പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
സാമൂഹിക ജീവിതത്തിലും വ്യക്തിജീവിതത്തിലും അവിസ്മരണീയമായ ഒരുപിടി ഓർമ്മകൾ സമ്മാനിച്ച ആരാധ്യനായ സ്ഥാപക മാനേജർ ശ്രീ ദാമോദരൻ പിള്ള യുടെ ദീർഘവീക്ഷണത്തോടെ ആണ് 1976 ഓഗസ്റ്റ് നാലിന് ഈ സ്കൂൾ ജന്മംകൊണ്ടത്
പ്രവർത്തന മികവുകൊണ്ട് എന്നും പുതുമ സൃഷ്ടിക്കുന്ന ഈ വിദ്യാലയം സത്യസന്ധതയിലും ആദർശത്തിലും അധിഷ്ഠിതമായ കേരള ചരിത്രത്തിൽ സ്ഥാനം നേടിയ രാഷ്ട്രതന്ത്രജ്ഞൻ ശ്രീ പട്ടം താണുപിള്ളയുടെ നാമധേയത്തിൽ അറിയപ്പെടുന്നതിൽ നമുക്ക് എന്നും എന്നും അഭിമാനിക്കാം.പ്രവർത്തന മികവുകൊണ്ട് എന്നും പുതുമ സൃഷ്ടിക്കുന്ന ഈ വിദ്യാലയം സത്യസന്ധതയിലും ആദർശത്തിലും അധിഷ്ഠിതമായ കേരള ചരിത്രത്തിൽ സ്ഥാനം നേടിയ രാഷ്ട്രതന്ത്രജ്ഞൻ ശ്രീ പട്ടം താണുപിള്ളയുടെ നാമധേയത്തിൽ അറിയപ്പെടുന്നതിൽ നമുക്ക് എന്നും എന്നും അഭിമാനിക്കാം
235 വിദ്യാർത്ഥികളും ഏഴ് അധ്യാപകരുമായി ഒരു യുപി സ്കൂളായി പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം ഇന്ന് പ്രീ പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി കേരള യൂണിവേഴ്സിറ്റിയുടെ വിദൂര പഠന ഡിഗ്രി ക്ലാസുകൾ പ്രൊഫഷണൽ കോഴ്സുകൾ ആയ ഡഡഡ എന്നിവയെല്ലാം ഒരേ വിദ്യാലയം ഗണത്തിൽ പഠിക്കുവാൻ അവസരം ഒരുക്കി കൊണ്ട് കോട്ടുകാൽ പഞ്ചായത്തിലെ പരിസരത്തുമുള്ള സാധാരണക്കാരുടെ ആശാകേന്ദ്രമായി നിലകൊള്ളുന്നുഅതെ ഒരേ ലക്ഷ്യം ഉള്ള പ്രവർത്തനങ്ങൾ വ്യത്യസ്ത രീതിയിൽ ഒരേ മുറ്റത്തു നടപ്പാക്കുന്ന സർക്കാർ ലക്ഷ്യമിടുന്ന സമഗ്ര ശിക്ഷ അഭിയാൻ കൊതിയായി ശ്രീ കോട്ടുകാൽ ദാമോദരൻ പിള്ള സാറിൻറെ ദീർഘവീക്ഷണത്തോടെ ഉണ്ടായിരുന്നുവെന്നത് നാം അഭിമാനപുരസരം ഓർക്കുന്നു
പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം | |
---|---|
വിലാസം | |
മരുതൂർക്കോണം പി ടി എം വി എച് എസ് എസ് മരുതൂർക്കോണം ,മരുതൂർക്കോണം ,കോട്ടു കാൽ ,695501 , കോട്ടു കാൽ പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 04 - 08 - 1976 |
വിവരങ്ങൾ | |
ഫോൺ | 0471 2266823 |
ഇമെയിൽ | ptmhs1976@gmail.com |
വെബ്‍സൈറ്റ് | www.ptmgroups.org |
കോഡുകൾ | |
സ്കൂൾ കോഡ് | 44045 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 901029 |
യുഡൈസ് കോഡ് | 32140200214 |
വിക്കിഡാറ്റ | Q64036764 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കോട്ടുക്കൽ |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 135 |
പെൺകുട്ടികൾ | 100 |
അദ്ധ്യാപകർ | 31 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 149 |
പെൺകുട്ടികൾ | 125 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷാബു വി എസ് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഷാബു വി എസ് |
വൈസ് പ്രിൻസിപ്പൽ | ഉഷാകുമാരി ഡി |
പ്രധാന അദ്ധ്യാപിക | ഉഷ കുമാരി ഡി |
പി.ടി.എ. പ്രസിഡണ്ട് | രാമചന്ദ്രൻ നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത |
അവസാനം തിരുത്തിയത് | |
14-02-2022 | PTMVHSS |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
P.T.M.V.H.S.S Maruthoorkonam
School History :
തിരുവിതാംകൂർ പ്രധാനമന്ത്രി ,തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് ,ഐക്യകേരളത്തിന്റെ 2 -ആം മുഖ്യമന്ത്രി പഞ്ചാബ് ഗവർണർ , ആന്ധ്രപ്രദേശ് ഗവർണർ എന്നീ നിലകളിൽ പ്രശസ്‌തനായ ശ്രീ പട്ടംതാണുപിള്ളയുടെ നാമധേയത്തിൽ കൂടുതൽ വായന
ഭൗതികസൗകര്യങ്ങൾ
ബാലരാമപുരം ഉച്ചക്കട എന്ന സ്ഥലത്തിനടുത്താണ് ഈ വിദ്യാല.യം.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യ പ്രവർത്തനങ്ങൾ
നമ്മുടെ വിദ്യാർത്ഥികളെ അതിവേഗം ബഹുദൂരം സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും വൈവിധ്യമാർന്ന കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിന് മായി സമഗ്രമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങള് നടത്തുന്ന മത്സരങ്ങളില് സജീവ പന്കാളിത്തം..
- റെഡ്ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.എല്ലാ ക്ളാസ്സിലുമുണ്ട്.
വിദ്യാരംഗം കലാ സാഹിത്യ വേദി. : വളരെ നല്ല നിലയിൽ പ്രവറ്‍ത്തിക്കുന്നു. [[{{PAGENAME]]]/നേർകാഴ്ച/നേർക്കാഴ്ച]]
മാനേജ്മെന്റ്
കോട്ടുകാൽ ദാമോദരൻ നായർ ആണ് മാനേജർ..
1939 സെപ്റ്റംബർ 16ന് തിരുവനന്തപുരം കോട്ടുകാൽ പഞ്ചായത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ കേശവൻപിള്ളയുടേയും വല്യമ്മയുടേയും എട്ടു മക്കളിൽ ഏഴാമനായി ജനിച്ചു.വെങ്ങാനൂർ സ്കൂളിൽ വിദ്യാഭ്യസം പൂർത്തിയാക്കി പ്രീഡിഗ്രി പാസ്സായതിനു ശേഷം വിതുരയിൽ അദ്ധ്യാപകനായി.പട്ടം തണുപിള്ളയുമായി വളരെ അടുപ്പമുണ്ടായിരുന്ന കാലഘട്ടത്തിൽ പ്രജാസോഷ്യലിസ്റ്റ് പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു . 1976 ഓഗസ്റ് 4ന് മരുതൂർക്കോണത്ത് പട്ടം താണുപിള്ള മെമ്മോറിയൽ എൽ.പി.സ്കൂൾ ആരംഭിച്ചു. 1979ൽ കോട്ടുകാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മരുതൂർക്കോണം വാർഡിൽ നിന്ന് വിജയിച് 5 വർഷകാലം മെമ്പറായും പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു.ദീർഘകാലം തിരുവനന്തപുരം ജില്ലാ സഹകരണബാങ്ക് ഡിറക്ടർബോർഡ് അംഗമായി കോട്ടുകാൽ സർവീസ് സഹകരണസംഘം സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. കരകൗശല വികസനകോർപറേഷൻ ഡിറക്ടർബോർഡ് അംഗം,ഇന്ദിരാഗാന്ധി ചാരിറ്റബിൾ ട്രസ്റ് സ്ഥാപകൻ, ഭാരത് സേവക് സമാജം പ്രവർത്തകൻ പുന്നക്കുളം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2013 ഒക്ടോബർ 31ന് അന്തരിച്ചു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഭാസ്കരൻ നായർ സാർ ആണ് പ്രഥമ അദ്ധ്യാപകൻ. അതിനുശഷം വേണുഗോപാലൻ നായർ പ്രധാനാധ്യാപകനായി. തുടർന്ന് ശശിധരൻ നായർ പ്രധാനാധ്യാപകനായി. പ്രസന്നകുമാരി ടീച്ചർ അടുത്ത സാരഥി ആയി. ജയകുമാർ സാർ ആയിരുന്നു പിന്നത്തെ സാരഥി. ശേഷം ശ്രീകുമാരിടീച്ചർ എച്ച്. എം ആയി.ഇപ്പോൾ ഉഷാകുമാരി ടീച്ചറാണ് പ്രഥമാധ്യാപിക
വി എച്ച് എസ്
1995 ലാണ് വി എച്ച് എസ് വിഭാഗം ആരംഭിക്കുന്നത് അധിക വായന
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തിരുവനന്തപുരത്തു നിന്ന് ഇരുപത് കിലോമിറ്റർ മാറി ബാലരാമപുരത്തിനടുത്ത് കോട്ടുകാൽ പഞ്ചായത്തിൽ മരുതുർക്കോണം എന്ന പ്രശാന്തസുന്ദരമായ ഗ്രാമം. അവിടെയാണ് പി ടി എം വി എച്ച് എസ്
എസ് മരുതുർക്കോണം സ്കൾ. വിഴിഞ്ഞത്തിനടുത്തുള്ള ഒരു കടലോരഗ്രാമമാണ് മരുതുർക്കോണം.
തിരുവനന്തപുരം -> ബാലരാമപുരം-> ഉച്ചക്കട-> വട്ടവിള->മരുതുർക്കോണം
തിരുവനന്തപുരം -> വിഴിഞ്ഞം-> ഉച്ചക്കട-> വട്ടവിള->മരുതുർക്കോണം
{{#multimaps: 8.38465,77.02514| width=600px | zoom=8}} , P T M V H S S MARUTHOORKO