എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ

13:27, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk22047 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

'തൃശ്ശൂർ ജില്ലയിലെ ;ചാലക്കുടി താലൂക്കിൽ കാടുകുറ്റി പഞ്ചായത്തിൽ കല്ലൂർ വടക്കുംമുറി വില്ലേജിൽ വാളൂർ പ്രദേശത്ത് അന്നമനടയിൽനിന്ന് രണ്ട് കി.മീ. കിഴക്ക് കൊരട്ടി റൂട്ടിലായി വാളൂർ നായർസമാജം: ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.

എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ
വിലാസം
വാളൂർ

വാളൂർ
,
ചെറുവാളൂർ പി.ഒ.
,
680308
,
തൃശ്ശൂർ ജില്ല
സ്ഥാപിതം06 - 01 - 1929
വിവരങ്ങൾ
ഫോൺ0480 2730557
ഇമെയിൽnshsvaloor@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23064 (സമേതം)
യുഡൈസ് കോഡ്32070200901
വിക്കിഡാറ്റQ64088673
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംകാടുകുറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ113
പെൺകുട്ടികൾ103
ആകെ വിദ്യാർത്ഥികൾ216
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ216
അദ്ധ്യാപകർ12
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ216
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദീപു എൻ മംഗലം
പി.ടി.എ. പ്രസിഡണ്ട്സനീൽകുമാർ പി.ആർ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ കെ എൻ
അവസാനം തിരുത്തിയത്
03-01-2022Lk22047
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

മഹാനായ മന്നത്തുപത്മനാഭൻറെ കാഴ്ചപ്പാടിനനുസരിച്ച് പ്രദേശത്തെ നായർ സമുദായത്തിൽ പെട്ട ഏതാനും ദീർഘദർശികൾചേർന്ന് രൂപം നല്കിയ നായർ സമാജത്തിനു കീഴിൽ 1928ലാണ് വിദ്യാലയം സ്ഥാപിതമാകുന്നത്.. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വാളൂർ, കൊരട്ടി, കാതികുടം, അന്നമനട, മാമ്പ്ര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അറിവിൻറെ വെളിച്ചമെത്തിക്കാൻ നടത്തിയ യത്നത്തിൻറെ ഭാഗമായിരുന്നു വിപ്ലവകരമായ ഈ ഉദ്യമം.. പ്രദേശത്തെ കരപ്രമാണിമാരായിരുന്ന ചംക്രമത്ത് തറവാട്ടിലെ കാരണവൻമാരായിരുന്നു ഈ യജ്ഞത്തിനു നേതൃത്വം നല്കിയത് , വാളൂർ ഗ്രാമത്തിലോ സമീപപ്രദേശങ്ങളിലോ ഒരു വിദ്യാലയം ഇല്ലാതിരുന്ന സാഹചര്യത്തിൽ ചംക്രമത്ത് ശങ്കരമേനോൻ, ചംക്രമത്ത് നാരായണമേനോൻ എന്നീ മഹദ് വ്യക്തികളാണ് വിദ്യാലയം സ്ഥാപിതമാകുന്നതിനു വേണ്ടി പ്രവർത്തിച്ചത്. പ്രിപ്പറേറ്ററി വിദ്യാലയമായാണ് ഇതിൻറെ തുടക്കം. എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തും തൃശൂർ ജില്ലയുടെ തെക്കേ അറ്റത്തുമുള്ള ഗ്രാമവാസികൾക്ക് പഠനത്തിന് ഏകാശ്രയമായിരുന്നു ഈ വിദ്യാലയം.. 1945ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർന്നു. ഏതാനും വർഷം മുമ്പ് അന്നത്തെ മാനേജരായിരുന്ന ഗോവിന്ദമേനോൻറെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻറെ മകൻ ശശി ചംക്രമത്ത് മാനേജരായി ചുമതലയേറ്റു. സാധാരണവിദ്യാലയങ്ങളിൽനിന്ന് ഒട്ടേറെ സവിശേഷമായ വ്യത്യസ്തതകൾ ഉള്ള ഒരു വിദ്യാലയമാണ് വാളൂർ സ്കൂൾ. വിഷയങ്ങൾ പഠിക്കുക എന്ന പ്രാഥമികകൃത്യത്തിനപ്പുറം സംസ്കാരസമ്പന്നമായ ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യവും വിദ്യാലയത്തിനുണ്ട്. ഒപ്പം പരിസ്ഥിതിസൗഹൃദപരമായ ജീവിതകാഴ്ചപ്പാട് കുട്ടികളിൽ വളർത്താനുള്ള ഭഗീരഥപ്രയത്നങ്ങളിലാണ് വിദ്യാലയം ഏർപ്പെട്ടിരിക്കുന്നത്. ജൈവകൃഷിയും കൃഷിപാഠശാലയും പ്രാദേശിക പിടിഎയും സംസ്ഥാനതലത്തിൽതന്നെ മാതൃകയായ പ്രവർത്തനങ്ങളായി. പഞ്ചവാദ്യമുൾപ്പടെയുള്ള കലകൾ പാഠ്യപദ്ധതിയേക്ക് കൊണ്ടുവന്നും കഥക് ,ഒഡീസി, ഹിന്ദുസ്ഥാനി സംഗീതം, കഥകളി, കൂടിയാട്ടം എന്നിവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിയും ഭാരതീയസംസ്കൃതിയിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്താൻ വിദ്യാലയത്തിന് കഴിയുന്നുണ്ട്.സമ്പന്നമായ രക്ഷാകർതൃ, പൂർവവിദ്യാർത്ഥി പിൻബലവും പൊതുസമൂഹത്തിന്റെ കൈത്താങ്ങും വിദ്യാലയത്തെ മുന്നോട്ടു നയിക്കുന്നതിന് ചാലകശക്തിയാകുന്നു. പഴയതെങ്കിലും പ്രൗഢമായ ഭൗതികസാഹചര്യങ്ങളാണ് വിദ്യാലയത്തിനുള്ളത്. വൃക്ഷനിബിഡമായ അന്തരീക്ഷം ഏതെ കൊടുംവേനലിന്റെ കാഠിന്യംപോലും അറിയാതെ കുട്ടികൾക്ക് പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സഹായകമാകുന്നു. മികവുറ്റ ലാബ്, ഐ.ടി ലാബ് സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. കലാകായിക ശാസ്ത്രരംഗങ്ങളിൽ മികവുറ്റ നേട്ടങ്ങൾ കൈവരിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നു. രണ്ടുവർഷം മുമ്പ് ചെന്നൈയിൽ നടന്ന ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടാൻ ഇവിടത്തെ പ്രതിഭകൾക്ക് കഴിഞ്ഞു.

ഭൗതികമികവുകൾ

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയൻസ് ലാബ്.
  • കമ്പ്യൂട്ടർ ലാബ്.
  • എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

വിദ്യാലയത്തിന്റെ മികവുകൾ പ്രൗഢമായ വിദ്യാലയാന്തരീക്ഷം പരിസ്ഥിതി സൗഹൃദപരം കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ വിദ്യാലയം പഞ്ചവാദ്യമുൾപ്പടെയുള്ള ക്ലാസിക് കലകൾ പരിശീലിപ്പിക്കുന്നു. ശാസ്ത്ര , കലാ മേളകളിൽ സംസ്ഥാനതലവിജയങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

    • പഞ്ചവാദ്യസംഘം.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്ബ് യൂണിറ്റുകൾ

<googlemap version="0.9" lat="10.668041" lon="76.107128" zoom="18" selector="no" controls="none"> http:// (G) 10.667878, 76.107268 വാളൂർ നായർ സമാജം ഹൈസ്കൂൾ </googlemap>