പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
[[പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]
44008 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 44008
യൂണിറ്റ് നമ്പർ LK/2018/44008
അധ്യയനവർഷം 2018-19
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല നെയ്യാറ്റിൻകര
ലീഡർ അഖിൽ
ഡെപ്യൂട്ടി ലീഡർ ഹൃദ്യ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 രജിൻപ്രേമ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 സോഫിയ
15/ 06/ 2023 ന് Mohan.ss
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ലിറ്റിൽ കൈറ്റ്സ്

2018 ഫെബ്രുവരി മാസത്തിൽ നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം തരത്തിലെ 40 കുട്ടികളെ ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങളായി തിരഞ്ഞെടുത്തു. ഇതിന്റെ ഉത്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ജെ.എൽ. സനൽകുമാർ നിർവ്വഹിച്ചു, അംഗങ്ങൾക്ക് ഐഡന്റിറ്റി കാർഡ് നൽകുകയുണ്ടായി. ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായി സ്കൂളിൽ 3 ലാപ്ടോപ്പ് ലഭിച്ചിട്ടുണ്ട്. എല്ലാ ബുധനാഴ്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെ ക്ലാസ്സ് നൽകി വരുന്നു, ഓരോ മാസത്തിലും ഒരു ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ സ്കൂൾ തല ക്യാമ്പുകൾ നടത്തുന്നു. ഈ ക്യാമ്പുകളിൽ കമ്പ്യൂട്ടർ എക്സ്പർട്ടുകളെ കൊണ്ടു ക്ലാസ്സുകൾ കൈകാര്യം ചെയ്യിപ്പിക്കുന്നു.

ലക്ഷ്യം

1. വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് കുട്ടികൾക്ക് ഉള്ള താൽപര്യം വളർത്തുക.
2. വിദ്യാലയങ്ങളിൽ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗം കാര്യക്ഷമമാക്കുക.
3. വിദ്യാലയങ്ങളിൽ സാങ്കേതിക വിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക.
4. സാങ്കേതിക ഉപകരണങ്ങളിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാൻ വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക.
5. സുരക്ഷിതവും യുക്തവും മാന്യവുമായ രീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കുക.
6. പുതു തലമുറയ്ക്ക് സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടുത്തുക.
7. ഭാഷാകമ്പ്യൂട്ടിങ്ങിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കികകോടുക്കുക.

അധ്യാപക പ്രതിനിധികൾ

Rejin Prema .R.J
Sophiya .P.N

പ്രവർത്തനങ്ങൾ (2019-20)

വിദ്യാർത്ഥി പ്രതിനിധികൾ 2018-19

  

ഗ്രൂപ്പ് 2018-19

1. ഡെസ്ക്ടോപ്പ് - അംഗങ്ങൾ
2. ലാപ്ടോപ്പ് - അംഗങ്ങൾ
3. ടാബ് ലറ്റ്- അംഗങ്ങൾ
4. പ്രോജക്ടർ- അംഗങ്ങൾ
5. സ്കാനർ- അംഗങ്ങൾ
6. പ്രിന്റർ- അംഗങ്ങൾ

ഡിജിറ്റൽ അത്തപ്പൂക്കളം 2019

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 02-09-2019തിങ്കളാഴ്ച നടത്തിയ ഡിജിറ്റൽ അത്തപ്പൂക്കളമത്സരത്തിൽ 14 കുട്ടികൾ പങ്കെടുക്കുകയും പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ ബിജിൻ പി ദാസ് ഒന്നാം സ്ഥാനത്തിനർഹനാകുകയും ചെയ്തു
1st-Bijin
2nd-Abhiram
3rd


പ്രവർത്തനങ്ങൾ (2018-19)

വിദ്യാർത്ഥി പ്രതിനിധികൾ 2018-19

അഖിൽ .എസ്.എൽ
ഹൃദ്യ .എൽ. ജയൻ

ഗ്രൂപ്പ് 2018-19

1. ഡെസ്ക്ടോപ്പ് - അംഗങ്ങൾ 7
2. ലാപ്ടോപ്പ് - അംഗങ്ങൾ 7
3. ടാബ് ലറ്റ്- അംഗങ്ങൾ 6
4. പ്രോജക്ടർ- അംഗങ്ങൾ 6
5. സ്കാനർ- അംഗങ്ങൾ 7
6. പ്രിന്റർ- അംഗങ്ങൾ 7

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ

ഏകദിന ക്യാമ്പ്


ഏകദിന ക്യാമ്പ് രജിൽ പ്രേമ ടീച്ചറും സോഫിയ ടീച്ചറും ക്ലാസുകൾ കൈകാര്യം ചെയ്തു.ഈ ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് എന്താണെന്നും ഇതിന്റെ ലക്ഷ്യങ്ങൾ എന്താണെന്നും വിശദീകരിച്ചു.40 കുട്ടികൾ പങ്കെടുത്തു കുട്ടികളെ ഉച്ചഭക്ഷണത്തിനു ശേഷം ഗ്രൂപ്പുകളായി തിരിച്ച് പ്രവർത്തനങ്ങൾ നൽകി. 4.30 ന് ക്യാമ്പ് അവസാനിച്ചു.

അനിമേഷൻ


അനിമേഷൻ നിർമ്മാണം


അനിമേഷൻ ഗ്രൂപ്പ്


അനിമേഷൻപ്രവർത്തനത്തിൽ കഴിവുള്ള കുട്ടികളെ കണ്ടെത്തി ." സിംഹവും, എലിയും" എന്ന കഥയെ ആസ്പദമാക്കി ഒരു അനിമേഷൻ ചിത്രം കുട്ടികൾ തയ്യാറാക്കി. ഈ വിദ്യാർത്ഥികൾ ഉപജില്ലാ തലത്തിൽ നടത്തിയ ക്യാമ്പിൽ പങ്കെടുത്തു.

പ്രോഗ്രാമിങ്

പ്രോഗ്രാമിങ് സെലക്ഷൻ

പ്രോഗ്രാമിങ് ഗ്രൂപ്പ്

പ്രോഗ്രാമിങ് ഗ്രൂപ്പ് കണ്ടെത്തുന്നതിയേക്കായി സെലക്ഷൻ ടെസ്റ്റ് നടത്തുകയും അതിൽ മികവ് തെളിയിച്ച കുട്ടികളെ തിരഞ്ഞെടുത്തു.ഈ കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പരിശീലനം നൽകി. ഈ വിദ്യാർത്ഥികളും ഉപജില്ലാ തല ഏക ദിന ക്യാമ്പിൽ പങ്കെടുത്തു.

ഉപജില്ലാതല ദ്വിദിനക്യാമ്പ്


തിയതി-06/10/2018 & 07/01/2018


Camp A- Programming - S1 (HSS) -2nd Floor





Camp B- Animation - Computer Lab (HS) -2nd Floor





നമ്മുടെ സകൂ ളിൽ വച്ചു നടത്തിയ ദ്വിദിന ഉപജില്ലാതലക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളും അധ്യാപകരും. അഞ്ച് വിദ്യാലയങ്ങളിലായി 36 കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തു. അനിമേഷനിൽ പതിനെട്ടു കുട്ടികളും പ്രോഗ്രാമിങിൽ പതിനെട്ടു കുട്ടികളും പങ്കെടുത്തു. രണ്ട് ദിവസവും കുട്ടികൾക്ക് ആവശ്യമായ ആഹാരം നൽകി. അധ്യാപകർ നല്ല രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്തു .



ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ ആലോചനായോഗം2018-19






ഒക്ടോബർ - 1 ലിറ്റിൽ കൈറ്റ്സ്സ് ഡിജിക്കൽ മാഗസിൻ ആലോചനായോഗം കൂടി.ഈ യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ.വിൽഫ്രഡ്, ഹെഡ്മസ്റ്റർ.ശ്രീ.സനൽകുമാർ, എസ്.ആർ.ജി കൺവീനർ ശ്രീമതി. സാലി ,എസ്.ഐ.ടി, സി.ശ്രീ, ഷിബു.വിദ്യാരംഗം കൺവീനർ ശ്രീമതി ശുഭലേഖ ലിറ്റിൽ കൈറ്റ്സ്മിസ്ട്രസ് മാരായ ശ്രീമതി സോഫിയ,ശ്രീമതി രജിൻപ്രേമ ,ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

മാഗസീൻ നിർമ്മാണ പ്രവർത്തനം

മാഗസീൻ സോഫ്റ്റ്കോപ്പി പ്രകാശനം
വാർഡ് മെമ്പർ സിസിലറ്റ് ബായി നിർവ്വഹിച്ചു

മാഗസീൻ ഹാർഡ്കോപ്പി പ്രകാശനം
സ്കൂൾ ആനുവൽഡെയ്ക്ക് മജീഷ്യൻ മനുപൂജപ്പുര മാഗസീൻ മാനേജർക്ക് കൈമാറുന്നു

സ്വതന്ത്ര്യ സോഫ്റ്റ് വെയർ ദിനാചരണം 2018-19


സ്വതന്ത്ര്യ സോഫ്റ്റ് വെയർ ദിനാചരണത്തിന്റെ ഭാഗമായി " സാമൂഹ്യ മാധ്യമങ്ങൾ " എന്ന വിഷയത്തെ ആസ്പദമാക്കി ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം, മലയാളം ടൈപ്പിംങ്, ഇംഗ്ലീഷ് ടൈപ്പിംങ് എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനം നൽകി

ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം










മലയാളം ടൈപ്പിംങ്




ഇംഗ്ലീഷ് ടൈപ്പിംങ്


ജില്ലാതല ഡിജിറ്റൽ ചിത്രരചനാ പരിശീലനം 2018-19


നവംബർ 26 മുതൽ ജനുവരി 26 വരെ നവോത്ഥാന സ്കൂൾ കാമ്പയിൻ 2018-19

2018 നവംബർ 26ന് രാവിലെ 9 മണിക്ക് സ്കൂൾ തലത്തിലുള്ള നവോത്ഥാന കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺ ഹിൽ ഹയർ സെക്കന്ററി സ്കൂളിൽ ബഹു: കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ഉദ്ഘാടന പരിപാടിയുടെ ലൈവ് ടെലികാസ്റ്റ് വിക്ടേഴ്സ് ചാനൽ ലൈവ് ടെലികാസ്റ്റ് കുട്ടികൾ കാണുന്നു.
കുട്ടികൾ ലൈവ് കാണുന്ന വീഡിയോ യൂടൂബ് ചാനലിൽ : https://www.youtube.com/watch?v=n4RcETduTZw






ക്രിസ്തുമസ് ആഘോഷം 2018-19

  https://youtu.be/8nRl51kyUCg

ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിസംബർ 5ന് ക്രിസ്തുമസ് ആഘോഷം ഈശ്വരപ്രാർത്ഥനോടെ ആരംഭിച്ചു, തുടർന്ന് വിദ്യാർത്ഥികളുടെ കരോൾ ഗാനവും കേക്കും വിതരണം ചെയ്തു.