ജി.എച്ച്.എസ്. മുണ്ടേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പുർ ഉപജില്ലയിലെ മുണ്ടേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച് എസ് മുണ്ടേരി .മുണ്ടേരി ഗവ. ഹൈസ്‌കൂൾ 1968ൽ സ്ഥാപിതമായി . ആദ്യം എൽ .പി സ്കൂളായി സ്ഥാപിക്കപ്പെട്ട വിദ്യാലയം പിന്നീട് യു.പി ആയും ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. മുണ്ടേരി എന്ന മലയോര മേഖലയിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ സ്കൂൾ. കഴിഞ്ഞ അഞ്ച് വര്ഷം തുടർച്ചയായി എസ്.എസ്.എൽ.സി ക്ക് നൂറു ശതമാനം വിജയം നേടിയ ഈ സ്കൂളിലെ അധ്യാപകരും പി.ടി.എ കമ്മിറ്റി അംഗങ്ങളും വളരെ ഊർജ്ജ സ്വലമായി ഇടപെടുന്നതാണ് വിജയത്തിനാധാരം. ലിറ്റിൽ കൈറ്റ്സ് എന്ന ഐ.ടി ക്ലബ്ബടക്കം വിവിധ ക്ലബ്ബ്കളിൽ കുട്ടികൾ പങ്കാളികളാണ്. കൂടുതൽ വിജയത്തിലേക്കും ഉയരത്തിലേക്കുമുള്ള വിദ്യാലയത്തിന്റെ പ്രയാണം തുടരുകയാണ്.
ജി.എച്ച്.എസ്. മുണ്ടേരി | |
---|---|
വിലാസം | |
മുണ്ടേരി ഗവ.ഹൈസ്കൂൾ മുണ്ടേരി , മുണ്ടേരി പി.ഒ. , 679334 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1978 |
വിവരങ്ങൾ | |
ഇമെയിൽ | ghsmunderi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48138 (സമേതം) |
യുഡൈസ് കോഡ് | 32050402703 |
വിക്കിഡാറ്റ | Q64565630 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പോത്തുകൽ, |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 491 |
പെൺകുട്ടികൾ | 425 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആൻ്റോ സുജ.ഡി |
പി.ടി.എ. പ്രസിഡണ്ട് | ബാബു.എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റീന ഷിജു |
അവസാനം തിരുത്തിയത് | |
19-01-2022 | 48138 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1978 ൽ മുണ്ടേരി സൈഫുൽ ഇസ്ലാം മദ്രസ്സയിൽ ഒരു എൽ.പി സ്കൂളായിട്ടാണ് ഈ സ്കൂളിൻറെ ആരംഭം .1983 ൽ ഇതൊരു യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. 2007 ൽ ഗവൺമെൻറ് അംഗീകാരമുള്ള പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു. 2013 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഹൈസ്കൂളാക്കി മാറ്റി.2017 ഏപ്രിൽ 31 വരെ പ്രൈമറി വിഭാഗവും ഹൈസ്കൂൾ വിഭാഗവും രണ്ടു ഹെഡ്മാസ്റ്റർമാരുടെ കീഴിൽ രണ്ടു സ്ഥാപനങ്ങളായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. അതിനുശേഷം ഇത് G H S Munderi എന്ന ഒറ്റ സ്ഥാപനമായി പ്രവർത്തിക്കുന്നു.നിലവിൽ ഈ സ്കൂൾ പ്രവർത്തിക്കുന്നത് യു.പി സ്കൂളിൻറെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ST കുട്ടികളാണ് ഈ സ്ഥാപനത്തിൽ കൂടുതലായും പഠിക്കുന്നത്. ഇരുട്ടു കുത്തി , തണ്ടൻ കല്ല് ,നാരങ്ങാപൊയിൽ, അപ്പൻ കാപ്പ് , നാണിയപ്പുഴ , അംബുട്ടാൻ പൊട്ടി തുടങ്ങിയ കോളനികളിൽ നിന്ന് കുട്ടികൾ ഈ വിദ്യാലയത്തിലെത്തുന്നുണ്ട്. കുൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക
പ്രവർത്തനങ്ങൾ
പാഠ്യപ്രവർത്തനങ്ങൾ
പാഠ്യേതരപ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ഉണ്ണിക്രിഷ്ണൻ | ||
20 ക്ലാസ്സ് മുറികളുള്ളതിൽ 6 എണ്ണം ഹാളിലാണ് പ്രവർത്തിക്കുന്നത്. ഒരു കംമ്പ്യൂട്ടർ ലാബുണ്ട്. എന്നാൽ സയൻസ് ലാബിനോ ലൈബ്രറിക്കോ പ്രത്യേക റൂമുകളില്ല
കലാ കായിക രംഗങ്ങളിൽ സ്ഥലത്തെ ക്ലബ്ബുകളുടെയും മറ്റും സഹായത്തോടെ പ്രത്യേക പരിശീലനം നടത്തുന്നു. എല്ലാ ചൊവ്വാഴ്ചകളിലും താല്പര്യമുള്ള കുട്ടികൾക്ക് കരാട്ടെ ക്ലാസ്സ് നടത്തുന്നു. ഈ വർഷം ആദ്യമായി ഐ.ടി മേളയിൽ പങ്കെടുപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനം നൽകുന്നുണ്ട്.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
The first SSLC batch of this school got 100% victory in the SSLC examination during the academic year 2014-15
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.443759,76.251313|zoom=18}}