സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്
ഊർജ്ജ സംരക്ഷണ ക്ലബ്
കുട്ടികളിലെ ശാസ്ത്രബോധം പരിപോഷിപ്പിക്കുന്നതിന് വേണ്ടി ശാസ്ത്രാഭിരുചിയുള്ള് 50 കുട്ടികൾ അംഗങ്ങളായി സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു. വീടുകളിലെ വൈദ്യുത ഉപഭോഗം മറ്റു ഊർജ്ജ സ്രോതസ്സുകളിൽ നിന്നുള്ള ഊർജ്ജ വിനിയോഗവും മനസ്സിലാക്കുന്നതിനും അത് കാര്യക്ഷമമായി നിയന്ത്രിച്ച് എങ്ങനെ ലാഭകരമാക്കാം എന്നു മനസ്സിലാക്കുന്നതിനുമായി 2015 മുതൽ സ്മാർട്ട് എനർജി പ്രോഗ്രാം (എസ് സി പി )എന്ന പേരിൽ ഒരു ഊർജ്ജസംരക്ഷണ ക്ലബ്ബും സയൻസ് ക്ലബിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നു.
എസ് സി പി യുടെ പ്രവർത്തനാരംഭംമുതൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല മത്സരങ്ങളിൽ സെന്റ് ഇഫ്രേംസ് ഹൈസ്കൂളിലെ കുട്ടികൾ ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .2016 -17 വർഷത്തിൽ കുട്ടികളുടെ വീട്ടിലെ വൈദ്യുതോർജ്ജം ലാഭിക്കുന്ന പ്രവർത്തനാധിഷ്ഠിതം മത്സരത്തിൽ രണ്ടാം സ്ഥാനവും , 2017-18 ഊർജ്ജ ക്വിസ് മത്സരത്തിൽ അശ്വതി K S നെ നേതൃത്വത്തിൽ രണ്ടാം സ്ഥാനവും, രണ്ടാം 2020-21ൽ ഏറ്റവും കൂടുതൽ കുട്ടികളെ (104) കുട്ടികൾ പങ്കെടുപ്പിച്ചുള്ള എനർജി സർവെ പ്രൊജക്റ്റ് ക്വിസ് മത്സരത്തിൽ സ്കൂളിന് ഒന്നാം സ്ഥാനം കിട്ടിയത് എടുത്തുപറയേണ്ടതാണ് . കൂടാതെ 2017-18 ൽ വിദ്യാഭ്യാസ ജില്ലയിൽ മികച്ച പ്രവർത്തനം നടത്തിയ 10 ക്ലബ്ബുകൾ ഉൾപ്പെട്ടതിന് പാരിതോഷികമായി 10000 രൂപ വിലയുള്ള സ്റ്റാർ റേറ്റഡ് വൈദ്യുതോപകരണങ്ങൾ സ്കൂളിനെ ലഭിച്ചത് എടുത്തു പറയേണ്ട ഒന്നാണ്.
സയൻസ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും ഒക്ടോബർ 4 മുതൽ 10 വരെ ലോക ബഹിരാകാശ ദിനം ആചരിക്കാറുണ്ട് . ഈ വർഷം പി എസ് സി യിലെ സയിന്റിസ്റ്റ് ശ്രീമതി പ്രിയ സി കുര്യൻ നടത്തിയ ഭാരതത്തിൻറെ ബഹിരാകാശനേട്ടങ്ങളെപ്പറ്റിയുള്ള സെമിനാർ വിജ്ഞാനപ്രദമായിരുന്നു.