.ഡോ.ആന്റണി നിരപ്പേൽ ഈ വിദ്യാലയം സ്ഥാപിച്ചു. 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില് ഇപ്പോൾ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 25പേരും പാചകത്തൊഴിലാളി, ഒരു റിസോഴ്സ് ടീച്ചർ എന്നിവർ സേവനമനുഷ്ഠിക്കുന്നു. 11 ഡിവിഷനുകളിലായി 392 കുട്ടികളുമുണ്ട്. കൂടുതൽ ആറിയൻ...
ഭൗതികസൗകര്യങ്ങൾ
പ്രകൃതിരമണീയവും വിശാലവുമായ മൂന്നേക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മൂന്നേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഹൈസ്കൂൾ വിഭാഗം മാത്രമാണുള്ളത്. ഇവിടെ 12ഹൈടെക് ക്ലാസ്സ് മുറികളും ഒരു എഡ്യൂസാറ്റ് റൂമും, ഒരു കമ്പ്യൂട്ടർ റൂമും, സയൻസ് ലാബും, സൊസൈറ്റിയും, സൂസജ്ജമായ ലൈബ്രറിയും, റീഡിങ് റൂമും വിശാലമായ കളിസ്ഥലവും, രണ്ട് സ്റ്റാഫ് റൂമുകളും, ഓഫീസും വിദ്യാലയത്തിനുണ്ട്. കൂടാതെ പാചകപ്പുര, ഔട്ട് ഡോർ സ്റ്റേജ്, ഇൻഡോർ ബാറ്റ്മിന്റൺ കോർട്ട് എന്നിവയും ഇവിടെയുണ്ട്. സ്കൂൾ കുട്ടികളുടെ സംരക്ഷണത്തിനും നിരീക്ഷണത്തിനുമായി 4സി സി ടിവി ക്യാമറകൾ ഉണ്ട്. ബ്രോഡ് ബാന്റുകണക്ഷനുള്ള ഇന്റർനെറ്റ് വൈഫൈ സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്രചെയ്യാൻ 2 ബസുകൾ സ്കൂളിന് സ്വന്തമായുണ്ട്. കൂടാതെ 50 സീറ്റുള്ള ഒരു മൾട്ടിമീഡിയാ റൂമും ഈ സ്കൂളിനുണ്ട്.
ഒറ്റ നോട്ടത്തിൽ വീഡിയോ ആയി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക... |
---|
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ ഡിജിറ്റൽ മാഗസിൻ -
എല്ലാ വർഷവും കുഞ്ഞു സാഹിത്യ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ് മാഗസിനുകൾ പ്രസിദ്ധീകരിക്കുന്നു.
നേഴ്ചർക്കാഴ്ച
സ്കൂൾ യൂട്യൂബ് ചാനൽ
പെൻസിൽ,വാട്ടർകളർ ചിത്രങ്ങൾ
ഊർജ്ജ സംരക്ഷണ പദ്ധതികൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ
സ്കൂളിൽ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ,സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഹിന്ദി ക്ലബ്, നേചർ ക്ലബ്, ലഹരി വിരുദ്ധ ക്ലബ്, ആർട്സ് ക്ലബ്, സ്പോർട്ട്സ് ക്ലബ് തുടങ്ങിയവ പ്രവർത്തിക്കുന്നു.
മാനേജ്മെന്റ്
സെന്റ് ഇഫ്രേംസ് ചർച്ച് ചിറക്കടവ് നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സാരഥികൾ
-
Fr. മാത്യു വയലുങ്കൽ സ്കൂൾ മാനേജർ
-
ജിജി മാത്യൂസ് സ്കൂൾ ഹെഡ്മിസ്ട്രസ്സ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
(അധ്യാപകരുടെ ഫോട്ടോ കാണുവാനായി പേരിൽ ക്ലിക്ക് ചെയ്യുക )
നം | പ്രധാനാദ്ധ്യാപകർ | വർഷം |
---|---|---|
1 | ശ്രീ. എം.ജെ. തോമസ് | 1979- 1989 |
2 | ശ്രീ. മത്തായി കെ.ഒ. | 1989-1995 |
3 | ശ്രീ. സ്കറിയാ ജോസഫ് | 1995-2005 |
4 | ശ്രീ. ജോസ് വർഗീസ് | 2005-2012 |
5 | ശ്രീമതി പ്രസന്നകുമാരി എൻ | 2012-2014 |
6 | ശ്രീമതി ലൗലി ആന്റണി | 2014-2017 |
7 | ശ്രീമതി വിമല ജേക്കബ് | 2017-2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ഫാദർ ബോബി മണ്ണംപ്ളാക്കൽ (ദീപിക ചീഫ് എഡിറ്റർ)
2.അജിത്കുമാർ കെ ബി ( സംസ്ഥാന കലാപ്രതിഭ )
3.അനീന ജോർജ് (ഏഷ്യാനെറ്റ് കുട്ടികളുടെ വാർത്ത അവതാരക)
4.രാഹുൽ (ഐ എസ് ആർ ഒ)
പ്രശസ്തരായ അധ്യാപകർ
നം | അധ്യാപകർ | നേട്ടം |
---|---|---|
1 | ശ്രീ. എം.ജെ. തോമസ് | ദേശീയ അധ്യാപക പുരസ്കാര ജേതാവ് |
സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ-ചിത്രശാല,വീഡിയോ ഗ്യാലറി
സെന്റ് ഇഫ്രേംസ് ഹൈസ്കൂളിലെ ചിത്രങ്ങൾ കാണുവാൻ ക്ലക്ക് ചെയ്യുക.
സെന്റ് ഇഫ്രേംസ് ഹൈസ്കൂളിലെ വീഡിയോ ഗ്യാലറി കാണുവാൻ ക്ലക്ക് ചെയ്യുക.
വഴികാട്ടി
{{#multimaps:9.53048439903076, 76.78411542434189|zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടയം ->KVMS റോഡ്(പൊൻകുന്നം കഴിഞ്ഞ്) -> മണ്ണൻപ്ലാവ് ->സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ(കോട്ടയത്ത് നിന്നും 44 കി. മീ.)
- കാഞ്ഞിരപ്പള്ളി മണിമല റൂട്ടിൽ ചിറക്കടവ് ടൗൺ മണ്ണൻപ്ലാവിന് സമീപം(കാഞ്ഞിരപ്പള്ളിയിൽ നിന്നും 5 കി. മീ.)
- https://www.google.com/maps/@9.5303796,76.7842481,3a,75y,300h,80t/data=!3m4!1e1!3m2!1sAF1QipMvyidRPFz276yUpAuTchgtGPIK6IZ3an2a_IGa!2e10 Check out Chirakkadavu, Kerala, IND Shared via the #StreetView app