സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ഗണിത ക്ലബ്ബ്
മാത്തമാറ്റിക്സ് ക്ലബ്
ഗണിതത്തോട് കുട്ടികൾക്ക് താൽപര്യം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി സെന്റ് ഇഫ്രേംസ് ഹൈസ്കൂളിൽ മാക്സ് ക്ലബ് പ്രവർത്തിച്ചുവരുന്നു. എല്ലാ ക്ലാസ്സിൽ നിന്നും മാത്തമാറ്റിക്സ് ക്ലബ്ബിൻറെ പ്രതിനിധികളായി കുട്ടികളെ സെലക്ട് ചെയ്യുന്നു. അവർ വഴിയായി എല്ലാ ക്ലാസിലും ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നടക്കുന്നു. കുട്ടികൾക്ക് ഗണിതത്തിൽ താൽപര്യം വർദ്ധിപ്പിക്കുന്നതിനായി ജാമിതീയ അത്തപ്പൂക്കളം സ്വാതന്ത്ര്യ ദിനത്തിൽ പതാക നിർമ്മാണം, ഒറിഗാമി ശില്പശാല, ഗണിത കവിത മത്സരങ്ങൾ, ഗണിത ഗാനം ആലപിച്ചുകൊണ്ട് തിരുവാതിര കളി തുടങ്ങിയവ വർഷങ്ങളായി നടത്തപ്പെടുന്നു. കൂടാതെ ഗണിത പാഠ്യപദ്ധതിയിലെ പല ലേണിങ് ഒബ്ജക്ടീവ്സിന്റെയും പ്രാക്ടിക്കൽ പ്രവർത്തനങ്ങളും കുട്ടികൾ നടത്തിവരുന്നു. അങ്ങനെ എല്ലാ കുട്ടികൾക്കും ഗണിതത്തോട് താല്പര്യം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി ഇന്നും ക്ലബ് ജൈത്രയാത്ര തുടരുന്നു. ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക