പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
Youtube Channel : https://www.youtube.com/channel/UCzJ6mK1tKFafxKQ_xzGRltg?view_as=subscriber
| PKSHSS മാനേജ്‌മെന്റ് | PKSHSS പി.ടി.എ | PKSHSS ലാബുകൾ | PKSHSS മുൻസാരഥികൾ | PKSHSS മികവ് | PKSHSS കലാകായികം | PKSHSS ഗ്യാലറി | PKSHSS പൂർവ്വവിദ്യാർത്ഥികൾ | PKSHSS Contacts |
|---|
| പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം | |
|---|---|
| വിലാസം | |
കാഞ്ഞിരംകുളം കാഞ്ഞിരംകുളം പി.ഒ. , 695524 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1 - 6 - 1906 |
| വിവരങ്ങൾ | |
| ഫോൺ | 0471 2260607 |
| ഇമെയിൽ | headmaster.pkshss@gmail.com |
| വെബ്‍സൈറ്റ് | https://schoolwiki.in/sw/10m3 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44008 (സമേതം) |
| എച്ച് എസ് എസ് കോഡ് | 1079 |
| യുഡൈസ് കോഡ് | 32140700205 |
| വിക്കിഡാറ്റ | Q64037865 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | നെയ്യാറ്റിൻകര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കോവളം |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞിരംകുളം പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 471 |
| പെൺകുട്ടികൾ | 261 |
| ആകെ വിദ്യാർത്ഥികൾ | 732 |
| അദ്ധ്യാപകർ | 32 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 338 |
| പെൺകുട്ടികൾ | 350 |
| ആകെ വിദ്യാർത്ഥികൾ | 688 |
| അദ്ധ്യാപകർ | 28 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മരിയ ഷീല ഡി എം |
| പ്രധാന അദ്ധ്യാപകൻ | ഷിബു സി |
| പി.ടി.എ. പ്രസിഡണ്ട് | ഷിബു |
| എം.പി.ടി.എ. പ്രസിഡണ്ട് | ബീന |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 44008 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
സ്ഥാപക മാനേജർ
ശ്രീ. പി. കെ. സത്യനേശ൯ സ്ഥാപക മാനേജർ

- 1878-ജനുവരി 20ന് ജനിച്ച ശ്രീ. പി. കെ. സത്യനേശ൯ കർമ്മ പന്ഥാവിൽ ഒരു സാത്വികത്യാഗിയായിരുന്നു. ചുറ്റുമുളള സാമൂഹിക പിന്നോക്കോവസ്ഥ അദ്ദേഹത്തിന്റെ ചിന്തയേയും വീക്ഷണത്തെയും സ്വാധീനിച്ചിരുന്നു. അക്ഷരവെളിച്ചത്തിന്റ മാർഗ്ഗമാണ് ശരിയായ മോചന പന്ഥാവ് എന്ന് അറിഞ്ഞിരിക്കുന്ന അദ്ദേഹം തെക്ക൯ തിരുവിതാംകൂറിന് നൽകിയത് ഒരു അക്ഷരശാലയെയായിരുന്നു.
- നാടിന്റ നന്മ മാത്രം മുന്നിൽ കണ്ട് ഒരു വിദ്യാലയം സ്ഥാപിച്ചെടുക്കുവാ൯ വൈതരണികൾ മാത്രം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ ശ്രീ. പി. കെ.സത്യനേശന്കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ ത്യാഗസന്നദ്ധതയ്ക്ക് ലഭിച്ച പരമമായ അംഗീകാരമായിരുന്നു. സ്കൂൾ തുടങ്ങാ൯ തന്നെ ഏറെ ക്ലേശങ്ങൾ സഹിച്ച അദ്ദേഹത്തിന് അതിനൊപ്പം ക്ലേശങ്ങൾ അതിനെ നിലനിർത്തുന്നതിനുംഅനുഭവിക്കേണ്ടി വന്നു എന്നാണ് ചരിത്രം. ഗ്രാമാന്തരങ്ങൾ തോറും ഗ്രാമഫോണുമായി നടന്നും മാജിക്ക് ലാന്റേൺ പോലുളള ആകർഷണീയതകൾ കൊണ്ടുമൊക്കെ സാമൂഹിക വൈവിദ്ധ്യങ്ങളിൽ നിന്നും പഠിതാക്കളെ അദ്ദേഹം കണ്ടെത്തി.
- മഹാരാജാവിന്റ വിദ്യാഭ്യസ പരിഷ്ക്കാരങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ഇന്നത്തെ ഗതാഗത സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ കാഞ്ഞിരംകുളം പ്രദേശത്തു നിന്നും ക്ലേശങ്ങൾ സഹിച്ച് യാത്ര ചെയ്ത് മഹാരാജാവുമായി നിരന്തരം ബന്ധം പുലർത്തിക്കൊണ്ട് സാമൂഹിക സ്നേഹിയും സുവിശേഷകനുമായിരുന്ന ശ്രീ.പി.കെ. സത്യനേശ൯ അവർകൾ ഇൗ ഗ്രാമത്തിലൊരു വിദ്യാഭ്യസ സ്ഥാപനം തുടങ്ങുന്നതിനുളള അശ്രാന്ത പരിശ്രമം തന്നെ നിസ്വാർത്ഥമായി നടത്തിയതിൽ വിജയം കണ്ടു. അടിച്ചമർത്തപ്പെട്ടവന്റെ അവഗണിക്കപ്പെടുന്നവന്റെയും കണ്ണീരൊപ്പുവാ൯, അവന് അക്ഷരത്തിന്റ ശക്തി പകർന്നുകൊടുക്കേണ്ടതുണ്ടെന്ന ബോധ്യമാണ് ശ്രീ.പി.കെ. സത്യനേശ൯ അവർകളെ ഇൗ സ്കൂൾ സ്ഥാപിക്കുക എന്ന മഹത്തായലക്ഷ്യത്തിലേക്ക് നയിച്ചത്.
- ഇൗശ്വരഭക്തിയുടെയും വിജ്ഞാനത്തിന്റയും ദീപം സമന്യയിക്കുന്നിടത്തേ മാനവ പുരോഗതി ഉണ്ടാവു എന്ന അദ്ദേഹത്തിന്റ കാഴ്ചപ്പാട് 1906-ൽ വെറും മൂന്ന് വിദ്യാർത്ഥികളുമായി (12-2-1906-ൽ)തുടങ്ങിയ പി. കെ. എസ്. എച്ച്. എസ്. എസ്.എസ്സിലൂടെ ഇന്നും പരിലസിക്കുന്നു.
- 1906-ൽ നിന്നും1917-ൽ എത്തിയപ്പോൾ ഇംഗ്ലിഷ് മീഡിയം സ്കൂൾ ഇംഗ്ലിഷ് ഹൈസ്കൂൾ ആയി ഉയർന്നു. EHS എന്നറിയപ്പെട്ട സ്കൂൾ VSLC (vernacular school leaving certificate)പാസ്സായവർക്ക് തുടർപഠനത്തിനായി മലയാളം മീഡിയം ആരംഭിച്ചു. ശേഷം 8,9 ക്ലാസ്സുകൾക്കായി മലയാളം ഹയർ സ്കൂൾ (MHS) ആരംഭിച്ചു. 1920 മുതൽ 1924 വരെ ട്രേയിനിംഗ് സ്കൂൾ ആയി പ്രവർത്തിച്ചു. 1932-ൽ EHS എന്നത് middle school ആയി താഴ്ത്തി എന്നാൽ MHS നിലനിന്നു .നഷ്ടമായ EHS 1948 ആഗസ്റ്റ് 23-ന് പുനസ്ഥാപിക്കപ്പെട്ടു .ഗോൾഡ൯ ജൂബിലി കാലഘട്ടത്തിൽ khs എന്നറിയപ്പെട്ടു.
- അറിവിന്റ അക്ഷരധാരയിലേക്ക് ഒരു നൂറ്റാണ്ട് പിന്നിട്ട ഇൗ വിദ്യാലയമുത്തശ്ശി തലമുറകളെ കൈ പിടിച്ചുയർത്തിക്കൊണ്ടിരിക്കുന്നു.ദേശത്ത് ആദ്യമായി ഒരു തപാൽ ആപ്പീസ് തുടങ്ങുന്നതിനായി ആദ്ദേഹം പ്രയത്നിക്കുകയും ,ഇന്നത്തെ സ്കൂൾ കാബസിൽ തന്നെ അതിനായി സ്ഥലം കണ്ടെത്തി അതിന് തുടക്കം കൂറിക്കുകയും ചെയ്തു ശ്രീ പി.കെ സത്യനേശൻ അവർകളും അദ്ദേഹത്തിൻെ സഹധർമിണി ആയിരുന്ന ശ്രീമതി സ്നേഹപൂ അവർകളും തങ്ങളുടെ സ്നേഹവും ത്യാഗവും സമ്പാദ്യങ്ങളുംമെല്ലാം ഇൗസരസ്വതി ക്ഷേത്രത്തിൻെറ ജന്മത്തിനും നിലനിൽപ്പിനുമായി എന്നന്നേക്കുമായി സമർപ്പിച്ചവരാണ്. അവരുടെ ആത്മ സമർപ്പണത്തിന്റെ ശേഷിക്കുന്ന പ്രതീകമാണ് ഇന്ന് നാം കാഞ്ഞിരംകുളത്ത് കാണുന്ന പി.കെ. എസ്.എച്ച്.എസ്.എസ്. എന്ന വിദ്യാലയം. കാലത്തിന്റെ കർമ്മ സാക്ഷിയായി. ശ്രീ.പി.കെ സത്യനേശ൯ 1964 ആഗസ്റ്റ് 11ന് ഇൗ ലോകത്തോട് വിടവാങ്ങി.
- 1906 മുതലുളള കാലഘട്ടങ്ങളിൽ വിദ്യാഭ്യാസത്തിനോട് വിമുഖതയുളള സമൂഹത്തെ വിദ്യാലയത്തിൽ എത്തിക്കുവാനും അദ്ധ്യാപകരെ കണ്ടെത്തുന്നതിനും സ്ഥാപനത്തിന്റെ നടത്തിപ്പിനും അനർവചജനീയമായ ക്ലേശവും ത്യാഗവുമാണ് ശ്ര.പി.കെ.സത്യനേശ൯ അവർകൾ പ്രദാനം ചെയ്തതും അനുഭവിച്ചതും. നാഗർകോവിലിനും തിരുവനന്തപുരത്തിനുമിടയിൽ ഇന്നത്തെ ഗതാഗത വാർത്താവിനിമയ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന കാലഘട്ടത്തിൽ സഹജീവികളുടെ ഉന്നമനത്തിനായി ഇൗ സ്കൂളിനെ നിലനിർത്തുന്നതിൽ അദ്ദേഹത്തിന് വിജയിക്കുവാ൯ കഴിഞ്ഞൂവെന്നത് നാം സ്വംശീകരിക്കേണ്ട ചരിത്രപാഠമാണ്.ഇൗ ഘട്ടത്തിൽ ആത്മാർത്ഥമായ ഉപദേശം കൊണ്ടും, ക്രീയാത്ഥകമായ നിർദ്ദേശം കൊണ്ടും അദ്ദേഹത്തിന് സഹായഹസ്തം നീട്ടാ൯ ചില യൂറോപ്യ൯ മിഷനറിമാർ രംഗത്ത് വന്നത് ഒരു അനുഗ്രഹമായിരുന്നു. പാർക്കർ സായിപ്പിന്റെ പേര് ഇൗ ഘട്ടത്തിൽ പ്രത്യേകം എടുത്തു പറയേണ്ടതായിട്ടുണ്ട്.
- കേരള ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളള ധാരാളം പ്രഗത്ഭർ ഇവിടെ അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുകൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ശ്ര. പട്ടം താണുപിളള, സാഹിത്യനീരുപകനായ ശ്രീ. എം. ആർ. വേലുപിളളി ശാസ്ത്രീകൾ, മു൯ ജില്ലാ ജഡ്ജി ശ്രീ. കരുംകുളം വാസുദേവ൯, ആദ്യകാല കാഥിക൯ ശ്രീ. കെ. കെ. വാധ്യർ, പ്രശസ്ത കവി ശ്രീ. എം. പി. അപ്പ൯, ടി. വിവേഗാനന്ദ൯, വെൺകുളം പരമേശ്വ൯ തുടങ്ങിയവർ അക്ഷരവെളിച്ചം പകർന്ന ആദ്യകാല അദ്ധ്യാപകർ ആയിരുന്നു വെന്നതും സ്കൂളിമന്റെ മഹനീയ ചരിത്രമാണ്.
- 23-2-1956-ൽ സ്കൂളതിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. ഇൗ കാലഘട്ടത്തിൽ സ്ഥാപിച്ചതാണ് കാഞ്ഞിരംകുളം പൂവാർ റോഡിൽ സ്ഥിതി ചെയ്യന്നപി. കെ. എസ്. എച്ച്.എസ്. എസ്. സ്റ്റേഡിയം. സുവർണ്ണ ജൂബിലി ആഘോഷളോടനുബന്ധിച്ച് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ജോസഫ് മുണ്ടശ്ശേരി അവർകളാണ് 4-2-1956-ൽ ഇൗ സ്റ്റേഡിയം ഉത്ഘാടനം ചെയ്തത്. ഇൗ സ്റ്റേഡിയത്തിന്റെ നിർമാണത്തിന്റെ പിന്നിൽ മാനേജ്മെന്റിന്റെയും, അന്നത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ. പി. കെ. സത്യനേശ൯ അവർകളുടെ മകനുമായ ശീ.എസ്.സത്യമൂർത്തി അവർകളുടെയും, സാമൂഹിക സ്നേഹികളുടെയും തദ്ദേശ വാസികളുടെയും തീവ്ര പ്രവർത്തനവും ശ്രമദാനവും ഉണ്ടായിരുന്നു വെന്നത് മഹനീയചരിത്രസത്യമാണ്.തിരുവനന്തപുരം ജില്ലയുടെ കായിക വിദ്യാഭ്യാസ രംഗത്ത് ആയിരക്കണക്കിന് കായിക താരങ്ങൾക്ക് പ്രയേജനകരമായ ചരിത്ര സാക്ഷിയായി പി.കെ. എസ്. എച്ച്.എസ്. എസ്. സ്റ്റേഡിയം നിലനിൽക്കുന്നു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരത്ത് നിന്നും ബാലരാമപുരം വഴിമുക്ക് വഴി കാഞ്ഞിരംകുളത്തിലേക്ക് 20 കി മീ ദൂരം ഉണ്ട്
|
{{#multimaps:8.3595829,77.0516351 | zoom=12 }}