എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
'തൃശ്ശൂർ ജില്ലയിലെ ;ചാലക്കുടി താലൂക്കിൽ കാടുകുറ്റി പഞ്ചായത്തിൽ കല്ലൂർ വടക്കുംമുറി വില്ലേജിൽ വാളൂർ പ്രദേശത്ത് അന്നമനടയിൽനിന്ന് രണ്ട് കി.മീ. കിഴക്ക് കൊരട്ടി റൂട്ടിലായി വാളൂർ നായർസമാജം: ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.
എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ | |
---|---|
വിലാസം | |
വാളൂർ എൻ എസ് എച്ച് എസ്, ചെറുവാളൂർ (പിഒ), വാളൂർ- 680308 , ചെറുവാളൂർ പി.ഒ. , 680308 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 06 - 01 - 1929 |
വിവരങ്ങൾ | |
ഫോൺ | 0480 2730557 |
ഇമെയിൽ | nshsvaloor@yahoo.com |
വെബ്‍സൈറ്റ് | www.nshsvaloor.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23064 (സമേതം) |
യുഡൈസ് കോഡ് | 32070200901 |
വിക്കിഡാറ്റ | Q64088673 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കാടുകുറ്റി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 113 |
പെൺകുട്ടികൾ | 103 |
ആകെ വിദ്യാർത്ഥികൾ | 216 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 216 |
അദ്ധ്യാപകർ | 12 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദീപു എൻ മംഗലം |
പി.ടി.എ. പ്രസിഡണ്ട് | സനീൽകുമാർ പി.ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ കെ എൻ |
അവസാനം തിരുത്തിയത് | |
30-01-2022 | Nshs-valoor |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മഹാനായ മന്നത്തുപത്മനാഭൻറെ കാഴ്ചപ്പാടിനനുസരിച്ച് പ്രദേശത്തെ നായർ സമുദായത്തിൽ പെട്ട ഏതാനും ദീർഘദർശികൾചേർന്ന് രൂപം നല്കിയ നായർ സമാജത്തിനു കീഴിൽ 1928ലാണ് വിദ്യാലയം സ്ഥാപിതമാകുന്നത്.. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വാളൂർ, കൊരട്ടി, കാതികുടം, അന്നമനട, മാമ്പ്ര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അറിവിൻറെ വെളിച്ചമെത്തിക്കാൻ നടത്തിയ യത്നത്തിൻറെ ഭാഗമായിരുന്നു വിപ്ലവകരമായ ഈ ഉദ്യമം.. പ്രദേശത്തെ കരപ്രമാണിമാരായിരുന്ന ചംക്രമത്ത് തറവാട്ടിലെ കാരണവൻമാരായിരുന്നു ഈ യജ്ഞത്തിനു നേതൃത്വം നല്കിയത് , കൂടുതൽ വായിക്കുക
ഭൗതികമികവുകൾ
- പാചകപ്പുര.
- ലൈബ്രറി റൂം.
- സ്പോർട്സ് റൂം
- സ്മാർട്ട് ക്ലാസ്റൂമുകൾ
- സയൻസ് ലാബ്.
- കമ്പ്യൂട്ടർ ലാബ്.
- എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
വിദ്യാലയത്തിന്റെ മികവുകൾ :
- പ്രൗഢമായ വിദ്യാലയാന്തരീക്ഷം
- പരിസ്ഥിതി സൗഹൃദപരം- കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ വിദ്യാലയം
- പഞ്ചവാദ്യമുൾപ്പടെയുള്ള ക്ലാസിക് കലകൾ പരിശീലിപ്പിക്കുന്നു.
- ശാസ്ത്ര , കലാ മേളകളിൽ സംസ്ഥാനതലവിജയങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
- Mathrubhumi SEED
- ഗണിത ക്ലബ്
- സീസൺ വാച്ച്
- ക്രാഫ്റ്റ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഗൈഡ്സ് യൂണിറ്റ്
- Little Kites
- Sports Club
- പഞ്ചവാദ്യം
മുൻ സാരഥികൾ
Sl. No. | Name | Period |
---|---|---|
1. | ശ്രീ ദീപു എം മംഗളം മാസ്റ്റർ | 2011- |
2. | ശ്രീമതി ടി സുജാത ടീച്ചർ | 2006-2011 |
3. | ശ്രീമതി ടി പി പാർവ്വതി ടീച്ചർ | 1995-2006 |
4. | ശ്രീ ഗോദവർമ്മൻ മാസ്റ്റർ | 1993-1995 |
5. | ശ്രീ പ്രഭാകരൻ മാസ്റ്റർ | 1991-1993 |
6. | ശ്രീമതി ഗോമതി ടീച്ചർ | 1987-1991 |
7. | ശ്രീ എസ് കൃഷ്ണൻ കുട്ടി മാസ്റ്റർ | 1986-1987 |
8. | ശ്രീ സി പീതാംബര മേനോൻ മാസ്റ്റർ | 1985-1986 |
8. | ശ്രീ ശങ്കരൻ നമ്പൂതിരി മാസ്റ്റർ | 19 -1985 |
9. | ശ്രീ കുഞ്ഞനുജൻ തമ്പുരാൻ മാസ്റ്റർ | |
10. | ശ്രീ അച്യുതൻ പിള്ള മാസ്റ്റർ | 1962- |
11. | ശ്രീ ശങ്കരൻ നായർ മാസ്റ്റർ | 1960-1962 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സാഹിത്യം
ശ്രീ. സുനിൽ കുമാർ ( സുനിൽ ഉപാസന) - 2016 ലെ മികച്ച ചെറുകഥയ്ക്കുള്ള കേരളസാഹിത്യഅക്കാദമി ഗീതാഹിരണ്യൻ എൻഡോവ്മെന്റ് ജേതാവാണ്.
അക്കാദമികം
ഡോ.എ.കെ ഉണ്ണികൃഷ്ണൻ (റിട്ട.പ്രൊഫസർ, മണിപ്പാൽ യൂണിവേഴ്സിറ്റി)
പ്രൊഫ. ഇ.വി തോമസ് ( IIT, ഖൊരഗ്പൂർ)
ഡോ. നെലിക്കാപ്പിള്ളി ശ്രീകുമാർ (IIT, ചെന്നൈ)
ഡോ. ദീപു (അസി.പ്രൊഫസർ, കേരളസർവ്വകലാശാല)
ശ്രീ നന്ദൻ മാസ്റ്റർ ( ദേശിയ അദ്ധ്യാപക ജേതാവു )
കല
വാളൂർ മുകുന്ദൻ (ഗായകൻ)
ശശി വാളൂർ (നാടകം,സീരിയൽ)
കായികം
ശ്രീ. അബ്ദുൾ ഖാദർ (കോച്ച്)
ശ്രീ. നാസറൂദ്ദീൻ (സന്തോഷ് ട്രോഫി കോച്ച് )
ശ്രീ. അസ്ക്കർ (അത് ലറ്റിക്സ്)
ആരോഗ്യരംഗം
ഡോ. പി.എസ് ജയരാജ് (അലോപ്പതി)
ഡോ.ഹരിദാസൻ (അലോപ്പതി)
ഡോ. ദിനേശ് (അലോപ്പതി)
ഡോ. ശരണ്യ (ആയുർവ്വേദം)
വഴികാട്ടി
- അന്നമനടയിൽ നിന്ന് കൊരട്ടി വഴി ചാലക്കുടിയിലേക്ക് ബസിൽ കയറി വാളൂർ പോസ്റ്റ് ഓഫീസ് സ്റ്റോപ്പിൽ ഇറങ്ങുക
- കൊരട്ടിയിൽ നിന്ന് ബസിൽ കൊരട്ടി പള്ളി വഴി അന്നമനടയിലേക്ക് പോകുക, തുടർന്ന് ചെറുവാളൂർ പോസ്റ്റ് ഓഫീസ് സ്റ്റോപ്പിൽ ഇറങ്ങുക.
- കൊരട്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 5 കിലോമീറ്റർ മാത്രം അകലെയാണ് സ്കൂൾ
{{#multimaps:10.24748,76.33282|zoom=13}}