സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ഹൈസ്കൂൾ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
സെന്റ് ഇഫ്രേംസ് ഹൈസ്കൂളിൽ അധ്യാപകരും അനധ്യാപകരും ആയി 25 പേരും, ഒരു പാചകത്തൊഴിലാളി, റിസോഴ്സ് ടീച്ചർ എന്നിവർ സേവനമനുഷ്ഠിച്ച വരുന്നു . 11 ഡിവിഷനുകളിലായി 392 കുട്ടികൾ ഈ വർഷം പഠിക്കുന്നു . 152 കുട്ടികൾ 2021-22 10-ആം ക്ലാസ് എക്സാമിന് തയ്യാറായിരിക്കുന്നു .
കലാകായിക ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ എല്ലാവർഷവും കുട്ടികളെ പങ്കെ ടുപ്പിക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാരംഗം കലാസാഹി ത്യവേദി, ജൂനിയർ റെഡ് ക്രോസ്, എൻ. സി. സി യൂണിറ്റ്, ലിറ്റിൽ കൈറ്റ്സ്, ബാലജനസഖ്യം എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കുട്ടികളുടെ സമഗ്രവികസനത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്കൂൾ പാർലമെന്റ്, ഹെൽത്ത് ക്ലബ്ബ്, ഡി.സി,എൽ. ശാസ്ത്രക്ലബ്ബ്, ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സ്പോർട് ക്ലബ് തുടങ്ങിയ വിവിധ കർമ്മവേദികൾ ഇവിടെ ഉണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹാ യിക്കുന്നതിനായി വിൻസെന്റ് ഡി പോൾ, സോഷ്യൽ സർവ്വീസ് ലീഗ് എന്നിവ പ്രവർത്തിക്കുന്നു.



തിരുമുറ്റം കൂട്ടായ്മ എന്ന പൂർവ്വവിദ്യാർത്ഥി അദ്ധ്യാപക സംഘടന സ്കൂളിലെ വികസന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാണ്. വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള അനുബന്ധ സംവിധാനങ്ങളായ സബ്ബ്ജകറ്റ് കൗൺസിൽ, എസ്.ആർ.ജി., പി.റ്റി.എ, എം.പി.റ്റി.എ., എസ്.എസ്.ജി., സ്കൂൾ വികസന ജാഗ്രതാ സമിതി എന്നി വയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായിതന്നെ നടക്കുന്നു.


